Author: News Desk

ഛത്തിസ്ഗഢ്: പഞ്ചാബിലെ വിവിധ ജില്ലകളില്‍ വിഷമദ്യം കഴിച്ച് 21 പേര്‍ മരിച്ചു. അമൃത്സര്‍, ബറ്റാല,തന്‍ താരന്‍ എന്നീ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മുച്ചാല്‍ ഗ്രാമത്തിലെ ചിലര്‍ വീടുകളില്‍ മദ്യം അനധികൃതമായി ഉണ്ടാക്കുന്നുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. സംഭവത്തില്‍ മുച്ചാല്‍ ഗ്രാമവാസിയായ ബല്‍വീന്ദര്‍ കൗറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉത്തരവിട്ടു.

Read More

തിരുവനന്തപുരം: പ്രമുഖ ഹൈപ്പെർമാർക്കെറ്റ് ഗ്രൂപ്പ് ആയ ലുലു ഗ്രൂപ്പ് കേരളത്തിൽ പുതിയതായി 5 ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കും. തിരുവനന്തപുരം ലുലു മാളിന് പുറമെയാണ് 5 ഹൈപ്പെർമാർക്കറ്റുകൾ കൂടി ആരംഭിക്കുന്നത്. ഇതിലൂടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളായിരിക്കും സൃഷ്ടിക്കുക.

Read More

മ​നാ​മ: കോ​വി​ഡി​നെ തു​ട​ര്‍ന്ന് ബ​ഹ്റൈ​ന്‍ റോ​യ​ൽ ഹു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ ചെയർമാനും ഹ്യൂമാനിറ്റേറിയൻ വർക്ക് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധിയുമായ ഷെയ്ഖ് നാസ്സർ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപിച്ച ‘ഫീ​നാ ഖൈ​ർ’ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്യാപി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റിന്റെ ആഭിമുഖ്യത്തിൽ ഈദിനോടനുബന്ധിച്ചു ഭ​ക്ഷ​ണ കി​റ്റു​ക​ള്‍ സ​മ​സ്​​ത ബ​ഹ്റൈ​ന് കൈ​മാ​റി. ക്യാപി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ സ്ട്രാ​റ്റ​ജി​ക് പ്ലാ​നി​ങ് ആ​ൻ​ഡ് പ്രോ​ജെ​ക്​​ട്​​സ്​ മാ​നേ​ജ് മെന്റ് ഭാ​ര​വാ​ഹി​ക​ളി​ല്‍ നി​ന്ന്​ സ​മ​സ്​​ത ബ​ഹ്റൈ​ന്‍ ഭാ​ര​വാ​ഹി​കൾ ഭ​ക്ഷ​ണ കി​റ്റു​ക​ള്‍ ഏ​റ്റു​വാ​ങ്ങി. അതോടൊപ്പം വിവിധ ഭാഗങ്ങളിൽ നോമ്പ് എടുത്ത അർഹതപ്പെട്ടവർക്കുള്ള ലൈവ് ഭക്ഷണകിറ്റുകളും ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേറ്റ് സെന്റർ ഫോർ ചാരിറ്റി ഹെഡ് യൂസഫ് ലോറി കൈമാറി. ചടങ്ങിന് വൺ ബഹ്‌റൈൻ ഗ്രൂപ്പ് എം.ഡി ആന്റണി പൗലോസ് നേതൃത്വം നൽകി.

