Author: News Desk

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ചൊവ്വാഴ്ച 1417 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗമുക്തി 1426 പേർക്ക്. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂർ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയൻ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാൾസ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണു മരിച്ചത്. 1242 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം. അതിൽ ഉറവിടം അറിയാത്തത് 105 പേർ. വിദേശത്ത് നിന്ന് എത്തിയവർ 62, മറ്റു സംസ്ഥാനങ്ങളിൽ വന്നവർ 72. ആരോഗ്യപ്രവർത്തകർ 36. പോസിറ്റീവ് ആയവർ, ജില്ല തിരിച്ച് തിരുവനന്തപുരം 291, കൊല്ലം 25, ആലപ്പുഴ 146, പത്തനംതിട്ട 20, കോട്ടയം 24, ഇടുക്കി 4, എറണാകുളം 133, തൃശൂർ 32, പാലക്കാട് 141, മലപ്പുറം 242, കോഴിക്കോട് 158 വയനാട് 18, കണ്ണൂർ 30, കാസർകോട് 147. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

പാലക്കാട്. ജില്ലയില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സ്ഥിതി ഗുരുതരമെന്ന് മന്ത്രി എ കെ ബാലന്‍. നിലവില്‍ സാമൂഹ്യ വ്യാപനത്തിൽ എത്തിയില്ലെങ്കിലും രണ്ട് ക്ലസ്റ്റര്‍ കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.പുതുനഗരം,കോങ്ങാട് എന്നിവിടങ്ങളിലാണ് ക്ലസ്റ്റര്‍ രൂപപ്പെടാന്‍ സാധ്യത.ഇവിടങ്ങളിലെ ഉറവിടമറിയാത്ത രോഗബാധിതരും സമ്പര്‍ക്ക വ്യാപനവും കൂടുതലാണ്.പട്ടാമ്പിയിലെ നിയന്ത്രണങ്ങള്‍ നിലവില്‍ പൂര്‍ണ്ണമായി ഒഴിവാക്കാനാകാത്ത സ്ഥിതിയാണെന്നും പണിമുടക്കില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്നും മന്ത്രി പറഞ്ഞു.പാലക്കാട്‌ കളക്ടർറേറ്റ് കോൺഫറൻസ് ഹോളിൽ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. എ കെ ബാലൻ.

Read More

പാരമ്പര്യസ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമെന്ന് സുപ്രീംകോടതി വിധിച്ചു. ഹിന്ദുക്കളുടെ കുടുംബ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം നല്‍കുന്ന, 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിന് മുന്‍കാല പ്രാബല്യമുണ്ടെന്നും സുപ്രിം കോടതി വ്യക്തമാക്കി. നിയമ ഭേദഗതി നിലവില്‍ വന്ന 2005ല്‍ ജീവിച്ചിരിപ്പില്ലാത്ത പിതാക്കന്മാരുടെ മക്കള്‍ക്കും തുല്യസ്വത്തിന് അവകാശമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.പെണ്‍മക്കള്‍ക്ക് കുടുംബ സ്വത്തില്‍ അവകാശം നല്‍കുന്ന നിയമ ഭേദഗതി, അവര്‍ എന്നു ജനിച്ചു എന്നതു പരിഗണിക്കാതെ തന്നെ എല്ലാവര്‍ക്കും ബാധകമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി. നേരത്തെ സമാനമായ കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചിരുന്നു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

ന്യൂഡല്‍ഹി : കോവിഡ് സ്ഥിരീകരിച്ച മുന്‍ രാഷ്ടപ്രതി പ്രണാബ് മുഖര്‍ജിയുടെ നില മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു ശേഷം ഗുരുതരമായി തുടരുന്നു. ന്യൂഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ഹോസ്പിറ്റലിൽ തിങ്കളാഴ്ച പ്രവേശിപ്പിക്കപ്പെട്ട മുൻ രാഷ്ട്രപതി വെന്റിലേറ്ററിൽ കഴിയുകയാണ്. 2020 ഓഗസ്റ്റ് 10 നാണ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. അതിനിടെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ അടിയന്തിര ജീവന്‍ രക്ഷാ ശാസ്ത്രകീയയ്ക്ക് വിധേയനാക്കുകയായിരുന്നു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

