Author: News Desk

പാലക്കാട് ജില്ലാ അതിർത്തിയിൽ ഗർഭിണിയായ കാട്ടാനയെ സ്ഫോടക വസ്തു വെച്ച് കൊന്ന കേസിൽ അറസ്റ്റിൽ ആയ പ്രതി വിൽസണ് ഇന്ന് ജാമ്യം കിട്ടി.പോലീസ് എടുത്ത ഒരു കേസിൽ കൂടി ജാമ്യം കിട്ടാൻ ഉള്ളതുകൊണ്ട് പുറത്തിറങ്ങാൻ കുറച്ചു ദിവസം കൂടി കഴിയും.എന്നാൽ കേസിലെ പ്രധാന പ്രതികളായ അബ്ദുൽ കരീമിനെയും റിയാസുദ്ദീനെയും ഇതുവരെ അറസ്റ്റ് ചെയ്യാൻ വനം വകുപ്പിനോ പൊലീസിനോ കഴിഞ്ഞിട്ടില്ല. 60 ദിവസം കുറ്റപത്രം സമർപ്പിക്കാതിരുന്നാൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചേക്കാം. ലോകം മുഴുവൻ ശ്രദ്ധിച്ച, കേരളത്തെ നാണം കെടുത്തിയ ഒരു കേസിലെ പ്രതികളെ ഇത്രയും ദിവസമായിട്ടും അറസ്റ്റ് ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാവും? പ്രതികളെ സംരക്ഷിക്കുന്നത് എന്ന് ആർക്കും അറിയില്ല  https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

ചെന്നൈ : ചലച്ചിത്ര താരം നിക്കി ഗല്‍റാണിക്ക് കൊറോണ. കൊറോണ സ്ഥിരീകരിച്ച വിവരം താരം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ ആഴ്ച തന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവ് ആയി. ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണെന്നും നിക്കി വ്യക്തമാക്കി.കഴിഞ്ഞ ആഴ്ച തനിക്ക് കൊറോണ സ്ഥിരീകരിച്ചു. നിലവില്‍ സുഖം പ്രാപിച്ചു വരികയാണ്. ഇപ്പോള്‍ നല്ല ആശ്വാസം തോന്നുന്നുണ്ട്. തന്നെ പരിചരിച്ച എല്ലാവര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കു- നിക്കി ഗല്‍റാണി ട്വിറ്ററില്‍ കുറിച്ചു.                                                                                              https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ സമ്മർ ഷോപ്പിംഗ് ആരംഭിച്ചു. പാക്കിസ്ഥാനി ചൗസ മാമ്പഴം, ഫിലിപ്പൈൻസ് പൈനാപ്പിൾ, സ്പാനിഷ് പ്ലംസ്, ദക്ഷിണാഫ്രിക്കൻ പിയേഴ്സ് തുടങ്ങിയ പഴങ്ങൾ , ജ്യൂസുകൾ, ഫിസികൾ, ഐസ്ക്രീം എന്നിവ ലഭ്യമാണ്. ചോക്ലേറ്റുകൾ, നട്സ് ,വിവിധതരം പായസങ്ങൾ‌, ബസുമതി റൈസ്, ഷാംപൂ, ഹാൻഡ് സാനിറ്റൈസർ, ടൂത്ത് പേസ്റ്റ്, ഹെയർ ഓയിൽ, സൗന്ദര്യവർദ്ധകവസ്തുക്കൾ, ഡിറ്റർജന്റുകൾ, ഫാബ്രിക് കണ്ടീഷണറുകൾ, ഫേഷ്യൽ ടിഷ്യു എന്നിവയിൽ പ്രത്യേക ഓഫറുകളും ഉണ്ടാകും. അടുക്കള ഉപകരണങ്ങളായ റൈസ് കുക്കർ, ഫുഡ് പ്രോസസ്സറുകൾ, ഹോം സ്റ്റോറേജ് ബോക്സുകൾ, ബെഡ്ഡിംഗ്, തലയിണകൾ, പുതപ്പുകൾ, ക്വില്ലറ്റുകൾ എന്നിവയും ഐപാഡുകൾ, സ്മാർട്ട് ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടിവി എ​ന്നി​വ​യി​ലും പ്ര​ത്യേ​ക ഓ​ഫ​ർ ല​ഭ്യ​മാ​ണ്.

