- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
തിരുവനന്തപുരം : ഉത്ര വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതിപ്പട്ടികയിൽ ഭർത്താവ് സൂരജ് മാത്രമാണുള്ളത്. സ്ത്രീധനം നഷ്ടമാകാതെ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് ശ്രമിച്ചതെന്ന് പൊലീസ്. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണിതെന്നും അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നു. സൂരജ് ഒറ്റക്കാണ് കൃത്യം ആസൂത്രണം ചെയ്തത്.ഇന്നലെ സമർപ്പിക്കാനിരുന്ന കുറ്റപത്രം ഡിജിപിയുടെ അന്തിമ അനുമതി ലഭിക്കാഞ്ഞതിനാലാണ് ഇന്നത്തേക്ക് മാറ്റിയത്. അതേസമയം പാമ്പ് പിടിത്തക്കാരൻ സുരേഷിനെ പ്രതിയാക്കി വനം വകുപ്പ് എടുത്ത ഒരു കേസിന്റെ കുറ്റപത്രം സമർപ്പിച്ചു.സംസ്ഥാന പൊലീസ് മേധാവി മൂന്നാറിലെ ദുരിതബാധിത മേഖലയിലായതിലാണ് കഴിഞ്ഞ ദിവസം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാഞ്ഞത്. പ്രതിയെ അറസ്റ്റു ചെയ്ത് തൊണ്ണൂറ് ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിച്ചത് കൊണ്ട് ഇവർക്ക് സ്വഭാവിക ജാമ്യം കിട്ടില്ല. മാപ്പ് സാക്ഷിയായതിനാൽ സുരേഷിന് വധക്കേസിൽ ജാമ്യം കിട്ടുമെങ്കിലും ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല. …
തിരുവനന്തപുരം : മലപ്പുറം ജില്ലാ കളക്ടർക്കും പൊലീസ് മേധാവിക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാനി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. അവരുമായി സമ്പർക്കത്തിലേപ്പെട്ട സാഹചര്യത്തിൽ മുൻകരുതലിൻ്റെ നിലയിലാണ് ഡിജിപി നിരീക്ഷണത്തിൽ പോയത്. കരിപ്പൂർ വിമാനദുരത്തിൻ്റെ രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി ഡിജിപി മലപ്പുറത്തെത്തി ഇവരുവരും കണ്ടിയിരുന്നു. മലപ്പുറത്ത് ജില്ലാ പോലീസ് മേധാവിയ്ക്ക് പിന്നാലെയാണ് ജില്ലാ കളക്ടറുക്കും ഡെപ്യൂട്ടറി കളക്ടറും ഉന്നത ഉദ്യോഗസ്ഥരുമടക്കും 21 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
തൃശൂർ : സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു . ഇന്ന് സർവീസ് ഇല്ല, മറ്റ് ഡിപ്പോകളിൽ നിന്നും വരുന്ന ബസുകൾ ശക്തൻ സ്റ്റാൻഡിൽ നിന്ന് സർവീസ് നടത്തും. ഇന്നു ആരോഗ്യ പ്രവർത്തകർ തൃശൂർ ഡിപ്പോയാൽ നടത്തിയ കോവിഡ് – 19 ടെസ്റ്റിൽ രണ്ട് പേർക്ക് കൂടി കോവിഡ് +ve ആയതിനാൽ KSRTCഏഴു ദിവസത്തേക്ക് തൃശൂർ ഡിപ്പോ അടച്ചിടും. ജീവനക്കാരെല്ലാം ഏഴു ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ ഇരിക്കാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിട്ടുണ്ട്.അടുത്ത വെള്ളിയാഴ്ച വീണ്ടും ടെസ്റ്റ് നടത്തും …
ഇടുക്കി : രാജമല പെട്ടിമുടിയില്‍നിന്ന് ഒരു മൃദേഹം കൂടി കണ്ടെത്തി. രാവിലെ ആരംഭിച്ച തിരച്ചിലിലാണ് ഒരു കുട്ടിയുടെ മൃദേഹം കണ്ടെടുത്തത്. എന്നാല്‍, ഇത്രയും ദിവസം പഴക്കമുള്ളതിനാല്‍ മൃദേഹം ഇതുവരെ തിരിഞ്ഞറിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതോടെ ആകെ പെട്ടിമുടി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 56 ആയി ഉയര്‍ന്നു. ഇനി 14 പേരെക്കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം.തിരച്ചില്‍ എട്ടാംദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്.എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും സന്നദ്ധസംഘടനകളും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. മണ്ണിടിച്ചിലില്‍ വലിയ പാറക്കൂട്ടങ്ങള്‍ വന്നടിഞ്ഞിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. പാറപൊട്ടിച്ചും മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണ് നീക്കിയുമാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. …
എറണാകുളം : സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം പൂട്ടിക്കിടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ കയറി ടെലിവിഷനും ഗൃഹോപകരണങ്ങളും മോഷ്ടിച്ച സംഭവത്തില്‍ അഞ്ച് സ്ത്രീകളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ ഗാന്ധിനഗര്‍ സ്വദേശികളായ ജ്യോതി രാഘവന്‍ (25), മിത്ര ജസ്വിന്‍ (21), അമ്മു വിനോദ് (20), പൊന്നി അപ്പു (16), സെല്‍വി സുരേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. കണയന്നൂര്‍ തഹസില്‍ദാര്‍ കണ്ടുകെട്ടി പൂട്ടിയിട്ടിരുന്ന ബ്യൂമോണ്ട് ഹോട്ടലിലാണ് മോഷണം. മോഷണമുതലുകളുമായി പോകുന്ന പ്രതികളെ കണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.വനിതാ പൊലീസുകാര്‍ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. മോഷണ മുതല്‍ വിറ്റ സ്ഥാപനങ്ങളില്‍നിന്നും പിടിച്ചെടുത്തു.പ്രതികളെ കോടതിയില്‍ ഹാജരാക്കും.
