- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
കോഴിക്കോട് : പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ മത്സ്യവിൽപനയുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചു. വ്യാഴാഴ്ച രാവിലെ എസ്.ടി.യു.-സി.ഐ.ടി.യു പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്.ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇരുവിഭാഗത്തിലും പെട്ട പത്തുപേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിപിടിയുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.അതേ സമയം, കോവിഡ് രോഗവ്യാപനത്തിന്റെ സാഹചരും നിലനിൽക്കെ പേരാമ്പ്രയിൽ സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സംഘർഷ പ്രദേശത്ത് ഉണ്ടായിരുന മുഴുവൻ ആളുകളും റൂം ക്വാറന്റീനിൽ പ്രവേശിക്കണം. ഇവർ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുകയും ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും ജില്ലാ കലക്ടർ അറിയിച്ചു Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ അടിയന്തര സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍. ഇന്ന് വൈകിട്ട് നാല് മണിക്ക് ഓണ്‍ലൈന്‍ വഴിയായിരിക്കും യോഗം. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരെ ഹൈക്കോടതിയില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചു. കോടതിയിൽ കേസ് നിലനിൽക്കെ വിമാനത്താവളം ഏറ്റെടുത്ത നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി.തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏൽപിച്ച തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. കേസ് നിലനിൽക്കെ അദാനിയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ കോടതിയിൽ ഉന്നയിക്കുക. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി തളളിയെങ്കിലും കേസ് തുടരാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. കൊവിഡിനെ തുടർന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നീണ്ട് പോകുന്നതിനിടെയാണ് അദാനിക്കനുകൂലമായ കേന്ദ്രതീരുമാനം വരുന്നത്.ടെൻഡറിന് അനുസരിച്ചുളള നടപടികൾ നിയമപരമായി…
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകുവാനുള്ള തീരുമാനം പുനഃപരിശോധിക്കണം :രമേശ് ചെന്നിത്തല.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏകപക്ഷീയമായി അദാനി ഗ്രൂപ്പിന് അന്‍പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണം എന്ന് രമേശ്‌ചെന്നിത്തല . വിമാനത്താവളം സംസ്ഥാനത്തിന്റെ സ്വത്താണ്. ഇതിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് സംസ്ഥാനം സന്നദ്ധത അറിയിച്ചിരുന്നതാണ്. അത് തള്ളിയാണ് വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് നല്‍കിയത്.കോവിഡിന്റെ മറവില്‍ കണ്ണായ പൊതു മേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം വിമാനത്താവളവും അദാനിക്ക് നല്‍കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമായ നടപടിയാണ് എന്നും ചെന്നിത്തല പറഞ്ഞു Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
ചെന്നൈ : വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ മാളവിക മോഹനനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഈ വർഷം ദീപാവലിക്കോ അടുത്തവർഷം പൊങ്കലിനോ റിലീസായി തീയേറ്ററുകളിലെത്തും. ദളപതി 65 സംവിധാനം ചെയ്യുന്നത് മുരുഗദോസ് ആണ്. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. തുപ്പാക്കി, കത്തി, സർക്കാർ എന്നീ ചിത്രങ്ങൾക്കു ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്ന നാലാം ചിത്രം കൂടിയാണ് ഇത്. ആദ്യ രണ്ടു ചിത്രങ്ങളും മികച്ച അഭിപ്രായങ്ങൾ നേടി വൻ വിജയമായിരുന്നു എങ്കിലും സർക്കാർ സാമ്പത്തിക വിജയമായിരുന്നെങ്കിലും എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. തിരക്കഥയിലെ പോരായ്മകൾ തന്നെയാണ് ഇതിനു കാരണമെന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ ദളപതി 65 തിരക്കഥ രചിക്കുന്നതിൽ അതീവ ശ്രദ്ധാലുവാണ് മുരുകദോസ്. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതിന് വേണ്ടി തമിഴ് സിനിമയിലെ പഴയ പുലിയെ…