Read More

മനാമ: ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള രു​ചി​വൈ​വി​ധ്യ​ങ്ങ​ൾ ഉൾപ്പെടുത്തി ലുലു ഹൈപ്പെർമാർക്കറ്റിൽ ഭക്ഷ്യ മേളയ്ക്ക് തുടക്കമായി. ബഹ്‌റൈനിലെ വിവിധ ലുലു ഹൈപ്പെർമാർക്കറ്റുകളിൽ ആറു ആഴ്ചകളിൽ വാരാന്ത്യങ്ങളിൽ വൈകിട്ട് ആറു മണി മുതൽ 11 മണി വരെയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ ഇന്ത്യൻ ഭക്ഷ്യമേളയോടെയാണ് ആദ്യഘട്ട ഭക്ഷ്യമേള ആരംഭിക്കുന്നത്. ഇന്ത്യൻ കറികൾ, കബാബുകൾ, ബിരിയാണി എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കും. കൂടാതെ, അതിഥികൾക്ക് തത്സമയ പാചക സ്റ്റേഷനുകളും മൂന്ന് ദിവസങ്ങളിലും ക്രൗൺ പ്ലാസ ഹോട്ടലിലെ സ്‌പൈസസ് റെസ്റ്റോറന്റിലെ ഷെഫ് പ്രമോദിന്റെ കുക്കറി ഡെമോയും ഒരുക്കും. ഓഗസ്റ്റ് 20 മുതൽ 22 വരെ തായ് വിഭവങ്ങളും ഓഗസ്റ്റ് 27 മുതൽ 29 വരെ പരമ്പരാഗത ബഹ്‌റൈൻ വിഭവങ്ങളും പരിചയപ്പെടുത്തും. സെപ്റ്റംബർ 3 മുതൽ 5 വരെ ഇറ്റാലിയൻ വിഭവങ്ങളായ പാസ്ത, പിസ്സ, ചീസ് എന്നിവയും സെപ്റ്റംബർ 10 മുതൽ 12 വരെ ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ…

Read More

മനാമ:  സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും സന്ദേശമുയർത്തി ഫ്രന്റ്സ് വനിതാവിഭാഗം മനാമ, മുഹറഖ്  ഏരിയകൾ ഈദ് ഹാർമണി എന്ന പേരിൽ ഓൺലൈൻ സംഗമങ്ങൾ സംഘടിപ്പിച്ചു.  മനാമ ഏരിയ സംഗമം ഡൽഹി സമര നായിക റാനിയ സുലൈഖ ഉദ്ഘാടനം ചെയ്‌തു. അഭിനവ നംറൂദുമാർ അരങ്ങ് വാഴുമ്പോൾ,  ആസറിന്റെ   അനുകർത്താക്കൾ അധികാര കേന്ദ്രങ്ങളിൽ ആത്മീയ സായൂജ്യം തേടുമ്പോൾ  പ്രവാചകൻ ഇബ്‌റാഹീമിന്റെ യഥാർത്ഥ പിന്മുറക്കാരാകാൻ സാധിക്കണമെന്ന്   അവർ  ഉണർത്തി. സാജിദ സലീം  ഈദ് സന്ദേശം നൽകി. നിഷാന താജുദ്ദീൻ, റഷീയ റഷീദ്, ജുമാനസമീർ,  നസീമ മുഹിയുദ്ദീൻ, സക്കിയ ഷമീർ, റുബീന ഫിറോസ്, റഷീദ ബദ്ർ,  ഫിദ മൊയ്‌തീൻ, അനാൻ ഹജീദ്, മെഹ്റ എന്നിവർ ഗാനങ്ങളാലപിച്ചു. ജമീല അബ്‌ദുൽ റഹ്‌മാൻ, ഫായിസ, സൈഫുന്നിസ എന്നിവർ കവിതാലാപനവും  ഫസീല ഹാരിസ് കഥാ കഥനവും നടത്തി. റുബീന നൗഷാദ് ഹജ്ജനുഭവം പങ്കു വെക്കുകയും ഷഹീന നൗമൽ പ്രബന്ധാവതരണം നടത്തുകയും ചെയ്‌തു. ബുഷ് റഹമീദ് ക്വിസ്  പരിപാടിക്ക് നേതൃത്വം നൽകി.  ഷംലഷരീഫ്…