കൊച്ചി :ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റുമായി സര്‍ക്കാര്‍ നടത്തിയത് ചാരിറ്റി പ്രവര്‍ത്തനമാണോ അതല്ല മറ്റെന്തെങ്കിലും ധാരണയാണോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് എങ്ങനെയാണ് സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന് ഒരു കോടി രൂപ കമ്മീഷന്‍ ലഭിക്കുക.വിദേശ രാജ്യത്തുള്ള സന്നദ്ധ സംഘടന ഇരുപത് കോടി രൂപ ചാരിറ്റിയായി നല്‍കിയെന്നാണ് പറയുന്നത്. ആ സഹായത്തില്‍ നിന്നാണ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വപ്‌നയും ചേര്‍ന്ന് വാങ്ങിയിരിക്കുന്നത്. ചാരിറ്റിയില്‍ എവിടെയാണ് കമ്മീഷന്‍. റെഡ്ക്രസന്റുമായുള്ള ധാരണാ പത്രത്തില്‍ എന്താണ് പറഞ്ഞിട്ടുള്ളതെന്നും ധാരണാ പത്രത്തിലെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് ധാരണയുണ്ടാക്കാന്‍ വിദേശ യാത്ര നടത്തുന്നതിന് മുമ്പെ ശിവശങ്കറും സ്വപ്‌നയും വിദേശത്ത് എത്തിയിരുന്നു. അവിടെ എന്താണ് നടന്നത്. എന്തിനാണ് വലിയൊരു ഡീല്‍ നടത്തുമ്പോള്‍ താല്‍ക്കാലിക ജീവനക്കാരിയെ ശിവശങ്കര്‍ കൂടെ കൂട്ടിയത്.…

Read More

കോവിഡിനെ ചെറുക്കുന്നതിനായി മാസ്‌ക് എല്ലാ രാജ്യങ്ങളും തന്നെ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. എല്ലാവരുടെയും ജീവിത ശൈലിയില്‍ തന്നെ മാസ്‌കും ഇടം പിടിച്ചു കഴിഞ്ഞു.എന്നാല്‍ ഇപ്പോള്‍ ഒരു സ്വര്‍ണ മാസ്‌ക് ആണ് വിപണിയില്‍ വൈറലാകുന്നത്. സ്വര്‍ണ കൊണ്ടുള്ള മാസ്‌കാണ് ഇസ്രായേലിലെ ഒരു ജ്വല്ലറി ഒരുക്കിയിരിക്കുന്നത്. ഏകദേശം 11 കോടി രൂപയാണ് മാസ്‌കിന്റെ വില. സ്വര്‍ണത്തില്‍ പണിത് രത്‌നം പതിപ്പിച്ചാണ് മാസ്‌ക് എത്തുന്നത്. എന്നാല്‍ ഈ മാസ്‌ക് ആരാണ് വാങ്ങുന്നത് എന്ന വിവരം ജ്വല്ലറി പുറത്ത് വിട്ടിട്ടില്ല. അമേരിക്ക കേന്ദ്രീകരിച്ചുള്ള ഒരു ചൈനീസ് ബിസിനസുകാരനാണ് മാസ്‌ക് വാങ്ങുന്നതെന്നാണ് സൂചന. 18 കാരറ്റ് വൈറ്റ് ഗോള്‍ഡാണ് മാസ്‌ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. കൂടാതെ വെളുത്തതും കറുത്തതുമായ 3600 രത്‌നങ്ങളും മാസ്‌കില്‍ പതിപ്പിക്കും. എന്‍ 99 ഫില്‍റ്ററുകളും മാസ്‌കില്‍ ഉപയോഗിക്കും. ഈ വര്‍ഷം അവസാനത്തോടെ മാസ്‌കിന്റെ പണി പൂര്‍ത്തിയാകും.പണി പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വിലയേറിയ മാസ്‌ക് ഈ സ്വര്‍ണ മാസ്‌ക് ആകും.              …

