Author: News Desk

അലനല്ലൂര്‍: പാലക്കാട്‌ മണ്ണാർക്കാട് തച്ചമ്പാറയിലും തെങ്കരയിലും കോവിഡ് രോഗികളുടെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. യുവാക്കളുടെ കൂട്ടായ്മ എന്ന പേരില്‍ റസീപ്റ്റ് അടിച്ച് ഫണ്ട് ശേഖരണം നടത്തി തട്ടിപ്പ് നടത്തുന്ന എറണാകുളം സ്വദേശി ജോസ് പിടിയിലായത്. പല വ്യാജ പേരുകളിലും തിരിച്ചറിയൽ കാര്‍ഡ് അടിച്ചാണ് ഇയാള്‍ പിരിവ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തെങ്കര വെള്ളാരംകുന്ന് ഭാഗത്തും, തച്ചമ്പാറ ഭാഗത്തും കൊറോണ ബാധിതർക്ക് ഭക്ഷണം നൽകാൻ എന്ന പേരിൽ സമാന രീതിയിൽ തട്ടിപ്പ് നടന്നിരുന്നു. തട്ടിപ്പ് വിവരം സോഷ്യൽ മീഡിയയിലും പത്രങ്ങളിലും വന്നിരുന്നു. ഇന്ന് അലനല്ലൂരിൽ ഇതേ രീതിയിൽ പിരിവ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട നവോദയ വഴങ്ങല്ലിയുടെ യുവാക്കള്‍ ചേര്‍ന്ന് തടഞ്ഞു വെക്കുകയും നാട്ടുകല്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. എസ് ഐ അനില്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്ത് എത്തി ജോസിനെ ചോദ്യം ചെയ്യുകയാണുമുണ്ടായത്. പരിസരപ്രദേശങ്ങളില്‍ മുഴുവന്‍ ഇയാള്‍ പിരിവ് നടത്തി തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രമുഖ പത്രങ്ങളുടെ വ്യാജ ഐഡന്റിറ്റി കാർഡ്.…

Read More

2019-20 വര്‍ഷത്തെ ബോണസ് ഓണത്തിന് മുന്‍പ് ജീവനക്കാര്‍ക്ക് നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് ലേബര്‍ കമ്മീഷണര്‍ പ്രണബ്‌ജ്യോതി നാഥ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. (സര്‍ക്കുലര്‍ നം. 05/2020) കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2019-20 വര്‍ഷത്തെ ബോണസ് ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതും ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചയ്ക്കായി എത്തിച്ചേരുന്നതും പ്രയാസകരമാണ്. ഈ സാഹചര്യത്തിലാണ് നാളിതുവരെ ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാത്ത സ്ഥാപനങ്ങളും തൊഴിലുടമകളും, കഴിഞ്ഞ വര്‍ഷം അനുവദിച്ച അതേ നിരക്കില്‍ ബോണസ് ഈ വര്‍ഷവും അനുവദിച്ച് അത് ഓണത്തിന് മുന്‍പായി വിതരണം ചെയ്യണമെന്ന് ലേബര്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്നും ബോണസ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന പക്ഷം സംസ്ഥാനത്ത് കോവിഡ്-19 നിയന്ത്രണവിധേയമായതിനു ശേഷം ചര്‍ച്ചകള്‍ നടത്തി തീരുമാനം കൈക്കൊള്ളും. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കുലര്‍ പ്രകാരമുള്ള നടപടി സ്വീകരിച്ച് വിവരം ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍മാരെ / ബോണസ് നിയപ്രകാരമുള്ള അതോറിറ്റിയെ (1965 -ലെ ബോണസ് കൊടുക്കല്‍ നിയമപ്രകാരമുള്ള എല്ലാ അനുരഞ്ജന ഉദേ്യാഗസ്ഥരെയും) അറിയിക്കണം. Please like…

Read More

തിരുവനന്തപുരം: ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഏഷ്യാനെറ്റില്‍ പ്രീമിയറിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് ആദ്യവാരം റിലീസ് നിശ്ചയിച്ചിരുന്ന കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തിയറ്റര്‍ റിലീസ് മാറ്റിയ ആദ്യമലയാള ചിത്രമായിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ‌ആന്റോ ജോസഫ് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. ഡയറക്ട് ഒടിടി റിലീസുകളെ എതിര്‍ത്തിരുന്ന തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് ആന്റോ ജോസഫിന്റെ സിനിമയ്ക്ക് ഇളവനുവദിക്കുന്നതായി പിന്നാലെ പ്രസ്താവനയും ഇറക്കിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഒടിടി പ്ലാറ്റ്‌ഫോം വഴിയായിരിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡയറക്ട് ടെലിവിഷന്‍ റിലീസ് ആയാകും ചിത്രമെത്തുക. ഓണച്ചിത്രമായി ഏഷ്യാനെറ്റില്‍ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് റിലീസ് ചെയ്യുമെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജിയോ ബേബിയുടെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് റോഡ് മുവീയാണ്. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ജോജു ജോര്‍ജ്, ബേസില്‍ ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ…

