Author: News Desk

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെ അനുകൂലിച്ച് ശശി തരൂര്‍ എം.പി. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിലൂടെ മാത്രമേ വിമാനത്താവള വികസനം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്തെ ചരിത്രത്തിനും നിലയ്ക്കും സാധ്യതകൾക്കും ഉപകാരപ്രദമാകുന്നതരത്തിൽ ഒന്നാംതരം വിമാനത്താവളമാണ് ജനങ്ങൾക്ക് വേണ്ടത്. ഈ സാഹചര്യത്തിൽ‌, തീരുമാനം, എത്ര വിവാദപരമാണെങ്കിലും, നമ്മൾ‌ അനുഭവിച്ച വലിയ കാലതാമസത്തേക്കാൾ‌ നല്ലതാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തിന് നൽകുക മാത്രമാണ് വികസനം സാധ്യമാകാൻ ഏകപോംവഴി. ഏതു കമ്പനിയായാലും ഭൂമിയുടെയും വിമാനത്താവളത്തിന്റെയും ഉടമസ്ഥാവകാശവും എടിസി, സുരക്ഷ, കസ്റ്റംസ്, ഇമിഗ്രേഷൻ എന്നിവയുടെ ഉത്തരവാദിത്തം ഇപ്പോഴും സർക്കാർ ഏജൻസികളിൽ നിലനിൽക്കുന്നു.”- ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.                                        Please like and share Starvision News FB page – www.facebook.com/StarvisionMal/                …

Read More

മനാമ: മറ്റു രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേക്കെത്തുന്ന യാത്രക്കാർക്ക് കോവിഡ് -19 ന്റെ വ്യാപനം ലഘൂകരിക്കാനുള്ള മുൻകരുതൽ നടപടികളിൽ ഇളവ് അനുവദിച്ചു. ബഹ്റൈനിലേക്കെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയാൽ അവർക്കു 10 ദിവസത്തെ ഹോം ക്വാറന്റീനിൽ കഴിയേണ്ടതിന്റെ ആവശ്യമില്ല. എന്നാൽ 10 ദിവസം കഴിഞ്ഞ് ഇവർ നിർബന്ധമായും കോവിഡ് പരിശോധന നടത്തണം. സുപ്രീം ആരോഗ്യ കൗൺസിൽ ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ദേശീയ മെഡിക്കൽ ടാസ്‌ക് ഫോഴ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ യാത്രക്കാരും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. പരിശോധനയ്ക്കുള്ള തുക യാത്രക്കാർ സ്വയം വഹിക്കണം. യാത്രക്കാർ രണ്ടു കോവിഡ് ടെസ്റ്റുകളാണ് നടത്തേണ്ടത്. ടാസ്ക്ഫോഴ്സ് സമർപ്പിച്ച കോവിഡ് -19 ആനുകാലിക പുനരവലോകന റിപ്പോർട്ട് പരിഗണിച്ചതിനെത്തുടർന്ന്, കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ…

Read More

കൊച്ചി: സുരേഷ്‌ഗോപി ചിത്രം കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് കോടതി സ്ഥിരപ്പെടുത്തി. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.തിരക്കഥ കോപ്പയടിച്ചെന്ന് ആരോപിച്ച് സംവിധായകൻ ജിനു എബ്രഹാം സമർപ്പിച്ച പരാതിയിൽ വിധി പറയുകയായിരുന്നു കോടതി. ഷാജി കൈലാസ് നിർമ്മിച്ച് പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന സിനിമയുടെ അണിയറക്കാർ ഫയൽ ചെയ്ത കേസിലാണ് നടപടി. ഈ സിനിമയുടെ കഥാപാത്രവും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നായിരുന്നു പരാതി.                                      Please like and share Starvision News FB page – www.facebook.com/StarvisionMal/                                  Starvision News WhatsApp group link…

Read More

ചരിത്രത്തിൽ ഒത്തിരി അടയാളങ്ങൾ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി കടന്നു പോയത്. 1944 ൽ മുംബൈയിൽ ആയിരുന്നു രാജീവ് ഗാന്ധിയുട ജനനം.ഇന്ത്യയിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. ഇന്ദിരാഗാന്ദിയുടെ മരണ ശേഷം നാൽപ്പതാമത്തെ വയസ്സിലായിരുന്നു രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത്. കാംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും ലണ്ടനിലെ ഇംപീരിയൽ കോളേജിലുമായി ബിരുദ പഠനം നടത്തിയതിനു ശേഷം ഇന്ത്യൻ എയർലൈൻസിൽ പൈലറ്റായി ഔദ്യേഗിക ജീവിതം ആരംഭിച്ച രാജീവ് ഗാന്ധിക്ക് ആദ്യകാല ഘട്ടത്തിൽ രാഷ്ട്രീയത്തിൽ തീരെ താൽപര്യമില്ലായിരുന്നു.എന്നാൽ സഞ്ജയ് ഗാന്ധിയുടെ മരണം പൊതുരംഗത്തേക്ക് കടന്നു വരാൻ രാജീവ് ഗാനധിയെ നിർബന്ധിതനാക്കി. ഇന്ദിര ഗാന്ധിയുടെ മരണത്തോടെ കോൺഗ്രസ്സ് അദ്ധ്യക്ഷനായ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. 1984 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലമെന്‍റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിലെത്തിയത്. 491 ലോകസഭ മണ്ഡലങ്ങളിൽ മത്സരിച്ച കോൺഗ്രസ്സിന് 404 സീറ്റുകൾ നേടാൻ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണമായ വ്യക്തിത്വം കൊണ്ടു കൂടിയായിരുന്നു. ഒട്ടനവദി…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 35 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു                              …

