Author: News Desk

ദുബായ്: കൊറോണ വൈറസ് പകർച്ചവ്യാധി സമയത്ത് 275,000 ഇന്ത്യൻ പൗരന്മാരെ യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്ന് നാട്ടിലെത്തിച്ചതായി ദുബായിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യുഎഇയിൽ 500,000 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 275,000 ത്തിലധികം പേരെ വിജയകരമായി നാട്ടിലെത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും കോൺസുലേറ്റ് ജനറൽ പറഞ്ഞു. വിവിധ ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം യു‌എഇയിൽ 25 ലക്ഷത്തോളം ഇന്ത്യൻ പൗരന്മാർ താമസിക്കുന്നുണ്ട്. യുഎഇയിലെ 5 ൽ 1 ഇന്ത്യക്കാർ ഇതിനകം ഇന്ത്യയിലേക്ക് പോയിക്കഴിഞ്ഞതായി കോൺസുലേറ്റ് വ്യക്തമാക്കുന്നു. നിലവിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വിവിധ വിമാനങ്ങൾ ലഭ്യമാണെന്നും കോൺസുലേറ്റ് കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 2 നും ഓഗസ്റ്റ് 14 നും ഇടയിൽ യുഎഇയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് 90 ഓളം വിമാനങ്ങളുണ്ടെന്ന് കോൺസുലേറ്റ് പറഞ്ഞു. വന്ദേ ഭാരത് മിഷനു കീഴിലുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഇപ്പോഴും ധാരാളം സീറ്റുകൾ ഒഴിവുള്ളതായി കോൺസുലേറ്റ് ജനറൽ പറഞ്ഞു.…

Read More

കൊച്ചി: അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് അലിയും, കെ.ടി.റമീസും ചേർന്ന് കഴി‍ഞ്ഞ വർഷം നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയെന്നും, ഇതിലൂടെ ലഭിച്ച പണം ഭീകരസംഘടനകൾക്കു കൈമാറുകയും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്നും, എൻഐഎ യുടെ കണ്ടെത്തൽ. സ്വര്‍ണക്കടത്തുകേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് അലിയാണ് ശനിയാഴ്ച അറസ്റ്റിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ കെ.ടി.റമീസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയുടെ ചുവടു പിടിച്ചാണ് മുഹമ്മദ് അലിയെ എൻ ഐ എ അറസ്റ്റ് ചെയ്യുന്നത്. സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ ആള്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയായിരുന്ന കാര്യം എൻഐഎ ആണ് വെളിപ്പെടുത്തിയത്. കൈവെട്ട് കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് അലിയെ കോടതി വെറുതെ വിടുകയായിരുന്നു. തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയാണു മുഹമ്മദ് അലി. ഇയാളുടെ അറസ്റ്റ് നിർണായക വഴിത്തിരിവാണെന്ന് അന്വേഷണ സംഘം അവകാശപ്പെടുന്നത്. തീവ്രവാദ ബന്ധം സംശയിച്ചിരുന്ന കൈവെട്ട് കേസിലെ പ്രതി സ്വർണക്കടത്ത് കേസിലും അറസ്റ്റിലായതോടെ…