Read More

മനാമ: ബഹ്‌റൈനില്‍ നിന്നുള്ള ഐ.സി.എഫിന്റെ മൂന്നാമത് ചാർട്ടേർഡ് വിമാനം 172 യാത്രക്കാരുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. ജോലി നഷ്ടപ്പെട്ടവര്‍ 35, ജോലി കുറവായതിന്റെ പേരില്‍ നാട്ടിലേക്ക് പോകുന്നവര്‍ 40, വിസിറ്റ് വിസയില്‍ വന്ന് കുടുങ്ങിപ്പോയവര്‍ 9, വീട്ടിലെ അടിയന്തിര ആവശ്യങ്ങള്‍ക്ക് പോകുന്ന 42 പേര്‍, ചികിത്സാര്‍ത്ഥം പോകുന്ന 20 പേര്‍, സ്ത്രീകളും കുട്ടികളുമടക്കം 26 എന്നിങ്ങനെയാണ് ഫ്‌ളൈറ്റിലെ യാത്രക്കാര്‍. 20 ശതമാനം പേര്‍ക്ക് 20 മുതല്‍ 100 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിച്ച് കൊടുത്തിരുന്നു. ബഹ്‌റൈൻ എക്സ്പ്രസ്സ് & ടൂർ ട്രാവല്‍സിന്റെ സഹകരണത്തോടെയാണ് ഫ്ലൈറ്റ് ചാര്‍ട്ടർ ചെയ്തിരുന്നത്. ജോലിയും ശമ്പളവുമില്ലാതെ റൂമുകളില്‍ കഴിയേണ്ടി വന്ന നിരവധി പേർക്ക് സമാശ്വാസമാകാന്‍ ഐ.സി.എഫിന് സാധിച്ചിട്ടുണ്ട്. സാധാരണക്കാരന് താങ്ങാനാകുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ടിക്കറ്റിന് ഈടാക്കിയിട്ടുള്ളത്. ഐ.സി.എഫിന്റെ സ്‌നേഹ സമ്മാനമായി മുഴുവന്‍ യാത്രക്കാര്‍ക്കും ഭക്ഷണക്കിറ്റുകളും നൽകി. വി. പി. കെ. അബൂബക്കർ ഹാജി, എം. സി. അബ്ദുൽ കരീം, ഉസ്മാൻ സഖാഫി, റഫീഖ്…

Read More

മനാമ: കോടതി വിധി ലഭിച്ചതും , പിഴ അടക്കാത്തതും സാമ്പത്തിക പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നവരുമായ ബഹ്‌റൈൻ പൗരന്മാരെ സഹായിക്കാൻ ഹ്യൂമാനിറ്റേറിയൻ വർക്ക് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഷെയ്ഖ് നാസ്സർ ബിൻ ഹമദ് അൽ ഖലീഫ നിർദ്ദേശം നൽകി. “ഫീന ഖൈർ” കാമ്പയിന്റെ ഏകോപന, തുടർ സമിതിക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. പദ്ധതിയുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെയും നീതിന്യായ മന്ത്രാലയത്തിന്റെയും ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻ‌ഡോവ്‌മെന്റിന്റെയും സഹകരണത്തോടെ പിന്തുണ നൽകും.“ഫെയ്ൽ ഖൈർ” പ്രചാരണ അപേക്ഷയിൽ ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെട്ട നിരവധി കുറ്റവാളികളുടെ കടങ്ങളും പിഴയും അടയ്ക്കാൻ ഷെയ്ഖ് നാസർ നിർദ്ദേശം നൽകി. കുറ്റവാളികളുടെ കടങ്ങളും പിഴയും അടയ്ക്കാൻ ഇത് രണ്ടാം തവണയാണ് ഷെയ്ഖ് ഉത്തരവിടുന്നത്. സാമ്പത്തിക ഞെരുക്കവും കഷ്ടപ്പാടും അനുഭവിക്കുന്നവർക്ക് പണം സംഭാവന ചെയ്യാൻ ആളുകളെ പ്രാപ്തരാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതാണ് ‘ഫീൽ ഖൈർ’…

Read More

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യപരിശോധനകള്‍ക്കായാണ് ഡല്‍ഹിയിലെ ശ്രീ ഗംഗ റാം ആശുപത്രിയാണ് സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 375 പേർ സമ്പര്‍ക്കം വഴിയാണ് രോഗ ബാധിതരായത്. തൃശ്ശൂരില്‍ 83 പേര്‍ക്കും, തിരുവനന്തപുരത്ത് 70 പേര്‍ക്കും, പത്തനംതിട്ടയില്‍ 59 പേര്‍ക്കും, കോഴിക്കോട് 42 പേര്‍ക്കും, കണ്ണൂരില്‍ 39 പേര്‍ക്കും, എറണാകുളത്ത് 34 പേര്‍ക്കും, മലപ്പുറത്ത് 32 പേര്‍ക്കും, കോട്ടയത്ത് 29 പേര്‍ക്കും, കാസര്‍കോട് 28 പേര്‍ക്കും കൊല്ലത്ത് 22 പേര്‍ക്കും ഇടുക്കിയില്‍ ആറ് പേര്‍ക്കും, പാലക്കാട് നാല് പേര്‍ക്കും, വയനാട് മൂന്ന് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്നും എത്തിയ 31 പേര്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി 40 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 29 പേരുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലം രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ, എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു എന്നിവരാണ് മരിച്ചത്. 794 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 220, കൊല്ലം…

