- തളിപ്പറമ്പില്‍ 15കാരിയെ പീഡിപ്പിച്ചു; 17കാരനെതിരെ കേസ്
- കൊയിലാണ്ടിക്കൂട്ടം സഹായം കൈമാറി
- ലോക പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്റെ മേജര്‍ സല്‍മീന്‍ ഓവറോള്‍ ചാമ്പ്യനായി
- അസര്ബൈജാന് വിദേശകാര്യ മന്ത്രി ബഹ്റൈനില്‍
- ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഉജ്വല സമാപനം
- ബഹ്റൈനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിരിക്കുന്ന പണം പൊതുപണമായി കണക്കാക്കും
- ദിലീപ് ഫാൻസ് ബഹ്റൈൻ എപിക്സ് സിനിമാസുമായി സഹകരിച്ചു ഫാൻസ് ഷോ സംഘടിപ്പിച്ചു
- ഇന്ത്യ- പാക് വെടിനിര്‍ത്തലിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
Author: News Desk
തിരുവനന്തപുരം: പൊന്‍മുടിയില്‍ വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാര്‍. രാവിലെ സ്‌കൂളിലെ ജീവനക്കാരിയായ വിജയമ്മയാണ് പൊന്‍മുടി എല്‍പി സ്‌കൂളിന്റെ മുന്‍വശത്തെ ഗേറ്റിന് സമീപം പുലയിയെ കണ്ടത്. മൂന്ന് ദിവസം മുന്‍പ് പൊന്‍മുടി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് പുലിയെത്തിയിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലി കാട് കയറിയെന്നാണ് വനം വകുപ്പിന്റെ നിഗമനം. രാവിലെ സ്‌കൂളിലേക്ക് വരുന്നതിനിടെയാണ് പാചകക്കാരി പുലിയെ കണ്ടത്. ഇതിന് പിന്നാലെ ഇവര്‍ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ വിവരം പൊലിസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പുലിയെ സാന്നിധ്യം അറിഞ്ഞതോടെ നാട്ടൂകാര്‍ പരിഭ്രാന്തിയിലാണ്. പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കും; വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി; കെബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കര്‍ശനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തലാക്കുമെന്നും മറ്റ് യാത്ര സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് സര്‍വീസ് നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ അഴിമതിയെ പറ്റി പറഞ്ഞത് അവിടയെുള്ള മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാക്കളും ഉദ്യോഗസ്ഥരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്. മുന്‍ മന്ത്രി ആന്റണി രാജുവുമായി യാതൊരു തര്‍ക്കവുമില്ല. നല്ല സുഹൃത്തുക്കളാണ്. തന്റെ അച്ഛന്റെ കൂടെ എംഎല്‍എയായിരുന്നയാളാണ് അദ്ദേഹമെന്നും താനും അച്ഛനൊപ്പം എംഎല്‍എ ആയിരുന്നയാളാണെന്നും ഗണേഷ് പറഞ്ഞു. ഗണേഷിന്റെ അഴിമതി പരാമര്‍ശത്തിനെതിരെ മുന്‍മന്ത്രി ആന്റണി രാജു രംഗത്ത് വന്നിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് അദ്ദേഹം വകുപ്പിലെ ചോര്‍ച്ച കണ്ടത് എങ്ങനെയാണെന്നും നേരത്തെ ആഭ്യന്തര വകുപ്പിനെതിരെയും മരാമത്ത്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ക്കെതിരെയും അടിസ്ഥാനരഹിതമായി ആരോപണം ഉന്നയിച്ചയാളാണ് ഗണേഷ്. അഭിപ്രായം പറയുമ്പോള്‍ കുറച്ചുകൂടി പക്വത…
