- ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
- ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ
- കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, ‘ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്റെ ഭാഗമായതിൽ സന്തോഷം’
- തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി വഴി വിട്ട സഹായം; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്പെന്ഷന്
- മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും
- വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
- ’10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം’; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
- എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പുറത്ത്; പേരുണ്ടോ എന്നറിയാം
Author: News Desk
മഴക്കെടുതി; നാശനഷ്ടം പരിഹരിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് സര്‍ക്കാര്‍
ന്യൂഡല്‍ഹി: കേരളത്തില്‍ കനത്ത മഴമൂലം ഉണ്ടായ നാശനഷ്ടം മറികടക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രളയ സാഹചര്യം അവലോകനം ചെയ്യാന്‍ രൂക്ഷമായ മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് പിണറായി വിജയന്‍ ഈ ആവശ്യം ഉന്നയിച്ചത്. യോഗത്തില്‍ കാലവര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ നാശ നഷ്ടങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളും പുനരധിവാസവും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കാമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് പുറമെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും, ആരോഗ്യ മന്ത്രി കെകെ ശൈലജയും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും യോഗത്തില്‍ പങ്കെടുത്തു. കേരളത്തിന് പുറമെ, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബിഹാര്‍, അസം സംസ്ഥാനങ്ങളും യോഗത്തില്‍ പങ്കെടുത്തു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ഷൊര്‍ണൂര്‍: ലോഡ്ജില്‍നിന്ന് അനാശാസ്യപ്രവര്‍ത്തനത്തിന് അറസ്റ്റിലായ അസം സ്വദേശിനിയായ 35കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കുളപ്പുള്ളി മേഘ ലോഡ്ജില്‍നിന്ന് അറസ്റ്റ് ചെയ്ത സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. അസം സ്വദേശിനികളായ രണ്ട് സ്ത്രീകളുള്‍പ്പെടെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത പത്തുപേരും റിമാന്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. സ്ത്രീകള്‍ കണ്ണൂരിലും പുരുഷന്മാര്‍ ആലത്തൂര്‍ ജയിലിലുമാണ് കഴിയുന്നതെന്ന് പോലീസ് അറിയിച്ചു. അസം സ്വദേശികളുള്‍പ്പെടെ നാല് സ്ത്രീകളെയും നാല് പുരുഷന്മാരെയും ലോഡ്ജ് ഉടമയെയും മാനേജരെയും സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു. നിരീക്ഷണകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ലോഡ്ജിലാണ് അനാശാസ്യപ്രവര്‍ത്തനം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. ഇവിടെയെത്തിയ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോഡ്ജില്‍ അണുനശീകരണം നടത്തും. https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത്തിനു നിയമനം. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കോവിടുകാലത്തുപോലും നിരവധി ഇടപെടലുകൾ സുപ്രീം കോടതിയിലും ഹൈകോടതികളിലും മറ്റും പ്രവാസി ലീഗൽ സെൽ നടത്തിയിരുന്നു. കഴിഞ്ഞ ഇരുപത്തൊന്പതു വർഷത്തോളമായി ബഹറിനിൽ താമസിക്കുന്ന സുധീർ തിരുനിലത് സാമൂഹിക സാംസ്കാരിക മേഖലകളിൽ സുപരിചിതനാണ്. വിവിധ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുള്ള സുധീർ തിരുനിലത് സാധാരണക്കാരുടെയും മറ്റും വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കോവിടിന്റെ സമയത്തുപോലും നിരവധി ആളുകളെ നാട്ടിലെത്തിക്കുന്നതിലും സഹായിച്ചിട്ടുണ്ട്. ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത്തിന്റെ നിയമനം ഈ മേഖലയിൽ ഉള്ള പ്രവാസികൾക്ക് ഏറെ സഹായകരമാകുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. പ്രവാസി ലീഗൽ സെലിന്റെ ബഹറിൻ കോർഡിനേറ്ററായി അമൽദേവും പ്രവർത്തിച്ചുവരുന്നു. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന…
മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം. കർശന നടപടി ആവശ്യപ്പെട്ട് കേരള പത്ര പ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരളം പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റർ ആർ അജയഘോഷിനും ബ്യൂറോ ചീഫ് കെ ജി കമലേഷിനും ജയ്‌ഹിന്ദ് ടി വി യിലെ പ്രമീള ഗോവിന്ദിനും എതിരെയാണ് ആക്രമണം നടന്നത്. നിരവധി മാധ്യമ പ്രവർത്തകർക്കെതിരെ ഇത്തരത്തിൽ പ്രചരണം നടക്കുന്നു. സ്വതന്ത്രമാധ്യമ പ്രവർത്തനത്തിനെതിരായ കയ്യേറ്റമാണിത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ല കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
