Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതീവജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം കൊങ്കന്‍, ഗോവ പ്രദേശങ്ങളിലാകും അതിതീവ്ര മഴക്ക് കാരണമാകുകയെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എങ്കിലും കേരളത്തില്‍ വ്യാഴാഴ്ച വരെ പരക്കെ കനത്ത മഴയുണ്ടാകും. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. ഈ ജില്ലകളില്‍ 20 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോർട്ട്‌ – കൃഷ്ണ പ്രസാദ് എറണാകുളം

Read More

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായിരുന്ന കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്നു കെഎം ബഷീര്‍. അതേസമയം, കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വിചാരണ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കേസിലെ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ തിരിച്ച് സര്‍വ്വീസില്‍ കയറുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു അപകടം നടന്നത്. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപം പുലര്‍ച്ചെ ഒരു മണിയോടെ ഉണ്ടായ വാഹനാപകടത്തിലാണ് കെഎം ബഷീര്‍ മരിക്കുന്നത്. മദ്യലഹരിയില്‍ അമിതവേഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചായിരുന്നു അപകടം ഉണ്ടാത്. എന്നാല്‍ തുടക്കം മുതല്‍ ശ്രീറാമിനെ രക്ഷിക്കാന്‍ ഉന്നതതല നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ വണ്ടിയോടിച്ചത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണെന്ന് പറഞ്ഞ് രക്ഷപ്പെടാനും ശ്രീറാം ശ്രമിച്ചു. ശ്രീറാമിനെയും വഫയെയും പ്രതിയാക്കി കേസെടുത്തു. തുടര്‍ന്ന് ശ്രീറാമിന സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ പിന്നീട്‌ ഐഎഎസ് ലോബിയുടെ സമ്മര്‍ദ്ദത്തിനൊടുവില്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ പ്രകാരം ശ്രീറാമിനെ സര്‍വ്വീസിലേക്ക്…

Read More

മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ 11-ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഓര്‍മ്മകളിലെ ശിഹാബ് തങ്ങള്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമം നാലിന് നടക്കും. രാത്രി 7.30ന് (ഇന്ത്യന്‍ സമയം 10.00) സൂം വഴി നടക്കുന്ന ഓണ്‍ലൈന്‍ സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ അധ്യക്ഷനാകുന്ന സംഗമത്തില്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തു കാരനുമായ സി.പി സെയ്തലവി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാന ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതവും ഒ.കെ ഖാസിം നന്ദിയും പറയും. കേരള മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ നേതാവും ദീര്‍ഘകാലം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റുമായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങള്‍ 2009 ഓഗസ്റ്റ് ഒന്നിനാണ് മരണപ്പെട്ടത്. 39ാം വയസില്‍ മുസ്ലിം ലീഗിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ അദ്ദേഹം മരണം വരെ തല്‍സ്ഥാനം തുടര്‍ന്നു.…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെ സി.പി.എം നേതാക്കള്‍ക്ക് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഗുഡ് വിന്‍ നിക്ഷേപ തട്ടിപ്പ് സംഘവുമായുള്ള ബന്ധം കസ്റ്റംസും എന്‍.ഐ.എയും സമഗ്രമായി അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘങ്ങളുമായി എന്നും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് സി.പി.എം നേതാക്കളെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് വസ്തുകള്‍ വച്ചുകൊണ്ട് ഒരു പ്രമുഖ ചാനല്‍ പുറത്ത് വിട്ട ഞെട്ടിക്കുന്ന വാര്‍ത്ത.സി.പി.എമ്മിന്റെ പ്രധാന ധനസ്രോതസുകളില്‍ ഒന്ന് കള്ളക്കടത്തും സ്വര്‍ണ്ണക്കടത്തുമാണെന്നത് നാണക്കേടാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ ജയില്‍ സന്ദര്‍ശനവും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ കൂപ്പര്‍ വിവാദവും അതിനുദാഹരണങ്ങളാണ്. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിച്ച ഗുഡ് വിന്‍ സ്വര്‍ണ്ണക്കടയുടെ ഉടമകളായ രണ്ടു മലയാളി സഹോദരങ്ങളും സി.പി.എം നേതാക്കളുമായി വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ്. ഏറ്റവും കൂടുതല്‍ മലയാളികളെ വഞ്ചിച്ച സ്ഥാപനമാണ് ഗുഡ് വിന്‍ നിക്ഷേപ കമ്പനി. കേരള സര്‍ക്കാര്‍ ഇവര്‍ക്കെതിരെ കേസെടുക്കാതിരുന്നത് അവരുമായുള്ള അടുപ്പം കൊണ്ടാണ്.അധോലോക സംഘങ്ങളുടേയും മൂലധന ശക്തികളുടേയും സ്വാധീനത്തിലക്കപ്പെട്ട സി.പി.എം അനുദിനം ജീര്‍ണ്ണതയിലേക്കാണ് പോകുന്നത്. കേരളീയ പൊതുസമൂഹം ഇതെല്ലാം…

