Author: News Desk

ന്യൂഡൽഹി : നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ തയാറല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോവിഡ് സാഹചര്യത്തിലും ജീവിതം മുന്നോട്ട് പോകണം. എല്ലാവിധ സുരക്ഷാ സംവിധാനവും പരീക്ഷക്ക് ഒരുക്കണം.ഒരു വര്‍ഷം പാഴാക്കാന്‍ വിദ്യാര്‍ഥികള്‍ തയാറാകുമോ? കോവിഡ് ഒരു വര്‍ഷം കൂടി തുടര്‍ന്നാല്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണമെന്ന് നിങ്ങള്‍ പറയുമോ? ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.1 സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 വിദ്യാര്‍ഥികളാണ് ഹര്‍ജി നല്‍കിയത്. കോവിഡ് സാഹചര്യം അവസാനിച്ച് സാധാരണ നില കൈവന്ന ശേഷം പരീക്ഷ നടത്തണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടത്. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു                                    …

Read More

മനാമ: കോവിഡ്‌ മഹാമാരിയൊഴിഞ്ഞ്‌ ലോകശാന്തിക്കായ്‌ 15 വയസുകാരൻ ഒരൂക്കിയ അയ്യപ്പസംഗീത ആൽബം “ചിന്മയം” ഇന്ന് (ചിങ്ങം ഒന്ന്) പുറത്തിറക്കി . കോറോണ സ്കൂപഠനം ഇല്ലാതാകിയ കാലത്ത്‌ ഗൗതം മഹേഷ് എന്ന ബഹ്റൈന്‍ ഏഷ്യന്‍ സ്‌കൂള്‍ 11 ക്ലാസ് വിദ്യാര്‍ത്ഥിയുടെ മനോഹരങ്ങളായ ഈണത്തിലും ആലാപനത്തിലുമാണ്‌ ആൽബം ഒരുങ്ങുന്നത്‌. മനു മോഹനനാണു ഗാനരചന നിർവ്വഹിച്ചത്‌. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബഹറൈനിലെ പലവേദികളിലേയും നിറസാന്നിധ്യമാണു ഗൗതം മഹേഷ്. ഏഴാം വയസ്സില്‍ പ്രിയ കൃഷ്ണമൂര്‍ത്തിയുടെ കീഴില്‍ സംഗീത പഠനത്തിനു തുടക്കമിട്ടു. പിന്നീട് സുമ ഉണ്ണികൃഷ്ണന്റെ കീഴിലും ഇപ്പോള്‍ ശശി പുളിക്കശ്ശേരി, വീരമണി എന്നിവരുടെ ശിക്ഷണത്തില്‍ സംഗീത പഠനം തുടര്‍ന്നു വരുന്നു. സോപാനം വാദ്യകലാസംഘത്തില്‍ സന്തോഷ് കൈലാസിന്റെ ശിക്ഷണത്തില്‍ പഞ്ചാരിമേളം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു. സേതുമാധവന്റെ കീഴില്‍ തബല, കീബോര്‍ഡ് എന്നിവയും അഭ്യസിച്ചു വരുന്നു. ബഹറൈനിലെ നിരവധി വേദികളില്‍ കലാപ്രകടനങ്ങളിലും കലോത്സവങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്‌ .              …

Read More

മനാമ: റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനും ജീവകാരുണ്യ, യുവജനകാര്യത്തിനായുള്ള രാജാവിന്റെ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഹിസ് ഹൈനെസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയ്ക്ക് ഓണററി ലീഡർഷിപ്പ് പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡ് നൽകി ആദരിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി ബഹ്‌റൈനിൽ പൗരന്മാർക്കും താമസക്കാർക്കുമായി സേവനമനുഷ്ഠിക്കാൻ നടത്തിയ സമഗ്ര ശ്രമങ്ങൾക്കാണ് ഈ ബഹുമതി. റീജിയണൽ നെറ്റ്‌വർക്ക് ഫോർ സോഷ്യൽ റെസ്‌പോൺസിബിലിറ്റി അംഗമായ ഇന്റർനാഷണൽ ഡോണർ സർവീസ് സെന്ററാണ് പുരസ്‌കാരം നൽകിയിരിക്കുന്നത്. ഷെയ്ഖ് നാസറിന്റെ അഭാവത്തിൽ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സയ്യിദ് അൽ അമീനാണ് അദ്ദേഹത്തിന് വേണ്ടി അവാർഡ് സ്വീകരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹ്‌റൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ “ഫീന ഖൈർ” കാമ്പെയ്‌നിലൂടെ നിരവധി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഷെയ്ഖ് നാസർ സംഭാവന നൽകിയിട്ടുണ്ട്.