പുതുച്ചേരി: പുതുച്ചേരി കൃഷി മന്ത്രി ആര്‍ കമലകണ്ണന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജേറ്റ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചു.നേരത്തെ, കൊവിഡ് സ്ഥിരീകരിച്ച കാരക്കല്‍ കളക്ടര്‍ അര്‍ജുന്‍ ശര്‍മയുമായി മന്ത്രി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ പുതിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി. ഇതേതുടര്‍ന്ന് അദ്ദേഹം ആശുപത്രി വിട്ടു.ഓഗസ്റ്റ് ആദ്യവാരമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മലപ്പുറം: പെരിന്തല്‍മണ്ണ ബെവ്‌കോ ഔട്ട്‌ലെറ്റിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയിരുന്നു.ഇതേ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഔട്ട്‌ലെറ്റും പരിസരങ്ങളും അണുമുക്തമാക്കിയിരുന്നു. നിലവില്‍ മറ്റ് ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള 5 ജീവനക്കാരെ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. ഔട്ട്‌ലെറ്റ് അടച്ചിടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചവര്‍ ക്വാറന്റൈനില്‍ പോകുന്നതിന്റെ തലേന്ന് അങ്ങാടിപ്പുറത്തെ ഡിപ്പോയിലും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെയുള്ള 3 പേരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ന്യൂസ് ഡസ്ക് സ്റ്റാർ വിഷൻ കൊച്ചി https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മനാമ: ബഹറിനിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആസ്ഥാനമായുള്ള ജി42 ഹെൽത്ത് കെയറുമായി സഹകരിച്ച് കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള 6000 സന്നദ്ധ സേവകരെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. സാധ്യതയുള്ള വാക്സിനുകൾ ലോകാരോഗ്യ സംഘടനകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്ന സന്നദ്ധപ്രവർത്തകരിൽ അബുദാബി ആസ്ഥാനമായുള്ള ജി42 ഹെൽത്ത് കെയർ വികസിപ്പിച്ചെടുത്ത വാക്സിൻ ഉപയോഗിച്ച് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നത്. ചൈനയിലുടനീളം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവുമായ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചതിനെത്തുടർന്ന് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി (എൻഎച്ച്‌ആർഎ) അംഗീകാരം നൽകിയിട്ടുണ്ട്. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ 18 വയസ്സിന് മുകളിലുള്ള സന്നദ്ധപ്രവർത്തകരിലാണ് നടത്തുക.
കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മലയാളത്തില്‍ വീണ്ടും ഓണ്‍ലൈന്‍ റിലീസ്. ടൊവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്‌തേക്കും. ഓണ്‍ലൈന്‍ റിലീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റോ ജോസഫ് വിവിധ സംഘടനകള്‍ക്ക് കത്ത് നല്‍കി. വിജയബാബു നിർമിച്ച സൂഫിയും സുജാതയ്ക്കും പിന്നാലെയാണ് മലയാളത്തിലെ രണ്ടാമത്തെ ഒടിടി റിലീസിനായി ടൊവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഒരുങ്ങുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ 150 ദിവസമായി അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കുന്നതുവരെ കാത്തിരിക്കാനാവില്ലെന്ന് അറിയിച്ചാണ് ഒടിടി റിലീസിന് അനുമതി നല്‍കണമെന്ന് അറിയിച്ച് നിര്‍മാതാവ് കത്ത് നല്‍കിയിരിക്കുന്നത്.
പുത്തൂർ വില്ലേജ് ഓഫീസിൽ നാടകീയ സംഭവങ്ങൾ; വനിതാ വില്ലേജ് ഓഫീസർ കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൃശ്ശൂർ :പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ഘെരാവോ ചെയ്യുന്നതിനിടെ വനിതാ വില്ലേജ് ഓഫിസര്‍ കൈഞരമ്പ് മുറിച്ചു. തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫിസില്‍ ഉച്ചക്കഴിഞ്ഞായിരുന്നു നാടകീയ സംഭവം. വില്ലേജ് ഓഫിസര്‍ സി.എന്‍.സിമിയെ പരുക്കുകളോടെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. സി.പി.എമ്മിന്റേതാണ് ഭരണസമിതി. വില്ലേജ് ഓഫിസറെ തടഞ്ഞുവച്ചതറിഞ്ഞ് ഒല്ലൂര്‍ പൊലീസ് സ്ഥലത്ത് എത്തി. ഇതിനിടെ, ബഹളം രൂക്ഷമായതോടെ വില്ലേജ് ഓഫിസര്‍ ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. പൊലീസ് ഉടനെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. നാലു വര്‍ഷമായി പുത്തൂര്‍ പഞ്ചായത്ത് ഭരണസമിതി മാനസികമായി പീഢിപ്പിക്കുകയാണെന്ന് വില്ലേജ് ഓഫിസര്‍ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 784 പേർ രോഗമുക്തി നേടി. 7 മരണം. എറണാകുളം പള്ളിക്കൽ സ്വദേശി നഫീസ(52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ(64), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ(50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്(45), കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്(65), വയനാട് കൽപ്പറ്റ സ്വദേശി അരുവിക്കുട്ടി(65) എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.തിരുവനന്തപുരം 200, കൊല്ലം 41, പത്തനംതിട്ട നാല്, ആലപ്പുഴ 30, കോട്ടയം 40, എറണാകുളം 101, ഇടുക്കി 10, തൃശൂർ 40, മലപ്പുറം 255, പാലക്കാട് 147, വയനാട് 33, കോഴിക്കോട് 66, കണ്ണൂർ 63, കാസർകോട് 146 എന്നിങ്ങനെയാണ്…