Read More

കാസര്‍കോട് ;  ബളാൽ അരിങ്കല്ലിൽ പതിനാറുകാരിയെ സഹോദരന്‍ വിഷം കൊടുത്തുകൊന്നു. ആന്‍മേരിയുടെ സഹോദരന്‍ ആല്‍ബിന്‍ (22) പൊലീസ് കസ്റ്റഡിയില്‍. ഈമാസം അഞ്ചിനാണ് ഓലിക്കൽ ബെന്നി– ബെസി ദമ്പതികളുടെ മകൾ ആൻ മേരി (16) മരിച്ചത്. ആന്‍മേരി മരിച്ചത് ഐസ്ക്രീമില്‍ വിഷം കലര്‍ത്തിയെന്ന് പൊലീസ് പറഞ്ഞു. ആല്‍ബില്‍ മാതാപിതാക്കളേയും കൊലപ്പെടുത്താനും ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു. കുടുംബത്തെ അപ്പാടെ ഇല്ലാതാക്കാനാണ് ആല്‍ബില്‍ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറയുന്നു. സ്വൈരജീവിതത്തിന് പണം കണ്ടെത്താൻ ആൽബിൻ സ്വത്ത് കൈക്കലാക്കാന്‍ ലക്ഷ്യമിട്ടെന്നു പൊലീസ് വിശദീകരിച്ചു. ചെറുപുഴ സ്വകാര്യ ആശുപത്രിയിലായിരുന്നു ആൻമേരിയുടെ മരണം. സ്വാഭാവിക മരണമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഛർദിയും പനിയും ബാധിച്ച ആൻമേരിയെ വെള്ളരിക്കുണ്ടിലെ സഹകരണ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കരളിനു പ്രശ്നമുണ്ടന്നും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമുണ്ടെന്നും അറിയിക്കുകയും തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിറ്റേന്നു ഡിസ്ചാർജ് വാങ്ങി നാടൻ ചികിത്സ ആരംഭിച്ചു. ബുധനാഴ്ച അസുഖം കൂടി ചെറുപുഴയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ച ഉടൻ മരിക്കുകയായിരുന്നു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ : സുപ്രസിദ്ധ ഗാനരചയിതാവും മലയാള കവിയും മലയാളസിനിമയ്ക്ക് ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുകയും ചെയ്ത ചുനക്കര രാമൻകുട്ടി സാറിന്റെ നിര്യാണത്തിൽ സീറോ മലബാർ സൊസൈറ്റിയുടെ ആദരാഞ്ജലികൾ.വ്യത്യസ്തവും ജീവൻ തുടിക്കുന്നവന്നതുമായ നിരവധി മലയാള ഗാനങ്ങൾക്ക് ജന്മം കുറിച്ച ഈ കവിശ്രേഷ്ഠന്റെ കഴിവുകളെ പൂർണ്ണമായും മലയാളികൾക്ക് ആസ്വദിക്കാൻ കഴിഞ്ഞോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് അനുശോചനസന്ദേശത്തിൽ സീറോ മലബാർ സൊസൈറ്റിയുടെ പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും ,ശിഹാബ് തങ്ങൾ അനുസ്മരണത്തിന്റെയും ഭാഗമായി കെഎംസിസി ബഹ്‌റൈൻ ബഹ്‌റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ചു കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ആഗസ്റ്റ് 14ന് വെള്ളിഴായ്ച്ച കാലത്ത് ഏഴുമണി മുതൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. Contact. 34599814   https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

