- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
തിരുവനന്തപുരം: ഇടുക്കി പെട്ടിമുടിയിലെ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങും.ഇത് കൂടാതെ വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാനും തീരുമാനിച്ചു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പൂര്‍ണ്ണമായ ശേഷമായിരിക്കും ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങുക. ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ചക്ക് ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. ദുരന്തത്തില്‍പ്പെട്ടവരുടെ ചികിത്സ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും.അതേസമയം, വാളയാര്‍ കേസിലെ അന്വേഷണത്തില്‍ സംഭവിച്ച വീഴ്ച്ചകളെകുറിച്ച് ഹനീഫ കമ്മീഷന്‍ അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട്…
പ്രകൃതിതൻ തുലാവർഷ സമൃദ്ധിയിൽ കാടിറങ്ങി വന്ന കൊമ്പന്മാർ നാടുവാഴും ദേവീദേവന്മാരുടെ ഉത്തമ പീഠമായി മാറുമ്പോൾ ആ കാഴ്ച നാടിനും നാട്ടാർക്കും പൂര പ്രേമികൾക്കും വാനോളം ആവേശം തന്നെ . ആന കേരളം അടക്കിവാഴുന്ന പൂര നായകന്മാർ നാടിൻറെ വിസ്മയങ്ങളാകുമ്പോൾ. ആന കേരളത്തിൻ്റെ മാതംഗ ശാസ്ത്രങ്ങൾ വിളിച്ചുപറയുന്ന തമ്പുരാൻ മാരെയും തമ്പുരാട്ടി മാരെയും നാട്ടിൽ ഉത്സവങ്ങളും ആചാരങ്ങളും ഉയർത്തിപ്പിടിക്കാൻ.കൈയ്യിൽ കാരക്കോലുമായി കരിവീരനെ ഒരു ദൈവമായി വണങ്ങുന്നവർ. ആനയെ പരിപാലിക്കുന്നത് ജന്മപുണ്യമായി അമ്മയെന്നതു പോൽ കരുതുന്നവർ .ദൂരെ ദേശത്തെങ്ങോ ഒരു ചങ്ങലകിലുക്കത്തിനായി കാതോർക്കുന്ന യുവത്വത്തിന്റെ കാവൽക്കാർ. മനസ്സിൽ മായാത്ത ദൃശ്യങ്ങൾ നൽകി. പൂരപ്പറമ്പിൽ നിന്നും ഓർമ്മയായി പടിയിറങ്ങുന്നവർ. അവർക്കായി ഈ ഗജദിനം… https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE സ്പെഷ്യൽ റിപ്പോർട്ട് കൃഷ്ണ പ്രസാദ് സ്റ്റാർ വിഷൻ ന്യൂസ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് 1,600 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വര്‍ണ്ണ വില പവന് 39,200 രൂപയും ഗ്രാമിന് 4,900 രൂപയുമായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്.ഇന്നലെ രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. തിങ്കളാഴ്ച്ച പവന് 600 രൂപയാണ് കുറഞ്ഞത്. നാലു ദിവസത്തിനിടെ പവന് 2,800 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടായ വില വര്‍ധനവിന് ശേഷമാണ് സ്വര്‍ണ്ണ വിലയില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോഡായ 42,000 രൂപയിലെത്തിയത്.അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.വിലകുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് വന്‍തോതില്‍ ലാഭമെടുപ്പ് നടന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണ്ണ വില കുറയാന്‍ കാരണമായത്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ന്യൂഡല്‍ഹി: മണ്‍സൂണ്‍ കെടുതി അനുഭവിക്കുന്ന ഇന്ത്യയിലെ പ്രദേശങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ശക്തമായ മഴയില്‍ വെള്ളപ്പൊക്കവും മലയിടിച്ചിലും നടന്ന പ്രദേശങ്ങളെയാണ് യു.എന്‍ സഹായിക്കുക. പിന്നാക്കമേഖലയ്ക്ക് പ്രാമുഖ്യം കൊടുത്താണ് സഹായം നല്‍കുകയെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അറിയിച്ചു.‘മണ്‍സൂണ്‍ കെടുതിയില്‍ മാത്രം നിലവില്‍ 770 ജീവനുകള്‍ നഷ്ടപ്പെട്ടതായും50 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചതായും മനസ്സിലാക്കുന്നു. മനുഷ്യജീവനുകളെ രക്ഷിക്കുക എന്നതില്‍ യു.എന്‍ പ്രാധാന്യം നല്‍കുന്നു.ഇന്ത്യയിലെ മണ്‍സൂണ്‍ ബാധിതമേഖലയില്‍ വേണ്ട സാഹായം എത്തി ക്കാനാണ് തീരുമാനം’ ഐക്യരാഷ്ട്രസഭ വക്താവ് സ്റ്റെഫൈന്‍ ഡുജാറിക് പറഞ്ഞു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
