Author: News Desk

ഫ്ലോറിഡ : അമേരിക്കയിൽ സൗത്ത് ഫ്ലോറിഡയിൽ കോട്ടയം പിറവം സ്വദേശിനി മെറിൻ ജോയിയെ ഭർത്താവ് ഫിലിപ്പ് മാത്യു 17 തവണ കുത്തിയ ശേഷം കാർ കയറ്റിക്കൊന്നു. ഇയാളെ പോലീസ് പിടികൂടി. കുറെ നാളുകളായി യുവതിയും ഭർത്താവും പിരിഞ്ഞു താമസിക്കുകയായിരുന്നു. മെറിൻ ജോലി ചെയ്യുന്ന കോറൽ സ്പ്രിംഗ്‌സിലെ ഹോസ്പിറ്റലിൽ നിന്നും ജോലി രാജിവെച്ച് താമ്പായിലേക്ക് താമസം മാറ്റാൻ ഇരിക്കുമ്പോഴാണ് അതിദാരുണമായ അന്ത്യം സംഭവിച്ചത്. സാമ്പത്തിക ഇടപാടുകളിൽ വന്ന സംശയമാണ് കൊലക്ക് കാരണമെന്നാണ് സൂചന. മെറിൻ ജോലി കഴിഞ്ഞ് മടങ്ങവെ കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് കാത്തു നിന്ന ഭർത്താവ് പതിനേഴു വട്ടം കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അവശയായി നിലത്തു വീണ മെറിന്റെ ശരീരത്തിലൂടെ പ്രതി വാഹനമോടിച്ച് കയറ്റുകയും ചെയ്തു.

Read More

മനാമ: 35 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ മുനീർ കൂരന് അൽ ഫുർഖാൻ ഗോൾഡൻ ഡെയ്‌സ് വാട്സ്ആപ് കൂട്ടായ്‌മ യാത്രയയപ്പ് നൽകി. സിത്ര പാർക്കിൽ നടന്ന ചടങ്ങിൽ  ഹംസ കെ. ഹമദ്, രിസാൽ പുന്നോൽ, ഫിറോസ് ഒതായി, സക്കീർ ഹുസൈൻ, കെ. മുഹമ്മദ്, ലത്തീഫ് സി.എം., ബിർഷാദ് ഗനി, സലാം ബേപ്പൂർ, ലത്തീഫ് അളിയമ്പത്ത്, തൗസീഫ് അഷറഫ് എന്നിവർ പങ്കെടുത്തു.  സൈഫുല്ല ഖാസിം മുനീറിനുള്ള ഉപഹാരം നൽകി.  തുടർന്ന് രാത്രി നടന്ന യോഗത്തിൽ യാഖൂബ് ഈസാ അദ്ധ്യക്ഷം വഹിച്ചു. ഹംസ കൊയിലാണ്ടി, റസാഖ് സൂപ്പർ, അസീസ് നിലമ്പൂർ, റഷീദ് മാഹി, ഇക്ബാൽ പയ്യന്നൂർ എന്നിവർ കൂരന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബഹ്‌റൈൻ അൽ ഫുർഖാൻ സെന്റർ പ്രവർത്തനങ്ങളിൽ തുടക്കം മുതലേ സജീവമായിരുന്ന അദ്ദേഹം ബഹ്‌റൈൻ യൂണിവേഴ്സിറ്റി ജീവനക്കാരനായിരുന്നു. ആശംസകൾക്ക്മു ശേഷം മുനീർ കൂരൻ മറുപടി പ്രസംഗം നടത്തി. രിസാൽ പുന്നോൽ യോഗം നിയന്ത്രിച്ചു.

