Author: News Desk

തിരുവനന്തപുരം: ഭരണത്തലവനായ മുഖ്യമന്ത്രിയടക്കം കോവിഡ് നിരീക്ഷണത്തിലാണെങ്കിലും സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ടാകില്ലെന്ന് സർക്കാർ. വീഡിയോ കോൺഫറൻസുകളിലൂടെയും ഇ- ഫയലുകളിലൂടെയുമാകും ഒരാഴ്ചയെങ്കിലും സംസ്ഥാന ഭരണം. ഇതോടെ അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് സംജാതമായിട്ടുള്ളത്.മുഖ്യമന്ത്രിയടക്കം ഭരണാധികാരികൾ റൂം ക്വറന്റീനിലാകും. ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ഓൺ ലൈൻ ഭരണമാകും സംസ്ഥാനത്തെന്ന് ചുരുക്കം. വീഡിയോ കോൺഫറൻസുകളും ഇ-ഫയൽ പരിശോധനയുമായി പുതിയ ഭരണ രീതിക്കും കോവിഡ് കാലം തുടക്കമിട്ടിരുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം അതിനോടു പൊരുത്തപ്പെടുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യം മുന്നിൽക്കണ്ട് തയാറെടുത്തതിനാൽ ഭരണപ്രതിസന്ധി ഉണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രിമാർ.  https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE മുഖ്യമന്ത്രിക്കു പുറമേ ആറു മന്ത്രിമാരും ചീഫ് സെക്രട്ടറിയും DGP യും സ്പീക്കറുമാണ് നിരീക്ഷണത്തിലുള്ളത്. മുഖ്യമന്ത്രിയുടെയും മറ്റുള്ളവരുടേയും ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസമായി. എന്നാൽ മലപ്പുറം ജില്ലാ ഭരണം ഏറക്കുറെ സ്തംഭിച്ച നിലയിലാണ്. ഇവിടെ ബദൽ മാർഗം ഉടൻ കണ്ടെത്തേണ്ടതുണ്ട്.മുഖ്യമന്ത്രി പതിവു വാർത്താ സമ്മേളനം ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവച്ചു

Read More

എറണാകുളം: സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തിൽ ജില്ലയിലെ മികച്ച സന്നദ്ധ സേനാംഗങ്ങൾക്ക് ജില്ലാ കളക്ടർ എസ്. സുഹാസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ദുരന്തങ്ങളിൽ പൊതുജനങ്ങളെ സഹായിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കാനുമായി സർക്കാരിൻ്റെ സന്നദ്ധം പോർട്ടൽ വഴി രജിസ്റ്റർ ചെയ്തവരാണിവർ. റവന്യൂ, തദ്ദേശ സ്ഥാപനങ്ങൾ, പോലീസ്, ആരോഗ്യം, അഗ്നിശമന സേന എന്നിവരുടെ ഭാഗമായി ജില്ലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായാണ് ഇവരെ പ്രയോജനപ്പെടുത്തുന്നത്. മികച്ച സന്നദ്ധ സേന അംഗങ്ങളായ മരിയ തറയിൽ, അഞ്ചിത ടി. എൽ, വിഷ്ണു എസ് നായർ, ഡിനു എസ് കൃഷ്ണൻ , ലസിൻ ലാൽ എന്നിവർക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്.                                       https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

