Author: News Desk

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ മലപ്പുറം സ്വദേശിയും ടിക് ടോക് താരവുമായ ഷാനവാസിനെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മറ്റൊരു കേസിലും പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവതിയെയാണ് ഷാനവാസ് പീഡിപ്പിച്ചത്. പീഡിപ്പിച്ചതിനു പുറമെ ഇയാള്‍ സ്വര്‍ണവും പണവും തട്ടിയതായി ചൂണ്ടിക്കാട്ടി ഡിസിപി പൂങ്കുഴലിക്കാണ് 23കാരിയായ യുവതി പരാതി നല്‍കിയത്. ചോദ്യം ചെയ്യലിനായി കളമശേരി സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം നവാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

ന്യൂയോര്‍ക്ക്: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഐ എസ് ഭീകരര്‍ക്ക് വലിയ സ്വാധീനമുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന. കേരളത്തിലും കര്‍ണ്ണാടകത്തിലുമാണ് ഐ എസ് ഭീകരരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 150 മുതൽ 200 ഭീകരർ വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ള അല്‍ ഖ്വയ്ദയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഫ്ഗാനിസ്താൻ കേന്ദ്രീകരിച്ച് ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിട്ടറിംഗ് ടീമിന്റെ 26- മത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിരിക്കുന്നത്.

Read More

കൊച്ചി: സ്വർണ്ണക്കടത്തിൽ നിർണായക വിവരങ്ങൾ എൻ.ഐ.എയ്ക്ക് ലഭിച്ചു. അന്വേഷണത്തിൽ അവസാന കണ്ണികളെക്കുറിച്ചു സൂചന കിട്ടിയിട്ടുണ്ട്. പണമെത്തിക്കുന്നത് ഭീകര പ്രവർത്തനത്തിനെന്നാണ് റിപ്പോർട്ട് . വിദേശത്തുനിന്ന് പണം സ്വർണ്ണമാക്കിയാണ് കടത്തുന്നത്. ഏറെക്കാലമായി പണമെത്തിക്കുന്ന ഉറവിടങ്ങളിലേക്കും അന്വേഷണം നീളുന്നു. തീവ്രവാദ ഗ്രൂപ്പുകൾ പരസ്പര സഹായ സംഘങ്ങളായിട്ടാണ് പ്രവർത്തിക്കുന്നത്. ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിലൂടെ നടത്തിയ കടത്തിന്റെ വിഷാദശാംശങ്ങൾ ശേഖരിച്ചു. കള്ളക്കടത്ത് സംഘം 3,600 ലധികം സ്വർണ്ണം കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. രണ്ടു വര്ഷത്തിനുള്ളിലാണ് ഇത്രയും സ്വർണ്ണം നാലു വിമാനത്താവളങ്ങളിലൂടെ കടത്തിയത്. നിരവധി വർഷങ്ങളായി വിവിധ ചാനലുകളിലൂടെ കേരളത്തിലേക്ക് സ്വർണ്ണക്കടത്ത് നടക്കുന്നുണ്ട്. യു‌എഇയിൽ നിന്ന് കേരളത്തിലേക്ക് വലിയ തോതിൽ സ്വർണം എത്തിക്കുന്നതിൽ ഏതാനും ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളുമുണ്ടെന്നാണ് രഹസ്യാന്വേഷണ വിവരങ്ങൾ വ്യക്തമാക്കുന്നത്.

Read More

ഭോപ്പാല്‍ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അദ്ദേഹത്തിന് കൊറോണ രോഗ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയതായി കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച ശേഷം വീട്ടില്‍ തന്നെയാണ് അദ്ദേഹത്തെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. https://twitter.com/ChouhanShivraj/status/1286913018404540416?s=20 കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും കൊറോണ പരിശോധന നടത്തണമെന്നും രോഗം സ്ഥിരീകരിച്ച ശേഷം ശിവരാജ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

