Author: News Desk

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 458 പേര്‍ക്കും, കോഴിക്കോട് 173 പേര്‍ക്കും, ആലപ്പുഴയില്‍ 169 പേര്‍ക്കും, മലപ്പുറത്ത് 114 പേര്‍ക്കും, എറണാകുളത്ത് 101 പേര്‍ക്കും, കാസര്‍കോട് 71 പേര്‍ക്കും, തൃശ്ശൂരില്‍ 61 പേര്‍ക്കും, കണ്ണൂരില്‍ 57 പേര്‍ക്കും, ഇടുക്കി, കൊല്ലം എന്നീ ജില്ലകളില്‍ 41 പേര്‍ക്ക് വീതവും, പാലക്കാട് 39 പേര്‍ക്കും, പത്തനംതിട്ടയില്‍ 38 പേര്‍ക്കും, കോട്ടയത്ത് 15 പേര്‍ക്കും, വയനാട് 10 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. അതേസമയം 1715 പേര്‍ രോഗമുക്തി നേടി.കൊറോണയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് പേര്‍ക്കാണ് ഇന്ന് ജീവന്‍ നഷ്ടമായത്. ================================================================================== സ്റ്റാർവിഷൻന്യൂസിൽ പരസ്യങ്ങൾക്കായി 00973 66362900, 00973 35148004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക  വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X ================================================================================== സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍…

Read More

മനാമ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാന ദുരന്തത്തിൽ ബഹ്‌റൈനിലെ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. തീവ്രമായ മഴയത്തും , കോവിഡ് കണ്ടയ്‌ന്മെന്റ് സോൺ ആയിരിന്നിട്ടു പോലും സ്വരക്ഷക്ക് പ്രാധാന്യം നൽകാതെ രക്ഷാ പ്രവർത്തനത്തിന് നേതൃത്വo നൽകി ലോകത്തിനു മുൻപിൽ മാതൃകയായ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ ജനങ്ങളെ യോഗം പ്രശംസിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ================================================================================== സ്റ്റാർവിഷൻന്യൂസിൽ പരസ്യങ്ങൾക്കായി 00973 66362900, 00973 35148004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X ================================================================================== മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ ,ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ ,നാസർ മഞ്ചേരി ,ദിലീപ് ,എൻ കെ മുഹമ്മദാലി ,റഫീഖ് ,കരീം മോൻ ,ശരീഫ് മലപ്പുറം ,അമൃത രവി ,മുബീന മൻഷീർ ,രഞ്ജിത്ത് ,കൃഷ്ണൻ ,അയൂബ് ,മജീദ് ചെമ്മാട്, മണി, മനോജ്, ആദിൽ, ഖൽഫാൻ,ബാലൻ (ബഹ്‌റൈൻ ഓക്ഷൻ…

Read More

മനാമ: ബ്രിട്ടീഷ് ബി‌എ‌ഇ സിസ്റ്റംസ് നിർമ്മിച്ച പുതിയ ഹൈടെക് യുദ്ധക്കപ്പൽ ഉപയോഗിച്ച് ബഹ്‌റൈൻ നാവികസേനയെ ശക്തിപ്പെടുത്തി. യുണൈറ്റഡ് കിംഗ്ഡത്തിലെ എച്ച്എം‌എൻ‌ബി പോർട്സ് മൗത്ത് നേവൽ ബേസിൽ ഇന്നലെയാണ് “ആർ‌ബി‌എൻ‌എസ് അൽ-സുബാര” ബഹ്‌റൈന് കൈമാറിയത്. ================================================================================== സ്റ്റാർവിഷൻന്യൂസിൽ പരസ്യങ്ങൾക്കായി 00973 66362900, 00973 35148004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X ================================================================================== യുകെയിലെ ബഹ്‌റൈൻ അംബാസഡർ ഷെയ്ഖ് ഫവാസ് ബിൻ മുഹമ്മദ് അൽ ഖലീഫ, ലണ്ടനിലെ ബഹ്‌റൈൻ എംബസിയിലെ മിലിട്ടറി അറ്റാഷെ ബ്രിഗേഡിയർ ജനറൽ അഹമ്മദ് മുഹമ്മദ് അൽ റുവായ്, കപ്പലിന്റെ ജീവനക്കാരും ബി‌എ‌ഇ സിസ്റ്റംസ് കമ്പനിയുടെ പ്രതിനിധിയും ചടങ്ങിൽ പങ്കെടുത്തു.

