Author: News Desk

മനാമ: കൊവിഡിനെ തുടര്‍ന്ന് ബഹ്റൈന്‍ റോയൽ ഹ്യുമാനിറ്റേറിയൻ ഫൌണ്ടേഷൻ നടത്തിവരുന്ന ‘ഫീനാ ഖൈർ’ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഭക്ഷണ കിറ്റുകള്‍ അധിക‍ൃതര്‍ സമസ്ത ബഹ്റൈന് കൈമാറി. ഇത് മൂന്നാം തവണയാണ് അര്‍ഹരിലേക്ക് എത്തിക്കാനായി ഭക്ഷണ കിറ്റുകള്‍ സമസ്തക്ക് കൈമാറുന്നത്. കാപിറ്റൽ ഗവർണറേറ്റിലെ സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജെക്ട്സ് മാനേജ്മെന്റ് ഭാരവാഹികളില്‍ നിന്നും സമസ്ത ബഹ്റൈന്‍ ഭാരവാഹികളായ എസ്.എം അബ്ദുല്‍ വാഹിദ്, അശ്റഫ് കാട്ടില്‍ പീടിക എന്നിവരാണ് ഭക്ഷണ കിറ്റുകള്‍ ഏറ്റുവാങ്ങിയത്. ബഹ്‌റൈൻ യുവജന ക്ഷേമ വിഭാഗം തലവനും ആർ.എച്ച്.എഫ്. ചെയർമാനുമായ ശൈഖ്‌ നാസർ ബിൻ ഹമദ് ആൽ ഖലീഫ യാണ് ‘ഫീനാ ഖൈർ'(ഞങ്ങളില്‍ നന്മയുണ്ട്) എന്ന പദ്ധതിയുടെ ഭാഗമായി ‘വീട്ടിലേക്കുള്ള ഭക്ഷണം’ എന്ന പേരില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു വരുന്നത്. കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗന്‍ പ്രഖ്യാപിച്ചതു മുതല്‍ തങ്ങളുടെ പൗരന്മാരെ ചേര്‍ത്തു പിടിക്കുകയാണ് ബഹ്റൈന്‍. ‘ഫീനാ ഖൈർ’ അതില്‍ ഒരു സുപ്രധാന പദ്ധതിയാണ്. രാജ്യത്തെ വിവിധ പ്രവാസി…

Read More

മനാമ: 1999 മെയ് മുതൽ ജൂലൈ വരെ കശ്മീരിലെ കാർഗിൽ പ്രദേശത്ത് ഇന്ത്യയും പാകിസ്ഥാനും നടത്തിയ സായുധ പോരാട്ടമായ കാർഗിൽ യുദ്ധത്തിന്റെ ഇരുപത്തിയൊന്നാം വിജയ വാർഷികം ഇന്ത്യക്കാരായ രാജ്യസ്നേഹികൾ ഏറെ അഭിമാനം കൊള്ളുന്ന ഒരു ദിനമാണ്. എന്നാൽ ബഹറിനിലെ ഹിദ്ദിലെ ഖലീഫ ബിൻ സൽമാൻ പോർട്ടിൽ തൻറെ ജോലി തിരക്കുകളിൽ വ്യാപൃതനായിരിക്കുന്ന രാജേഷ് നമ്പ്യാർ എന്ന പട്ടാളക്കാരന് പറയാനുള്ളത് നമ്മളിൽ നിന്നും ഏറെ വ്യത്യസ്തമായ അനുഭവങ്ങളാണ്. ഇന്ത്യയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 527 പേരാണ് കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. പ്രവാസലോകത്തെ തന്റെ തിരക്കിനിടയിലും തന്റെ കാർഗിൽ അനുഭവങ്ങളും,രാജ്യസ്നേഹത്തിന്റെ തീവ്രതയും ഉൾപ്പെടുത്തി അദ്ദേഹം തന്റെ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു. “ജൂലൈ 26 കാർഗിൽ ദിവസ്… മുപ്പതിനായിരത്തോളം സൈനികർ നേരിട്ട് അണിനിരന്ന യുദ്ധത്തിൽ നേരിട്ടല്ലാതെ കാർഗിലിൽ നിന്നും കുറെയധികം ദൂരത്തുള്ള ദമൻ എന്ന കൊച്ചു സ്ഥലത്തുള്ള എയർ ബേസിൽ ഞങ്ങളും യുദ്ധത്തിൽ വ്യാപൃതരായിരുന്നു. തുടർച്ചയായുള്ള എയർ സോർട്ടികൾ.. എയർ ട്രാഫിക് ടവറിന് വിശ്രമമില്ലാത്ത നിമിഷങ്ങൾ. എയർ…