Read More

ഭോപ്പാല്‍: ലോക്‌ഡൗൺ വിലക്ക് ലംഘിച്ച് നിസാമുദ്ദീന്‍ മര്‍ക്കസില്‍ സംഘടിപ്പിച്ച തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് തടവും പിഴ ശിക്ഷയും വിധിച്ച് സെഹോര്‍ വിചാരണ കോടതി. ആറ് വിദേശികളെയും ഇവരെ അനുഗമിച്ച രണ്ട് പേരെയുമാണ് കോടതി ഒരു മാസം തടവിന് ശിക്ഷിച്ചത്. മ്യാന്‍മാറില്‍ നിന്നും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഖിന്‍ മവുങ് സാവ്, ത്‌നിന്‍ താരി ഖിന്‍ മൗങ്, സാവൂ, യെ ലിന്‍ ഫിയോ, തീന്‍ ലിനി, മെയോ, ഝാര്‍ഖണ്ഡ് സ്വദേശിയായ മഷൂര്‍ റഹ്മാന്‍ബീഹാര്‍ സ്വദേശിയായ അഹ്മദ് ഹുസൈന്‍ എന്നവരെയാണ് കോടതി ശിക്ഷിച്ചത്. വിദേശികള്‍ ഉള്‍പ്പെടെ എട്ട് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. 16,000 രൂപ പിഴയായി കോടതിയില്‍ കെട്ടിവയ്ക്കണമെന്നാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഡല്‍ഹിയില്‍ നിന്നും സമ്മേളനം കഴിഞ്ഞെത്തിയ ഇവര്‍ ഭോപ്പാലില്‍ എത്തുകയും പ്രദേശത്തെ വിവിധ പള്ളികളില്‍ താമസിക്കുകയും ചെയ്തതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ രാജ്യത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. സമ്മേളനത്തിന് ശേഷം ഫെബ്രുവരി 26 ന്…

Read More

അബുദാബി: മലയാളി ദമ്പതികൾ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അബൂദാബിയിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ അക്കൗണ്ടന്റായിരുന്നു ജനാര്‍ദ്ദനനും, സ്വകാര്യ സ്ഥാപനത്തില്‍ ഓഡിറ്റ് അസിസ്റ്റന്റായായിരുന്നു ഭാര്യ മിനിജയുമാണ് മദീന സായിദിലെ ഫ്ളാറ്റിനുള്ളിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏക മകൻ സുഹൈല്‍ ബെംഗളൂരുവില്‍ എന്‍ജിനീയറാണ്.

Read More

കൊച്ചി : തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ വിനിയോഗിച്ചത് കള്ളപ്പണമാണെന്നും നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്താൻ 100 കോടിയോളം സമാഹരിച്ചതായും എൻഫോഴ്സ് മെൻറ് ഡയറക്ടറേറ്റ് . ഇത് ഹവാല ഇടപാടു വഴി വിദേശത്ത് എത്തിച്ചതായാണ് കണ്ടെത്തൽ. ഇടപാടിൽ സ്വപ്ന, സരിത്, സന്ദീപ് എന്നിവര്‍ കൂടാതെ മറ്റ് 11 പേർ കൂടി എൻഫോഴ്സ് മെൻറ് നിരീക്ഷണത്തിലാണ്. സ്വർണ്ണം വാങ്ങിയവരും പണം നിക്ഷേപിച്ചവരും ഇതിൾ ഉൾപ്പെടും. അന്വേഷണത്തിൻ്റെ ഭാഗമായിപ്രാഥമിക പ്രതികളുടെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യാനും ആവശ്യമെങ്കില്‍ അനധികൃത സ്വത്ത് കണ്ടു കെട്ടാനുമാണ് നീക്കം. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. എൻഫോഴ്സ് മെൻറ് കസ്റ്റഡി അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്.

