Author: News Desk

തിരുവനന്തപുരം: ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിയ രണ്ട് കാസര്‍കോട് സ്വദേശികളാണ് പിടിയിലായത്. അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിലും കസ്റ്റംസ് സ്വര്‍ണക്കടത്ത് പിടികൂടി.29 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ ഒറ്റപ്പാലം സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. മിശ്രിതമാക്കി സോക്‌സിനുള്ളില്‍ ഒളിപ്പിച്ച 336 ഗ്രാം സ്വര്‍ണവും 230 ഗ്രാം സ്വര്‍ണമാലയുമാണ് പിടിച്ചത്. കേരളത്തിൽ സ്വർണ കടത് കൂടുന്നു എന്ന് കസ്റ്റംസ്അധികൃതർ പറയുന്നു.             https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

ഇടുക്കി : ദുരന്തമുണ്ടായ പെട്ടിമുടി സന്ദര്‍ശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയില്‍ എത്തി. ഹെലികോപ്റ്ററില്‍ രാജമലയില്‍ എത്തിയ മുഖ്യമന്ത്രിയും ഗവര്‍ണറും റോഡ് മാര്‍ഗ്ഗം പെട്ടിമുടിയിലേക്ക് പോകും. റവന്യൂ മന്ത്രിയും വൈദ്യുതി മന്ത്രിയും ഡിജിപിയും ഉള്‍പ്പെടെ ഒരു വലിയ സംഘം ഇവര്‍ക്കൊപ്പം യാത്ര ചെയ്യുന്നുണ്ട്.ഗവണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി എന്നിവരോടൊപ്പം റോഡ് മാര്‍ഗം പെട്ടിമുടിയിലേക്ക് പുറപ്പെട്ടു. ജനപ്രതിനികളും, ഡി ജി പി ലോകനാഥ് ബെഹ്റ, ദക്ഷിണ മേഖല റേഞ്ച് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി, ക്രൈം ബ്രാഞ്ച് ഐജി യോഗേഷ് അഗര്‍വാള്‍ , ജില്ലാ കലക്ടര്‍ എച്ച്‌ ദിനേശന്‍, പോലീസ് മേധാവി കറുപ്പസ്വാമി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. രാവിലെ 9 മണിയോടെ ആനച്ചാലിലെ സ്വകാര്യ ഹെലിപാഡില്‍ ഇറങ്ങിയ മുഖ്യമന്ത്രിയെയും ഗവര്‍ണറെയും വൈദ്യുതി മന്ത്രി എം എം മണിയും…

Read More

വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റ് അംഗവം ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിനെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എടുത്ത തീരുമാനം ഇന്ത്യക്കാർക്ക് ഏറെ പ്രതീക്ഷയേകുന്നു. അഭിഭാഷകയായ കമല ഉപരിസഭയായ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജയാണ്. നേരത്തെ തന്നെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറെ പറഞ്ഞു കേട്ട പേരാണ് കമല ഹാരിസ്. ജോ ബൈഡനും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഉള്‍പ്പെടെ ഡെമോക്രാറ്റിക് നേതൃത്വത്തിന് പൊതുസമ്മതയായിരുന്നു കമല. ഓക്ലന്‍ഡില്‍ ജനിച്ച കമല ഹരിസ് ഹാവാര്‍ഡ്, കാലിഫോര്‍ണിയ തുടങ്ങിയ സര്‍വകലാശാലകളില്‍ നിന്നാണ്് പഠനം പൂര്‍ത്തിയാക്കിയത്. 2003ല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ജില്ലാ അറ്റോര്‍ണിയായി തിരഞ്ഞെടുക്കപ്പെട്ട അവര്‍ 2011 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 2011ല്‍ കാലിഫോര്‍ണിയയുടെ 32ാമത് അറ്റോര്‍ണിയായി ചുമതലയേറ്റ അവര്‍ 2014ല്‍ വീണ്ടും അതേ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017മുതല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ, കാലിഫോര്‍ണിയയെ പ്രതിനിധീകരിക്കുന്ന ജൂനിയര്‍ സെനറ്ററാണ് കമല. ആ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ്.      …

Read More

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് മഞ്ചേശ്വരം സ്വദേശികളിൽ നിന്ന് 888 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജ ദുബായ് എന്നിവിടങ്ങളിലും എത്തിയവരായിരുന്നു ഇവർ.                                                                    https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ആന മുരളി ചെരിഞ്ഞു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇതിനെ തുടര്‍ന്ന് 20 വര്‍ഷമായി എഴുന്നള്ളിപ്പുകള്‍ക്ക് പോയിരുന്നില്ല. ഏകദേശം 45നും 48നുമിടയിലാണ് ആനയുടെ പ്രായം.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആനയുടെ മൃതശരീരം നാളെ കോടനാട് വനത്തില്‍ എത്തിച്ച് സംസ്‌ക്കരിക്കും. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