Read More

മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ കലാസാഹിത്യ വിഭാഗം വനിതകൾക്കായി ബലി പെരുന്നോനാളിനോടനുബന്ധിച്ച് ‘ഈദ് ഹാർമണി’ എന്ന പേരിൽ സൗഹൃദ സംഗമവും കലാ സന്ധ്യയും ഒരുക്കുന്നു.  ആഗസ്റ്റ് മൂന്നിന്  മുഹറഖ്‌, മനാമ, റിഫ എന്നീ ഏരിയകളിലായി നടക്കുന്ന പരിപാടി കലാസാഹിത്യ രംഗത്തെ പ്രമുഖർ ഉദ്ഘാടനം ചെയ്യുമെന്ന് കലാസാഹിത്യ വേദി കൺവീനർ ഹസീബ ഇർഷാദ് അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 3566 9526 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Read More

സാന്‍ഫ്രാന്‍സിസ്‌കോ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗൂഗിള്‍ ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജോലിസ്ഥലത്തേക്ക് തിരികെ പ്രവേശിക്കുന്നതില്‍ ജീവനക്കാര്‍ക്ക് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ മുന്‍കരുതല്‍ നടപടി. ജനുവരി അവസാനം വരെയായിരുന്നു നേരത്തെ ഗൂഗിള്‍ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിരുന്നത്. ഓഫീസില്‍ വരേണ്ട ആവശ്യമില്ലാത്ത ചുമതലകളിലുള്ളവര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോമില്‍ തുടരാന്‍ ഗൂഗിള്‍ അനുവാദം നല്‍കിയിരിക്കുന്നത്. രണ്ടു ലക്ഷത്തോളം ഗൂഗിള്‍ ജീവനക്കാര്‍ ഇത് വഴി വര്‍ക്ക് ഫ്രം ഹോമില്‍ തുടരും.

Read More

മനാമ: കോസ്റ്റ് ഗാർഡ് കമാൻഡർ മേജർ ജനറൽ അല സിയാദിയെ യുഎസ് കോസ്റ്റ് ഗാർഡ് പട്രോളിംഗ് ഫോഴ്സിന്റെ തെക്ക് പടിഞ്ഞാറൻ ഏഷ്യയുടെ പുതിയ കമാൻഡർ വില്ലി കാർമൈക്കൽ സ്വീകരിച്ചു. മേജർ ജനറൽ അല സിയാദി അതിഥിയെ സ്വാഗതം ചെയ്യുകയും പുതിയ നിയമനങ്ങളിൽ അദ്ദേഹത്തിന് ആശംസകൾ നേരുകയും ചെയ്തു. പൊതു താൽപ്പര്യമുള്ള വിഷയങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്തു.

Read More

മനാമ : ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ കുട്ടികൾക്കായി ഓൺലൈൻ റെഗുലർ ക്ലാസുകൾ ആഗസ്റ്റ് 3 -ന് ആരംഭിക്കുന്നു. ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി എന്ന പേരിൽ പുതിയ ഹൈടെക് സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇവിടെ പരിശീലനം നേടുന്ന കുട്ടികൾക്കു വൈവിധ്യങ്ങളായ അവസരങ്ങൾ ലഭിക്കും. മലയാളത്തിലെ ഏറ്റവും പ്രേക്ഷകരുള്ള ഫ്ലേവേഴ്സ് ടി വി, 24 ന്യുസ് എന്നി ചാനലുകളുടെയും , കേരളത്തിലെ ഏറ്റവും ശ്രദ്ദേയ കാലക്ഷേത്രമായ കൊച്ചിൻ കലാഭവന്റെ ബഹ്‌റൈനിലെ അംഗീകൃത ഫ്രാഞ്ചൈസി ഐമാക് -ന് മാത്രമാണ് ഉള്ളത്. കലാഭവന്റെ നേതൃത്വത്തിൽ പ്രമുഖരായ അധ്യാപകരും കലാകാരന്മാരും കുട്ടികൾക്കു ഇടവേളകളിൽ ക്‌ളാസുകൾ നൽകുമെന്ന്  ചെയർമാനും മാനേജിങ് ഡയറക്ക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. ഐമാക് ബഹറിനിൽ കഴിഞ്ഞ പത്ത് വർഷത്തോളമായി കുട്ടികൾക്ക് വേണ്ടി കലാരംഗത്ത് നിറഞ്ഞു നിൽക്കുന്ന ഏറ്റവും  വലിയ   നൃത്ത സംഗീത കലാകേന്ദ്രമാണ്. ഈയൊരു അടച്ചിടൽ കാലത്ത് പഠനത്തിന്റെ യാന്ത്രികമായ എല്ലാത്തരം വിരസതകളും ഒഴിവാക്കാൻ സർഗാത്മക പ്രവർത്തനങ്ങൾ കുട്ടികൾക്കൊരു മുതൽക്കൂട്ടാകും എന്ന ലക്ഷ്യത്തിലാണ് റെഗുലർ ക്‌ളാസുകൾ നടത്തുന്നതെന്നും,  എല്ലാ ക്‌ളാസ്…