Read More

തിരുവനന്തപുരം : യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്തിന് പിന്നാലെ വന്ന ആരോപണങ്ങൾക്കാണ് മറുപടിയുമായി ജലീൽ എത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇതിനു എതിരെ പ്രതിക്ഷേധിച്ചത്. രാജ്യദ്രോഹം, പ്രോട്ടോകോൾ ലംഘനം, കേന്ദ്ര അന്വേഷണം, എന്നൊന്നും പറഞ്ഞ് ആരും വിരട്ടണ്ട. അന്യായം ചെയ്യാത്തിടത്തോളം കാലം ആർക്കും ആരെയും ഭയപ്പെടേണ്ടതില്ല. മടിയിൽ കനമില്ലാത്തവൻ, വഴിയിൽ ആരെപ്പേടിക്കണം എന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലെ പൂർണ രൂപം … “പോകുന്ന തോണിക്കൊരുന്ത്” ——————————————– ” ഇന്ത്യയും യു.എ.ഇയും നയതന്ത്ര തലത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്നത് ഊഷ്മള ബന്ധമാണ്. നാനാജാതി മതസ്ഥരായ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് UAE ൽ ജോലി ചെയ്യുന്നതും കച്ചവട വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നതും. അതുവഴി ദശകോടികളുടെ വിദേശനാണ്യമാണ് ഓരോ വർഷവും രാജ്യത്തേക്കൊഴുകി എത്തുന്നത്. പൊതുവിൽ ഇന്ത്യക്കാർക്ക്, വിശേഷിച്ച് മലയാളികൾക്ക്, വീടു വിട്ടാൽ മറ്റൊരു വിടു തന്നെയാണ് UAE. ആ ആത്മബന്ധം നില നിൽക്കുന്നത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ UAE സന്ദർശന വേളയിൽ അവിടെ ലോകോത്തരമായ ഒരു ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള അനുമതിയും…

Read More

മനാമ: ബഹ്‌റൈൻ കേരളം സോഷ്യൽ ഫോറം എന്ന ബികെഎസ്എഫ് സംഘടിപ്പിച്ച ഓൺലൈൻ പെരുന്നാൾ സംഗമത്തിൽ ഒട്ടേറെ സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു. സംഗമം മുൻ സമാജം പ്രസിഡന്റും ഐസിആർഎഫ് ചെയർമാനുമായിരുന്ന ജോൺ ഐപ്പ്‌ നാട്ടിൽ നിന്നും ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സോമൻ ബേബി, സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, ഡോ ജോർജ് മാത്യു . നാസർ മഞ്ചേരി, ജലാൽ, ജ്യോതി മേനോൻ, അൻവർ ശൂരനാട് സുനിൽ ബാബു, നജീബ്‌ കടലായി, ജലീൽ അബ്ദുള്ള, നിസാർ ഉസ്മാൻ, ഓ കെ കാസിം, അമൽ ദേവ്‌, നിസാർ കൊല്ലത്ത്‌, മണികുട്ടൻ, അൻവർ കണ്ണൂർ, ഗംഗൻ, സത്താർ, ബഷീർ കുമരനെല്ലൂർ, അജയഘോഷ്‌, നൗഫൽ അബൂബകർ, മൻസൂർ, സലീം നമ്പ്ര അമീൻ വെളിയങ്കോട്‌, മൊയ്തീൻ പയ്യോളി അൻ വർ ശൂരനാട്‌, ഷിബു ചെറുതിരുത്തി, ശ്രീജ ശ്രീധരൻ, റാഷിദ്‌ കണ്ണങ്കോട്ട്‌ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹാരിസ്‌ പഴയങ്ങാടി സ്വാഗതം പറഞ്ഞു കാസിം പാടത്തകായിൽ നന്ദിയും സൂം നിയന്ത്രണവും നടത്തി.…

Read More

മനാമ: കെഎംസിസി ബഹ്‌റൈന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മുൻ പ്രസിഡണ്ട് കുനിങ്ങാട് സാഹിബ്‌ വിടപറഞ്ഞിട്ടു അറബ് വർഷപ്രകാരം ഇന്ന് ഒരുവർഷം തികയുന്നു. മികച്ച സംഘാടകനും കലാസ്വാദകനും മാപ്പിള കലാഅക്കാദമി ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റും കൂടിയായിരുന്നു അദ്ദേഹം . ബഹ്‌റൈനിലെ സാമൂഹിക രംഗത്ത് പഴയകാല കെ.എം.സി.സി. പ്രവർത്തകരിൽ ഏറെ പ്രമുഖനായിരുന്നു കുനിങ്ങാട്. ഇദ്ദേഹത്തിന്റെ അനുസ്മരണം കെ.എം.സി.സി.ആഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്നു.