കോവിഡ് പൊസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വടക്കൻ പറവൂർ വടക്കേ ചുള്ളിനക്കര തങ്കപ്പൻ (70) മരിച്ചുമരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു.ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ദീർഘകാലമായുള്ള വൃക്ക രോഗവും മസ്തിഷ്കാഘാതവും ഉണ്ടായിരുന്നു.                                                        https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മുബൈ : മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെക്കുറിച്ചുള്ള തന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ‘അര്‍ണബ്-ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്’ എന്നാണ് ചിത്രത്തിന്റെ പേര്.ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു സിനിമയുടെ മോഷന്‍ പോസ്റ്റര്‍ സംവിധായകന്‍ പുറത്തുവിട്ടത്. https://twitter.com/i/status/1293578346903646208 ‘who the hell are you… how dare you’ എന്നെല്ലാം അര്‍ണബ് ചാനല്‍ ചര്‍ച്ചയ്ക്കിടെ പറയുന്ന ശബ്ദ‌ത്തോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിനെതിരെ അര്‍ണബ് നടത്തിയ വിമര്‍ശനങ്ങളാണ് രാം ഗോപാല്‍ വര്‍മ്മയെ ചൊടിപ്പിച്ചത്.   https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

ബംഗളൂരു :  കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കലാപത്തിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ആസൂത്രിത കലാപത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കിയ ശേഷം അത് കലാപകാരികളില്‍ നിന്നു തന്നെ ഈടാക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബാസവരാജ് ബൊമ്മൈ അറിയിച്ചിട്ടുണ്ട്. കിഴക്കന്‍ ബംഗളൂരുവിലുണ്ടായ നാശനഷ്ടത്തില്‍ കലാപകാരികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അക്രമികള്‍ ഡിജെ ഹള്ളിയിലെയും കെജി ഹള്ളിയിലെയും പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയും പോലീസ് വാഹനങ്ങള്‍ ഉള്‍പ്പടെ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ മറയാക്കി നടന്ന കലാപത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലും അക്രമ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ യോഗി ആദിത്യനാഥ് സ്വീകരിച്ച അതേ നടപടികള്‍ തന്നെയാണ് കര്‍ണാടക സര്‍ക്കാരും പിന്തുടരുന്നത്. ബംഗളൂരുവിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരുള്‍പ്പെടെ 110 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.          …

Read More

തിരുവന്തപുരം : സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള തീ​യ​തി നീട്ടി . 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ സാമ്ബ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കു​ള്ള 10 ശ​ത​മാ​നം സീ​റ്റ് സം​വ​ര​ണം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സ​മി​റ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​പേ​ക്ഷാ സ​മ​ര്‍​പ്പ​ണം ദീ​ര്‍​ഘി​പ്പി​ച്ച​ത്. സാമ്പത്തികമായി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ വാ​ങ്ങേ​ണ്ട​ത്.ഈ​വ​ര്‍​ഷം സം​സ്ഥ ന​ത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ല്‍ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച സീ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ലും ആ​കെ സീ​റ്റി​ന്‍റെ 10 ശ​ത​മാ​ന​മാ​ണ് സാ​മ്ബ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കാ​യി മാ​റ്റി വെ​യ്ക്കു​ക. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

പാലക്കാട്‌ :മകളുടെ കല്യാണത്തിന് വേണ്ടി 10 വർഷം മുൻപാണ് എ. പ്രസന്ന എന്ന് പറയുന്ന വീട്ടമ്മയിൽ നിന്നും പത്തു പവനും നാലു ലക്ഷം രൂപയും എൻസിപി പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ ആയ ഓട്ടൂർ ഉണ്ണികൃഷ്ണൻ തട്ടിയെടുത്തത് എന്നാണ് ആരോപണം വാങ്ങിയ തുക തിരികെ ചോദിച്ചതാണ് ഉണ്ണികൃഷ്ണനെ പ്രകോപിപ്പിച്ചതെന്ന് പ്രസന്ന പറഞ്ഞു10 പവനും 4 ലക്ഷം രൂപ ഫൈനാൻസിയറിൽ നിന്നും വസ്തു പണയപ്പെടുത്തി കടം എടുത്തുമാണ് ഓട്ടൂർ ഉണ്ണികൃഷ്ണന് നൽകിയത്ഇപ്പോൾ തനിക്ക് ഈ സംഭവമായി ഓട്ടൂർ ഉണ്ണികൃഷ്ണനിൽ നിന്നും ഭീഷണി ഉള്ളതായുംഇവർ ആരോപിക്കുന്നു. ഭയങ്കര ബുദ്ധിമുട്ടാണെന്നും പണം തിരികെ തരണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയത്‌ 2 വർഷം കഴിഞ്ഞാണ് ‘9000 രൂപ വച്ച് 2 മാസം തന്നു പിന്നെ 3 മാസം കൂടുമ്പോൾ വീണ്ടും തരും ഇത് തുടർന്നപ്പോൾ ഇതിനെതിരെ താൻ ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ഭർത്താവ് പ്രസന്നയുമായി വഴക്കിടുകയും പിണങ്ങി പോകയും ചെയ്തു.ഇപ്പോൾ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും 2 പെൺകുട്ടികൾ…

Read More