Read More

അബുദാബി: 2020 ൻറെ ആദ്യ പാദത്തിൽ യുഎഇയുടെ ഗ്രോസ്സ് ഡൊമസ്റ്റിക് പ്രോഡക്ട്, ജിഡിപിയുടെ സ്ഥിരമൂല്യം 368.52 ബില്യൺ ഡോളറിലെത്തി. എണ്ണ ഇതര ഉൽ‌പന്നങ്ങൾക്ക് AED 252 ബില്യൺ ഉൾപ്പെടെയാണിത്. അതിനാൽ ഫെഡറൽ കോംപറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി, എഫ്‌സി‌എസ്‌എയുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇതു വരെ രേഖപ്പെടുത്തിയിട്ടുള്ള റെക്കോഡ് നിലയായ 2019 ലെ നാലാം പാദത്തിലെ റെക്കോഡ് നിലനിർത്തിയിട്ടുണ്ട്. നിലവിലെ വിലകളിൽ യുഎഇയുടെ ജിഡിപി 2020 ന്റെ ആദ്യ പാദത്തിൽ AED362.8 ബില്യൺ ആണ്. ഇതിൽ എണ്ണ ഇതര ഉൽ‌പന്നങ്ങളുടെ AED282.61 ബില്യൺ ഉൾപ്പെടുന്നു. എക്‌സ്‌ട്രാക്റ്റീവ് വ്യവസായങ്ങളായ എണ്ണ, വാതകം ഉൾപ്പെടെയുള്ളവയുടെ സ്ഥിരമൂല്യം രാജ്യത്തിന്റെ മൊത്തം ഉത്പാദനാടിസ്ഥാനത്തിൽ, 2020 ന്റെ ആദ്യ പാദത്തിൽ 3.3 ശതമാനം വർധിച്ച് AED116.574 ബില്യണിലെത്തി. ഇത് 2019 ൽ ഈ കാലയളവിൽ ഇത് 112.82 ബില്യൺ ഡോളറായിരുന്നു. എണ്ണമേഖല ഒഴികെയുള്ള ധനകാര്യേതര മേഖലയുടെ ജിഡിപി 2020 ന്റെ ആദ്യ പാദത്തിൽ 54.6 ശതമാനം സംഭാവനയോടെ സ്ഥിര മൂല്യത്തിൽ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.                          …

Read More

തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് ലീസിന് നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പിനാണ് 50 വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളം ലീസിന് നൽകുക.വിമാനത്താവളത്തിന്റെ നടത്തിപ്പ് ,വികസനം, നവീകരണം തുടങ്ങിയവ ആകും അദാനി ഗ്രൂപ്പിനെ ഏൽപ്പിക്കുക. നഷ്ടത്തിൽ കിടക്കുന്ന വിമാനത്താവളത്തെ ഉത്തേജിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് കേന്ദ്രസർക്കാർ തീരുമാനം                                                    Please like and share this FB page…https://www.facebook.com/StarvisionMal/                                          starvisionnews whatsup group link.. https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

എറണാകുളം: ചെക്ക് കേസില്‍ നടന്‍ റിസബാവയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്. കൊച്ചി കലൂര്‍ എളമക്കര സ്വദേശി സി എം സാദ്ദിഖാണ് താരത്തിന് എതിരെ കേസ് നല്‍കിയത്. 11ലക്ഷത്തിന്റെ ചെക്ക് മടങ്ങി എന്നാണ് പരാതി.സി എം സാദ്ദിഖിന്റെ മകനും റിസബാവയുടെ മകളും തമ്മിലുള്ള വിവാഹം 2014ല്‍ ഉറപ്പിച്ചിരുന്നു. പിന്നീട് റിസബാവ സാദ്ദിഖില്‍ നിന്ന് 11 ലക്ഷം രൂപ കടം വാങ്ങിയതായി പറയുന്നു. പണം പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും പിന്നീട് 2015 ജനുവരിയില്‍ നല്‍കിയ ചെക്ക് മടങ്ങിയെന്നുമാണ് പരാതി.ഈ തുകക്ക് നല്‍കിയ ചെക്ക് മടങ്ങിയതിന് പിന്നാലെ സാദിഖ് കോടതിയെ സമീപിക്കുകയായിരുന്നു. പണം തിരികെ നല്‍കാന്‍ കോടതി അനുവദിച്ച സമയം ചൊവ്വാഴ്ച അവസാനിച്ചു. പണം അടയ്ക്കാനോ കോടതിയില്‍ കീഴടങ്ങാനോ റിസബാവ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നടപടി.                            …

