Author: News Desk

ഫെയ്സ്ബുക്കിന്റെ വീഡിയോ ചാറ്റ് പ്ലാറ്റ്ഫോമായ മെസഞ്ചര്‍ റൂം ഇപ്പോള്‍ വാട്സ്ആപ്പ് വെബില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ്, ഐഫോണ്‍ എന്നിവയില്‍ ലഭ്യമായ വാട്സ്ആപ്പ് ആപ്പുകളിലും ഉടന്‍ തന്നെ സേവനം ലഭ്യമാക്കുമെന്നാണ് വാട്സ് ആപ്പ് വ്യക്തമാക്കുന്നത്. വീഡിയോ ചാറ്റില്‍ മുഖ്യ എതിരാളിയായ സൂമുമായി കിടമത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വാട്സ് ആപ്പ് മികച്ച സേവനമാണ് നല്‍കുന്നത്. ഒരേ സമയം 50 പേര്‍ക്ക് വീഡിയോ ചാറ്റില്‍ പങ്കെടുക്കാനുളള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. സമയപരിമിതിയില്ലാതെ യഥേഷ്ടം ചാറ്റ് ചെയ്യാനുളള സൗകര്യമാണ് മെസഞ്ചര്‍ റൂമില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഡെസ്‌ക് ടോപ്പില്‍ വാട്സ്ആപ്പ് വെബ് തുറന്ന് ക്രിയേറ്റ് റൂം എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക എന്നതാണ് വീഡിയോ കോളിന്റെ ആദ്യ ഘട്ടത്തിലുള്ളത്. തുടര്‍ന്ന് വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളില്‍ എതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത ശേഷം മുന്നോട്ടുപോകാം.

Read More

എറണാകുളം: സ്വർണക്കടത്ത് കേസിൽ അന്വേഷണം വഴിതിരിച്ചുവിടാൻ ആസൂത്രിത ശ്രമം നടക്കുന്നതായി പോപുലർഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലിം പ്രസ്താവനയിൽ പറഞ്ഞു. കേസിൽ അന്വേഷണം പ്രമുഖരിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ പോപുലർ ഫ്രണ്ടിനെ പ്രശ്നത്തിലേക്ക് വലിച്ചിഴക്കാനുള്ള നീക്കം സംശയാസ്പദമാണ്. കഴിഞ്ഞ ദിവസം പിടിയിലായ മുഹമ്മദ് അലി പോപുലർ ഫ്രണ്ട് പ്രവർത്തകനെന്ന തരത്തിലുള്ള മാധ്യമങ്ങളുടെ പ്രചാരണം തെറ്റാണ്. കൈവെട്ട് കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതേ വിട്ട മുഹമ്മദ് അലി പോപുലർ ഫ്രണ്ട് പ്രവർത്തകനല്ല. ഇയാൾക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ല. വസ്തുത ഇതായിരിക്കെ എൻഐഎയെ ഉദ്ധരിച്ച് കൊണ്ട് പോപുലർ ഫ്രണ്ടിനെ കേസുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങൾ സ്വർണക്കടത്ത് കേസിലെ അന്വേഷണം വഴിതെറ്റിച്ചു വിടാൻ ശ്രമിക്കുകയാണ്. നിയമവിരുദ്ധവും രാജ്യദ്രോഹപരവുമായ പ്രവർത്തനങ്ങൾ പോപുലർ ഫ്രണ്ടിന്റെ രീതിയല്ല. അത്തരം പ്രവർത്തനങ്ങളെ ഒരുകാലത്തും സംഘടന പ്രോൽസാഹിപ്പിക്കുകയുമില്ല. യാതൊരു വസ്തുതയുമില്ലാതെ സംഘടനയ്ക്കെതിരേ വ്യാജ വാർത്തകൾ പടച്ചുവിടുന്ന മാധ്യമങ്ങൾക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും വി കെ സലിം പറഞ്ഞു.