Read More

ആലുവ: നാണയം വിഴുങ്ങിയതിനെത്തുടർന്ന് മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ നടന്നത്. തുടർന്ന് കുട്ടിയുടെ സ്വദേശമായ കൊല്ലത്തേക്ക് മൃതദേഹം കൊണ്ടു പോയി. കുഞ്ഞിന്‍റെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്കായി അയച്ചു. എന്നാൽ കുട്ടിയുടെ വയറ്റിൽ നിന്നും രണ്ട് നാണയങ്ങൾ പോസ്റ്മോർട്ടത്തിൽ കണ്ടെത്തുകയുണ്ടായി. പോസ്റ്റ്മോര്‍ട്ടത്തില്‍ 2 നാണയങ്ങള്‍ പുറത്തെടുത്തു.1 രൂപ നാണയവും 50 പൈസയുമാണ് കണ്ടെടുത്തത്. ഒരു നാണയം കണ്ടെത്തിയത് വന്‍കുടലിന്‍റെ ഭാഗത്ത് നിന്നാണ്. എന്നാല്‍ നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ല. അതേസമയം നാണയം വിഴുങ്ങിയല്ല മരണമെങ്കിൽ, മറ്റ് എന്ത് രോഗമായിരുന്നു കുട്ടിക്ക് ഉണ്ടായിരുന്നതെന്ന് മൂന്ന് ആശുപത്രികളിൽ പരിശോധിച്ചിട്ടും കണ്ടെത്താതിരുന്നത് വീഴ്ചയാണെന്ന് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കടുങ്ങല്ലൂര്‍ സ്വദേശികളായി രാജ-നന്ദിനി ദമ്ബതികളുടെ മൂന്ന് വയസുള്ള മകന്‍ പൃഥ്വിരാജാണ് ചികിത്സ കിട്ടാതെ മരിച്ചത്. നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ ഗവ.ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആലപ്പുഴ മെഡി.കോളജിലേക്ക് അയക്കുകയായിരുന്നു.…

Read More

പത്തനംതിട്ട: വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത ചിറ്റാർ സ്വദേശിയായ മത്തായിയുടെ മരണത്തിൽ രണ്ടു വനം വകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ സസ്പെൻഷൻ. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ് എന്നിവര്‍ക്കെതിരെയാണ് നടപടി. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ചേർക്കുമെന്നാണ് സൂചന. രേഖകളിൽ തിരിമറി നടത്തി എന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. സംഭവ ദിവസം രാത്രി ഗുരുനാഥന്‍മണ്‍ ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ ചിറ്റാറിലെത്തി ജനറല്‍ ഡയറി കൊണ്ടു പോയി. രേഖകള്‍ തിരുത്തിയ ശേഷം പുലര്‍ച്ച ഇവര്‍ തന്നെ ഡയറി തിരിച്ചെത്തിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടാണ് രണ്ടു പേരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഡിഎഫ്ഒയുടെ പ്രത്യേക അനുമതി ഇല്ലാതെ ജനറല്‍ ഡയറി സ്റ്റേഷന് പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്ന നിയമമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. നിരീക്ഷണ ക്യാമറ നശിപ്പിച്ചെന്നാരോപിച്ച് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പിടികൂടിയ മത്തായി പിന്നീട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ല.…