Read More

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധന. കോഴിക്കോട് വീണ്ടും ഒരാള്‍ കൂടി മരിച്ചു. ഓമശ്ശേരി സ്വദേശി മുഹമ്മദാണ് മരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 8 ആയി.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും, വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ ജില്ലയിലെ വര്‍ഗീസ് (71), മലപ്പുറം ജില്ലയിലെ അബ്ദുള്‍ ഖാദര്‍ (71) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 61 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…

Read More

ഓസ്ലോ: നോർവേയിലെ ആർട്ടിക് ദ്വീപസമൂഹമായ സ്വാൽബാർഡ് ശനിയാഴ്ച ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതായി രാജ്യത്തെ കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്തു. ശാസ്ത്രീയ പഠനമനുസരിച്ച്, ആർട്ടിക് പ്രദേശത്തെ ആഗോളതാപനം മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇരട്ടി വേഗത്തിൽ നടക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും ഈ ദ്വീപസമൂഹം ഉച്ചകഴിഞ്ഞ് 21.2 ഡിഗ്രി സെൽഷ്യസ് (70.2 ഫാരൻഹീറ്റ്) രജിസ്റ്റർ ചെയ്തു. എന്നാൽ പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെ 21.7 ഡിഗ്രി രേഖപ്പെടുത്തി എക്കാലത്തെയും പുതിയ റെക്കോർഡ് സ്ഥാപിച്ചു. വടക്കൻ നോർ‌വെ ദ്വീപസമൂഹത്തിലെ ഒരേയൊരു ജനവാസ ദ്വീപായ സ്പിറ്റ്‌സ്‌ബെർഗന്റെ ആധിപത്യമുള്ള ദ്വീപ് ഗ്രൂപ്പ് ഉത്തരധ്രുവത്തിൽ നിന്ന് 1,000 കിലോമീറ്റർ (620 മൈൽ) അകലെയാണ്. ആർട്ടിക് മേഖലയിലെ ആഗോളതാപനം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ സംഭവിക്കുന്നതിനേക്കാൾ ഇരട്ടി വേഗത്തിൽ സംഭവിക്കുന്നുവെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. ചൂട് തരംഗം ജൂലൈ 27 വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ധ്രുവക്കരടികൾക്ക് പേരുകേട്ട ഇടമാണ് സ്വാൽബാർഡ്.

Read More

മനാമ: തൊഴിൽകാര്യ സാമൂഹിക വികസന മന്ത്രാലയം ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് “ആരോഗ്യകരമായതും സുരക്ഷിതവുമായ വേനൽക്കാലം – 2020” എന്ന ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. തൊഴിൽകാര്യ സാമൂഹിക വികസന മന്ത്രാലയം അണ്ടർസെക്രട്ടറി അഹമ്മദ് അൽ ഹൈകുവിന്റെ രക്ഷാധികാരത്തിലാണ് പരിപാടി നടന്നത്. https://youtu.be/7t7To9G7Pbg സെബാർകോ, അൽ ഘാന എന്നീ രണ്ടു ലേബർ ക്യാമ്പുകളിലെ തൊഴിലാളികളാണ് സൂം മീറ്റിംഗിൽ പങ്കെടുത്തത്. തൊഴിൽ മന്ത്രാലയത്തിലേയും ആരോഗ്യ മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥർ തൊഴിലാളികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗം തലവൻ ഡോ. ​​പി. വി. ചെറിയൻ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ഡോ: വെങ്കട്ട് റെഡ്ഡി സമ്മർ ഡിസീസസ്, കോവിഡ്-19 മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ചോദ്യോത്തര സെഷൻ സംഘടിപ്പിച്ചു. സൂം മീറ്റിംഗിൽ പങ്കെടുത്ത ക്യാമ്പുകളിലെ തൊഴിലാളികൾക്ക് വൈദ്യപരിശോധനയും നടന്നു. വേനൽക്കാലത്ത് തൊഴിൽ അപകടങ്ങളും രോഗങ്ങളും കുറയ്ക്കുന്നതിനും പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലുടമകളുടെയും തൊഴിലാളികളുടെയും തൊഴിൽ അവബോധം വളർത്തുന്നതിനും 2013 ലെ…