Read More

ന്യൂഡല്‍ഹി: ഇന്ത്യ ടുഡെയും കര്‍വിയും സംയുക്തായി നടത്തിയ അഭിപ്രായ സര്‍വ്വെയിൽ രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തെരഞ്ഞെടുക്കപ്പെട്ടത്. ‘മൂഡ് ഓഫ് ദ നേഷന്‍’ അഭിപ്രായ സര്‍വ്വെയിലാണ് ഏറ്റവും മികച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ വോട്ടു ചെയ്തവരില്‍ 24 ശതമാനം പേരും യോഗിക്കാണ് വോട്ടു ചെയ്തത്. കഴിഞ്ഞ തവണ ഇത് 18 ശതമാനമായിരുന്നു എന്നതാണ് ശ്രദ്ധേയമാകുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് സര്‍വ്വെയില്‍ യോഗി ആദിത്യനാഥ് ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സ്റ്റാർവിഷൻന്യൂസിൽ പരസ്യങ്ങൾക്കായി 00973 66362900, 00973 35148004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക അരവിന്ദ് കെജ്രിവാള്‍, മമത ബാനര്‍ജി, ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരെ മറികടന്നാണ് യോഗി ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 15 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 11 ശതമാനം വോട്ടുകളോടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയാണ് മൂന്നാം സ്ഥാനത്ത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി…

Read More

മനാമ: രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിലും കോഴിക്കോട് എയർപോർട്ടിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിലും തണൽ ബഹ്‌റൈൻ ചാപ്റ്റർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കോവിഡും പേമാരിയും എല്ലാം കൂടി ഉണ്ടാക്കിയ വലിയ പ്രതിസന്ധികളിലൂടെ കടന്നു പോവുന്ന ഈ സമയത്ത് തന്നെ കടന്നുവന്ന ഈ രണ്ടു ദാരുണ സംഭവങ്ങളും വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാങ്കങ്ങളുടെ ദുഖങ്ങളിൽ പങ്കു ചേരുന്നതായും അനുശോചനം രേഖപെടുത്തുന്നതായും തണൽ ബഹ്‌റൈൻ ചെയർമാൻ അബ്ദുൽ മജീദ് തെരുവത്ത് , ജനറൽ സെക്രട്ടറി മുജീബ് മാഹി , പി ആർ ഒ റഫീക്ക് അബ്ദുള്ള എന്നിവർ പറഞ്ഞു. സ്റ്റാർവിഷൻന്യൂസിൽ പരസ്യങ്ങൾക്കായി 00973 66362900, 00973 35148004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക അപകടങ്ങളിൽ പെട്ട് ചികിത്സയിൽ കഴിയുന്ന എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോകുവാനുള്ള ആരോഗ്യവും പ്രാപ്തിയും ഉണ്ടാവട്ടെയെന്നും തണൽ ബഹ്‌റൈൻ ചാപ്റ്റർ ആശംസിച്ചു.

Read More

മനാമ : മലബാറിൽ നിന്നുള്ള പ്രവാസികളുടെ ആശ്രയമായ കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ നടന്ന അപകടത്തിൽ അതിയായ ദുഃഖവും , നടുക്കവും രേഖപ്പെടുത്തുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു. പ്രതികൂല സാഹചര്യങ്ങളായിട്ടു പോലും , അപകടത്തിൽപെട്ട യാത്രക്കാരെ നെഞ്ചോട് ചേർത്ത് പിടിച്ചു രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ  പ്രദേശവാസികൾ , നാട്ടുകാർ, അർദ്ധരാത്രിയിലും രക്തംദാനം ചെയ്യാൻ കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്ക് ഓടിയെത്തിയ സന്നദ്ധപ്രവർത്തകർ ,എല്ലാവരും  മാനവിക സ്നേഹത്തിന്റെ ഉദാത്ത മാതൃകകളാണ്. എല്ലാവർക്കും നന്ദി അറിയിക്കുന്നതായും “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