Read More

ഉത്തര്‍പ്രദേശില്‍ ബി ജെ പി നേതാവിനെ അക്രമികള്‍ വെടിവച്ചുകൊന്നു. ഇന്നുരാവിലെയായിരുന്നു സംഭവം. പാര്‍ട്ടി ബാഗ്പത് മുന്‍ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖറിനെയാണ് അജ്ഞാതരായ അക്രമികള്‍ പ്രഭാത സവാരിക്കിടെ സ്വന്തം കൃഷിയിടത്തില്‍വച്ച് വെടിവച്ചുകൊന്നത്.വെടിയൊച്ച കേട്ടെത്തിയ സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. മൂന്നുപേരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമികള്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സഭവത്തെക്കുറിച്ച് അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാനും പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.   https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

ഡല്‍ഹി എയിംസില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ബംഗളുരു സ്വദേശിയായ യുവാവ് 2018 ബാച്ച് എം ബി ബി എസ് വിദ്യാര്‍ഥിയാണ്. എയിംസിലെ മനോരോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് വാര്‍ഡില്‍നിന്ന് ചാടിപ്പോകുകയായിരുന്നു. വൈകുന്നേരത്തോടെ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ കയറി ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്. ആന്ധ്ര പ്രദേശ്, കർണ്ണാടക, തമിഴ്‌നാട്, വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, ഗുജറാത്ത്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമാരാണ് യോഗത്തിൽ പങ്കെടുക്കുക. യോഗത്തിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല.കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന്റെ ഭാഗമായി ഏഴാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്ര കഴിഞ്ഞാൽ തമിഴ്‌നാടും ആന്ധ്രപ്രദേശുമാണ് കൊവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങൾ. തമിഴ്‌നാട്ടിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്കeണ് പുതിയതായി രേഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി ഉയർന്നു. ഡൽഹിയിൽ പ്രതിദിന കേസുകൾ കുറഞ്ഞു. രോഗമുക്തി നിരക്ക് 90.09 ശതമാനമായി ഉയർന്നു. ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഒരാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടി. രാജ്യത്ത് 24 മണിക്കൂറിനിടെ 47,746 പേർ…

Read More

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല ഒഴികെയുള്ള എല്ലാക്ഷേത്രങ്ങളിലും പുതുവര്‍ഷദിനമായ ചിങ്ങം 1 ന് (ആഗസ്റ്റ്17) വിശേഷാല്‍ ഗണപതിഹോമം നടത്താന്‍ ബോര്‍ഡ് യോഗ തീരുമാനം.ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരും സബ്ഗ്രൂപ്പ് ഓഫീസര്‍മാരും ഇതുസംബന്ധിച്ച തയ്യാറെടുപ്പുകള്‍ കാലെ കൂട്ടി നടത്തണമെന്ന് ബോര്‍ഡ് നിര്‍ദ്ദേശിച്ചു.കൂടാതെ മേല്‍ പറഞ്ഞ ഉദ്ദ്യോഗസ്ഥര്‍ വിശേഷാല്‍ ഗണപതിഹോമം സംബന്ധിച്ച് ഉപദേശകസമിതിയുടെ സഹകരണത്തോടെ ഭക്തജനങ്ങളെ വിവരം അറിയിക്കേണ്ടതാണെന്നും ബോര്‍ഡ് ഉത്തരവിട്ടു.എല്ലാ ദേവസ്വങ്ങളിലും ചടങ്ങ് കൃത്യമായി നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വംകമ്മീഷണര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ബോര്‍ഡ് ഉത്തരവില്‍ പറയുന്നു https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More