തിരുവനന്തപുരം :വർക്കലപാപനാശം കുന്ന് വീണ്ടും ഇടിഞ്ഞു. നടപ്പാത ഉൾപ്പെടെയാണ് തകർന്നത്. നോർത്ത് ക്ലിഫിൽ പുച്ചിനിലാല റസ്റ്റോറിൻ്റിനു സമീപമാണ് കുന്ന് ഇടിഞ്ഞത്. ഇതുമൂലം ഇതുവഴിയുള്ള യാത്ര അപകടരമായി മാറി. വ്യാഴാഴ്ച സന്ധ്യയോടെയാണ് കുന്ന് ഇടിഞ്ഞ് കടലിലേക്കു പതിച്ചത്. കനത്ത മഴയിലും കടൽക്ഷോഭത്തിലും മൂന്നു ദിവസം മുമ്പും ഇവിടെ കുന്നിടിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ 40 അടിയോളം വീതിയിലും രണ്ടര മീറ്ററോളം വീതിയിൽ നിർമ്മിച്ചിരുന്നു ചെങ്കല്ലും ഇൻ്റർലോക്കും പാകിയ നടപ്പാതയുടെ നല്ലൊരു ഭാഗമാണ് തീരത്തേക്ക് ഇടിഞ്ഞുവീണത്. അതേസമയം ഈ ഭാഗത്ത് നടപ്പാത ഉയർന്നു നിൽക്കുന്നതിനാൽ സ്ഥാപനങ്ങൾക്കും നടപ്പാതയ്ക്കും ഇടയ്ക്കുള്ള ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കാറുണ്ട് മണ്ണിനടിയിലൂടെ വെള്ളമിറങ്ങുന്നതും കുന്ന് തകരുന്നതിനു കാരണമാകുന്നു.

Read More

എറണാകുളം : സ്വാതന്ത്ര്യ സമരത്തിന് സമാനമായ ഒരു പോരാട്ടത്തിൽ ആണ് ലോകമെന്നും കോവിഡ് വൈറസിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് സമരമുഖങ്ങളിൽ ഇന്ന് നാം അണിചേരേണ്ടതെന്നും കളക്ടർ എസ്. സുഹാസ് പറഞ്ഞു.കളക്ടറേറ്റിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യ സമരത്തിൽ തോളോട് തോൾ ചേർന്നു പോരാടിയ നമ്മൾ കോവിഡിനെതിരായ പോരാട്ടത്തിൽ സാമൂഹിക അകലം പാലിച്ചു വേണം പോരാടാൻ. ബ്രേക്ക്‌ ദി ചെയിൻ, എസ്. എം. എസ്, ജീവന്റെ വിലയുള്ള ജാഗ്രത തുടങ്ങിയ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.   https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE ഇന്ത്യയുടെ ജനാധിപത്യ സംവിധാനം ലോകത്തിനു തന്നെ മാതൃകയാണ്. സ്വാതന്ത്ര്യം നേടുന്നതിനായി സമരമുഖങ്ങളിൽ ഇന്ത്യയിലെ ജനങ്ങൾ ഒത്തൊരുമിച്ചു നിന്നതും ചരിത്രത്തിലെ സുവർണ നിമിഷങ്ങളാണ്‌. മനുഷ്യരുടെ മറ്റെല്ലാ കാര്യങ്ങളും മാറ്റി വച്ചാണ് സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനു വേണ്ടി മുൻതലമുറ പോരാടിയത്.മാസങ്ങളായി ജനങ്ങളുടെ ജീവനു വേണ്ടി രാത്രിയും പകലും ജോലി ചെയ്യുകയാണ് ആരോഗ്യ പ്രവർത്തകർ. അവരോടൊപ്പം സേവനം ചെയ്യുന്ന നിരവധി പേരും മാസങ്ങളായി…

Read More

ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് വാക്സിൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്സിനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണെന്നും എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ പദ്ധതി തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ നമ്പർ നൽകും. എല്ലാ കോവിഡ് പോരാളികൾക്കും ആദരമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവൻ ബലി നൽകിയ എല്ലാ കോവിഡ് പോരാളികളുടെ കുടുംബങ്ങൾക്കും നന്ദി. ഇച്ഛാശക്തി കൊണ്ട് രാജ്യം ഈ പ്രതിസന്ധി മറികടക്കും. പ്രകൃതി ദുരന്തത്തിന് ഇരകളായവർക്ക് സഹായം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read More

