- ബഹ്റൈൻ നാഷണൽ ഡേ ആഘോഷം – കൊയിലാണ്ടിക്കൂട്ടം പങ്കാളികൾ ആയി
- സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്
- ബഹ്റൈൻ ദേശീയ ദിനാഘോഷം :ചരിത്രമായി കെ.എം.സി.സി മെഗാ രക്തദാന ക്യാമ്പ്
- സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
- മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്
- സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
- ശബരിമലയിൽ ഇക്കൊല്ലം വമ്പൻ വരുമാന വർധന, കണക്കുകൾ പുറത്ത് വിട്ട് ദേവസ്വം പ്രസിഡന്റ്; ആകെ വരുമാനം 210 കോടി, അരവണയിൽ നിന്ന് മാത്രം 106 കോടി
- ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ റിമാന്‍ഡിൽ, പ്രവാസി വ്യവസായിയുടെ മൊഴിയെടുത്ത് എസ്ഐടി
Author: News Desk
മനാമ: ജുഫെയറിലെ ഒരു കടയിൽ വിൽപ്പനക്കായി വച്ചിരുന്ന ഗണപതി പ്രതിമ തകർക്കുകയും ഒരു മതവിഭാഗത്തെ പരസ്യമായി അപകീർത്തിപ്പെടുത്തുകയും ചെയ്ത 54 കാരിയായ സ്ത്രീക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ക്യാപിറ്റൽ പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. ഈ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE ഒരു മുസ്ലിം രാജ്യമായ ബഹ്‌റൈനിൽ, എല്ലാ മതങ്ങളുടെയും ആചാരങ്ങൾ അനുഷ്‌ടിക്കാനുള്ള സ്വതന്ത്ര്യം ഭരണാകൂടം നൽകിയിട്ടുണ്ട്. നിരവധി ഹിന്ദു ക്ഷേത്രങ്ങളും ,ക്രിസ്ത്യൻപള്ളികളും ഉൾപ്പടെ വിവിധ മത ആചാര കേന്ദ്രങ്ങൾ ബഹ്‌റൈനിലുണ്ട്. ഒരു മതവിഭാഗത്തെ പരസ്യമായി അപകീർത്തിപ്പെടുത്തിയ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു. കേസിൽ ബഹ്റൈൻ ഭരണകൂടം ശക്തമായ നടപടികൾ വേഗത്തിൽ സ്വീകരിച്ചതും ശ്രധേയമായി.
പത്തനംതിട്ട :ജില്ലയിലെ കോവിഡ് പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10 വയസില്‍ താഴെയുള്ള കുട്ടികളേയും 60 വയസിന് മുകളില്‍ പ്രായമുള്ളവരുടേയും സുരക്ഷയെ മുന്‍നിര്‍ത്തി രോഗവ്യാപനത്തിന്റെ തീവ്രതയും അവയ്‌ക്കെതിരെയുള്ള മുന്‍കരുതലുകളും സംബന്ധിക്കുന്ന വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഹാന്‍ഡില്‍ വിത്ത് കെയര്‍.കോവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഹാന്‍ഡില്‍ വിത്ത് കെയര്‍ പദ്ധതിയുടെ ലോഗോ വീണാ ജോര്‍ജ് എംഎല്‍എ പ്രകാശനം ചെയ്തു. കോവിഡ് ജാഗ്രതയുമായി ബന്ധപ്പെട്ട എന്തു തരം ആവിഷ്‌കാരവും പ്രദര്‍ശിപ്പിക്കുവാനുള്ള വേദിയാണിത്. എന്‍എസ്എസ് വോളണ്ടിയേഴ്സ്, നെഹ്റു യുവകേന്ദ്ര, സന്നദ്ധ സേന എന്നിവരുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടമാണ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ആവിഷ്‌ക്കാരങ്ങള്‍ക്ക് സമ്മാനങ്ങളുമുണ്ടാകും. പത്തു വയസില്‍ താഴെയുവരേയും, അറുപതു വയസിനു മുകളിലുള്ളവരേയും പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിച്ച് ഇവരുടെ പൊതു ജനസമ്പര്‍ക്കം പരമാവധി കുറയ്ക്കുകയും അതേസമയം വീടുകളില്‍ സജീവമായിരുന്ന് അവരുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യം തിരിച്ചുപിടിക്കാം പോരാട്ടം…
ഹൈദരാബാദ് : തുടര്‍ച്ചയായ മൂന്ന് ദിവസം പെയ്ത കനത്തമഴയില്‍ ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങള്‍ വെളളത്തിന്റെ അടിയിലായി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആവശ്യപ്പെട്ടു.കനത്തമഴയില്‍ ഹൈദരാബാദ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലാണ്. ഹൈദരാബാദിനോട് ചേര്‍ന്നുളള ഗ്രാമങ്ങളും വെളളപ്പൊക്ക ഭീഷണി നേരിടുകയാണ്. ചെറിയ അരുവികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്.ജയശങ്കര്‍ ഭൂപാല്‍പളളി ജില്ലയില്‍ വെളളപ്പൊക്കത്തില്‍ കുടുങ്ങിയ 10 കര്‍ഷകരെ ഹെലികോപ്ടറിന്റെസഹായത്തോടെ ദേശീയ ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തകര്‍ രക്ഷിച്ചു. സിദ്ധിപേട്ടില്‍ ഒരു ട്രക്ക് ഒലിച്ചുപോയി. ക്ലീനര്‍ രക്ഷപ്പെട്ടു. ഡ്രൈവര്‍ വെളളത്തില്‍ മുങ്ങിപ്പോയി.
