Author: News Desk

മനാമ: ഭാരതത്തിന്റെ 74-ാമത് സ്വാതന്ത്ര്യദിന പതാക ഉയർത്തൽ ചടങ്ങ് ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ നടന്നു. സാമൂഹ്യ വിദൂര മാനദണ്ഡങ്ങളും കോവിഡ് -19 പ്രോട്ടോക്കോളുകളും പാലിക്കുന്നതിനായി 10-ൽ താഴെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വളരെ ലളിതമായി നടന്നു. ഇന്ത്യൻ ദേശീയ പതാക ഉയർത്തി ദേശീയഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ് സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. ഇന്ത്യൻ ക്ലബ് അംഗങ്ങൾക്കായി സോഷ്യൽ മീഡിയയിൽ തത്സമയം പ്രക്ഷേപണം ചെയ്തു. https://www.facebook.com/StarvisionMal/videos/1339470259589965/ സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പൂർണമായും പാലിച്ചുകൊണ്ട് സീറോമലബാർ സൊസൈറ്റി സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ സീറോ മലബാർ സൊസൈറ്റിയുടെ അങ്കണത്തിൽ പ്രസിഡണ്ട് ചാൾസ് ആലൂക്ക പതാക ഉയർത്തി. മുൻ പ്രസിഡണ്ട് ജേക്കബ് വാഴപ്പിള്ളി അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ സെക്രട്ടറി ജെയിംസ് മാത്യു സ്വാഗതവും സൂചി മാത്യു നന്ദിയും പറഞ്ഞു. https://www.facebook.com/StarvisionMal/videos/1339470259589965/ സ്വാതന്ത്ര്യ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് 7.30 ന് സൊസൈറ്റിയുടെ അംഗങ്ങൾ ഒരുക്കുന്ന പ്രത്യേക പരിപാടി “തുറന്നിട്ട ജാലകം” എന്ന ഫേസ്ബുക്ക് ലൈവ് ഷോ ഉണ്ടായിരിക്കുന്നതാണ്.

Read More

മനാമ: ബഹറിൻ എൻ.എസ്.എസ് 74 മത് ഇന്ത്യൻ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചു കൊണ്ട് എൻ.എസ്.എസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പ്രസിഡന്റ് സന്തോഷ്‌ കുമാർ പതാക ഉയർത്തി, സ്വാതന്ത്യദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി സതീഷ് നാരായൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മെംബേർസ് എന്നിവർ സംബന്ധിച്ചു. https://www.facebook.com/StarvisionMal/videos/1339470259589965/ സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/InpYc1Gx7ptChSzkYPrqp

Read More

മനാമ: ഇന്ത്യയുടെ 74-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകൾ നേര്‍ന്ന് ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഇസ അൽ ഖലീഫയും പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയും കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രഥമ ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും . ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച സന്ദേശത്തിലാണ് ഇന്ത്യന്‍ ജനതയ്ക്ക് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും ആശംസിച്ചത്. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശംസ സന്ദേശമയച്ചു.

Read More

മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) 74 മത് സ്വാതന്ത്ര്യദിനാഘോഷം ആസ്ഥാനമായ മനാമ കെ സിറ്റിയിൽ ആഘോഷിച്ചു. https://youtu.be/HfvrxJ9I9SY ചടങ്ങിൽ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, ഹാരിസ് പഴയങ്ങാടി, നെജീബ് കടലായി, നൗഫൽ വയനാട്, അൻവർ കണ്ണൂർ, കാസിം പാടത്തെ കായിൽ, ലെത്തീഫ് മരക്കാട്ട്, റാഷി കണ്ണങ്കോട്ട്, സെലീം കണ്ണൂർ, മൺസൂർ, നെജീബ് എന്നിവർ പങ്കെടുത്തു. ദേശ ഗാനങ്ങളും മധുരവിതരണവും നടന്നു.

Read More

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘എന്നും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. 19.29 മുതല്‍ (7.29) ഞാന്‍ വിരമിച്ചതായി പരിഗണിക്കുക’-ധോണി കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ധോണി നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2019ലെ ലോകകപ്പ് ക്രിക്കറ്റിന് ശേഷം ധോണി രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ധോണി കളിക്കും. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിക്കുന്ന ക്യാമ്പിലാണ് കളിക്കുക.