Read More

കോട്ടയം: കോട്ടയം വൈക്കത്ത് ചെമ്പില്‍ കായലില്‍ നവജാതശിശുവിൻറെ മൃതദേഹം കണ്ടെത്തി. കായലില്‍ മീന്‍പിടിക്കുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. ചെമ്പ് കാട്ടാമ്പള്ളി കടവിന് സമീപത്താണ് ഇന്ന് ഉച്ചയോടെ അഞ്ചു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വൈക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത്, ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. റിപ്പോർട്ട് : അരുൺകുമാർ

Read More

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ മൊഴി പകർപ്പ് കസ്റ്റംസ് കോടതിയിൽ ഹാജരാക്കി.മൊഴിയിൽ ഉന്നത-രാഷ്ട്രീയ ബന്ധങ്ങളും വ്യക്തമാക്കുന്നതായി സൂചന. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള അഡീഷണൽ സി ജെ എം കോടതിയിലാണ് കസ്റ്റംസ് സ്വപ്ന സുരേഷിൻ്റെ മൊഴി പകർപ്പ് നൽകിയത്. കസ്റ്റംസിൻ്റെ ചോദ്യം ചെയ്യലിൽ സ്വർണക്കടത്തിന് സഹായിച്ച ഉന്നതരെ കുറിച്ചുള്ള വിവരങ്ങൾ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വർണക്കടത്തിലെ കൂട്ടാളികളെ കുറിച്ചുള്ള വിവരങ്ങളും, കടത്തിയ മാർഗ്ഗങ്ങളുമെല്ലാം വിശദീകരിക്കുന്ന മൊഴി കേസിൽ നിർണായകമാണ്. ഈ മൊഴിയിൽ ഉറച്ചു നിൽക്കുമെന്നും, മൊഴി മാറ്റാനുള്ള സമ്മർദ്ദങ്ങൾ ഉണ്ടായേക്കുമെന്നും ചൂണ്ടിക്കാട്ടി സ്വപ്നയുടെ ആവശ്യപ്രകാരമാണ് നടപടി. കസ്റ്റംസ് നിയമത്തിലെ 108ാം വകുപ്പ് അനുസരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്ന മൊഴി മജിസ്ട്രേറ്റിന് നൽകുന്ന മൊഴിക്ക് സമാനമാണ്. സ്വർണ്ണ കടത്തിൽ സഹായം ചെയ്ത ഉന്നത രാഷ്ട്രീയക്കാരെ കുറിച്ചുള്ള സ്വപ്നയുടെ മൊഴി ഇതോടെ പല രാഷ്ട്രീയക്കാരുടെയും ഉറക്കം കെടുത്തുന്നു. റിപ്പോർട്ട് – അരുൺകുമാർ

Read More

മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ 11 ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഓര്‍മ്മകളിലെ ശിഹാബ് തങ്ങള്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമം നാളെ രാത്രി 7.30ന് (ഇന്ത്യന്‍ സമയം 10.00) സൂം വഴി നടക്കുന്ന ഓണ്‍ലൈന്‍ സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ അധ്യക്ഷനാകുന്ന സംഗമത്തില്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തു കാരനുമായ സി.പി സെയ്തലവി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാന ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതവും ഒ.കെ ഖാസിം നന്ദിയും പറയും. കേരള മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ നേതാവും ദീര്‍ഘകാലം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റുമായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങള്‍ 2009 ഓഗസ്റ്റ് ഒന്നിനാണ് മരണപ്പെട്ടത്. 39ാം വയസില്‍ മുസ്ലിം ലീഗിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ അദ്ദേഹം മരണം വരെ തല്‍സ്ഥാനം…

Read More

കൊച്ചി: മലയാള യുവ പ്രേക്ഷകരുടെ ഹരമാണ് സാനിയ ഇയ്യപ്പന്‍ .അഭിനയത്തിൽ മാത്രമല്ല ,മെയ്‌വഴക്കത്തിലും നൃത്തത്തിലും മോഡലിങ്ങിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട് .നൃത്തത്തിന്റെ പശ്ചാത്തലമുള്ള ചിത്രങ്ങളാണ് സാനിയ ഏറ്റവും അടുത്തായി ദി ബൊഹീമിയൻ ഗ്രോവ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ടിരിക്കുന്നത് .ഫാഷൻ ആശയങ്ങളുടെ സംവിധായകൻ ആയ അച്ചു ആണ് ഈ ഫോട്ടോഷൂട്ടിനു പിന്നിൽ . കളമശ്ശേരിയിൽ നടന്ന ഈ ഫോട്ടോഷൂട്ടിൽ ചിത്രങ്ങൾ പകർത്തിയത് ടിജോ ജോൺ ആണ് .ചിത്രങ്ങൾ പുറത്തിറങ്ങി അല്പനേരത്തിനകം തന്നെ വൈറൽ ആവുകയായിരുന്നു. ചിത്രത്തിന് ഒരു അടിക്കുറിപ്പും സാനിയ നൽകിയിട്ടുണ്ട് -“ശരീരത്തിന്റെ അവകാശി ഭൂമിയാണെന്ന് അറിയുമ്പോൾ നിങ്ങൾ ശരിക്കും നൃത്തം വയ്ക്കും “.ഖലീൽ ജിബ്രാന്റെ വാക്കുകൾ ആണിത് . റീമ കലിങ്ഗലും ഈ ഫോട്ടോഷൂട് ആശയത്തിന് മികച്ച അഭിപ്രായം രേഖപ്പെടുത്തി. റിപ്പോർട്ട്‌ കൃഷ്ണ പ്രസാദ്, കൊച്ചി