മനാമ: കോവിഡും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നടന്ന ആദ്യ പശ്ചിമേഷ്യന്‍ മന്ത്രിതല സമ്മേളനത്തിന് ബഹ്റൈന്‍ ആതിഥ്യംവഹിച്ചു. ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ‘കോവിഡും പരിസ്ഥിതിയും’ വിഷയത്തില്‍ നടന്ന സമ്മേളനം യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ പശ്ചിമേഷ്യന്‍ റീജനല്‍ ഓഫിസിനുവേണ്ടി പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സിലാണ് സംഘടിപ്പിച്ചത്. മേഖലയില്‍ കോവിഡ് മൂലമുണ്ടായ പ്രത്യാഘാതങ്ങളും പരിസ്ഥിതി പരിപാലനത്തില്‍ സ്ഥിരത കൈവരിക്കുന്നതിനുള്ള നയങ്ങളുമാണ് മുഖ്യമായും യോഗം ചര്‍ച്ച ചെയ്തത്. പ്രാദേശിക ഏകോപനം ശക്തിപ്പെടുത്താനും പരിശ്രമങ്ങൾ നടത്താനും അറിവും അനുഭവങ്ങളും കൈമാറാനും നിലവിലുള്ളതും ഭാവിതലമുറയും ആരോഗ്യകരമായ അന്തരീക്ഷത്തിനായി പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഉദ്ഘാടന പ്രഭാഷണത്തിൽ ഐക്യരാഷ്ട്ര പരിസ്ഥിതി അസംബ്ലി (യുഎൻഇഎ) വൈസ് പ്രസിഡന്റും ബഹ്‌റൈനിലെ പരിസ്ഥിതികാര്യ സുപ്രീം കൗൺസിൽ എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. മുഹമ്മദ് മുബാറക് ബിൻ ഡൈന , പരിസ്ഥിതികാര്യ സുപ്രീംകൗണ്‍സില്‍ ചെയര്‍മാനും ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല് ഖലീഫയുടെ ആശംസ അറിയിച്ചു. Please like and…
ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പള വിതരണത്തിന് ഉത്തരവായി. തസ്തിക നിര്‍ണയിച്ച നാളെ മുതല്‍ ശമ്ബളം വിതരണം ചെയ്യും. ഉത്തരവ് പ്രകാരം ആയിരത്തോളം വരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നാളെ മുതല്‍ മുടങ്ങിയ ശമ്പളം ലഭിക്കും. കൊറോണ പ്രതിസന്ധി ഒരു വശത്ത് നില്‍ക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇരുട്ടടിയായി ശമ്പളം തടഞ്ഞുവെച്ചതിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജോലിഭാരം കൂടുമ്പോഴും തങ്ങള്‍ കടുത്ത വിവേചനവും ചൂഷണവുമാണ് നേരിടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. തസ്തികയില്‍ വ്യക്തത വരുത്തുകയും ശമ്പള സ്കെയില്‍ നിര്‍ണയിച്ച് സര്‍വ്വീസ് ചട്ടങ്ങള്‍ നടപ്പാക്കണമെന്നുമാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യം. 40 ദിവസം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ പിപിഇ കിറ്റിനുള്ളില്‍ നിന്ന് പ്രതിഷേധിച്ചുള്ള വീഡിയോക്കൊടുവിലാണ് വേതനം 42,000 രൂപയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ശമ്പളം ലഭിച്ചില്ല. ഈ പ്രശ്‌നത്തിനാണ് ഇതോടെ അവസാനം ഉണ്ടായിരിക്കുന്നത്. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
തിരുവനന്തപുരം: കോവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. കലക്ടര്‍മാര്‍, പോലീസ് മേധാവികള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. രോഗവ്യാപനം തടയാന്‍ നാം കഠിന ശ്രമം നടത്തുകയാണ്. ഈ ഘട്ടത്തില്‍ രോഗത്തെ നിസ്സാരവല്‍ക്കരിക്കുന്ന ചിലരുമുണ്ട്. രോഗത്തെ അതിന്‍റെ വഴിക്കുവിടാമെന്ന സമീപനം ഒരിക്കലും പാടില്ല. സ്ഥിതി വഷളാക്കുവാന്‍ നോക്കുന്നവരുമുണ്ട്. അത്തരക്കാരുടെ മുന്നില്‍ നിസ്സഹായരായിരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തടഞ്ഞ് ജീവൻ രക്ഷിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് എന്തുകൊണ്ട് എന്നത് ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകത എടുത്ത് പരിശോധിക്കണം. അതിന്‍റെ ഭാഗമായി ചെയ്യേണ്ടതൊക്കെ ചെയ്യണം. ഇപ്പോള്‍ മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ നമുക്കാവുന്നുണ്ട്. എന്നാല്‍ രോഗവ്യാപനം വലിയതോതില്‍ വര്‍ധിക്കുകയാണെങ്കില്‍ മരണനിരക്കും കൂടും. ഇതൊഴിവാക്കാന്‍ ആരോഗ്യവകുപ്പ് അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. വാര്‍ഡുതല സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണം. പ്രവര്‍ത്തനം പിറകോട്ടുള്ള വാര്‍ഡുകളുടെ കാര്യം പ്രത്യേകമായി പരിശോധിച്ച് പ്രവര്‍ത്തനസജ്ജമാക്കണം. Please like and share Starvision…
ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായ ‘അയ്യപ്പനും കോശിയും’ തെലുങ്കിലെത്തുമ്പോള്‍ ബിജു മേനോന്‍ ചെയ്ത കഥാപാത്രമായി പവന്‍ കല്യാണ്‍ എത്തും. ടോളിവുഡ് സൂപ്പര്‍താരമായ പവന്‍ കല്യാണിന്റെ ജന്മദിനമായ സെപ്തംബര്‍ 2ന് ചിത്രം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനാകാന്‍ തമിഴ് താരം വിജയ് സേതുപതിയെ സമീപിച്ചെന്നുമറിയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. തെലുഗു 360, എന്ന മാധ്യമമാണ് റീമേക്ക് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തില്‍ നമ്മളെ വിട്ടു പിരിഞ്ഞ സംവിധായകൻ സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും തെലുങ്കില്‍ ഒരുക്കുന്നത് വെങ്കി അട്ടല്ലൂരിയാണ്. തോലി പ്രേമ, രംഗ് ദേ എന്നീ സിനിമകളുടെ സംവിധായകനാണ് വെങ്കി. ഹാരിക ഹസൈനും സംവിധായകന്‍ ത്രിവിക്രമും സിനിമയുടെ നിര്‍മ്മാണത്തിലുണ്ടാകും. അല വൈകുണ്ഠപുരമുലു നിര്‍മ്മിച്ച സൂര്യദേവരാ നാഗ വംശിയാണ് തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരുന്നത്. ബോളിവുഡില്‍ ജോണ്‍ എബ്രഹാമാണ് റീമേക്ക് അവകാശം വാങ്ങിയിരുന്നത്. Please like and share Starvision News FB page…
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്‍ലമെന്റി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് എംപിയും കമ്മിറ്റി ചെയര്‍മാനുമായ ശശി തരൂര്‍. ഫേസ്ബുക്കിന്റെ തെറ്റായ നടപടി ചര്‍ച്ചചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പാനല്‍ യോഗത്തില്‍ താന്‍ മുന്നോട്ടുവെച്ച തീരുമാനത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ അവതരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തരൂര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അജണ്ടയെക്കുറിച്ച് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച ചെയ്യാതെ നടപടി സ്വീകരിക്കാന്‍ ചെയര്‍മാനായ ശശി തരൂരിന് അധികാരമില്ലെന്നായിരുന്നു ദുബെയുടെ ആരോപണം. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X ഫെയ്‌സ്ബുക്ക് വിവാദം ചര്‍ച്ച ചെയ്യാന്‍ പാനല്‍ യോഗം വിളിക്കാനുള്ള തീരുമാനത്തെ അവഹേളിക്കുന്ന തരത്തിലാണ് ദുബെ പരാമര്‍ശങ്ങള്‍ നടത്തിയത്, നിഷികാന്ത് ദുബെയുടെ അവഹേളനപരമായ പരാമര്‍ശങ്ങള്‍ തന്റെ പദവിയെ മാത്രമല്ല പൊതുതാല്‍പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സ്ഥാപനത്തിനാണ് അപമാനമുണ്ടാക്കിയിരിക്കുന്നതെന്നും തരൂര്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ദുബെയ്‌ക്കെതിരെ ആവശ്യമായ നടപടികള്‍…
രാജമല ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
ഇടുക്കി: രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും സഹായം നല്‍കും. രാജമല ദുരന്തത്തില്‍ ഇതുവരെ മരണം സ്ഥിരീകരിച്ചത് 62 പേരുടേതാണ്. ഒമ്പത് വയസ്സുള്ള ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് ഇത്. പെട്ടിമുടിയില്‍ ഇനിയും തിരിച്ചല്‍ തുടരും. ഓഗസ്റ്റ് ഏഴിനായിരുന്നു പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി തോട്ടം തൊഴിലാളികള്‍ താമസിച്ച നാല് ലയങ്ങള്‍ പൂര്‍ണമായി മണ്ണിനടിയില്‍ പെട്ടത്. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
