Author: News Desk

വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രംപിന്റെ പ്രതിദിന വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെയാണ് വൈറ്റ്ഹൗസിന് പുറത്തുള്ള റോഡില്‍ വെടിവെപ്പുണ്ടായത്. ഒറ്റയ്‌ക്കെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുവീഴ്ത്തിയെന്നും നില ഗുരുതരമാണെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. പരിക്കേറ്റ ഒരു സുരക്ഷാ ഉദ്യോഗസ്ഥനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. https://twitter.com/i/status/1292946721509715968 വൈറ്റ്ഹൗസിന്റെ സുരക്ഷയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരായ ആര്‍ക്കും വെടിയേറ്റിട്ടില്ലെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന ഉടനെ പ്രസിഡന്റിനെ സുരക്ഷിത ഇടത്തേയ്ക്ക് മാറ്റി. സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണങ്ങള്‍ കൂടി. ഇന്ന് മരിച്ചത് എറണാകുളം, വയനാട് സ്വദേശികളാണ് . കോവിഡ് പൊസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം.ഡി ദേവസി മരിച്ചു. 75 വയസ്സായിരുന്നു. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക്​മാറ്റുകയായിരുന്നു. ഐ.സി യുവില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരണപ്പെട്ടു. വയനാട്​ കാരക്കാമല സ്വദേശി എറമ്പയില്‍ മൊയ്തുവും കോവിഡ്​ബാധിച്ച്‌​ മരിച്ചു. 59 വയസ്സായിരുന്നു. മാനന്തവാടി ജില്ല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കിഡ്നി ലിവര്‍ സംബന്ധമായ അസുഖത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് പോയപ്പോഴാണ് രോഗം ബാധിച്ചത്.

Read More

മനാമ :ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കുരുന്നുകളുടെ  കൂട്ടമായ മലർവാടി 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി സ്വാതന്ത്ര്യ ദിനത്തോ ടനുബന്ധിച്ച് ഓഗസ്റ്റ് 14 ന് വൈകിട്ട് 7 മണിക്ക് ഓൺ ലൈൻ പരിപാടികൾ സംഘടിപ്പിക്കുന്നു. ‘സ്‌നേഹോത്സവം 2020’ എന്ന തലക്കെട്ടിൽ മുഹറഖ, മനാമ, റിഫ എന്നീ മൂന്ന് ഏരിയകളിലായി കൊണ്ട് കുട്ടികളുടെ കലാ വൈജ്ഞാനിക കഴിവുകളെ വളർത്താനുതകുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഗാനം, പ്രസംഗം, കവിത, കഥ, മോണോ ആകട് , വീഡിയോ പ്രദർശനം, പ്രഛന്നവേഷം , തുടങ്ങി ആകർഷണീയവും വൈവിധ്യങ്ങളുമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പ്രോഗ്രാം  വിജയത്തിന്നായി  സോന സക്കറിയയെ കൺവീനറായി  തെരഞ്ഞെടുത്തു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

തിരുവനന്തപുരം: കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനം നടത്തുന്നതിന് തീരുമാനിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തീര്‍ത്ഥാടകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും, ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തീര്‍ത്ഥാടനത്തിന്റെ  മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല ഓണ്‍ലൈന്‍ യോഗത്തിലാണ് ഈ തീരുമാനം. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE നിലയ്ക്കലില്‍ കൊവിഡ് ചികിത്സയ്‌ക്കെടുത്തിരിക്കുന്ന കെട്ടിടങ്ങള്‍ ജില്ലാ ഭരണകൂടം തീര്‍ത്ഥാടന കാലത്തിന് മുന്‍പായി ഒഴിഞ്ഞു നല്‍കണം. കടകളുടെ ലേലം കുറയുകയാണെങ്കില്‍ കണ്‍സ്യൂമര്‍ഫെഡ് പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനം ലഭ്യമാക്കും.