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ഇതിന് ശേഷം ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്ക് തെളിക്കുകയും പതിനെട്ടാം പടിക്കുമുന്നിലെ ആഴിയില്‍ അഗ്നി മേല്‍ശാന്തി അഗ്നി പകരും.നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങം ഒന്നായ ആഗസ്റ്റ് 17 ന് പുലര്‍ച്ചെ 5 മണിക്ക് ശ്രീകോവില്‍ വീണ്ടും തുറക്കും. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും അഭിഷേകവും ഉണ്ടാകും. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസവും ഭക്തര്‍ക്ക് ശബരിമലയിലേക്ക് ദര്‍ശനത്തിനുള്ള അനുമതി ഇല്ല. …
ബംഗളൂരു : ബംഗളൂരുവിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവ് ആശുപത്രിയിൽ മരിച്ചു. ഇയാളുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണ്. ശനിയാഴ്ച നെഞ്ചുവേദനയും വയറുവേദനയും ശ്വാസ തടസവും അനുഭവപ്പെട്ടിരുന്നു.കെജി ഹല്ലി സ്വദേശിയായ സയ്യദ് നദീം എന്ന 24കാരനാണ് മരിച്ചത്. ഓഗസ്റ്റ് 12ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടിരുന്നു.സംഘർഷത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ കോവിഡ് മൂലമുള്ള സങ്കീർണതകൾ കാരണം ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് വെടിയേറ്റതിന്റെ പരിക്കുകളല്ല ഉണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.വെള്ളിയാഴ്ച രാത്രിയാണ് ബൗറിംഗ് ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ചാണ് ഇയാൾ മരിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ ഇയാളെ ആദ്യം മറ്റൊരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് അറസ്റ്റിലായ ഇയാൾക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ബൗറിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വയറിൽ ഒരു ദ്വാരം ഉണ്ടായിരുന്നതിനെ തുടർന്ന് ശനിയാഴ്ച ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രക്തസമ്മർദം ഉണ്ടായതിനെ തുടർന്നാണ്…
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ മൊഴി എന്‍ഫോര്‍ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വിശദമായി പരിശോധിക്കുന്നതാണ്. സ്വപ്ന, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവര്‍ നല്‍കിയ മൊഴികളും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിലാവും പരിശോധന.ആവശ്യമെങ്കില്‍ വേണുഗോപാലിനെ ഒരിക്കല്‍ കൂടി കൊച്ചിയിലെക്ക് വിളിപ്പിക്കും. തുടര്‍ന്ന് അടുത്തയാഴ്ച ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. വീണ്ടും ഹാജരാകണം എന്ന് നിര്‍ദ്ദേശിച്ചാണ് എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത് വിട്ടയച്ചത്. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാനമായി അന്വേഷണം നടക്കുന്നത്. രണ്ട് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം കള്ളക്കടത്തിന് പിന്നിലെ ബിനാമി ഇടപാടുമായും ബന്ധപ്പെട്ട് ഇന്നലെ ശിവശങ്കറെ കൊച്ചിയില്‍ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. …