Read More

പട്‌ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുശാന്തിന്റെ പിതാവ് കെ കെ സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ മുന്‍ കാമുകി റിയാ ചക്രബര്‍ത്തിക്കെതിരെ കേസെടുത്തു. സുശാന്തില്‍ നിന്നും റിയ പണം കൈക്കലാക്കിയിരുന്നുവെന്നും സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരി റിയയാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് റിയയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് നേരത്തെ റിയാ ചക്രബര്‍ത്തിയെ മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു. സുശാന്തുമായി വിവാഹം തീരുമാനിച്ചിരുന്നുവെന്നും ലോക്ക് ഡൗണ്‍ കാലത്ത് സുശാന്തിന്റെ ഫ്ളാറ്റിലാണു താമസിച്ചിരുന്നതെന്നും റിയ മുംബൈ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

Read More

മനാമ: ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളുടെയും സൽമാനിയ മെഡിക്കൽ കോംപ്ലക്സിന്റെയും (എസ്എംസി) സമയക്രമങ്ങൾ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. നോർത്തേൺ മുഹർറക്, ഹമദ് കാനൂ, യൂസിഫ് എഞ്ചിനീയർ എന്നീ ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും. ഹമദ് ടൗൺ മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെന്റർ എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 11:00 വരെ തുറന്നിരിക്കും. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ഔട്ട് പേഷ്യന്റ്‌ ക്ലിനിക്കുകൾ അവധിക്കാലത്ത് അടയ്ക്കും. ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗം 24 മണിക്കൂറും ലഭ്യമാകും. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സന്ദർശന സമയം വൈകുന്നേരം 5 നും 7 നും ഇടയിലായിരിക്കും. തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ സന്ദർശനം, കാർഡിയാക് വാർഡുകൾ, ബേൺ യൂണിറ്റ് എന്നിവ വൈകുന്നേരം 6 മുതൽ 7 വരെ ആയിരിക്കും. ഫാർമസികളുടെ പ്രവർത്തന സമയം, എമർജൻസി ഫാർമസി, ഇൻപേഷ്യന്റ് ഫാർമസി എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും.

Read More

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പത്തര മണിക്കൂറിലധികമാണ് ഇന്ന് എന്‍ഐഎ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.

Read More

മനാമ: ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ ബഹ്‌റൈനിലെത്തി. 5 മാസത്തോളമായി ഒഴിഞ്ഞുകിടന്നിരുന്ന മുൻ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹയുടെ സ്ഥാനത്തേക്കാണ് പീയൂഷ് ശ്രീവാസ്തവ എത്തിയത്. കോവിഡ്-19 പകർച്ചവ്യാധി കാരണം അദ്ദേഹത്തിന്റെ വരവ് ആഴ്ചകളോളം വൈകുകയായിരുന്നു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന എയർ ഇന്ത്യ വിമാനങ്ങളിലൊന്നിലാണ് അദ്ദേഹം ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. 1998 ബാച്ച്​ ​ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്)​ ഉദ്യോഗസ്​ഥനായിരുന്നു. ബഹ്‌റൈനിൽ നിയമിക്കപ്പെടുന്നതിന് മുമ്പ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. ജർമനി, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസ്സികളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read More