“നമ്മളുടെ വീട് കൊള്ളയടിക്കാൻ വരുന്നവരെ നമ്മൾ വെടി വെക്കും അല്ലേ?ഈ ബ്രിട്ടിഷുകാർ നമ്മുടെ രാജ്യത്തെ കൊള്ളയടിക്കുകയാണ്..ഞാൻ വലുതായി കഴിഞ്ഞാൽ ഒരു ബ്രിട്ടീഷ്‌കാരനെ എങ്കിലും കൊന്നിരിക്കും..ഉറപ്പ്”…ഈ ആത്മവിശ്വത്തിനു മുന്നിൽ ഗാന്ധിജി പോലും ഒന്നും മിണ്ടിയില്ല..അതായിരുന്നു സരസ്വതി രാജമണി… നമ്മൾ മറന്ന പലരും ഉണ്ട്..പല ആളുകളും..അതിൽ ഒരാളാണ് “സരസ്വതി രാജാമണി”..ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചാര വനിതാ…അവരുടെ ജീവിതകഥയാണിത്.. സരസ്വതിയുടെ ജനനം ബർമയിൽ ആയിരുന്നു..സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ഒരു കുടുംബത്തിൽ.. ബ്രിട്ടീഷ്‌കാരിൽ നിന്നും രക്ഷപ്പെട്ടു ട്രിച്ചിയിൽ നിന്നും ബർമയിലേക്കു ചേക്കേറിയ ഒരു കുടുംബം..വളരെ ഉയർന്ന സാമ്പത്തികമുള്ള ഒരു കുടുംബം..സാമ്പത്തികമായി അവർ സ്വന്തന്ത്ര്യ സമരത്തെ സഹായിച്ചിരുന്നു..വീട്ടിൽ സരസ്വതിക്ക് ഒരു വിലക്കും ഉണ്ടായിരുന്നില്ല..സർവ വിധ സ്വാതന്ത്ര്യം അവൾ അനുഭവിച്ചിരുന്നു..പത്താം വയസ്സിനുള്ളിൽ തോക്കു ഉപയോഗിക്കുന്നതിൽ അവൾ മിടുക്കി ആയി..ആ ഇടക്കാണ് ഗാന്ധിജി അവരുടെ വീട് സന്ദർശിച്ചത്..ആളുകളെ പരിചയപ്പെടുന്നതിനിടയിൽ തോട്ടത്തിൽ തോക്കു ഉപയോഗിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടു..കേവലം പത്തു വയസു പ്രായം..ഗാന്ധിജി അവളെ അടുത്ത് വിളിച്ചു.. “നീ എന്തിനാണ് തോക്കു…

Read More

ദില്ലി : രാജ്ഘട്ടിൽ രാഷ്ട്രപിതാവിന്ആദരാഞ്ചലി അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്. കേന്ദ്രമന്ത്രിരാജ്നാഥ് സിംഗ് അദ്ദേഹത്തെ സ്വീകരിച്ചു.ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറടി അകലം പാലിച്ചാണ് സീറ്റുകള്‍ ക്രമീകരിച്ചത്. നൂറിൽതാഴെ പേർ മാത്രമേ പ്രധാന വേദിയിലുള്ളു. സ്കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാണ് ഇത്തവണ പരേഡിനുള്ളത്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിസ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.                                                         https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

കൊട്ടാരക്കര: ചക്കുവരക്കൽ സ്വദേശി കണ്ണൻ കരവിള വീട്ടിൽ പ്രഭാകരൻ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. ശവസംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ: ലളിത . സിപിഐ(എം) കുന്നിക്കോട് ഏരിയ കമ്മിറ്റി അംഗവും വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അഡ്വ: ഷൈൻപ്രഭയാണ് മകൻ. മകൾ: ദിനപ്രഭ , മരുമക്കൾ: സന്തോഷ്, ധന്യ.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1569 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് 10 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം കടുങ്ങനല്ലൂര്‍ സ്വദേശിനി ലക്ഷ്മി…

Read More

സുപ്രീംകോടതി ഉത്തരവനുസരിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്റ്റേറ്റ് അറ്റോര്‍ണിയെ ഇക്കാര്യം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് കഴിയില്ല എങ്കില്‍ കേന്ദ്ര സേനയെ വിളിക്കേണ്ടിവരും. കേസുമായി ബന്ധപ്പെട്ട രേഖകള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് കൈമാറാനും കേടതി നിര്‍ദ്ദേശിച്ചു. കേസ് ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

Read More