Author: News Desk

തി രുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിച്ച് മൂന്നു പേർ കൂടി മരിച്ചു. മലപ്പുറം, തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ (71), കാസര്‍കോട്, കുമ്പള സ്വദേശി അബ്ദുള്‍ റഹ്മാന്‍ (70), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വർഗീസ് (73) എന്നിവരാണ് മരിച്ചത്. മൂന്നു പേരെയും കോവിഡ് ഇതര രോഗങ്ങളെ തുടർന്നാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നത്.

Read More

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികൾക്ക് തട്ടിപ്പിന് സഹായം നല്‍കിയ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. കോയമ്പത്തൂരില്‍ നിന്നാണ് കൊച്ചി പൊലീസ് പ്രതികളായ ജാഫര്‍ സാദിഖ്, നജീബ് എന്നിവരെ പിടികൂടിയത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കേസില്‍ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്

Read More

ന്യൂയോര്‍ക്ക്: ബോക്‌സിംഗ് റിംഗിലെ കരുത്തന്‍ മൈക്ക് ടൈസണ്‍ സെപ്തംബര്‍ 12ന് റോയ് ജോണ്‍സ് ജൂനിയറുമായുള്ള പ്രദര്‍ശന മത്സരത്തിനായി വീണ്ടും ഇടിക്കൂട്ടിലിറങ്ങുന്നു. നിലവില്‍ 54 വയസ്സുള്ള ടൈസണ്‍ 51 കാരനായ ജോണ്‍സണുമായിട്ടാണ് ഏറ്റുമുട്ടുന്നത്. 8 റൗണ്ടുകളുള്ള മത്സരമാണ് നടക്കുന്നത്. https://twitter.com/i/status/1286344625318486023 ടൈസണ്‍ കഴിഞ്ഞ മെയില്‍ പരിശീലനം നടത്തുന്ന വീഡിയോ പങ്കുവെച്ചതോടെയാണ് ബോക്‌സിംഗ് ലോകം വീണ്ടും ഇതിഹാസ താരത്തെ ശ്രദ്ധിച്ചു തുടങ്ങിയത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില പ്രദര്‍ശന മത്സരങ്ങളില്‍ പങ്കെടുക്കുമെന്നും ടൈസണ്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. മത്സരം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സംപ്രേക്ഷണം ചെയ്യുക.

Read More

മനാമ: കോവിഡ് കാലത്തെ സാമ്പത്തികാസൂത്രണം എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന വെബിനാര്‍ ഇന്ന് (ജൂലൈ 26) ന് വൈകുന്നേരം സൗദി സമയം 7.30 ന് ആരംഭിക്കും. സാമ്പത്തിക വിദഗ്ദനും മര്‍ക്കസ് ശരീഅ സിറ്റി അക്കാദമിക് ഡയറക്ടറുമായ ഡോ: ഉമറുല്‍ ഫാറൂഖ് സഖാഫി നേതൃത്വം നല്‍കും. കോവിഡാനന്തര ലോകത്തെ സാമ്പത്തിക ക്രമങ്ങളെ ഏത് തരത്തിലാണ് കൈകാര്യം ചെയ്യേണ്ടതെന്നും ഭാവിയെ ലക്ഷ്യം വെച്ച് സാമ്പത്തിക രംഗത്ത് മികവുണ്ടാക്കാന്‍ ആസൂത്രണം ചെയ്യേണ്ട രീതികളെ കുറിച്ചും വെബിനാറില്‍ ചര്‍ച്ച ചെയ്യും. പ്രത്യേകം രജിസ്ട്രേഷന്‍ ഇല്ലാതെ തന്നെ സൂം മീറ്റ് വഴി വെബിനാറില്‍ പങ്കെടുക്കാം. പങ്കെടുക്കേണ്ടവര്‍ 313-312-3111 എന്ന ഐഡി ഉപയോഗിച്ച് ജോയിന്‍ ചെയ്യുക. സൂമിന് പുറമെ രിസാല സ്റ്റഡി സര്‍ക്കിളിന്റെ ഫെയ്സ് ബുക്ക് പേജില്‍ www.facebook.com/risalastudycircle ലൈവായി കാണാന്‍ അവസരമൊരുക്കും. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആവലാതികള്‍ വര്‍ദ്ധിച്ച ഘട്ടത്തില്‍ ഈ വിഷയത്തിലുള്ള വെബിനാര്‍ സമൂഹത്തിന് ഏറെ ഗുണം ചെയ്യുമെന്നും വെബിനാറില്‍ വിഷയ സംബന്ധമായ…

Read More

റിയാദ് : സൗദിയിൽ കൊവിഡ് ബാധിച്ച കൊല്ലം തേവലക്കര സ്വദേശി ഗോപാലകൃഷ്‌ണനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 55 വയസായിരുന്നു. കുറച്ച് ദിവസമായി ഇദ്ദേഹത്തിന് നല്ല പനിയുണ്ടായിരുന്നു .ഇതുമൂലം മാനസിക വിഷമത്തിലായിരുന്നു. 30 വർഷമായി ഇദ്ദേഹം ഇവിടെ കുടിവെള്ളവിതരണം നടത്തുന്ന വാഹനം ഓടിക്കുകയായിരുന്നു . ഭാര്യ-സീമ ,മക്കൾ :ആദിത്യൻ ,അർച്ചന.

