Author: News Desk

ചെന്നൈ: തമിഴ് നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യ ശ്രമത്തെ തുടർന്ന് ഇവർ ചെന്നൈ ആശുപത്രിയിൽ ചികിത്സയിലാണ്. നാം തമിഴർ പാർട്ടി നേതാക്കളായ സീമൻ, പനങ്കട്ടു പാദൈ എന്നിവരുടെ അനുയായികൾ വിജയലക്ഷ്മിയെ മാനസികമായി പീഡിപ്പിച്ചതായി താരം വെളിപ്പെടുത്തിയിരുന്നു. നടനും രാഷ്ട്രീയ പ്രവർത്തകനുമായ സീമാനിൽ നിന്നും പാർട്ടി അംഗങ്ങളിൽ നിന്നും താൻ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ താരം അപ്‌ലോഡ് ചെയ്തിരുന്നു. “ഇത് എന്റെ അവസാന വീഡിയോയാണ്, കഴിഞ്ഞ നാല് മാസമായി ഞാൻ സീമാനും അദ്ദേഹത്തിന്റെ പാർട്ടി അംഗങ്ങളും കാരണം കടുത്ത സമ്മർദ്ദത്തിലാണ്. എന്റെ അമ്മയും സഹോദരിയും കാരണം ഈ ദിവസങ്ങളിലെല്ലാം അതിജീവിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. പക്ഷേ എന്നെ മാധ്യമങ്ങളിൽ അപമാനിച്ചാണ് അടുത്തിടെ ഹരിനദർ എഴുതിയത്, ”അവർ വീഡിയോയിൽ പറഞ്ഞു. തന്റെ മരണം എല്ലാവരുടേയും കണ്ണു തുറപ്പിക്കുമെന്നും വിജയലക്ഷ്മി പറഞ്ഞു. തുടർന്ന് അമിത അളവിൽ ഗുളിക കഴിഞ്ഞ വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഫ്രണ്ട്‌സ്, ബോസ് എങ്കിര…

Read More

ദുബൈ: ബലി പെരുന്നാൾ പ്രമാണിച്ച് 203 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. ഇവരുടെ മേൽ ചുമത്തിയിട്ടുള്ള പിഴയും സാമ്പത്തിക ബാധ്യതകളും ഇതോടൊപ്പം എഴുതിത്തള്ളും. മോചിതരാകുന്നവരിൽ ഇന്ത്യക്കാർ ഉൾപ്പടെ വിവിധ രാജ്യക്കാരുമുണ്ട്.

Read More

മനാമ: കൊവിഡിനെ തുടര്‍ന്ന് ബഹ്റൈന്‍ റോയൽ ഹ്യുമാനിറ്റേറിയൻ ഫൌണ്ടേഷൻ നടത്തിവരുന്ന ‘ഫീനാ ഖൈർ’ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഭക്ഷണ കിറ്റുകള്‍ പടവ് കുടുംബ വേദിക്ക് കൈമാറി. കാപിറ്റൽ ഗവർണറേറ്റിലെ സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജെക്ട്സ് മാനേജ് മെന്റ് ഭാരവാഹികളില്‍ നിന്നും പടവ് കുടുംബ വേദി പ്രസിഡന്റ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി എന്നിവർ ഭക്ഷണ കിറ്റുകള്‍ ഏറ്റുവാങ്ങി.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് 702 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 745 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10,049. ഇന്ന് 483 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 35. വിദേശത്തുനിന്ന് 75 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 43. ഇന്ന് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് മരിച്ചത്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് : തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശൂര്‍ 40, കണ്ണൂര്‍ 38, കാസര്‍കോട് 38, ആലപ്പുഴ 30, കൊല്ലം 22, പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15. നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് : തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട…

Read More

മുബൈ: ഐശ്വര്യറായിയേയും മകൾ ആരാധ്യയെയും കോവിഡ് നെഗറ്റീവ് ആയതിനെത്തുടർന്നു ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഭർത്താവ് അഭിഷേക് ബച്ചൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഐശ്വര്യയും ആരാധ്യയും വീട്ടിലേക്ക് പോകുമ്പോൾ, താനും പിതാവ് അമിതാഭ് ബച്ചനും ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫിന്റെ സംരക്ഷണയിലാണെന്ന് അഭിഷേക് സ്ഥിരീകരിച്ചു. ജൂലൈ 11 നാണ് അമിതാഭിനെയും അഭിഷേക് ബച്ചനെയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. ഐശ്വര്യ, ആരാധ്യ എന്നിവരും കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചെങ്കിലും തുടക്കത്തിൽ ഹോം ക്വാറന്റീനിൽ ആയിലായിരുന്നുവെങ്കിലും പിന്നീട് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