Read More

ദില്ലി: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടയില്ല. നിലവിലെ സാഹചര്യം അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇന്നലെ ചേർന്ന യോഗമാണ് വിലയിരുത്തൽ നടത്തിയത്. ഈ അക്കാദമിക വർഷത്തെ സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാനും ആലോചനയുണ്ട്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 223 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE 871 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,257 ആയി. 1.99 ശതമാനമാണ് മരണ നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇത് വരെ 15,83,489 പേർ കൊവിഡ് മുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 69.33 ശതമാനമാണ് രോഗമുക്തി നിരക്ക്. തമിഴ്നാട്ടിൽ ആകെ രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. പുതിയ രോഗികളില്‍ 80…

Read More

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഡി.ജി.സി.എ.യാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ഇതിനെ തുടര്‍ന്ന് ജിദ്ദയില്‍ നിന്ന് എത്തേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചു. എയര്‍ ഇന്ത്യ ജംബോ സര്‍വീസും താല്‍കാലികമായി പിന്‍വലിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ, ഇത്തിഹാദ്, സൗദി എയര്‍, ഖത്തര്‍ എയര്‍വേസ് എന്നിവര്‍ക്കാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചത്. നിലവില്‍ സൗദി എയര്‍ലൈന്‍സ് മാത്രമാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്തുന്നത്. തീരുമാനം നടപ്പാകുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പ് ചോദ്യംചെയ്യുന്ന തരത്തില്‍ വലിയ വിമാനങ്ങള്‍ക്ക് കളംവിടേണ്ടിവരുമെന്ന് ആശങ്കയുണ്ട്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: ജൂലൈ 28 ചൊവ്വാഴ്ച ആണ് ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകനായ അമല്ദേവിന് ബഹ്‌റൈനിൽ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിയായ ഒരു വ്യക്തിയുടെ ഫോൺ കോൾ വരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജൂലൈ 27 തിങ്കളാഴ്ച്ച ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയെന്നും എന്നാൽ കുട്ടിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ ജീവൻ നിലനിർത്തണമെങ്കിൽ അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നും ഈ ശസ്ത്രക്രിയ ബഹ്‌റൈനിൽ ലഭ്യമല്ല എന്നും ഡോക്ടർമാർ അറിയിച്ചതായും എത്രയും വേഗം കുഞ്ഞിനെ നാട്ടിൽ എത്തിച്ചു തൻറെ കുഞ്ഞിൻറെ ജീവൻ രക്ഷിക്കാൻ ആയി എന്നെ സഹായിക്കണം എന്നുമായിരുന്നു ആ പിതാവിൻറെ നിസ്സഹായതയോടെ ഉള്ള അപേക്ഷ. ഏതാനും മാസങ്ങൾക്ക് മുന്നേ സമാനമായ ഒരു കേസിൽ ഇതേ ആശുപത്രിയിൽ നിന്നും ഒരു കുഞ്ഞിനെ അടിയന്തിരമായി നാട്ടിൽ എത്തിക്കാൻ അമൽദേവ് നടത്തിയ ഇടപെടലുകൾ വിജയം കണ്ടതിൻറെ അടിസ്ഥാനത്തിലാണ് സൽമാനിയ ഹോസ്പിറ്റലിലെ ജീവനക്കാർ എത്രയും വേഗം അമലിനെ ബന്ധപ്പെടാൻ ഈ കുടുംബത്തോട് നിർദ്ദേശിച്ചത്. കുഞ്ഞിനെ നാട്ടിൽ എത്തിക്കാൻ വേണ്ടുന്ന എല്ലാ…