Read More

ന്യൂഡല്‍ഹി : കോടതിയലക്ഷ്യ കേസിൽ നിലപാടിൽ ഉറച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ദയ യാചിക്കില്ലെന്നും ഏത് ശിക്ഷയും ഏറ്റുവാങ്ങുമെന്നും പ്രശാന്ത് ഭൂഷൺ കോടതിയിൽ പറഞ്ഞു.പുനഃപരിശോധനാ ഹർജി നൽകാൻ സാവകാശം വേണമെന്നും കോടതിയലക്ഷ്യ കേസിൽ ശിക്ഷ സംബന്ധിച്ച വാദം നീട്ടിവയ്ക്കണമെന്നും പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. എന്നാൽ കോടതി ഇത് നിരാകരിച്ചു. എല്ലാത്തിനും ലക്ഷ്മണ രേഖയുണ്ടെന്നും പ്രശാന്ത് ഭൂഷൺ അത് ലംഘിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് മുൻ കൂട്ടി തയ്യാറാക്കിയ പ്രസ്താവന പ്രശാന്ത് ഭൂഷൺ കോടതിയിൽ വായിച്ചു.                                          Please like and share Starvision News FB page – www.facebook.com/StarvisionMal/                              …

Read More

കൊച്ചി • വണ്ടിച്ചെക്ക് കേസില്‍ നടന്‍ റിസബാബ കോടതിയില്‍ കീഴടങ്ങി. നഷ്ടപരിഹാര തുകയായ 11 ലക്ഷം കോടതിയില്‍ കെട്ടി വച്ചെങ്കിലും കോടതി പിരിയുന്നത് വരെ കോടതിമുറിയില്‍ നില്‍ക്കാനും കോടതി ഉത്തരവിട്ടു. കോടതി നിര്‍ദ്ദേശിച്ചിരുന്ന സമയത്തിനകം പണമടയ്ക്കാത്തതിന് ഇന്നലെ റിസബാവയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്നലെയായിരുന്നു പണമടയ്ക്കേണ്ട അവസാന ദിവസം. പറഞ്ഞ സമയത്ത് പണമടയ്ക്കാത്തതിന് ശിക്ഷയെന്ന നിലയില്‍ മൂന്ന് മണിവരെ കോടതിയില്‍ നില്പ് ശിക്ഷ നല്‍കിയത്.എളമക്കര സ്വദേശി​ സാദി​ഖി​ന് 11ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കിയെന്നാണ് കേസ്. ഈ കേസില്‍ കോടതി മൂന്ന് മാസം തടവും 11 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക അടച്ചാല്‍ അത് പരാതി കാരന് നല്‍കാനും പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി അധികതടവ് അനുഭവിക്കാനും വിധിയില്‍ ഉണ്ട്. ഈ വിധിക്കെതിരെ റിസബാബ അപ്പീല്‍ നല്‍കുകയും ശിക്ഷ 11 ലക്ഷം പിഴമാത്രം ആക്കുകയും ചെയ്തു. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവ് അനുഭവിക്കാനും ഉത്തരവിട്ടു. പിന്നീട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും…

Read More

ഹ്യൂസ്റ്റൺ :വേൾഡ് മലയാളി കൗൺസിലിന്റെ അമേരിക്കയിലെ ഇരുനേതൃത്വത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കമ്മിറ്റികൾ യൂണിഫൈഡ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചുവെന്ന രീതിയിൽ വരുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും അമേരിക്ക റീജിയനിൽ നിന്നും പുറത്താക്കപ്പെട്ട പി സി മാത്യുയുൾപ്പെടെ യുള്ള ആറുപേർ ഡാളസ് കേന്ദമാക്കി പ്രവർത്തിക്കുന്ന ഒരു വിഘടിത വിഭാഗവുമായി ചേർന്ന് നടത്തുന്ന വ്യാജ പ്രചാരണം ആണെന്നും അമേരിക്കൻ റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടല്‍ അറിയിച്ചു. വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപക നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പേരുകൾ അവരുടെ അറിവോ സമ്മതമോ ഇല്ലാത് ദുരുപയോഗം ചെയുന്നത് അവരെ പൊതുസമൂഹത്തിൻറെ മുൻപിൽ അപകീർത്തി പ്പെടുത്തുവാൻ സംഘടനയിൽനിന്നും പുറത്താക്കിയ പി സി മാത്യു മനഃപൂർവ്വും ശ്രമിക്കുകയാണെന്നും അതിന് ഇനിയും തുടർന്നാൽ നിയമനടപടികളുമായി മുന്നോട്ട് പോകും . വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപക നേതാക്കളായ ആൻഡ്രൂ പാപ്പച്ചൻ , അലക്സ്‌ വിളനിലും കോശി ,ഡോ ജോർജ്ജ് ജേക്കബ് എന്നിവർ പിന്തുണ അറിയിചച്ചെന്നും ജേക്കബ് കുടശ്ശനാട് (ഹൂസ്റ്റൺ), ജോൺ തോമസ് (സോമൻ) (ന്യൂ ജേഴ്സി)…

