Author: News Desk

ന്യൂഡല്‍ഹി: കഴിഞ്ഞ കുറെ മാസങ്ങളായി സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജ്യസഭ എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായിരുന്ന അമര്‍ സിംഗ് അന്തരിച്ചു. 64 വയസായിരുന്നു. നേരത്തെ, അദ്ദേഹം കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി ബാല ഗംഗാധര തിലകന്റെ 100-ാം ചരമവാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് അമര്‍ സിംഗ് ട്വീറ്റ് ചെയ്തിരുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മരണമടഞ്ഞ 2 വ്യക്തികളുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പ്പെടുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്‌റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചല്‍ (81), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബിച്ച്…

Read More

മനാമ: ബഹറിനിൽ ഹെറോയിൻ, ഷാബു എന്നിവയുമായി 28 നും 32 നും ഇടയിൽ പ്രായമുള്ള മൂന്ന് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടർ ജനറൽ അറിയിച്ചു. 35,000 ബഹ്‌റൈൻ ദിനാർ മൂല്യമുള്ള മയക്കുമരുന്നാണ് കണ്ടുകെട്ടിയത്. പണവും പിടിച്ചെടുത്തിട്ടുണ്ട്. നിയമനടപടികൾ എടുത്ത് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read More

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെയും, നടി തമന്നയേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഒരു അഭിഭാഷകൻ ഹര്‍ജി നല്‍കി. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുക്കാന്‍ വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പുറമെ ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ 20000 രൂപ നഷ്ടപ്പെട്ട ഒരു വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തിരുന്നു. ഇത്തരം ആപ്പുകള്‍ യുവാക്കളെ ചൂതാട്ടത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. വിരാട് കോലിയേയും തമന്ന ഭാട്ടിയയേയും പോലുള്ള താരങ്ങളെ ഉപയോഗിച്ച് യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യുകയും, അവരെ ചൂതാട്ടത്തിന് പ്രേരിപ്പിക്കുകയുമാണ്. ആയതിനാല്‍ ഈ രണ്ട് താരങ്ങളേയും അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. ഹര്‍ജി വാദം കേള്‍ക്കുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇത്തരം ആപ്പുകളെ നിരോധിക്കാന്‍ കോടതി ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

മനാമ: കോവിഡ് പകർച്ചവ്യാധിയുടെ ഏറ്റവും പ്രയാസമേറിയ ഭാഗങ്ങളിലൊന്നാണ് സാമൂഹിക അകലം പാലിക്കൽ നടപടികൾ മൂലം പ്രായമായ ബന്ധുക്കളെ സന്ദർശിക്കുന്നതിനോ ആശ്വസിപ്പിക്കുന്നതിനോ അനുവദിക്കുന്നില്ല എന്നത്. എന്നാൽ നേരിട്ടുള്ള സമ്പർക്കം കൂടാതെ വ്യക്തികളെ ആലിംഗനം ചെയ്യാൻ ആരോഗ്യ പ്രവർത്തകർക്ക് അവസരമൊരുക്കിയിരിക്കുകയാണ് ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം. https://youtu.be/FQpFjMMVU50 കോവിഡ് വ്യാപനത്തെ തുടർന്ന് 6 മാസത്തോളമായി പ്രിയപ്പെട്ടവരിൽ നിന്നും അകന്ന് നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്കാണ് അവരുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നതിനും ആലിംഗനം ചെയ്യുന്നതിനുമുള്ള അവസരമൊരുക്കിയത്. ഇവർക്കായി ഒരു ”ഹഗ് കർട്ടൻ” സജ്ജമാക്കിയാണ് മന്ത്രാലയം പെരുന്നാൾ സമ്മാനമൊരുക്കിയത്. രാജ്യത്തെ കോവിഡ് -19 പകർച്ചവ്യാധിയെ പരാജയപ്പെടുത്താൻ ആരോഗ്യ പ്രവർത്തകർ മാസങ്ങളോളം അശ്രാന്തമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും വിഷമഘട്ടത്തിൽ നിൽക്കുന്ന ഈ സമയത്ത് മാന്ത്രാലയമൊരുക്കിയ ഈദ് സമ്മാനം ആരോഗ്യപ്രവർത്തകരിൽ ആശ്ചര്യവും സന്തോഷവും പകർന്നു നൽകുന്നു.