മലപ്പുറം : മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിരോധത്തിന് നേതൃത്വം നൽകിയ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ, സബ് കളക്ടർ, ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് ഇവർ കൊവിഡ് പോസിറ്റിവായത്. ഇത് കൂടാതെ ജില്ലാ കലക്ടറേറ്റിലെ 20 ഉദ്യോഗസ്ഥർക്ക് കൂടി രോഗം കണ്ടത്തിയിട്ടുണ്ട്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
സി ബി എസ് സി പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവരെ ഇന്ത്യൻ സോഷ്യൽ ഫോറം ലേഡീസ് വിംഗ് ആദരിച്ചു.
മനാമ :സി ബി എസ് സി പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ, മെമ്പര്‍മാര്‍രുടെ മക്കളെ ഇന്ത്യൻ സോഷ്യൽ ഫോറം ലേഡീസ് വിംഗ് ആദരിച്ചു.ഇബ്നു ഹൈതം സ്കൂളിൽ നിന്ന് വിഷയാടിസ്ഥാനത്തിൽ ഉയര്ന്ന മാർക്ക് വാങ്ങിയ മർയം യഹ്‌യ എന്ന SSLC പരീക്ഷ എഴുതിയ വിദ്യാർത്ഥിയെ മൊമെന്റോ, സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് ലേഡീസ് വിംഗ് സെക്രട്ടറി നിശിത നവാസ്, ബ്രാഞ്ച് പ്രസിഡന്റ് ഷക്കീല ഹസ്സന്‍, റജുല നസ്സീർ എന്നിവർ പങ്കെടുത്തു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
വാഷിംഗ്ടണ്‍ : യുഎഇയും ഇസ്രായേലും തമ്മില്‍ നയതന്ത്ര കരാറില്‍ ഒപ്പുവയ്ക്കും. ഇത് സംബന്ധിച്ച് ധാരണയില്‍ എത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിനൊപ്പം പലസ്തീന്‍ വിഷയത്തിലും ധാരണയായി. പലസ്തീനിലെ അധിനിവേശം നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ധാരണ. ഇസ്രയേലുമായി കരാറിലെത്തുന്ന ആദ്യ അറബ് രാജ്യമാണ് യുഎഇ.ഏറെനാള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഊര്‍ജം, ടൂറിസം, നേരിട്ടുള്ള വിമാന സര്‍വീസുകള്‍, നിക്ഷേപം, സുരക്ഷ, വിവര സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലകളില്‍ കരാര്‍ ഒപ്പിടുമെന്നാണ് വിവരങ്ങള്‍. ചരിത്രപരമായ നയതന്ത്ര മുന്നേറ്റം വഴി മധ്യപൂര്‍വേഷ്യ മേഖലയില്‍ സമാധാനം കൈവരിക്കുമെന്ന് ട്രംപ് പറഞ്ഞു. …
ഇന്ത്യൻ മിലിറ്ററി അറ്റാഷെ ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷലുമായി കൂടിക്കാഴ്ച നടത്തി
മനാമ: പുതുതായി നിയമിതനായ ഇന്ത്യൻ മിലിറ്ററി അറ്റാഷെ കേണൽ നൗഷാദ് അലി ഖാൻ ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി ലഫ്. ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുഐമി, ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ ദെയാബ് ബിൻ സാഖെർ അൽ നുഐമി എന്നിവരും സന്നിഹിതരായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കമാൻഡർ ഇൻ ചീഫ് പ്രശംസിച്ചു.
അയോദ്ധ്യ: ആഗസ്‌റ്റ് 5ന് നടന്ന രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം വിശിഷ്‌ടാതിഥിയായി വേദി പങ്കിട്ടിരുന്ന രാമജന്മഭൂമി ക്ഷേത്ര ട്രസ്‌റ്റ് അദ്ധ്യക്ഷനായ നൃത്യ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ആര്‍എസ്‌എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭഗവതും നൃത്യ ഗോപാല്‍ദാസിനൊപ്പം അന്ന് വേദിയിലുണ്ടായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് നൃത്യ ഗോപാല്‍ ദാസിന് നടത്തിയ പരിശോധനയിലാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
