Author: News Desk

മുംബൈ: വന്‍ തുക വൈദ്യുത ബില്‍ ലഭിച്ചതിന്റെ ആഘാതത്തില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. നാഗ്പൂര്‍ സ്വദേശിയായ ലീലാധര്‍ ഗൈഥാന്‍ (57) എന്നയാളാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.40,000 രൂപയുടെ വൈദ്യുത ബില്ലാണ് ഇദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ ആഴ്ച്ചയാണ് വൈദ്യുതി ബോര്‍ഡ് ഇദ്ദേഹത്തിന് ബില്ല് നല്‍കിയത്. ബില്‍ തുക കണ്ടതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇദ്ദേഹമെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.ബില്ല് അടയ്ക്കാന്‍ പണം ഇല്ലാതെ വിഷാദത്തിലായ ഇദ്ദേഹം മദ്യപാന ശീലം തുടങ്ങിയെന്നും ബന്ധുക്കള്‍ പറഞ്ഞു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ അദ്ദേഹത്തെ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു  https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

തിരുവനന്തപുരം: കേരള സഹകരണ അംഗ സമാശ്വാസ നിധി വഴി അമ്പതിനായിരം രൂപ വരെ ധനസഹായ പദ്ധതിയുമായി സഹകരണ വകുപ്പ്. ധനസഹായ വിതരണം അടുത്ത മാസം മുതല്‍ എന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം കഷ്ടപ്പെടുന്ന സഹകാരികള്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് വേണ്ടി സഹകരണ പ്രസ്ഥാനം മുന്നിട്ടിറങ്ങുകയാണ്. കേരള സഹകരണ അംഗ സമാശ്വാസ നിധി അഥവാ മെമ്പര്‍ റിലീഫ് ഫണ്ടില്‍ നിന്നും അര്‍ഹരായവര്‍ക്കുള്ള ധനസഹായ വിതരണം അടുത്ത മാസം ഒന്നാം തീയതി മുതലാണ് ആരംഭിക്കുന്നത്. കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ സമാശ്വാസ ഫണ്ടില് നിന്നുള്ള ആദ്യ ധനസഹായ വിതരണം നിർവഹിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില് വന്നതിനുശേഷം സഹകരണ മേഖലയില്‍ മാതൃകാപരമായ നിരവധി പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. വികസന-ക്ഷേമ-സേവന രംഗത്ത് നടപ്പാക്കിയ ഈ പദ്ധതികള്‍ ഓരോന്നും എടുത്ത് പരിശോധിക്കുകയാണെങ്കില്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവരിലേക്കാണ് ഇതിന്റെ ഗുണം ചെന്നെത്തിയിട്ടുള്ളത് എന്ന് കാണാനാകും. സഹകരണ സംഘങ്ങളിലെ ദുര്‍ബല അംഗങ്ങളെ സഹായിക്കുന്നതിനായി തയ്യാറാക്കിയ ഈ…

Read More

രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് ആറ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പുഴയില്‍നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇനിയും 24 പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ തെരച്ചിലില്‍ 43 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പെട്ടിമുടി ആറിന്റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റര്‍ വി സ്തൃതിയില്‍ കാണാതായവര്‍ക്കായി വനപാലകസംഘം പ്രത്യേക തെരച്ചിലും നടത്തുന്നുണ്ട്. ഈ ഭാഗത്തു നിന്ന് കഴിഞ്ഞ ദിവസം ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കല്ലും മണ്ണും ഒഴുകിയെത്തി പ്രദേശം ചതുപ്പായതു രക്ഷാപ്രവര്‍ത്തനത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. എന്‍ഡിആര്‍എഫ്, പോലീസ്, റവന്യു, ഫയര്‍ഫോഴ്‌സ്, വനം വകുപ്പുകളുടെ നേതൃത്വത്തിലാണ് തെരച്ചില്‍. ഇവര്‍ക്ക് എല്ലാ സ ഹായവുമായി സന്നദ്ധ പ്രവര്‍ത്തകരും പ്രദേശവാസികളും രംഗത്തുണ്ട്. റിപ്പോർട്ട്: കൃഷ്ണപ്രസാദ്‌

Read More

കൊച്ചി : സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ നടക്കുന്ന ഫ്ലാറ്റ് നിർമാണത്തിനു പിന്നിൽ സ്വപ്ന വഴി യുഎഇ കോൺസുലേറ്റ് വരെ നീളുന്ന അഴിമതിയുണ്ടെന്ന് ആരോപണം. വിദേശത്തു ഗൂഢാലോചന നടത്തി കേന്ദ്രമറിയാതെ സംസ്ഥാന സർക്കാർ വിദേശ ഫണ്ട് സ്വീകരിച്ചെന്നും ഇതിൽ ഒരു കോടി രൂപ സ്വപ്നയ്ക്കു കമ്മിഷൻ ലഭിച്ചെന്നും അനിൽ അക്കര ഗവർണർക്ക് അയച്ച കത്തിൽ ആരോപിച്ചു. സ്വപ്നയുടെ സ്വകാര്യ ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ഈ പദ്ധതിയുടെ ഭാഗമാണെന്നു സ്വപ്ന തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകിയതായാണു വിവരം. അങ്ങനെയെങ്കിൽ പദ്ധതിക്കായി സ്ഥലം വിട്ടുനൽകിയ സംസ്ഥാന സർക്കാരിനും അഴിമതിയിൽ പങ്കുണ്ടെന്നും സിബിഐ ന്വേഷിക്കണമെന്നുമാണ് ആവശ്യം. വിദേശ ഫണ്ടിന്റെ ദുരുപയോഗവും കേന്ദ്ര നയതന്ത്ര മാനദണ്ഡങ്ങളുടെ ലംഘനവും അന്വേഷിക്കണം. നിർമാണ സ്ഥലത്തെ പരസ്യ ബോർഡിൽ കേരള ലൈഫ് മിഷൻ പദ്ധതി യുഎഇ കോൺസുലേറ്റ് വഴി എമിറേറ്റ്സ് റെഡ് ക്രസന്റ് സ്പോൺസർ ചെയ്തതാണെന്നും നിർമാണ ചുമതല ‘യുണിടെക്കി’നാണെന്നും എഴുതിയിട്ടുണ്ട്. യുഎഇ…