Read More

ബാംഗ്ലൂർ: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ പുറത്തുവിട്ട സന്ദേശത്തിലൂടെയാണ് തനിക്ക് കൊവിഡ് ബാധിച്ച വിവരം യദ്യൂരിയപ്പ അറിയിച്ചത്. ആരോഗ്യവാനായിരിക്കുന്നുവെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ അഡ്മിറ്റാവുകയാണെന്നും അദ്ദേഹം അറിയിച്ചു. താനുമായി അടുത്തിടപഴകിയവര്‍ ഐസലേഷ്നില്‍ പോകാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. Report: Krishna Prasad

Read More

ന്യൂഡല്‍ഹി: ഭീമ കൊറോഗാവ് കേസില്‍ അറസ്റ്റ് ചെയ്ത ഹനി ബാബുവിൻറെ വീട്ടിൽ നടത്തിയ പരിശോധനയിൽ കമ്യൂണിസ്റ്റ് ഭീകര ബന്ധത്തിൻറെ തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ അറിയിച്ചു.മണിപ്പൂരിലെകമ്യൂണിസ്റ്റ് ഭീകരരുമായി ഹാനി ബാബു സമ്പര്‍ക്കത്തിലായിരുന്നു. ഹനി ബാബുവിന്റെ വീട്ടില്‍ നിന്ന് ലെഡ്ജര്‍ ബുക്ക്, നിരവധി രേഖകള്‍, ഹാര്‍ഡ് ഡിസ്‌ക്, യുഎസ്ബി, പെൻഡ്രെെവ് എന്നിവ പിടിച്ചെടുത്തതായും എന്‍ഐഎ വ്യക്തമാക്കി.

Read More

ഉത്തർപ്രദേശ്: അമിത് ഷായ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍നിരീക്ഷണത്തില്‍ പോകണമെന്ന് സിംഗ് അഭ്യര്‍ത്ഥിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം താനിപ്പോള്‍ വീട്ടില്‍ ക്വാറന്‍്‌റീനില്‍ കഴിയുകയാണെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും സിംഗ് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ നടക്കാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും സംസ്ഥാന ബി.ജെ.പി അധ്യക്ഷനും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് ഉച്ചതിരിഞ്ഞാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.  ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം അമിത് ഷാ ആശുപത്രിയിലേക്ക് മാറിയിരിക്കുകയാണ്. അതേസമയം നേരത്തെ ഉത്തര്‍പ്രദേശിലെ ക്യാബിനറ്റ് മന്ത്രി കമല്‍ റാണി വരുണ്‍ കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. സംസ്ഥാന മന്ത്രിസഭയിലെ ഏക വനിതാ അംഗമായിരുന്നു മരിച്ച കമല്‍ റാണി. Report – Krishna prasad

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസി‌ആർ‌എഫ്”) 140 ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും കൂടാതെ ഈദ് പ്രമാണിച്ച് ഉച്ച ഭക്ഷണത്തിനുള്ള (ബിരിയാണി ) പൊതികളും വിതരണം ചെയ്തു. ഇത് ഒരു പരമ്പരയിലെ നാലാമത്തെ പ്രോഗ്രാം ആണ്. അസ്കറിലുള്ള ആമസോൺ അസ്‌കർ സബ്‌സ്റ്റേഷൻ വർക്ക് സൈറ്റിൽ വെച്ചാണ് ഭക്ഷണ വിതരണം നടന്നു. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തു. ഇതോടൊപ്പം തന്നെ എസ് ടി സി കമ്പനി സ്പോൺസർ ചെയ്ത സൗജന്യ പ്രീപെയ്ഡ് സിം കാർഡുകളും എല്ലാ തൊഴിലാളികൾക്കും വിതരണം ചെയ്തു.ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ ഓഗസ്റ്റ് അവസാനം വരെ ഈ പ്രതിവാര…

Read More

മുംബൈ: ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ കൊവിഡ് മുക്തി നേടി. കൊവിഡ് രോഗബാധിതരായി മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബച്ചൻ കുടുംബം. അമിതാഭ് ബച്ചൻ, മരുമകൾ ഐശ്വര്യ റായ്, മകൾ ആരാധ്യ എന്നിവർ കൊവിഡ് രോഗമുക്തി നേടി. അഭിഷേക് ബച്ചൻ ഇപ്പോഴും ചികിത്സയിലാണ്.

Read More

കുവൈറ്റ് സിറ്റി: കുവൈറ്റ് കൊറോണ വൈറസ് മൂലം നിർത്തിവച്ചിരുന്ന വാണിജ്യ സർവീസുകൾ പുനരാരംഭിച്ചു. എന്നാൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ‘ഉയർന്ന അപകടസാധ്യതയുള്ള’ 31 രാജ്യങ്ങളിലേക്കുള്ള സർവീസുകൾ കുവൈറ്റ് നിരോധിച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത്, ഫിലിപ്പൈൻസ്, ലെബനൻ, ശ്രീലങ്ക, ചൈന, ഇറാൻ, ബ്രസീൽ, മെക്സിക്കോ, ഇറ്റലി, ഇറാഖ് എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു. വാണിജ്യ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാൻ തുടങ്ങിയ ദിവസം തന്നെ നിരോധനം പ്രഖ്യാപിച്ചു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം 30% ശേഷിയിൽ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. വരും മാസങ്ങളിൽ ഇത് ക്രമേണ വർദ്ധിക്കും.

Read More