Author: News Desk

വടക്കാഞ്ചേരി: കോടശ്ശേരിമലയില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കല്ലുകൊണ്ട് അടിച്ചും വാളുകൊണ്ട് വെട്ടിയും കൊലപ്പെടുത്തി. തണ്ടിലം മനയ്ക്കലാത്ത് സനീഷ്(28) ആണ് കൊല്ലപ്പെട്ടത്. കോടശ്ശേരിമലയിലെ നായാടി കോളനിയിലാണ് നാടിനെ ഭീതിയിലാഴ്ത്തിയ കൊലപാതകം നടന്നത്. കോളനി നിവാസി സത്യന്റെ മകൾ നാഗമ്മയെന്ന സമീറ (22), ഭർത്താവ് ചിയ്യാരം ആലുംവെട്ടുവഴി കൊണ്ടാട്ടുപറമ്പിൽ ഇസ്മയിൽ (38), ഇയാളുടെ ബന്ധു മണ്ണുത്തി ഒല്ലൂക്കര വലിയകത്ത് അസീസ് (27) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും റൗഡി ലിസ്റ്റിലുള്ള ആളുമായിരുന്നു മരിച്ച സനീഷ്. കൂലിപ്പണിചെയ്തും ലോറി ഓടിച്ചും കഴിയുകയായിരുന്ന ഇയാൾ കോളനിയിലെ നിത്യസന്ദർശകനായിരുന്നു. സംഭവത്തിനുശേഷം സനീഷിന്റെ ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. നാഗമ്മയും സനീഷും പരിചയക്കാരാണ്. വ്യാഴാഴ്‌ച വൈകീട്ട് അഞ്ചോടെ സനീഷും സമീറ ഉൾപ്പെടെയുള്ള പ്രതികളും ഒരുമിച്ച് മദ്യപിച്ചിരുന്നു. തുടർന്ന് സന്ധ്യയോടെ അടിപിടിയും ബഹളവും തുടങ്ങി. കൈയാങ്കളിയായതോടെ സമീപത്തെ കുടുംബങ്ങൾ കോളനിയിൽനിന്ന് പുറത്തേക്കിറങ്ങി. ഇവർ തിരിച്ചെത്തിയപ്പോൾ സനീഷിനെ മരത്തിൽ കെട്ടിയിട്ട്…

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസി‌ആർ‌എഫ്”) 160 ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും , ബിസ്കറ്റും വിതരണം ചെയ്തു. ഇത് ഐസി‌ആർ‌എഫിന്റെ ഒരു പരമ്പരയിലെ ഏഴാമത്തെ പ്രോഗ്രാം ആണ്. ജുഫൈറിലെ ഒരു ഹോട്ടൽ & അപാർട്മെന്റ് വർക്ക് സൈറ്റിൽ വെച്ചാണ് തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തത്. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തിട്ടുണ്ട്. ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ ഓഗസ്റ്റ് അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാൻ ഐസി‌ആർ‌എഫ് ഉദ്ദേശിക്കുന്നു. ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾദാസ് തോമസ് , ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ് , ഐ.സി.ആർ.എഫ് തേർസ്റ്റ്…

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി സ്ഥാനമേറ്റ ഇന്ത്യൻ സ്ഥാനപതി പിയുഷ് ശ്രീ വാസ്തവയെ വേൾഡ് എൻ ആർ ഐ കൗൺസിൽ മിഡിൽ ഈസ്റ്റ് ഡയറക്ട്ർ ഫോർ ഹ്യൂമാനിറ്റിയേറിയൻ എയ്ഡ് സുധീർ തിരുനിലത്ത് സന്ദർശിച്ചു . നാട്ടിൽ നിന്ന് വരാൻ ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി ബബിൾ സൗകര്യം ഉടനെ തന്നെ പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്ന് സ്ഥാനപതി അറിയിച്ചതായി സുധീർ തിരുനിലത്ത് പറഞ്ഞു.

Read More

മനാമ: ഇരുട്ടിന്റെ മറവിൽ മുളന്തുരുത്തി, തിരുവാർപ്പ് പള്ളികളിൽ പോലീസ് സേന നടത്തിയ തേർവാഴ്ച, കിരാതവും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമായിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പള്ളിയിലും പള്ളി പരിസരങ്ങളിലും പ്രാർത്ഥനാ നിരതരായിരുന്ന നമ്മുടെ അഭിവന്ദ്യ തിരുമേനിമാരെയും വൈദികരെയും വിശ്വാസ സമൂഹത്തെയും കോവിഡ് 19 – ന്റെ എല്ലാ പ്രോട്ടോക്കോളും നഗ്നമായി ലംഘിച്ചു കൊണ്ട് പോലീസ് സേന ബലപ്രയോഗത്തിലൂടെയും പീഡനങ്ങളിലൂടെയും കീഴ്പ്പെടുത്തി പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ഹൃദയമായ മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലും, തിരുവാർപ്പ് മർത്തുശ്മനി പള്ളിയും പിടിച്ചെടുത്ത പോലീസ് സേനയുടെ നടപടിയിൽ ബഹ്‌റൈൻ സെന്റ്.പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി വിശ്വാസ സമൂഹം പ്രതിക്ഷേധം രേഖപ്പെടുത്തി. ഇടവക വികാരി ഫാ. റോജൻ രാജൻ, വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ജെസ്റ്റിൻ കെ. ജേക്കബ്, ട്രസ്റ്റി റെജി വർഗീസ്, ജോയിന്റ് സെക്രട്ടറി നിബു കുര്യൻ, ജോയിന്റ് ട്രസ്റ്റി പോൾസൺ വർക്കി പൈനേടത്, മാനേജിങ് കമ്മറ്റി ഭാരവാഹികളായ ജിനോ സ്കറിയ, ജോസഫ്…