Read More

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചു. കശ്മീരിലെ ബരാമുള്ള ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.ക്രേരി മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ്- പൊലീസ് സംയുക്ത സേനയ്ക്ക് നേരെയായിരുന്നു ഭീകരരുടെ ആക്രമണം. പട്രോളിംഗ് സംഘത്തിന് നേരെ അജ്ഞാത ഭീകര സംഘം വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ ജവാന്മാരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഭീകരരെ കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണെന്നും പ്രദേശം പൂര്‍ണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. 24 മണിക്കൂറിനിടെ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇന്നലെ സോപ്പൂര്‍ മേഖലയിലും സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Read More

ഇടുക്കി; പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാ​ഗ്യത്തിൽ യുവാവ് യുവതിയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. കട്ടപ്പന ന​ഗരത്തിൽ ബ്യൂട്ടിപാർലർ നടത്തുന്ന 29കാരിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ചക്കുപള്ളം സ്വദേശി അരുൺകുമാറിനെ (27) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം ബസ് സ്റ്റാൻഡിൽ വെച്ചാണ് സംഭവമുണ്ടായത്.വൈകിട്ട് 4.30 പുതിയ ബസ് സ്റ്റാൻഡിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് യുവാവ് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് മുഖത്ത് കുത്തുകയുമായിരുന്നു. യുവതിയുടെ കൺപുരികത്തിന് ഉൾപ്പടെ മൂന്ന് കുത്തുകൾ ഏറ്റിട്ടുണ്ട്. പ്രണയഭ്യർത്ഥന നിരസിച്ചതാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദ​ഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.                                    https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

കൊച്ചി : മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിൻ്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിനിന്നും നോട്ട് നിരോധനകാലത്ത് പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെൻ്റിനും , വിജിലൻസിനും അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. എൻഫോഴ്സ്മെൻ്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ വിജിലൻസ് കൈമാറണമെന്നും ഹൈക്കോടതി പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിയിൽ നിന്ന് ലഭിച്ച പണം ആണ് ഇതെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊണ്ടു കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി നിർദ്ദേശപ്രകാരം എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.                                                         https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

തിരുവനന്തപുരം : അഞ്ചുതെങ്ങിലെ മാമ്പള്ളിയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു . മീൻപിടിക്കാനുള്ള നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം . മത്സ്യ വില്പന നടത്തുന്നതിന് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ പോകാൻ അനുമതി നൽകണം എന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യവും ഉയർത്തി. എങ്കിൽ മാത്രമേ തങ്ങളുടെ നിത്യ ചെലവിനുള്ള പണം കണ്ടെത്താൻ കഴിയുമെന്നും തൊഴിലാളികൾ പറഞ്ഞു. അതേസമയം പ്രതിഷേധം ശക്തമായതോടെ സംഭവ സ്ഥലത്ത് ആർഡിഒയും ഇടവക വികാരിയും കമ്മിറ്റിം അംഗങ്ങളും ആറ്റിങ്ങൽ ഡിവൈഎസ്പി ഉൾപ്പടെയുള്ളവർ എത്തി തൊഴിലാളികളുമായി ചർച്ച നടത്തി. രോഗവ്യാപന സാധ്യത കൂടുതലായ പ്രദേശമായ അഞ്ചുതെങ്ങിൽ നിയന്ത്രണങ്ങൾ ഒരാഴ്ചകൂടി തുടരുമെന്നും അതു കഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.                                             https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധ സ്‌ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നേരിയ കുറവ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 58,108 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 26,51,290 ആയി ഉയര്‍ന്നു. ആകെ രോഗബാധിതരില്‍ 19,20,265 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രിവിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 72.43 ശതമാനമാണ്. നിലവില്‍ 6,79,946 പേര്‍ കൊറോണയെ തുടര്‍ന്ന് രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്ത്യയിൽ രോഗബാധിതരിൽ 25.65 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 961 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ ആകെ എണ്ണം 51,079 ആയി ഉയര്‍ന്നു.മരണനിരക്ക് 1.93 ശതമാനമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണം മൂന്ന് കോടി കടന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മാത്രം 7,31,697 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ആഗസ്റ്റ്…

Read More

മനാമ: ബഹറിനിൽ പുതുതായി 405 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 160 പേർ പ്രവാസി തൊഴിലാളികളാണ്. 241 പുതിയ കേസുകൾ സമ്പർക്കം മൂലവും 4 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 46,835 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 322 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 43,128 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 92.08 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,535 പേരാണ്. ഇവരിൽ 39 പേരുടെ നില ഗുരുതരമായും 3,496 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 7.55 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. ബഹറിനിൽ ഇന്ന് രണ്ടു മരണം റിപ്പോർട്ട് ചെയ്തു. 55 വയസുള്ള സ്വദേശി വനിതയും 42 വയസുള്ള പ്രവാസിയുമാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 172 ആയി ഉയർന്നു. മരണനിരക്ക് 0.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,669 പേർക്കാണ് രാജ്യത്ത് പരിശോധന…

Read More

ന്യൂഡൽഹി : പാർലമെൻറ്​ വളപ്പിലെ കെട്ടിടത്തിൽ തീപിടിത്തം. കെട്ടിടത്തിൻെറ ആറാം നിലയിലാണ്​ തീ പിടിച്ചത്​. ഫയർഫോഴ്​സിൻെറ അഞ്ച്​ യൂനിറ്റുകൾ തീയണക്കാൻ ശ്രമിക്കുന്നതായി വാർത്താ ഏജൻസി അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ്​ തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. തീ നിയന്ത്രണവിധേയമാണെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

Read More