കുടുംബത്തിന്റെ അനുവാദമില്ലാതെ രോഗികളെ ICU-വില്‍ പ്രവേശിപ്പിക്കരുത്; മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഗുരുതരാവസ്ഥയിലുള്ള രോഗികളെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് സുപ്രധാന മര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുപ്രകാരം ബന്ധുക്കളുടെ അനുമതി ഇല്ലാതെ രോഗികളെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ക്ക് കഴിയില്ല. ഐ.സി.യുവില്‍ പ്രവേശിപ്പിക്കരുതെന്ന് രോഗി മുന്‍കൂട്ടി ആവശ്യപ്പെടുന്ന പക്ഷവും രോഗിയെ ആശുപത്രികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കരുതെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കൂടുതല്‍ ചികിത്സ സാധ്യമാകാത്ത സാഹചര്യത്തിലും ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലും ചികിത്സ തുടരുന്നതുകൊണ്ട് കാര്യമായ പുരോഗതി ഉണ്ടാകില്ല എന്നുറപ്പുള്ള സാഹചര്യത്തിലും രോഗിയെ ഐ.സി.യുവില്‍ കിടത്തുന്നത് വ്യര്‍ഥമാണെന്നും മാര്‍ഗനിര്‍ദ്ദേശം പറയുന്നു. 24 അംഗങ്ങളുള്ള വിദഗ്ധസംഘമാണ് മാര്‍ഗനിര്‍ദ്ദേശത്തിന് രൂപം നല്‍കിയത്. അവയവങ്ങള്‍ ഗുരുതരമായി തകരാറിലാകുക, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ആവശ്യമായി വരിക, ആരോഗ്യനില വഷളാകാനുള്ള സാധ്യത മുന്നില്‍ കാണുക എന്നിവയെ അടിസ്ഥാനമാക്കിയാകണം ഐ.സി.യു. പ്രവേശനത്തിനുള്ള മാനദണ്ഡം നിര്‍ണയിക്കേണ്ടത്. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം, വെന്റിലേറ്റര്‍ ആവശ്യമായ സാഹചര്യം, തീവ്രമായ നിരീക്ഷണത്തിന്റെ ആവശ്യകത തുടങ്ങിയവ ഐ.സി.യു. പ്രവേശനത്തിന്റെ മാനദണ്ഡങ്ങളായി പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. ഐ.സി.യുവില്‍ നിന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള മാനദണ്ഡങ്ങളും…
മനാമ: സൈക്കിളിൽ ലോകം സഞ്ചരിച്ചു കാലവസ്ഥ വ്യതിയാനത്തെ കുറിച്ചു അവബോധം നൽകുന്നതിന്റെ ഭാഗമായി ബഹ്‌റൈനിൽ എത്തിയ ഹരിയാന സ്വദേശി ഡോക്ടർ രാജ്‌കുമാറിനെ വിവിധ സാമൂഹിക സംഘടന നേതാക്കൾ അനുമോദിച്ചു. തന്റെ 103 മത് രാജ്യ സന്ദർശന ഭാഗമായാണ് അദ്ദേഹം ബഹ്‌റൈനിൽ എത്തിയത്. അദ്ദേഹത്തിന്റെ യാത്രയേ കുറിച്ചും യാത്ര അനുഭവങ്ങളെ കുറിച്ചും ചോദിച്ചു മനസ്സിലാക്കി അദ്ദേഹത്തിന്റെ തുടർ യാത്രക്ക് എല്ലാ ആശംസകളും നേർന്നു. ബഹ്‌റൈൻ മീഡിയ സിറ്റി അങ്കണത്തിൽ സാമൂഹിക സംഘടന നേതാക്കൾ ആയ ഫസൽ ഹഖ്, അനസ് റഹിം,ഹരീഷ് നായർ, സോവിച്ചൻ ചെന്നാട്ടുശെരിൽ, ശിഹാബ് കറുകപുത്തൂർ, ജേക്കബ് തേക്കിൻ തോട്, സൽമാനുൽ ഫാരിസ്, രജീഷ് പിസി, ബാലമുരളി, ദീപക് തണൽ പങ്കെടുത്തു.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; പുത്തൻകുരിശില്‍ ഡി.വൈ.എഫ്.ഐ- കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍
പുത്തന്‍കുരിശ്: പുത്തൻകുരിശില്‍ ഡി.വൈ.എഫ്.ഐ., കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടിയത്. ഒടുവില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച മുപ്പതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കോലഞ്ചേരിയിലേക്ക് പോകുമ്പോഴാണ് പുത്തന്‍കുരിശില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത്. സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. പിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിറകില്‍ മുപ്പതോളം ബൈക്കുകളില്‍ വരികയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇവര്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. പത്തുമിനിറ്റോളം ഇരുകൂട്ടരും പരസ്പരം വെല്ലുവിളിക്കുകയും കയ്യാങ്കളിയിലേക്ക് പോവുകയും ചെയ്തു. ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷമാണ് പ്രശ്‌നം അവസാനിച്ചത്. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ്‌ഐകാര്‍ കൂക്കിവിളിക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനിലേക്കാണ് മാറ്റിയത്. നിലവില്‍ പുത്തന്‍കുരിശില്‍ സംഘര്‍ഷാവസ്ഥ പൂര്‍ണമായി ഒഴിവായിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിക്കെതിരെയുണ്ടായ ഏറ്റവും വലിയ പ്രതിഷേധമാണ് പുത്തന്‍കുരിശില്‍ നടന്നത്. മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന്…
കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. ഒരു തടവുകാരന് പരിക്ക്. കണ്ണൂർ സെൻട്രൽ ജയിലിലെ പതിനൊന്നാം ബ്ളോക്കിൽ ചൊവ്വാഴ്‌ച ഉച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. മോഷണക്കേസിൽ തടവ്ശിക്ഷയനുഭവിക്കുന്ന നൗഫലിനാണ് തലയ്‌ക്ക് പരിക്കേറ്റത്. കാപ്പ തടവുകാരൻ അശ്വിൻ ഇയാളെ ആക്രമിച്ചതായാണ് വിവരം. നൗഫൽ ഇക്കാര്യം മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.മാസങ്ങൾക്ക് മുൻപും കണ്ണൂർ ജയിലിൽ തടവുകാർ തമ്മിലേറ്റുമുട്ടിയിരുന്നു.പത്താം ബ്ലോക്കിൽ ഗുണ്ടാ ആക്ടിൽ കഴിയുന്ന തടവുകാരായ തൃശൂർ സ്വദേശികളായ ചിറയത്ത് തൃശ്ശൂർക്കാരൻ സാജൻ, പള്ളിപ്പറമ്പത്ത് നെൽസൺ, അമർജിത്ത് എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്.സാജനെ ബാത്ത് റൂമിലേക്ക് കൊണ്ടുപോയി വാതിൽ അടച്ച് പുറത്ത് ജയിൽ ജീവനക്കാരൻ കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. ഈ സമയത്ത് നെൽസനും അമർജിത്തും ചാടി വന്ന് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബാത്ത് റൂമിന്റെ വാതിൽ ചവുട്ടിപ്പൊളിച്ച ശേഷം സാജനെ മർദ്ദിക്കയുമായിരുന്നു.സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതി പ്രകാരം ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ഔദ്യോഗിക ജോലിക്ക് തടസമുണ്ടാക്കിയതിനും വാതിൽ തകർത്ത് നാശനഷ്ടമുണ്ടാക്കിയതിനാൽ പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമപ്രകാരവും പ്രതികൾക്കെതിരെ ടൗൺ പൊലീസ്…
കുന്നത്തുനാട് നവകേരള സദസിൽ മുഖ്യമന്ത്രിക്കെതിരെ ട്രാൻസ് ജൻ്റേഴ്സിൻ്റ കരിങ്കൊടി. കോലഞ്ചേരിയിൽ പരിപാടി കഴിഞ്ഞ് ബസിൽ മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി 5 ട്രാൻസ്ജഡേഴ്ന് ബസിനു മുന്നിലെത്തി കരിങ്കൊടി കാണിച്ചത്. കോലഞ്ചേരിയിൽ മന്ത്രി വീണാ ജോർജിനു നേരെയും കരിങ്കൊടി കാണിച്ചു.
കൊച്ചി∙ കോലഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് ഓഫിസ് അടിച്ചുതകർത്തു ഡിവൈഎഫ്ഐ പ്രവർത്തകർ. കുന്നത്തുനാട് നിയോജകമണ്ഡലം ഓഫിസാണ് ഡിവൈഎഫ്ഐ പ്രവർത്തകർ തകർത്തത്. നവകേരള സദസ്സ് വേദിക്കുമുന്നിലെ പ്രതിഷേധത്തെ തുടർന്നാണു ഓഫിസ് അടിച്ചുതകർത്തത്.