Read More

മനാമ: താപ നിയന്ത്രണവും വിൻഡോ പ്രൊട്ടക്ഷൻ ഫിലിമുകളുമായി ബന്ധപ്പെട്ട 968 വാഹന വിസിബിലിറ്റി ലംഘനങ്ങൾ വെറും ഒരു മാസത്തിനുള്ളിൽ രേഖപ്പെടുത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. കാർ വിൻഡോസ് പ്രൊട്ടക്ഷൻ ഫിലിമുമായി ബന്ധപ്പെട്ടതാണ് കൂടുതൽ ലംഘനങ്ങളും. 30 ശതമാനത്തിൽ കൂടുതൽ ഇരുണ്ടതല്ലാത്ത ആവശ്യകതകളും നിർദ്ദിഷ്ട മാനദണ്ഡങ്ങളും പാലിക്കുന്ന തരത്തിൽ വാഹനങ്ങൾക്ക് താപ ഇൻസുലേറ്ററുകളും വിൻഡോ ടിന്റുകളും സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് ഊന്നിപ്പറഞ്ഞു. “അപകടങ്ങളില്ലാത്ത വേനൽക്കാലം” എന്ന മുദ്രാവാക്യത്തിന് കീഴിൽ ട്രാഫിക് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അനുസൃതമായി ഒരു നിയമ നിർവ്വഹണ കാമ്പെയ്‌നിന്റെ ഭാഗമായാണ് ഇത് വരുന്നത്. വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക, എല്ലാ ട്രാഫിക് നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ എന്നിവ ഉൾപ്പെടെയുള്ള നിയമപരമായ കാമ്പെയ്‌നുകൾ തുടർന്നും നടപ്പാക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.“താങ്ക്‌യൂ” സംരംഭത്തിന്റെ ഭാഗമായി എല്ലാ ട്രാഫിക് ചട്ടങ്ങളും ശ്രദ്ധാപൂർവ്വം പാലിച്ച ഡ്രൈവർമാർക്ക്, അവരുടെ വാഹനങ്ങൾക്ക് കൂപ്പണുകളും സേവനങ്ങളും നൽകി പ്രതിഫലം നൽകുന്നതിന് ഡയറക്ടറേറ്റ് അടുത്തിടെ നടപടിയെടുത്തു.

Read More

മനാമ: ബി.കെ.എസ്.എഫും, ബി.എം.ബി.എഫും സംയുക്തമായി ഒരുക്കിയ ഹെൽപ് ആൻഡ് ഡ്രിങ്ക് 2020 എന്ന കർമ്മ പദ്ധതിക്ക് മനാമയിലെ ഫിനാൻഷ്യൽ ഹാർബർ തൊഴിലാളി സൈറ്റിൽ തുടക്കമായി. പരിപാടിയുടെ ഉത്‌ഘാടനം സാമൂഹ്യപ്രവർത്തകനും പ്രവാസി കമ്മീഷണറുമായ സുബൈർ കണ്ണൂരും മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ ബഷീർ അമ്പലായിയും സംയുക്തമായി നിർവഹിച്ചു. ഈ വർഷത്തെ കഠിന ചൂടിൽ അർഹതപ്പെട്ട തൊഴിലാളികളുടെ ജോലിയിടങ്ങളിൽ കുടിവെള്ളം, പഴങ്ങൾ, മറ്റു ഭക്ഷണങ്ങൾ എന്നിവ ഒരുക്കിക്കൊടുത്തുകൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്. കോവിഡ് മഹാമാരിയുടെ പ്രത്യക സാഹചര്യത്തിൽ സാമൂഹിക അകലം കൃത്യമായി പാലിച്ച് കൊണ്ടാണ് ഭക്ഷണ വിതരണം നടന്നത്. ചടങ്ങുകൾക്ക് ബി.കെ.എസ്.എഫിലേയും ബി.എം.ബി.എഫിലേയും അംഗങ്ങളായ ലെത്തീഫ് മരക്കാട്ട്, അൻവർ കണ്ണൂർ, കാസിം പാടത്തെകായിൽ, അജീഷ് കെവി, അൻവർ ശൂരനാട്, ജൈനൽ, നൗഷാദ് പൂനൂർ, മൊയ്തീൻ ഹാജി, സത്യൻ പേരാമ്പ്ര, മൺസൂർ, സലീം കണ്ണൂർ, നജീബ്, സലീം അമ്പലായി എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ 5 വർഷമായി ബഹ്റൈനിൽ ഈ കർമ്മ…

Read More