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസി‌ആർ‌എഫ്”) 400 ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും കൂടാതെ ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ഉച്ച ഭക്ഷണത്തിനുള്ള (ബിരിയാണി ) പൊതികളും വിതരണം ചെയ്തു. ഇത് ഒരു പരമ്പരയിലെ ആറാമത്തെ പ്രോഗ്രാം ആണ്. സനദിൽ ഉള്ള അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ വർക്ക് സൈറ്റിൽ വെച്ച് നടന്നു. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തു. ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്.വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ ഓഗസ്റ്റ് അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാൻ ഐസി‌ആർ‌എഫ് ഉദ്ദേശിക്കുന്നു. ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾദാസ് തോമസ് , ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്…

Read More

മനാമ: ഗൾഫ് പ്രവാസത്തിൽ കോവിഡ് സൃഷ്ടിച്ച  സ്വാധീനം  പഠനവിധേയമാക്കി  പ്രവാസി രിസാല മാസിക ഗൾഫിലെ ആറ് രാജ്യങ്ങളിലെയും പ്രവാസി മലയാളികൾക്കിടയിൽ നടത്തിയ സർവ്വേ അടിസ്ഥാനമാക്കി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്റൈൻ നാഷനൽ സംഘടിപ്പിക്കുന്ന ദേശീയ ചർച്ചാ സംഗമം നാളെ ഞായർ ബഹ്റൈൻ സമയം രാത്രി  7:30 ന് ഓൺലൈനിൽ നടക്കും. ആറു ഗള്‍ഫ് രാജ്യങ്ങളിലായി വ്യത്യസ്ത തൊഴില്‍, ബിസിനസ് സാഹചര്യങ്ങളില്‍ ജീവിക്കുന്നവരിൽ നത്തിയ   സർവേയിൽ പ്രതിസന്ധി രൂക്ഷമായി നില്‍ക്കുമ്പോഴും ഗള്‍ഫില്‍ തന്നെ തുടരുകയോ പ്രതിസന്ധിക്കു ശേഷം തിരിച്ചു വരികയോ വേണമെന്ന് അധികപേരും  അഭിപ്രായപ്പെടുന്നുണ്ട്. കോവിഡ് വ്യാപന സാഹചര്യം ചെറുതും വലുതുമായ തോതില്‍ മാനസികാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഭൂരിഭാഗം  പേരും  അഭിപ്രായപ്പെട്ട പ്രവാസി സർവ്വേയിലെ  വെളിപ്പെടുത്തലുകൾ വിശദമായ ചർച്ചക്ക് അവസരമൊരുക്കുന്ന സംഗമത്തിൽ  ആർ.എസ്.സി. ഗൾഫ് കൗൺസിൽ അംഗം ലുഖ്മാൻ വിളത്തൂർ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപ്പിള്ള , മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര,  ഇ.എ സലിം , വി.പി.കെ.മുഹമ്മദ്…

Read More

അബുദാബി: കൊവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ വ്യാപനം പ്രതിരോധിക്കുന്നതിന് എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകാനുള്ള ഐസൊലേഷന്‍ ക്യാപ്‍സൂള്‍ സംവിധാനമൊരുക്കി അബുദാബി പോലീസ്. കൊവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ വ്യാപനം പ്രതിരോധിക്കുന്നതിന് പുതിയ സംവിധാനം സഹായകമാവുമെന്ന് അധികൃതർ അറിയിച്ചു. യു എ ഇയിലെ ഇത്തരം ഒരു സംരംഭം ആദ്യമാണെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. പകർച്ചവ്യാധികളുള്ള രോഗികളെ ഒരു ആരോഗ്യ കേന്ദ്രത്തിൽ നിന്നും മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്ന അവസരത്തിൽ ഉണ്ടാകാനിടയുള്ള രോഗപകർച്ച തടയുന്നതിന് ഈ സംവിധാനം വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 7 മരണമാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 4ന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), ആഗസ്റ്റ് 13 ന് മരണമടഞ്ഞ കൊല്ലം കുണ്ടറ…

Read More