താൻ പിന്നിട്ട ദുരന്തഭൂമികളെയും നേരിട്ട വെല്ലുവിളികളേയും കുറിച്ച് രക്ഷാസേനയുടെ ചീഫ് കമാൻഡർ – രേഖ നമ്പ്യാർ
മൂന്നാർ : കഴിഞ്ഞ വര്‍ഷം കവളപ്പാറയിലെ മണ്ണിടിച്ചില്‍ ദുരന്തം കണ്ട് മനസ്സ് മരവിച്ച മലയാളികള്‍ക്ക് കനത്ത ആഘാതം നല്‍കിയാണ് ഇത്തവണ രാജമല പെട്ടിമുടിയിലും സമാന ദുരന്തം സംഭവിച്ചത്. ദുരന്തമുഖത്ത് ‘‘രക്ഷാസേന’യുടെ ചീഫ് കമാൻഡറാകുന്ന ആദ്യ വനിതയായ രേഖ നമ്പ്യാരുടെ വാക്കുകളാണ് ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാകുന്നത്. 2015 ൽ എൻഡിആർഎഫിന്റെ ചീഫ്കമാൻഡർ സ്ഥാനം ഏറ്റെടുത്തതു മുതൽ താൻ പിന്നിട്ട ദുരന്തഭൂമികളെയും നേരിട്ട വെല്ലുവിളികളേയും കുറിച്ച് പറയുകയാണ് രേഖ നമ്പ്യാർ.‘രാജമലയിൽ 52 മൃതശരീരം ഇതുവരെ കണ്ടെടുത്തു, ഇനിയും 19 ശരീരങ്ങൾ മണ്ണിനടിയിൽ ഉണ്ട്. എല്ലാം വീണ്ടെടുക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE മഴ തുടരുകയാണെങ്കിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകും. രണ്ടു ദിവസത്തിനുള്ളിൽ എല്ലാം മൃതശരീരങ്ങളും പുറത്തെടുക്കാൻ ആയില്ലെങ്കിൽ ശരീരം മണ്ണിനടിയിൽ കിടന്ന് അഴുകാൻ തുടങ്ങും. അതിനുശേഷം ശ്രമിച്ചിട്ട് കാര്യമില്ലാതാകും..‘ചേതനയറ്റ ശരീരങ്ങൾ വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് എൻഡിആർഎഫ് സംഘം. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും ദുരിതം വിതയ്ക്കുന്ന മണ്ണിൽ നിന്ന് പ്രിയപ്പെട്ടവരുടെ ശരീരങ്ങളെങ്കിലും കാത്തിരിക്കുന്നവർക്ക്…
കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രാരംഭ നടപടികള്‍ പോലും തുടങ്ങാന്‍ ചലച്ചിത്ര അക്കാദമിക്ക് കഴിഞ്ഞിട്ടില്ല. വിദേശത്ത് നിന്ന് ജൂറികളെ കൊണ്ടുവരുന്ന കാര്യത്തിലും പ്രതിസന്ധിയുണ്ട്.എല്ലാ ഡിസംബറുകളിലും സിനിമാസ്നേഹികള്‍ ഒത്തുചേരുന്നിടമാണ് തിരുവനന്തപുരം. എന്നാല്‍ കൊവിഡ് ബാധയില്‍ ആഘോഷങ്ങള്‍ മാറ്റുന്നതില്‍ ഐ.എഫ്.എഫ്.കെയും ഉള്‍പ്പെട്ടേക്കും. രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നൊരുങ്ങള്‍ ചലച്ചിത്ര അക്കാദമി അഞ്ചുമാസം മുമ്പെ തുടങ്ങാറുണ്ട്. ജൂലൈ ആദ്യവാരത്തോടെ സിനിമകള്‍ ക്ഷണിച്ച് ആഗസ്റ്റ് 31ന് അപേക്ഷകള്‍ പൂര്‍ത്തിയാക്കണം. സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ സ്ക്രീനിംഗ് പൂര്‍ത്തിയാക്കി ജൂറിയെ നിശ്ചയിക്കണം. എന്നാല്‍ പ്രാഥമിക നടപടികള്‍ പോലും ഇത്തവണ എങ്ങുമെത്തിയിട്ടില്ല. റിപ്പോർട്ട്: കൃഷ്ണ പ്രസാദ്
കൊവിഡ് പ്രതിരോധം : ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കണമെന്ന പൊലീസ് മേധാവിയുടെ നിര്‍ദേശം വിവാദത്തില്‍
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കണമെന്ന ഡിജിപി ലോക്‌നാഥ് ബഹറയുടെ നിര്‍ദേശം വിവാദത്തിലാകുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് ഡിജിപി ലോക്‌നാഥ് ബഹറ ടെലിഫോണ്‍ രേഖകള്‍ അഥവാ സിഡിആര്‍ കര്‍ശനമായി ശേഖരിക്കണമെന്ന ഉത്തരവിറക്കിയത്.ബിഎസ്എന്‍എലില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്റലിജന്‍സ് എഡിജിപിയെ ചുമതലപ്പെടുത്തി.ചില മേഖലകളില്‍ വോഡഫോണില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഡിജിപിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ നിയമവിരുദ്ധമായ നീക്കമാണിതെന്നും, വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമാണ് ആക്ഷേപം. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE അതേസമയം ബിഎസ്എന്‍എലില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്റലിജന്‍സ് എഡിജിപിയെ ചുമതലപ്പെടുത്തി.ചില മേഖലകളില്‍ വോഡഫോണില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഡിജിപിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ നിയമവിരുദ്ധമായ നീക്കമാണിതെന്നും, വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമാണ് ആക്ഷേപം
കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിൽനിന്നും ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ ചാർട്ടേർഡ് വിമാനത്തിലേക്കുള്ള ബുക്കിംഗ് തുടരുന്നു
മനാമ: കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിൽനിന്നും ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ ചാർട്ടേർഡ് വിമാനത്തിലേക്കുള്ള ബുക്കിംഗ് തുടരുന്നു. ഇതിനോടകം തന്നെ ബഹറിനിൽ നിന്നും നാട്ടിലേക്ക് നിരവധി ചാർട്ടേർഡ് വിമാന യാത്ര ഒരുക്കിയ റിയ ട്രാവൽസാണ് കേരളത്തിൽ നിന്നും ബഹ്റൈനിലേക്കുള്ള ചാർട്ടേർഡ് വിമാനയാത്ര ഒരുക്കുന്നത്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി 00973 32241035, 00973 33469615, 00973 33393971, 00973 38781501, 00973 35139895 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മോസ്‌കോ: . ലോകത്തെ ആദ്യ അംഗീകൃത കൊറോണ വാക്‌സിന് ‘സ്പുട്‌നിക് വി’ എന്ന് പേരിട്ട് റഷ്യ . ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹത്തെ സ്മരിച്ചു കൊണ്ടാണ് വാക്‌സിന് സ്പുട്‌നിക് വി എന്ന പേര് നല്‍കിയിരിക്കുന്നത്.വാക്‌സിന് ഇതിനോടകം തന്നെ 20 രാജ്യങ്ങളില്‍ നിന്നായി 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചതായി റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ് അറിയിച്ചു. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഔദ്യോഗികമായി വാക്‌സിന്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് ദിമിത്രിയേവ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ലോകത്ത് കൊറോണ വൈറസ് പിടിമുറുക്കുന്ന സാഹചര്യത്തിലാണ് റഷ്യ നിര്‍ണ്ണായക കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. വികസിപ്പിച്ചെടുത്ത വാക്സിന്‍ ആരോഗ്യപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യം നല്‍കിയത്. ഇവരില്‍ വാക്സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്സിന്‍ നല്‍കിയിരുന്നതായി പുടിന്‍ തന്നെ അറിയിക്കുകയും ചെയ്തു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
നിലയ്ക്കല്‍-പമ്പ റോഡിലെ ചാലക്കയത്തിനും അട്ടത്തോടിനും ഇടയിലുള്ള പ്ലാന്തോട്ടില്‍ റോഡ് ഇടിഞ്ഞുതാണ നാറ്റ്പാക്കിൻറെ സംഘവും സ്ഥലം സന്ദര്‍ശിച്ചു.60 മീറ്ററോളം റോഡ് ഇടിഞ്ഞുതാണിട്ടുണ്ട്. റോഡിന്റെ മുക്കാല്‍ പങ്കും ഇടിഞ്ഞിരിക്കുകയാണ്. റോഡിനു കുറുകേ ഒന്നര അടിയോളം താഴ്ന്നിട്ടുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘവും നാറ്റ്പാക്കിന്റെ സംഘവും സ്ഥിതിഗതികള്‍ വിലയിരുത്തി.വരും ദിവസത്തില്‍ സെസിലെ(സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്) ഉദ്യോഗസ്ഥരും പരിശോധന നടത്തും.എന്തെങ്കിലും ഭൂപ്രകൃതിയുടെ കാരണം കൊണ്ടാണോ സാധാരണ മണ്ണിടിച്ചില്‍ മാത്രമാണോ എന്ന് പരിശോധിക്കും. സാധാരണ മണ്ണിടിച്ചിലാണെങ്കില്‍ അവ ഉടന്‍ പരിഹരിക്കാനും അല്ലാത്തവയാണെങ്കില്‍ ദീര്‍ഘകാലത്തിലേക്കുള്ള പരിഹാര നടപടികളുമാണ് ആലോചിക്കുന്നത്. ഇതിന്റെ റിപ്പോര്‍ട്ട് ഇന്ന് സമർപ്പിക്കും. റിപ്പോർട്ട് കൃഷ്ണ പ്രസാദ് സ്റ്റാർവിഷൻ ന്യൂസ് https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