Read More

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷൻ വാങ്ങിയതുമായി ബന്ധപ്പെട്ട് പദ്ധതി സി.ഇ.ഒ യു.വി ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ലൈഫ് പദ്ധതി പ്രകാരം വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിന് കരാർ നൽകിയതു മുതൽ എല്ലാ ഇടപാടുകളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ. പദ്ധതി നടത്തിപ്പുകാരായ യൂണിടാക് ഉടമകളുടെ മൊഴിയിലും ക്രമക്കേടുകളും അനധികൃത ഇടപാടുകളും നടന്നിട്ടുണ്ടെന്നു വ്യക്തമാകുന്നുണ്ട്. സ്വപ്നയ്ക്കുള്ള പ്രതിഫലത്തിൻ്റെ ഒരു പങ്ക് സന്ദീപിൻ്റെ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതിൻ്റെ രേഖകളും ഇവർ ഇ.ഡിക്ക് നൽകിയിട്ടുണ്ട്. യു. എ. ഇ കോൺസലേറ്റിലെ ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരന് പണം നൽകിയതിൻ്റെ വിശദാംശങ്ങളുംഇക്കൂട്ടത്തിലുണ്ട്. യു.എ.ഇയിലെ സന്നദ്ധ സംഘടനയായ റെഡ്ക്രസൻ്റുമായി ലൈഫ്മിഷൻ സി.ഇ.ഒ. യു.വി.ജോസ് കരാർ ഒപ്പുവച്ചത് മറ്റാരുടെയോ നിർദ്ദേശപ്രകാരമാണെന്നാണ് ഇ.ഡി കരുതുന്നത്. ജോസിനെ ചോദ്യം ചെയ്താൽ മാത്രമേ ഇതിൻ്റെ വിശദാംശങ്ങൾ ലഭ്യമാകൂ. ഇത് സംബന്ധിച്ച എല്ലാ ഫയലുകളും ഹാജരാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.  …

Read More

പാലക്കാട് കാവശേരിയിൽ പ്രവാസി വ്യവസായിക്ക് ചുമട്ടു തൊഴിലാളികളുടെ മർദനം. കഴനി ചുങ്കത്തെ എഡി അസോസിയേറ്റ്‌സ് ഉടമ ദീപക്കിനാണ് മർദനമേറ്റത്. സിഐടിയു, ഐഎൻടിയുസി പ്രവർത്തകരാണ് മർദിച്ചത്.കഴിഞ്ഞ ദിവസം പൊള്ളാച്ചിയിൽ നിന്ന് സ്ഥാപനത്തിലേക്ക് പൈപ്പും ഷീറ്റുകളും മറ്റും എത്തിച്ചിരുന്നു. ഇത് ഇറക്കുന്നതിനായി ചുമട്ടു തൊഴിലാളികളുമായി ബന്ധപ്പെട്ടു. എന്നാൽ അഞ്ച് മണി കഴിഞ്ഞ് ജോലി ചെയ്യില്ലെന്നാണ് അവർ അറിയിച്ചതെന്ന് ദീപക് പറഞ്ഞു. ഉടൻ മടങ്ങണമെന്ന് ലോറി ഡ്രൈവർ ആവശ്യപ്പെട്ടതുകൊണ്ട് തങ്ങൾ തന്നെ ലോഡ് ഇറക്കിയെന്നും ദീപക് വ്യക്തമാക്കി.പിറ്റേദിവസം തൊഴിലാളികൾ സംഘടിച്ചെത്തി നോക്കുകൂലി ആവശ്യപ്പെട്ടു. എന്നാൽ നൽകാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് മർദനമെന്നും ദീപക്ക് കൂട്ടിച്ചേർത്തു. സംഭവത്തിൽ ആലത്തൂർ പൊലീസ് സ്റ്റേഷനിൽ ദീപക് പരാതി നൽകി.                                       Please like and share Starvision News FB page – www.facebook.com/StarvisionMal/  …

Read More