Read More

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ച പുതിയ വിദ്യാഭ്യാസ നയത്തിലെ മൂന്ന് ഭാഷാ ഫോര്‍മുല വേദനാജനകവും ദുഃഖകരവുമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമി. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും പളനിസ്വാമി വ്യക്തമാക്കി. മുന്‍മുഖ്യമന്ത്രിമാരായ അണ്ണദുരൈ, എം.ജി.ആര്‍, ജയലളിത എന്നിവര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയ പളനിസ്വാമി പ്രധാനമന്ത്രി മോദി ത്രിഭാഷ നയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ‘കേന്ദ്രത്തിന്റെ ത്രിഭാഷ നയം തമിഴ്നാട് ഒരിക്കലും അംഗീകരിക്കില്ല. പുതിയ നയം വേദനാജനകവും ദുഃഖകരവുമാണ്. പ്രധാനമന്ത്രി ഉറപ്പായും ഇത് പുനഃപരിശോധിക്കണം’ പളനിസ്വാമി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദി ഔദ്യോഗിക ഭാഷയാക്കാന്‍ ശ്രമിച്ചപ്പോള്‍ 1965-ല്‍ തമിഴ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭവും അദ്ദേഹം ഓര്‍മിപ്പിച്ചു.

Read More

പട്‌ന: സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് കൊവിഡ് ബാധിച്ച് മരിച്ചു. പട്‌ന എയിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയാണ് സത്യനാരായണ്‍ സിങ് മരണപ്പെട്ടത്. 77 വയസായിരുന്നു. സിപിഐയുടെ ബിഹാറിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. നേതൃത്വത്തിന് വലിയ നഷ്ടം കൂടിയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. കഴിഞ്ഞ രണ്ടാഴ്ചയായി സത്യനാരായണ്‍ സിങ് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ജൂലൈ 30 നാണ് ഇദ്ദേഹത്തെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിഹാര്‍ കഖാരിയ ജില്ലയില്‍ നിന്നും രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്. 2010ല്‍ ബല്‍ദൗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചിട്ടുണ്ട്. മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് ഉള്ളത്. സിങ്ങിന്റെ മരണത്തില്‍ സിപിഐ. സിപിഐഎം സിപിഐഎംഎല്‍ നേതാക്കള്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗംബാധിച്ചത്. 55 പേര്‍ വിദേശത്തു നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഉറവിടമറിയാത്ത 40 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. 815 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇന്ന് 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 6 കെഎസ്ഇ ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 11,484 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. രണ്ട് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്, ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍ എന്നിവരാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,343 സാമ്പിളുകള്‍ പരിശോധിച്ചു. 1,45,234 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,779 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 1,115 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ 11,484 പേർ ചികിത്സയിലുണ്ട്.

Read More

ചെന്നൈ: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകനും എംപിയുമായ കാർത്തി ചിദംബരത്തിന് കോവിഡ്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകനും എംപിയുമായ കാർത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് രോഗ വിവരം കാർത്തി അറിയിച്ചത്. കോവിഡ് പരിശോധനാഫലം പോസിറ്റീവായെന്നും ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വീട്ടില്‍ നിരീക്ഷണത്തിലാണെന്നും അടുത്തിടെ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ തുടങ്ങിയ നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അമിത് ഷായുമായി സമ്പർക്കത്തിൽ വന്ന പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ സ്വയം നിരീക്ഷണത്തിൽ പോയിട്ടുണ്ട്. റിപ്പോർട്ട്:‌ കൃഷ്ണ പ്രസാദ് എറണാകുളം

Read More