Read More

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,662 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 13,85,522 ആയി. രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. ആകെ രോഗബാധിതരില്‍ 8,85,576 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4,67,882 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം 705 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ 32,063 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള മഹാരാഷ്ട്രയില്‍ 9.551 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 3.66 ലക്ഷമായി ഉയര്‍ന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിക്കുന്നത്.

Read More

ഹൈദരാബാദ്: കോവിഡ് ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ 55 വയസുകാരിയായ അമ്മയെ വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതെ മകനും മരുമകളും. ഹൈദരാബാദിലെ ഫിലിംനഗറിലാണ് ഈ ദാരുണ സംഭവം. മകനും മരുമകളും കയ്യൊഴിഞ്ഞതോടെ പെരുവഴിയിലാണ് 55 കാരിയിപ്പോള്‍. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വെള്ളിയാഴ്ച്ച വൈകുന്നേരം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മകനും മരുമകളും വീട് പൂട്ടി പോയതിനാല്‍ സ്ത്രീ റോഡരികില്‍ ഇരിക്കുകയായിരുന്നു. വൈറസ് ബാധിക്കുമോയെന്ന ഭയത്താല്‍ പ്രദേശവാസികളും അടുപ്പിക്കാന്‍ തയ്യാറായില്ല. പ്രദേശവാസികളില്‍ ചിലര്‍ സംഭവം പൊലീസിനെ അറിയിച്ചിരിക്കുകയാണ്.

Read More

കാര്‍ഗിലെ ഇന്ത്യന്‍ സൈന്യം പാകിസ്താനെതിരെ നേടിയ വിജയത്തിന്റെ 21-ാം വാര്‍ഷികത്തില്‍ ധീര സൈനികരെ പ്രണമിച്ചുകൊണ്ട് ടെറിറ്റോറിയൽ ആർമി ലഫ്റ്റനന്റ് കേണൽ മോഹൻലാലിൻറെ പോസ്റ്റ് ശ്രെദ്ധയമായി. https://www.facebook.com/ActorMohanlal/videos/421119462141828/

Read More

പ്യോങ്‌യാങ്: ഉത്തര കൊറിയയില്‍ ആദ്യമായി കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന ഒരാളെ തുടര്‍ന്ന് അതിര്‍ത്തി പട്ടണമായ കേസോങ്ങില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതായി സ്റ്റേറ്റ് മീഡിയ KCNA റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധയെ തുടര്‍ന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായും KCNA റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് വർഷം മുമ്പ് ദക്ഷിണ കൊറിയയിലേക്ക് മാറിയ ഇയ്യാൾ ഈ മാസമാണ് ഉത്തര കൊറിയയിലെ കേസോങ്ങില്‍ നിയമവിരുദ്ധമായി എത്തിയത്. ഈ കേസ് സ്ഥിരീകരിക്കുകയാണെങ്കിൽ ഉത്തര കൊറിയയിലെ ആദ്യ കോവിഡ് കേസായി ഇത് മാറും. റഷ്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റുകൾ ഉത്തര കൊറിയയ്ക്ക് ലഭിച്ചിരിന്നു.

Read More