മനാമ : സമസ്ത ബഹ്റൈൻ മനാമ ഏരിയ അമ്പത്തിരണ്ടാമതു ബഹ്റൈൻ നാഷണൽ ഡേ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സാഹിബിന്റെ നേതൃത്വത്തിൽ മനാമ ഗോൾഡ് സിറ്റി പരിസരത്ത് നാനൂറോളം വരുന്ന വിദ്യാർത്ഥികളെ അണിനിരത്തി ദഫ്, സ്കൗട്ട് എന്നിവയുടെ അകമ്പടിയോട് കൂടി വർണ്ണാഭമായ നാഷണൽ ഡേ റാലി സംഘടിപ്പിച്ചു. ശേഷം നടന്ന പൊതു യോഗത്തിൽ സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ധീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് സ്വാഗതവും ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് സാഹിബ് ഉത്ഘാടന കർമ്മവും നിർവ്വഹിച്ചു. ഹാഫിദ് ശറഫുദ്ധീൻ മൗലവി നാഷണൽ ഡേ സന്ദേശം നൽകി. വിദ്യാർത്ഥികളുടെ പ്രസംഗവും, ബഹ്റൈൻ ദേശീയോദ്ഗ്രഥന ഗാനവും ശ്രദ്ധേയമായി. ഉസ്താദുമാരായ അബ്ദുറഹ് മാൻ മൗലവി, കാസിം മൗലവി, ഫാസിൽ വാഫി, അബ്ദുൽ മജീദ് ഫൈസി, അബ്ദുൽ ഖാദർ മൗലവി, ശിഹാബ് കോടക്കൽ, ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ…
കൂട്ടം തെറ്റിയ കുട്ടിയാനയെ അമ്മയ്ക്കരികിൽ എത്തിച്ച വനംവകുപ്പിന്റെ ദൗത്യം സിനിമയാക്കണമെന്ന് ആനന്ദ് മഹീന്ദ്ര
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ വ്യക്തിയാണ് വ്യവസായി ആനന്ദ മഹീന്ദ്ര. അദ്ദേഹം പങ്കുവയ്ക്കുന്ന രസകരമായ പോസ്റ്റുകളും വീഡിയോകളും എല്ലാം പലപ്പോഴും സൈബറിടത്ത് വൈറലായി മാറാറുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ 10 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ തമിഴ്നാട്ടിൽ ഒരു കുട്ടിയാനയുടെ രക്ഷാപ്രവർത്തനത്തെ കുറിച്ച് അദ്ദേഹം എക്‌സിൽ പങ്കുവെച്ച പോസ്റ്റാണ് ഏറ്റവും പുതിയതായി ശ്രദ്ധ നേടുന്നത്. സംഭവം ആദ്യം പോസ്റ്റ് ചെയ്തത് ഐഎഎസ് ഓഫീസർ സുപ്രിയ സാഹു ആണ്. “പൊള്ളാച്ചിയിലെ ആനമല കടുവാ സങ്കേതത്തിൽ കൂട്ടംതെറ്റിയ ആനക്കുട്ടിയെ അമ്മയ്ക്കും ആനക്കൂട്ടത്തിനുമൊപ്പം ഞങ്ങളുടെ വനപാലകർ ഒരുമിപ്പിച്ചപ്പോൾ തമിഴ്നാട് വനം വകുപ്പിൽ ഈ വർഷം അവസാനിക്കുന്നത് ഹൃദയസ്പർശിയായ ഒരു സംഭവത്തിലാണ്. അമ്മയെ തിരഞ്ഞു നടക്കുന്ന കുട്ടിയാനയെ ഫീൽഡ് ടീം ആണ് കണ്ടെത്തിയത്. ഡ്രോണുകളുടെയും പരിചയസമ്പന്നരായ ഫോറസ്റ്റ് വാച്ചർമാരുടെയും സഹായത്തോടെ ആനക്കൂട്ടത്തെ കണ്ടെത്തുകയും കുട്ടിയാനയെ സുരക്ഷിതമായി തിരിച്ചേൽപ്പിക്കുകയും ചെയ്തു. ഇവയെ ടീമുകൾ ഇപ്പോഴും നിരീക്ഷിക്കുന്നുണ്ട്. രാമസുബ്രഹ്മണ്യൻ, സിഎഫ്, ഭാർഗവ തേജ എഫ്ഡി, റേഞ്ച് ഓഫീസർ മണികണ്ഠൻ…