Read More

കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍ വിളി രേഖകള്‍ പരിശോധിക്കുന്നുവെന്ന വിവാദ തീരുമാനം മാറ്റി സംസ്ഥാന സര്‍ക്കാര്‍. ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ക്ക് പകരം ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. നിലവില്‍ ഫോണ്‍ വിളി രേഖകള്‍ ശേഖരിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാരിന്റെ പുതിയ നിലപാട് അറിയിച്ചത്. കൊവിഡ് രോഗികളുടെ ഫോണ്‍വിളി ശേഖരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. കോള്‍ ഡേറ്റാ റെക്കോഡുകള്‍ ആവശ്യമില്ല എന്ന് കേസ് പരിഗണിക്കവെ സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ====================================================================================== Please like and share starvisionnews FB page…https://www.facebook.com/StarvisionMal/ starvisionnews whatsup group link.. https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X ====================================================================================== വിവരശേഖരണത്തിനായി ടവര്‍ ലൊക്കേഷന്‍ ഡേറ്റ മാത്രമേ ആവശ്യമുള്ളു. രോഗം സ്ഥിരീകരിച്ച ദിവസത്തിന് പിന്നോട്ടുള്ള 14 ദിവസത്തെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മാത്രമേ…

Read More

കോഴിക്കോട്: സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ മിന്നലിൽ നശിച്ചു പോയെന്ന് പറയുന്ന സർക്കാർ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ഒപ്പിട്ട കസ്റ്റംസ് ക്ലിയറൻസിൻ്റെ ഫയലുകളും കത്തിപോയോയെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. 2 വർഷമായി സി.പി.എമ്മിൻ്റെ സ്വന്തക്കാരനായ ജോയിൻ്റ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ ഹഖാണ് കസ്റ്റംസ് ക്ലിയറൻസിൽ ഒപ്പുവെക്കുന്നത്. കള്ളക്കളി പുറത്താവാതിരിക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചത് പോലെ കസ്റ്റംസ് ക്ലിയറൻസ് രേഖകളും സർക്കാർ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. മതഗ്രന്ഥങ്ങൾ നയതന്ത്ര ബാഗിലൂടെ അയക്കാറില്ലെന്ന് യു.എ.ഇ വ്യക്തമാക്കിയ സ്ഥിതിക്ക് കെടി ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. ഷൈൻ ഹഖിൻ്റെ തീവ്രവാദ ബന്ധം അന്വേഷിക്കാൻ നടപടിയെടുക്കണം. മടിയിൽ കനമില്ലാത്തതുകൊണ്ടാണോ സംസ്ഥാന സർക്കാർ കേന്ദ്ര അന്വേഷണ ഏജസികൾ ചോദിക്കുന്ന തെളിവുകൾ നശിപ്പിക്കുന്നതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.                                      …

Read More

ഡൽഹി : ഇന്ത്യയും യുഎഇയും ഔഷധ നിര്‍മ്മാണം, ആരോഗ്യം എന്നീ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നു. കോവിഡ് ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏഴായിരത്തോളം പേര്‍ക്ക് പ്രയോജനമാകുന്ന ഏഴ് മെട്രിക് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങൾ യുഎഇ ഇന്ത്യയ്ക്ക് നല്‍കി. ഔഷധ നിര്‍മാണം, ആരോഗ്യം എന്നീ മേഖലകളില്‍ കൂടാതെ ഭക്ഷ്യസുരക്ഷാ, വിദ്യാഭ്യാസം, ഉന്നത പഠനാവസരങ്ങള്‍, ശാസ്ത്രം, ടൂറിസം എന്നീ മേഖലകളിലെയും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനായി പുതിയ പദ്ധതികള്‍ ആരംഭിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോക്ടര്‍ എസ് ജയശങ്കറും യുഎഇ വിദേശകാര്യ- രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചേര്‍ന്ന് വിര്‍ച്വല്‍ യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.                                                   Please like and share this…

Read More