Read More

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തു വിട്ടയച്ചു. . രാവിലെ 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ 9 മണിക്കൂര്‍ നീണ്ടുനിന്നു . എന്‍ഐഎയുടെ കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഉപയോഗപ്പെടുത്തിയുള്ള ചോദ്യം ചെയ്യല്‍ മുഴുവനായും ചിത്രീകരിക്കുന്നുണ്ട്. കസ്റ്റംസിനു നൽകിയ മൊഴി ശിവശങ്കരൻ ആവർത്തിച്ചെന്നാണ് സൂചന. സ്വപ്നയെ പരിചയമുണ്ടെന്നും പരിചയം മാത്രമാണെന്നും സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നുമാണ് ശിവശങ്കരന്റെ മൊഴി.കേസുമായി ബന്ധമുള്ള ആളുകളെ പരിചയം മാത്രമേ ഉള്ളൂ എന്ന് അദ്ദേഹത്തിന്റെ വക്കീൽ പറഞ്ഞു. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻ.ഐ.എ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

കൊച്ചി: കൊച്ചിയിൽ വനിതാ ഫ്രണ്ട്‌ലി ബസ് വെയിറ്റിംഗ് ഷെൽട്ടറിന്റെ ഉദ്ഘാടനം നടിയും നർത്തകിയുമായ ആശാ ശരത് നിർവഹിച്ചു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പൂങ്കുഴലി ഐപിഎസ് ഫീഡിംഗ് റൂം ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പിയുടെ മുൻ എം‌എൽ‌എ ഫണ്ടിൽ നിന്നാണ് ഇതിനു വേണ്ട ധനസഹായം നൽകിയത്. സിസിടിവി ക്യാമറകൾ, ടിവി, വ്യത്യസ്ത കഴിവുള്ളവർക്കുള്ള റാംപ് എന്നിവയാണ് സവിശേഷതകൾ.

Read More

മനാമ: ജൂലൈ 31ന് ബഹ്‌റൈനിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഗൾഫ് എയർ ചാർട്ടേർഡ് വിമാനത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് താല്പര്യമുള്ളവർ 66362900 എന്ന നമ്പരിൽ ഉടൻ ബന്ധപ്പെടുക.

Read More

കൊറോണ മത്സ്യങ്ങളിലൂടെ മനുഷ്യരിലേക്ക് പകരില്ലെന്ന് ശാസ്ത്രീയ പഠന റിപ്പോര്‍ട്ട്. മനുഷ്യരില്‍ കൊറോണയ്ക്ക് കാരണമാകുന്ന സാര്‍സ് കോവ്-2 ഉള്‍പ്പെടുന്ന ബീറ്റാ കൊറോണ വൈറസ് സസ്തനികളെ മാത്രമാണ് ബാധിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അക്വാടിക് അനിമല്‍ ഹെല്‍ത്ത് , അക്വാകള്‍ച്ചര്‍, ഫിഷറീസ്, വെറ്ററിനറി, ഫുഡ് സെക്യൂരിറ്റി വിദഗ്ധരുടെ പഠനറിപ്പോര്‍ട്ടാണ് ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയുടെ ശാസ്ത്ര ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിരുക്കുന്നത്. മീനുകള്‍ വൈറസ് പരത്തുന്നെന്ന പേരില്‍ ചില രാജ്യങ്ങളില്‍ മത്സ്യ ഉപഭോഗം കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു പഠനം. ബാക്ടീരിയ മൂലമുള്ള രോഗങ്ങളാണു മല്‍സ്യങ്ങളില്‍ നിന്നു മനുഷ്യരിലെത്തുന്നത്.

Read More

തിരുവനന്തപുരം : ഏറെ കൊട്ടിഘോഷിച്ച സംസ്ഥാന സർക്കാറിൻറെ കേരള ബാങ്കിന് ആർബിഐ അനുമതിയില്ല. കേരള ബാങ്ക് എന്ന പുതിയ ബാങ്കുണ്ടാക്കാൻ ആർബിഐ അനുമതി കൊടുത്തെന്നും സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ 13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ലയിപ്പിക്കാൻ അനുമതി നൽകി. കേരള ബാങ്കിൻറെ പരസ്യത്തിനായി ചെലവഴിച്ച കോടികൾ ഇതോടെ നഷ്ടമാകും.

Read More