Read More

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അലംഭാവവും വിട്ടുവീഴ്‌ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കുറ്റസമ്മതത്തോടെ എല്ലാവരും ഓർക്കണം. ക്വാറന്റീൻ, ശാരീരിക അകലം എന്നിവയിൽ ഗൗരവം കുറഞ്ഞു. പരാതികൾ ഉയർന്നാൽ ഇനി കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറ‌ഞ്ഞു.സംസ്ഥാനത്ത് കൊവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനിടെയാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വയം വിമർശനം നടത്തി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് രണ്ട് പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. കോഴിക്കോട് കക്കട്ടിൽ സ്വദേശി മരയ്ക്കാർ കുട്ടിയും കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാറുമാണ് മരിച്ചത്.നിയന്ത്രണങ്ങൾക്കിടയിലും രോഗികൾ വർദ്ധക്കുന്നത് ആശങ്കയോടെയാണ് സർക്കാർ നോക്കികാണുന്നത്. ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന തീരപ്രദേശങ്ങളിൽ സമ്പർക്ക വ്യാപനത്തിന് കുറവില്ലാത്തതും ജില്ലയെ ആശങ്കയിലാക്കുന്നു. നഗരപ്രദേശത്ത് 200ലേറെ കുടുംബങ്ങൾ തിങ്ങിപാർക്കുന്ന തേക്കുംമൂട് ബണ്ട് കോളനിയിൽ പുതിയ ക്ളസ്റ്റർ രൂപപ്പെട്ടു. ഇന്നലെ 19 പേർക്കുകൂടി രോഗം ബാധിച്ചതോടെ ഒരാഴ്ച‌യ്‌ക്കിടെ രോഗികളുടെ എണ്ണം 59 ആയി ഉയർന്നു.…

Read More

മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ 11 ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഓര്‍മ്മകളിലെ ശിഹാബ് തങ്ങള്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമം നാളെ നടക്കും. രാത്രി 7.30ന് (ഇന്ത്യന്‍ സമയം 10.00 ന്) സൂം വഴിയാണ് ഓണ്‍ലൈന്‍ സംഗമം നടക്കുന്നത്. ജീവിതകാലം മുഴുവന്‍ സമൂഹത്തിനും സമുദായത്തിനുമായി സമര്‍പ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ സംഗമത്തിലേക്ക് ഏവരും പങ്കുചേരണമെന്ന് കെ.എം.സി.സി ബഹ്‌റൈന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മദിനത്തോടനുബന്ധിച്ച് രക്തദാന ക്യാംപും കെ.എം.സി.സി ബഹ്‌റൈനിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.

Read More

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജപുത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തുന്ന ബിഹാര്‍ പോലീസ് ഉദ്യോഗസ്ഥന് മുംബൈയിൽ നിര്‍ബന്ധിത ക്വാറന്റീന്‍. സുശാന്തിന്റെ ആത്മഹത്യയെക്കുറിച്ച് പിതാവിന്റെ പരാതിയില്‍ അന്വേഷണം നടത്തുന്ന സംഘത്തലവനായ വിനയ് തിവാരിയോടാണ് നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ബി എംസി അധികൃതര്‍ ആവശ്യപ്പെട്ടത്. ബിഹാര്‍ ഡി ജി പിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ നാല് ദിവസമായി അന്വേഷണത്തിലുള്ള ഉദ്യേഗസ്ഥരോട്് ക്വാറന്റീനില്‍ പ്രവേശിക്കാനാണ് ബി എംസി നിര്‍ദേശം നല്‍കിയത് എന്നാല്‍ ഈ നിര്‍ദേശം ഉദ്യോഗസ്ഥര്‍ നിരസിക്കുകയാണ് ചെയ്തത്. തുടര്‍ന്നാണ് നിര്‍ബന്ധിത ക്വാറന്റീനില്‍ പോകാന്‍ ഇവരോട് ആവശ്യപ്പെട്ടത്.നിലവില്‍ ഗാറെഗാവിലെ ഗസ്റ്റ് ഹൗസിലാണ തിവാരിയെ താമസിപ്പിച്ചിരിക്കുന്നത്. തിവാരിക്ക് പുറമെ അന്വേഷണ ചുമതലയുള്ള നാല് പോലീസ് ഉദ്യോഗസ്ഥരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Read More