Read More

മനാമ: ബഹ്‌റൈനിൽ ആരോഗ്യപ്രവർത്തകരിലേക്ക് മനഃപൂർവം കോവിഡ് പകർത്താൻ ശ്രമിച്ചയാൾക്ക് മൂന്നു വർഷം തടവും 1000 ബഹ്‌റൈൻ ദിനാർ പിഴയും ലോവർ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. അവസാനമായി നടത്തിയ പരിശോധനയിൽ കോവിഡ് ബാധ സ്‌ഥിരീകരിച്ചതിനെ തുടർന്ന് പരിശോധനയ്ക്കായി പരിശോധനാ കേന്ദ്രത്തിൽ എത്തിയ പ്രതി മാസ്‌ക് മാറ്റുകയും ഡോക്ടർക്കുനേരെ മനഃപൂർവം ചുമക്കുകയും ചെയ്തു. വൈറസ് പകരുന്നതിനായി പ്രതി മനഃപൂർവം സ്വന്തം കയ്യിലേക്ക് ചുമച്ചതിനു ശേഷം ഡോക്ടറുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചു എന്നതാണ് കേസ്. പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ ചോദ്യം ചെയ്യുകയും കസ്റ്റഡിയിൽ വിടാൻ ഉത്തരവിടുകയും കോടതിയിൽ റഫർ ചെയ്യുകയും ചെയ്തു. കോടതിയിൽ കോട്ടം തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷ നൽകിയത്. ബഹറിനിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

Read More

മനാമ: ചെമ്മീൻ പിടിക്കൽ നിരോധനം ലംഘിച്ച് ചെമ്മീൻ പിടിച്ചതിന് പട്രോളിംഗ് സംഘം ഡെംസ്റ്റാൻ ബീച്ചിൽ വച്ച് ബോട്ട് പിടിച്ചെടുത്തതായി കോസ്റ്റ് ഗാർഡ് കമാൻഡർ അറിയിച്ചു. ബോട്ട് ഉടമയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

Read More

മനാമ: ബഹ്റൈന്‍ ഭരണാധികാരികള്‍ക്കും അറബ്-ഇസ്‌ലാമിക സമൂഹത്തിനും പ്രവാസി സമൂഹത്തിനും ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ ഈദാശംസകള്‍ നേര്‍ന്നു. നന്മയുടെയും ഒത്തൊരുമയുടെയും സമാധാനത്തിന്റെയും പാതയില്‍ സ്നേഹത്തോടെ അടിയുറച്ച് നില കൊള്ളാന്‍ ഈദ് അടക്കമുള്ള എല്ലാ ആഘോഷങ്ങള്‍ക്കും സാധിക്കേണ്ടതുണ്ടെന്ന് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, ജന. സെക്രട്ടറി എം.എം സുബൈർ എന്നിവർ ഇറക്കിയ ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി. മഹാനായ ഇബ്രാഹിം നബിയും കുടുംബവും മാനവ സമൂഹത്തിനു പകർന്നു നൽകിയ ദൈവ സ്നേഹത്തിെൻറയും സമര്‍പ്പണത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും വികാര നിര്‍ഭരമായ ഓര്‍മകള്‍ പുതുക്കുന്ന സന്ദര്‍ഭമെന്ന നിലക്ക് സാമൂഹിക അകലം പാലിക്കുമ്പോഴും പ്രയാസപ്പെടുന്നവരോടൊപ്പം നില കൊള്ളാൻ വിശ്വാസി സമൂഹത്തിന് സാധിക്കേണ്ടതുണ്ട്. കോവിഡ് മഹാമാരിക്ക് മുമ്പിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ മനുഷ്യരെല്ലാം ഒന്നാണെന്നും ദൈവത്തിന്റെ സൃഷ്ടികളാണെന്നും മനുഷ്യരുടെ ആധിപത്യ,വിധേയത്വ കാഴ്ച്ചപ്പാടുകൾ വെറും മിഥ്യയാണെന്നും പഠിപ്പിച്ച ഇബ്രാഹിം നബിയുടെ അധ്യാപനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും സന്ദേശത്തിൽ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി മൂലം പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വന പ്രവർത്തനങ്ങൾ തുടരാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

Read More