Read More

മനാമ : പടവ് കുടുംബ വേദി ഓൺലൈൻ സംഗമം നടത്തിപ്രശസ്ത പിന്നണി ഗായകൻ അഫ്സൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാദർ ഡോക്ടർ. ഡേവിസ് ചിറമേൽ “പ്രവാസത്തിലെ പ്രതിസന്ധികൾ അതിജീവനവും പ്രതീക്ഷകളും ” എന്നെ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, kT സലീം, ഷാനവാസ്‌, സയീദ് റമദാൻ നദവി, നിസാർ കൊല്ലം,നിയാസ് ആലുവ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പടവിന്റെ പ്രവർത്തനങ്ങൾ അനുമോദിച്ചു കൊണ്ട് ദുബൈയിൽ നിന്നും അബ്ദുൽ ബഷീർ, നജീബ് ഒളിയത്, അറാഫത്ത് യൂ കെ, എന്നിവരും സംസാരിച്ചു. തുടർന്ന് നടന്ന സംഗീത നിശയിൽ ജൂനിയർ മഹ്ബൂക്, ഗീത് മെഹബൂബ്, നിദാൽ ഷംസ്, ബൈജു മാത്യു, ശിൽപ, ഗോപിക ഗണേഷ്,അബ്ദുൽ ദുബായ്, ഹന്ന മേരി എന്നിവർ ഗാനങ്ങൾ ആലപിച്ചു.സുനിൽ ബാബു, മുസ്തഫ പട്ടാമ്പി, ഷംസ്‌ കൊച്ചിൻ, സഹൽ തൊടുപുഴ, ഉമ്മർ പാനായിക്കുളം, ഹക്കിം പാലക്കാട്‌, റാസിൻ, നിയാസ് ആലുവ, അഷ്‌റഫ്‌ വടകര , അബ്ദുൽ സലാം,…

Read More

ചെന്നൈ: തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് വി. സ്വാമിനാഥന്‍ (67) കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴ്‌നാട്ടിലെ പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസായ ലക്ഷ്മി മൂവി മേക്കേഴ്‌സിന്റെ ഉടമകളില്‍ ഒരാളായിരുന്നു സ്വാമിനാഥന്‍. ലളിതയാണ് ഭാര്യ. അശോക്, നടന്‍ അശ്വിന്‍ എന്നിവരാണ് മക്കള്‍. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

കൊല്ലം: 15 കോടി ചെലവഴിച്ച്‌ ലുലു ഗ്രൂപ്പ് ഗാന്ധിഭവനിലെ അഗതികൾക്കായി നിർമ്മിച്ചുനൽകുന്ന മന്ദിരം ഈ വർഷം തന്നെ ഉദ്ഘാടനംചെയ്യും. പത്തനാപുരം ഗാന്ധിഭവനിൽ ഭിന്നശേഷിക്കാർ, കിടപ്പിലായവർ, കൈക്കുഞ്ഞ് മുതൽ വയോജനങ്ങൾ ഉൾപ്പെടെ 1000 അഗതികളും ഇരുന്നൂറിലധികം പരിചാരകരുണ്ട്. ഗാന്ധിഭവൻ സന്ദർശിക്കാനെത്തുന്നവർ നൽകുന്ന സഹായങ്ങളാണ്‌ പ്രധാന വരുമാനമാർഗം. ആഹാരവും ചികിത്സയും സേവനപ്രവർത്തകരുടെ ഓണറേറിയവും ദൈനംദിന ചെലവുകളുമടക്കം പ്രതിദിനം മൂന്നുലക്ഷം രൂപയോളം ചെലവുവരുന്നുണ്ട്‌. കോവിഡ് വ്യാപനമായതോടെ സഹായങ്ങൾ പരിമിതപ്പെട്ടു. ഇതു‌ ഗാന്ധിഭവനെ വലിയ പ്രതിസന്ധിയിലാക്കി. രണ്ട് കോടിയോളം കടബാദ്ധ്യതയുണ്ട്‌ നിലവിൽ.ഈ സാഹചര്യത്തിലാണ് ഗാന്ധിഭവന് സഹായമായി എം.എ യൂസഫലി 40 ലക്ഷം കൈമാറിയത് കൂടാതെ ഏപ്രിലിൽ 25 ലക്ഷം രൂപയും  ഗാന്ധിഭവന് നൽകിയിരുന്നു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE ജാതിമത ഭേദമെന്യേ ഇത്തരത്തിലുള്ള നന്മ നിറഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ കൊണ്ടാണ് എം.എ യൂസഫലിയെന്ന ബിസിനസ്സ്കാരനെ ഏറ്റവും മികച്ച മനുഷ്യത്വമുള്ള മലയാളിയായി കണക്കാക്കുന്നതും, മറ്റ് ബസ്സിനസ്സ്കാരിൽ നിന്നും വ്യത്യസ്തനാക്കുന്നതും. റിപ്പോർട്ട്: സേതുരാജ് കടയ്ക്കൽ

Read More