Read More

കൊച്ചി: പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ രാജ്യത്തൊട്ടാകെയുള്ള പ്രതിഷേധത്തിന് ധനസഹായം നൽകാൻ കേരളത്തിൽ സ്വർണ്ണക്കടത്ത് വഴി സമ്പാദിച്ച പണം ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. 2019 ഡിസംബർ മുതൽ ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ ധനസഹായ സ്രോതസ്സുകളെ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പിന്തുടരുന്നതായാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം. കേരള പൊലീസിൽ നിന്നുള്ള രഹസ്യാന്വേഷണ വിവരങ്ങൾ അടിസ്ഥാനമാക്കി യുപിയിൽ അറസ്റ്റിലായ ഒരു മലയാളി യുവാവ് ധനസഹായത്തെക്കുറിച്ച് ചില സുപ്രധാന വിവരങ്ങൾ ഏജൻസികൾക്ക് നൽകിയതായി പറയപ്പെടുന്നു. സി‌എ‌എ വിരുദ്ധ പ്രക്ഷോഭങ്ങൾക്കും അക്രമങ്ങൾക്കും ധനസഹായം നൽകിയ ഗൾഫ് രാജ്യങ്ങളിലെ ചില സംഘടനകളെ തിരിച്ചറിഞ്ഞതായി ഇന്റലിജൻസ് ബ്യൂറോ (ഐബി) വൃത്തങ്ങൾ അറിയിച്ചു. ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ ശക്തമായ ശൃംഖലയുള്ള ഈ സംഘടനകളുടെ സഹായത്തോടെയാണ് സ്വർണം കേരളത്തിലേക്ക് കടത്തിയത്. കേരളത്തിലെ ഏതാനും വ്യക്തികൾക്ക് ഗൾഫ് ആസ്ഥാനമായുള്ള മൂന്ന് സംഘടനകളുമായി സജീവ ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇവരുടെ ധനസമാഹരണ സ്രോതസുകളിൽ ഒന്നാണ് സ്വർണ്ണക്കടത്ത്.…

Read More

തിരുവന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സക്ക് ഈടാക്കേണ്ട നിരക്ക് സർക്കാർ തീരുമാനിച്ചു. പ്രതിദിന നിരക്ക് നിശ്ചയിച്ച് ഉത്തരവും ഇറക്കി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള എം പാനൽ ചെയ്‌ത സ്വകാര്യ ആശുപത്രികളിലേയും, സർക്കാർ ആശുപത്രികളിലേയും കോവിഡ് ചികിത്സാ നിരക്കുകൾ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത് . ജനറൽ വാർഡ് -2300 രൂപ , ഐസിയു- 6500 രൂപ, ഐസിയു വെന്റിലേറ്റർ -11,500 രൂപ എന്നിങ്ങനെയാണ് പ്രതിദിന നിരക്കുകൾ. കൂടാതെ പിപിഇ കിറ്റിനുള്ള പണവും ഈടാക്കും. കൊവിഡ് പരിശോധനകൾ തെരഞ്ഞെടുക്കപ്പെട്ട സ്വാകാര്യ ആശുപത്രികളിലെ ലാബുകളിലോ സ്വകാര്യലാബുകളിലോ ചെയ്യാവുന്നതാണ്. ആർടിപിസിആർ ഓപ്പണർ 2750 രൂപ , ആന്റിജൻ ടെസ്റ്റ് 625 രൂപ , എക്സ്പോർട്ട് നാറ്റ് 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വൺ ) 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് ടു )1500 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് . ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന്‍ (40) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 59 ആയി. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് : തിരുവനന്തപുരം240, കൊല്ലം 80 , ആലപ്പുഴ 102, കാസര്‍കോട് 105, എറണാകുളം 77, മലപ്പുറം 68 , തൃശൂര്‍ 36, കോട്ടയം 77, പത്തനംതിട്ട 52, ഇടുക്കി 40, കണ്ണൂര്‍ 62, പാലക്കാട് 35, കോഴിക്കോട് 110, വയനാട് 17. നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം229, കൊല്ലം50 , ആലപ്പുഴ 70,…

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസി‌ആർ‌എഫ്”) 130  ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു. ഇത് ഒരു പരമ്പരയിലെ  മൂന്നാമത്തെ പ്രോഗ്രാം ആണ്. മനാമയിലെ അൽഗാന കമ്പനിയുടെ ബെൽഹാമാർ വർക്ക് സൈറ്റ് വെച്ചാണ് ഭക്ഷണ വിതരണം നടന്നത്. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തിട്ടുണ്ട്. നൂറ്റി അൻപതോളം ആൻറി ബാക്ടീരിയൽ സോപ്പുകളും, പുനരുപയോഗിക്കാവുന്ന ഫേസ് മാസ്കുകളും കൂടാതെ ഫ്ലയേഴ്സും ഹമദ് ടൗൺ ഏരിയയിൽ വിതരണം ചെയ്തു. ഇതോടൊപ്പം തന്നെ എസ് ടി സി കമ്പനി സ്പോൺസർ ചെയ്ത സൗജന്യ പ്രീപെയ്ഡ് സിം കാർഡുകളും എല്ലാ തൊഴിലാളികൾക്കും വിതരണം ചെയ്തു. ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്.വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ  ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ ഓഗസ്റ്റ് അവസാനം വരെ ഈ പ്രതിവാര…

Read More

മനാമ: ബഹറിനിൽ കോവിഡ് പ്രതിസന്ധി മൂലം പ്രയാസം അനുഭവിക്കുന്നവരെ നാട്ടിലെത്തിക്കാനായി ഇന്ത്യൻ ക്ലബ് ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനം ജൂലൈ 30 ന് യാത്രയാകും. ബഹ്‌റൈനിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് വിമാന സർവീസ് നടത്തുന്നത്. ഇതിനായുള്ള രജിസ്ട്രേഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്കായി 33331308 , 39526723 എന്നീ നമ്പറുമായി ബന്ധപ്പെടുക

Read More