ഇടുക്കി: ജില്ലയില്‍ മൂന്നാര്‍ രാജമലക്ക് അടുത്ത് പെട്ടിമുടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 24 ആയി. നാലുപേര്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കാണാതായ മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നടന്നുവരുന്നു. ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍സാമി (48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43), കൗസല്യ (25), തപസ്സിയമ്മാള്‍ (42), സിന്ധു (13), നിധീഷ് (25), പനീര്‍ ശെള്‍വം (50), ഗണേശന്‍ (40), രാജ(35), വിജില (47), കുട്ടിരാജ് (48), പവന്‍ തായി (52), ഷണ്‍മുഖ അയ്യന്‍ (58), മണികണ്ഠന്‍ (20), ദീപക് (18) എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ പേരുവിവരങ്ങള്‍ ലഭിച്ചിട്ടില്ലാത്ത ഒരു സ്ത്രീയും മരിച്ചവരില്‍ ഉള്‍പ്പെടും. പളനിയമ്മ- 52 (കോലഞ്ചേരി മെഡിക്കല്‍ കോളജ്), ദീപന്‍- 25 (ടാറ്റ ഹോസ്പിറ്റല്‍, മൂന്നാര്‍), ചിന്താലക്ഷ്മി- 33 (ടാറ്റ ഹോസ്പിറ്റല്‍, മൂന്നാര്‍), സരസ്വതി- 52 (ടാറ്റ ഹോസ്പിറ്റല്‍, മൂന്നാര്‍) എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്.…

Read More

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്ത് എത്തിയതായാണ് വിവരം. സബ് കളക്ടറുടെ നേതൃത്വത്തില്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. തൃശ്ശൂരിലെ ദേശീയ ദുരന്ത പ്രതികരണ സേന വിഭാഗത്തെയും രാജമലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇതേ സമയം തന്നെ വ്യോമ മാര്‍ഗം രക്ഷപ്രവര്‍ത്തന സംഘത്തെ എത്തിക്കാനും ശ്രമം നടത്തിയിരുന്നു. സംഭവത്തിന്റെ പാശ്ചത്തലത്തില്‍ ജില്ലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജില്ല കളക്ടര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

മനാമ: വിമാന ദുരന്തത്തിലും പ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ടപ്പെട്ടവർക്ക് ബഹ്റൈൻ ശൂരനാട് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. കരിപ്പൂർ വിമാനദുരന്തത്തിലും മൂന്നാറിലെ പ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ടപ്പെട്ടവർക്ക് ബഹ്റൈൻ ശൂരനാട് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. സ്റ്റാർവിഷൻന്യൂസിൽ പരസ്യങ്ങൾക്കായി 00973 66362900, 00973 35148004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക കൊണ്ടോട്ടിയും വിമാനത്താവളവു മടങ്ങുന്ന പ്രദേശം കണ്ടോൺമെൻറ് സോണിൽ ആയിട്ടും രാത്രി കോരിച്ചൊരിയുന്ന മഴയത്ത് ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ എർപെട്ടവർക്കും രക്തം നൽകി സഹായിച്ചവർക്കും ബഹ്റൈൻ ശൂരനാട് കൂട്ടായ്മ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. ഇത്തരം ആപത് ഘട്ടങ്ങളിൽ സാമൂഹിക ഒരുമയോടുകൂടി ജീവൻ രക്ഷക്കായി കൈകോർക്കുന്നത് കേരളത്തിന്റെ പ്രത്യേകത ആണെന്നും എടുത്ത് പറഞ്ഞു.

Read More

ബത്തേരി: മഴ കനത്തതോടെ ബത്തേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെളളത്തിനടിയിലായി. വ്യാഴാഴ്ച വൈകിട്ടോടെ ആരംഭിച്ച മഴ വെള്ളിയാഴ്ചയും ശക്തമയി തുടരുകയാണ്. കഴിഞ്ഞ് 20 മണിക്കൂറില്‍ 110. 2മില്ലീമീറ്റര്‍ മഴയാണ് ബത്തേരി താലൂക്കില്‍ റിപ്പോര്‍ട്ട് ചെയ്തത്.മഴ ശക്തിപ്രാപിച്ച് പ്രധാന പുഴകളെല്ലാം കരകവിഞ്ഞതോടെ സമീപ പ്രദേശങ്ങളില്‍ താമസി്ക്കുന്ന 212 കുടുംബങ്ങളെ താലൂക്കിലെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. ഇതിനുപുറമെ ദേശീയപാത 766ലും, അന്തര്‍സംസ്ഥാന പാതയായ പാട്ടവയലിലും വെളളം കയറി ഗതാഗതം തടസ്സപ്പെട്ടു. കല്ലൂരില്‍ വീടിനുമുകളില്‍ തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. കല്ലൂര്‍ നമ്പികൊല്ലി തുടങ്ങിയ പ്രദേശങ്ങളില്‍ ഹെക്ടര്‍കണക്കിന് കൃഷിയിടവും വെള്ളത്തിന്നടിയിലായിട്ടുണ്ട് . റിപ്പോർട്ട്:‌ കൃഷ്ണ പ്രസാദ് സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More