Read More

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം. വിദേശ നാണ്യ വിനിമയ ചട്ടലംഘനം നടത്തിയതിനാണ് അന്വേഷണം. ധനകാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുക. കേന്ദ്രത്തിന്റെ അന്വേഷണത്തിനൊപ്പം എൻ.ഐ .എ യും അന്വേഷണം നടത്തും. കേന്ദ്ര അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് നടപടി. അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

Read More

നാഗർകോവിൽ : ചിങ്ങം പിറന്നാൾ ഓണഘോഷം അവസാനിക്കുന്നവരെ മലയാളികൾ എത്തുന്ന ഒരു പ്രദേശമാണ് തോവാള . എന്നാൽ കൊവിഡ് വ്യാപനം മൂലം ഇത്തവണ പൂക്കൾ കൃഷിക്കാർക്കും കച്ചവടക്കാർക്കും വൻ തിരിച്ചടിയായി. പ്രതീക്ഷിച്ചതുപോലെ ചിങ്ങം പിറന്നിട്ടും പൂക്കൾ വാങ്ങാൻ മലയാളികൾ തോവളയിൽ എത്തിയില്ല. പ്രതീക്ഷ കൈവിടാതെ മലയാളികളുടെ വരും കാത്തിരിക്കുകയാണ് തോവാളഗ്രാമം പൂക്കൾ വ്യാപരികളും. തമിഴ്നാട്ടിലെ കോവിഡ് വ്യാപനം ഏതാനും മാസങ്ങളായി തോവാളയിലെ പൂക്കൾ കച്ചവടത്തെ ഇല്ലാതാക്കിയിരിക്കുന്നു. തോവാളയിലെ ഉൾഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാർ കൃഷി ചെയ്തു ജീവിക്കുന്ന വരുമാന മാർഗമാണ് പൂക്കൾ കൃഷി. തുച്ഛമായ വരുമാനമാണ് ചന്തയിൽ എത്തിയാലും ഇവർക്ക് ലഭിക്കുന്നതെന്നും കൃഷിക്കാർ പറയുന്നു. അതേസമയം വിനായക ചതുർത്ഥിയും മറ്റു വിശേഷങ്ങളും കാരണം പതിവുപോലെ ഉത്രാടനാളായ വെള്ളിയാഴ്ച തോവാളച്ചന്തയിൽ വിവിധസ്ഥലങ്ങളിൽ നിന്നു പൂക്കളെത്തി. സേലം ,ഊട്ടി ,ബെംഗളൂരു, സത്യമംഗലം എന്നി ഭാഗങ്ങളിൽ നിന്നു പൂക്കൾ എത്തിയെങ്കിലും പ്രതീക്ഷിച്ചതുപോലെയുള്ള കച്ചവടം നടന്നില്ല. പ്രദേശിക കച്ചവടക്കാർ കൂടുതൽ പൂക്കൾ വാങ്ങി ഓണക്കച്ചവടം ശ്രമിച്ചുവെങ്കിലും പൂക്കൾക്ക് പതിവുപോലെ വിലയും…

Read More

കൊല്ലം: വിവാദമായ ഉത്രാ വധക്കേസിൽ പ്രതിയായ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും അടൂരുള്ള വീട്ടിലെത്തി അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് 12 മണിയോടെ ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയിരുന്നു. ഇവരെ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകും. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

Read More

മനാമ: ബഹറിനിലെ ഇൻഡ്യക്കാർക്കായി ഏറെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഇന്ത്യൻ എംബസ്സി സെക്കൻഡ് സെക്രട്ടറി പി.കെ ചൗധരി മൂന്നര വർഷത്തെ ബഹ്‌റൈനിലെ സേവനങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയാണ്. ഇദ്ദേഹത്തിനെ ഇന്ത്യൻ ക്ലബ് ഭാരവാഹികൾ ആദരിച്ചു. https://youtu.be/IGVIicqsQsc Follow our Social Media Platforms: Twitter: twitter.com/StarvisionMal Facebook: facebook.com/StarvisionMal Instagram: instagram.com/starvisionmal/ Starvision News Malayalam Whatsapp group link: chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

കോഴിക്കോട് : ഓണത്തിന് സപ്ലൈക്കോയിലൂടെ വിതരണം ചെയ്യാൻ കൊണ്ടുവന്ന ശർക്കര ഭക്ഷ്യ യോഗ്യമല്ലെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ കണ്ടെത്തൽ. കോഴിക്കോട് കൊയിലാണ്ടിയിൽ വച്ച് പാക്കിംഗ് നടത്തുകയായിരുന്ന ശർക്കര ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശർക്കര ഭക്ഷ്യ യോഗ്യമല്ലെന്ന് കണ്ടെത്തിയത്.പ്രാഥമിക റിപ്പോർട്ടിൽ മായം കലർന്നതായി കണ്ടെതിയെന്ന്‌ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അവസാന ഘട്ട സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇത്തരത്തിൽ മായം കലർന്ന ഭക്ഷ്യ വസ്തുക്കൾ വലിയ അപകടം ഉണ്ടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 78 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…

Read More