Read More

ഛണ്ഡിഗഡ്: പഞ്ചാബിൽ വിഷമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 38 ആയി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേർ അറസ്റ്റിലായി. സംഭവത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗ് മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. പഞ്ചാബിലെ അമൃത്സർ, ബാടാല, ടാൻ തരൺ എന്നീ ജില്ലകളിലാണ് വിഷമമദ്യം കഴിച്ചു മരണമുണ്ടായത്. ടാൻ തരണിൽ 13 പേരും അമൃത് സറിൽ 11 പേരും ബാടാലയിൽ എട്ടുപേരുമാണ് വിഷമദ്യം കഴിച്ച് മരിച്ചത്.

Read More

മനാമ: ചെമ്മീൻ നിരോധനം നാളെ മുതൽ നീക്കുമെന്ന് കൃഷി, മുനിസിപ്പാലിറ്റി അഫയേഴ്‌സ്, നഗര ആസൂത്രണ മന്ത്രാലയത്തിലെ കാർഷിക, സമുദ്ര വിഭവ വകുപ്പ് അറിയിച്ചു. മുനിസിപ്പാലിറ്റി അഫയേഴ്‌സ്, നഗര ആസൂത്രണ മന്ത്രി എസ്സാം ബിൻ അബ്ദുള്ള ഖലീഫ് പുറപ്പെടുവിച്ച ഉത്തരവ് 18/2020 പ്രകാരം ഫെബ്രുവരി ഒന്ന് മുതൽ ജൂലൈ 31 വരെ ഏർപ്പെടുത്തിയ ആറുമാസത്തെ വിലക്കാണ് പിൻവലിക്കുന്നത്. രാജ്യത്ത് സമുദ്രവിഭവങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആറുമാസക്കാലത്തേക്കു ചെമ്മീൻ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Read More

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊറോണ സ്ഥിരീകരിച്ചു. പിസിആര്‍ പരിശോധനയിലാണ് മന്ത്രിയുടെ മകന് കൊറോണ സ്ഥിരീകരിച്ചത്. മന്ത്രിയുടെ സ്റ്റാഫ് അംഗത്തിന് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Read More

മ​നാ​മ: കോ​വി​ഡി​നെ തു​ട​ര്‍ന്ന് ബ​ഹ്റൈ​ന്‍ റോ​യ​ൽ ഹു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ ചെയർമാനും ഹ്യൂമാനിറ്റേറിയൻ വർക്ക് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധിയുമായ ഷെയ്ഖ് നാസ്സർ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപിച്ച ‘ഫീ​നാ ഖൈ​ർ’ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്യാപി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റിന്റെ ആഭിമുഖ്യത്തിൽ ഈദിനോടനുബന്ധിച്ചു ഭ​ക്ഷ​ണ കി​റ്റു​ക​ള്‍ ബഹ്‌റൈൻ കെഎംസിസിക്ക് കൈ​മാ​റി. ക്യാപി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ സ്ട്രാ​റ്റ​ജി​ക് പ്ലാ​നി​ങ് ആ​ൻ​ഡ് പ്രോ​ജെ​ക്​​ട്​​സ്​ മാ​നേ​ജ് മെന്റ് ഭാ​ര​വാ​ഹി​ക​ളി​ല്‍ നി​ന്ന്​ ബഹ്‌റൈൻ കെഎംസിസിക്ക് ഭാ​ര​വാ​ഹി​കൾ ഭ​ക്ഷ​ണ കി​റ്റു​ക​ള്‍ ഏ​റ്റു​വാ​ങ്ങി. അതോടൊപ്പം വിവിധ ഭാഗങ്ങളിൽ നോമ്പ് എടുത്ത അർഹതപ്പെട്ടവർക്കുള്ള ലൈവ് ഭക്ഷണകിറ്റുകളും ക്യാപിറ്റൽ ഗവർണറേറ്റ് സെന്റർ ഫോർ ചാരിറ്റി ഹെഡ് യൂസഫ് ലോറി ബഹ്‌റൈൻ കെഎംസിസി സെക്രട്ടറി എ പി ഫൈസലിന് കൈമാറി, കെഎംസിസി ഹെല്പ് ഡസ്ക് മെമ്പർ റിയാസ് ഓമാനൂർ പങ്കെടുത്തു. ചടങ്ങിൽ വൺ ബഹ്റൈൻ ഗ്രൂപ്പ് എംഡി ആന്റണി പൗലോസ് നേതൃത്വം നൽകി.

Read More

മനാമ: സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നാഷണൽ, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്സ് (എൻ‌പി‌ആർ‌എ) നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി, അതിന്റെ ഇ-വിസ വെബ്‌സൈറ്റ് www.evisa.gov.bh നവീകരിച്ചു. ബഹ്‌റൈനിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ വെബ്‌സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിക്കണമെന്ന് എൻ‌പി‌ആർ‌എ വ്യക്തമാക്കി.

Read More