പാലക്കാട് ജില്ലയില്‍ പുതിയ ക്ലസ്റ്ററുകള്‍ക്ക് കൂടി സാധ്യത ഉള്ളതായി മന്ത്രി എ. കെ ബാലന്‍. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടത്തിയ 684 പരിശോധനയില്‍ 63 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പുതുനഗരം മേഖലയില്‍ ക്ലസ്റ്റര്‍ സാധ്യതയുള്ളതായി മന്ത്രി പറഞ്ഞു. പാലക്കാട് കെ.എസ്.ഇ.ബി ഐ.ബിയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 18 മുതല്‍ നടത്തിയ 10597 ആന്റിജന്‍ ടെസ്റ്റുകളില്‍ 547 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പട്ടാമ്പി മേഖല ക്ലസ്റ്ററായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് മുതുതലയില്‍ നടത്തിയ 348 ടെസ്റ്റുകളില്‍ 69 പോസിറ്റീവ് കേസുകള്‍ കണ്ടെത്തി. സമാന പ്രവണതയാണ് പുതുനഗരം പഞ്ചായത്തിലും ഉണ്ടായത്. കൂടാതെ, കോങ്ങാട് മേഖലയില്‍ നടത്തിയ 1109 ടെസ്റ്റുകളില്‍ 63 രോഗബാധിതരെയാണ് കണ്ടെത്തിയത്. നിലവില്‍ ഇവിടെ കണ്ടെയ്ന്മേന്റ് സോണായി തുടരുകയാണ്. പട്ടാമ്പിയില്‍ ഉണ്ടായ രോഗവ്യാപന പ്രതിഭാസം ജില്ലയില്‍ വ്യാപിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ പോലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ് അധികൃതരുമായി സഹകരിക്കണമെന്നും മന്ത്രി അറിയിച്ചു.        …

Read More

എറണാകുളം: കോവിഡ് 19 രോഗത്തിന്റെ സമൂഹവ്യാപനം ഒഴിവാക്കുന്നതിനായി ബാങ്കുകളിൽ കർശന പെരുമാറ്റച്ചട്ടം ഉറപ്പാക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബാങ്കുകൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ജില്ലാ പോലീസ് അധികാരികളും എറണാകുളം ജില്ലയിലെ ബാങ്ക് അധികൃതരും ചർച്ചചെയ്തു. ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ലീഡ് ബാങ്ക് മാനേജർ എസ്. സതീശ് ( യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ) ഇടപാടുകാരോട് അഭ്യർത്ഥിച്ചു.ബാങ്ക് ശാഖകളിലേക്കുള്ള സന്ദർശനം ഒഴിവാക്കാൻ കഴിയുന്നത്ര ഡിജിറ്റൽ ഇടപാടുകൾ നടത്തുക,ശാഖകളിലേക്കുള്ള സന്ദർശനം അടിയന്തിരവും ഒഴിവാക്കാനാവാത്തതുമായ ഇടപാടുകൾക്കായി പരിമിതപ്പെടുത്തുക.മുൻ‌കൂട്ടിയുള്ള സമയക്രമം ഓൺ‌ലൈൻ ആപ്ലിക്കേഷനുകൾ വഴിയോ ഫോൺ വഴിയോ നേടുകയും അനുവദിച്ച സമയത്ത് ശാഖകൾ സന്ദർശിക്കുകയും ചെയ്യുക, പണ / ചെക്ക് ഇടപാടുകളുടെ കാലതാമസം ഒഴിവാക്കാൻ എല്ലാ വിശദാംശങ്ങളും മുൻകൂട്ടി പൂരിപ്പിച്ചതിനു ശേഷം ബാങ്ക് സന്ദർശിക്കുക,എടിഎം, സിഡിഎം, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുക. മാസ്ക് ഉപയോഗം, സാമൂഹിക അകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗം എന്നീ സർക്കാർ നൽകിയ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. സന്ദർശന രജിസ്റ്ററിൽ…

Read More