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്ന് പേർ കൊവിഡ് ബാധിച്ചു മരിച്ചു . തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ വിചാരണ കിളിമാനൂർ സ്വദേശി മണികണ്ഠൻ (72) ചിറയിൽകീഴ് സ്വദേശി രമാദേവി (68) , പടനിലം സ്വദേശി കമലമ്മ (85) എന്നിവരാണ് തലസ്ഥാനത്ത് മരണപ്പെട്ടത്. എന്നാൽ കണ്ണൂരിൽ കെ. കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണൻ മരിച്ചു ഇവരുടെ ആദ്യ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് എലിയത്തിനെ തിങ്കളാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് കൊവിഡ്ലക്ഷണങ്ങൾ പ്രകടപ്പിച്ചതോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.വയനാട് വാളാട് സ്വദേശി ആലിയ (73) മരിച്ചത് കഴിഞ്ഞ മാസം 28 നാണ് ആലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ച മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ഇതിന് പിന്നാലെ ചികിത്സയിലായിരുന്ന ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. പത്തനംതിട്ടയിൽ കോന്നി…
മനാമ: ബഹ്റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് മലയാളികളിൽ രണ്ടുപേർ മരിച്ചു. ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലും വച്ചാണ് മരിച്ചത്. തൃശ്ശൂർ ചെന്ത്രാപ്പിന്നി സ്വദേശികളായ രജീബ്, ജിൽസു എന്നിവരാണ് മരിച്ചത്. റിഫക്കടുത്ത് ഹജിയാത്തിൽ ന്യൂ സൺലൈറ്റ് ഗാരേജിലെ ജീവനക്കാരായ മൂന്നുപേരും അവരുടെ സുഹൃത്തുക്കളുമാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത് . ഗാരേജിന് മുകളിലുള്ള മുറിയിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ടു മാസങ്ങൾക്ക് മുൻപാണ് ഇവർ മറ്റൊരു കമ്പനിയിൽ നിന്നും ഇവിടെ വിസയിൽ ജോലിക്കായി എത്തിയത്.
മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ ഇന്ത്യയുടെ എഴുപത്തി നാലാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജീവതവും, ജീവനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സമർപ്പിച്ച ധീരദേശാഭിമാനികൾക്കായി സ്മരണാഞ്ജലി അർപ്പിച്ചു. പ്രസിഡന്റ് ജെ.പി ആസാദിന്റെ അദ്ധ്യക്ഷതയിൽ വെർച്യുൽ ആയി നടന്ന ചടങ്ങ് കരിപ്പൂർ വിമാനാപകടത്തിലും പ്രകൃതി ദുരന്തത്തിലും ജീവൻ നഷടമായവർക്ക് പ്രത്യേക പ്രാർത്ഥനയോട് കൂടിയാണ് ആരംഭിച്ചത്. ജനറൽ സെക്രട്ടറി വി.വി ബിജുകുമാർ സ്വാഗതം ആശംസിച്ചു. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നിരവധി ദേശസ്‌നേഹികളുടെ ജീവന്റെ വിലയാണെന്നും, അവർ സ്വപ്നം കണ്ടിരുന്ന ഐക്യവും, അഖണ്ഡതയും,ശാന്തിയും, സമാധാനവും എപ്പോഴും നിലനിൽക്കട്ടെയെന്നും, നമ്മുടെ രാജ്യവും, ലോകവും നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികൾക്കും എത്രയും വേഗം ശാശ്വതമായ പരിഹാരം കണ്ടെത്തട്ടെയെന്നും ലഭിച്ചസ്വാതന്ത്ര്യം അതേ അർത്ഥത്തിൽ ദുരുപയോഗം ചെയ്യാതെ കാത്തുസൂക്ഷിക്കണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായർ അറിയിച്ചു. വനിതാ വിഭാഗം കൺവീനർ രജനി ബിജു ആശംസയും, വൈസ് പ്രസിഡന്റ് ജയശീൽ നന്ദിയും പ്രകാശിപ്പിച്ചു. ശോഭാ ജവഹർ ചടങ്ങുകൾ നിയന്ത്രിക്കുകയും ചെയ്തു. …
മനാമ: ഇന്ത്യയുടെ 74 മത് സ്വാതന്ത്യ ദിനാഘോഷ ചടങ്ങുകൾ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ നടന്നു. ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പതാക ഉയർത്തി. സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയ്‌ഫർ മൈദാനി, ഖുർഷിദ് , രാജേഷ് നമ്പ്യാർ, ബിനു മണ്ണിൽ, പ്രേമലത, അജയ് കൃഷ്ണൻ, സജി മങ്ങാട്, പ്രിൻസിപ്പൽമാരായ പളനി സ്വാമി, പമേല സേവ്യർ തുടങ്ങിയവർ പങ്കെടുത്തു. https://www.facebook.com/StarvisionMal/videos/1339470259589965/ സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