Read More

മനാമ: ബഹ്‌റൈനിൽ കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികൾ ലംഘിച്ചു വിവാഹ ചടങ്ങു നടത്തിയ ദമ്പതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. സിത്രയിലെ ഒരു ഹാളിൽ നിരവധി പേരെ പങ്കെടുപ്പിച്ചു കൊണ്ട് വിവാഹ ചടങ്ങ് നടത്തിയതിനെ തുടർന്നാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ വ്യക്തമാക്കി. കോവിഡിനെ തുടർന്ന് അഞ്ചിലധികം ആളുകളുടെ ഒത്തുചേരൽ ബഹ്‌റൈനിൽ നിരോധിച്ചിരുന്നു. ഹാളിന്റെ മാനേജർക്കും വധുവിന്റെ പിതാവിനുമെതിരെ നിയമനടപടികൾ സ്വീകരിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read More

മനാമ: ബഹറിനിൽ പുതുതായി 382 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 165 പേർ പ്രവാസി തൊഴിലാളികളാണ്. 214 പുതിയ കേസുകൾ സമ്പർക്കം മൂലവും 3 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 418 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 40,967 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 93.03 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 2,882 പേരാണ്. ഇവരിൽ 36 പേരുടെ നില ഗുരുതരമായും 2,846 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 6.55 ശതമാനം പേർ ഇപ്പോഴും രോഗികളാണ്. ബഹറിനിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 162 ആയി ഉയർന്നു. രാജ്യത്ത് കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 10 ആണ്. ബഹ്‌റൈനിൽ രോഗബാധിതരിൽ നിന്നുള്ള മരണനിരക്ക് 0.37 ശതമാനമാണ്. ഇതുവരെ 9,02,059 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ ഒരു മാസമായി ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ദിവസേനയുള്ള…

Read More

തമിഴ്നാട് : സാത്താന്‍കുളം കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ സബ് ഇന്‍സ്‌പെക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. സ്‌പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍ പോള്‍ദുരൈ ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചയോടെയായിരുന്നു മരണം. 56 വയസ്സായിരുന്നു.തൂത്തുക്കുടി സാത്താന്‍കുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് പി. ജയരാജ്, മകന്‍ പി. ബെന്നിക്‌സ് എന്നിവരെ കസ്റ്റഡിയില്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് പോള്‍ദുരൈ അടക്കം 10 പൊലീസുകാരെ അറസ്റ്റ് ചെയ്തത്. മധുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പോള്‍ദുരൈയ്ക്ക് ജൂലൈ 24നാണ് കോവിഡ് സ്ഥിരീകരിച്ചത്.തുടര്‍ന്ന് മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗപ്രമേഹ രോഗബാധിതനായിരുന്ന ശനിയാഴ്ചയോടെയാണ് പോള്‍ദുരൈയുടെ നില വഷളായത്.  https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

പത്തനംതിട്ട: ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിന്‍റെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് പൂര്‍ണ്ണ സംഭരണശേഷിയില്‍ എത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച തുറന്ന 6 ഷട്ടറുകളാണ് ഇന്ന് പുലര്‍ച്ചെ അടച്ചത്. ഇതോടെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിലനിന്നിരുന്ന ആശങ്കക്ക് ആശ്വാസമായി.ഡാമിന്‍റെ 6 ഷട്ടറുകള്‍ 60 സെന്‍റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍റില്‍ 80 ക്യുബിക് മീറ്റര്‍ അധികജലമാണ് കഴിഞ്ഞ ദിവസം പുറത്തേക്ക് ഒഴുക്കി കളഞ്ഞത്. ഞായറാഴ്ച വൈകി 30-40 സെന്‍റീമീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നു. പ്രദേശത്ത് മഴക്ക് ശമനമുണ്ടായതും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നാണ് തുറന്ന 6 ഷട്ടറുകളും അടച്ചത്.   https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും കൊറോണ പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Read More

ഇടുക്കി :രാജമല പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കോ ദുരിതാശ്വാസത്തിനോ ആവശ്യമായ ധനസമാഹരണം നടത്തുവാന്‍ ഏതെങ്കിലും വ്യക്തികളെയോ സംഘടനകളെയോ ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയിട്ടില്ലാത്തതാണ്. ഇത്തരത്തില്‍ വ്യാജപ്രചരണങ്ങളിലൂടെ ധനസമാഹരണം നടത്തുന്നത് കുറ്റകരമാണ്. ദുരന്തവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായസഹകരണങ്ങള്‍ നല്‍കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ജില്ലാ ഭരണകൂടവുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More