Author: News Desk

ഇസ്ലാമാബാദ് : കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനിൽ തന്നെയുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തി. എഫ്എടിഎഫിന്റെ നിര്‍ദ്ദേശ പ്രകാരം ഭീകരര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി പുറത്തുവിട്ട പട്ടികയിലാണ് ദാവൂദ് ഇബ്രാഹിം സ്വന്തം രാജ്യത്ത് തന്നെയുണ്ടെന്ന് പാകിസ്താന്‍ വ്യക്തമാക്കുന്നത്. ഇതോടെ ദാവൂദ് ഇബ്രാഹിമിന് സംരക്ഷണം നല്‍കുന്നത് പാകിസ്താന്‍ ആണെന്ന് ലോകത്തിന് മുഴുവന്‍ വ്യക്തമായിരിക്കുകയാണ്. കൊടും കുറ്റവാളിയായ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അന്താരാഷ്ട്ര വേദികളില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദാവൂദിന് സംരക്ഷണം നല്‍കുന്നില്ലെന്നായിരുന്നു പാകിസ്താന്‍ അന്ന് മറുപടി നൽകിയിരുന്നത്. പട്ടികയില്‍ മേല്‍വിലാസ പ്രകാരം ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍ ഉണ്ടെന്നാണ് പാകിസ്താന്‍ പറഞ്ഞിരിക്കുന്നത്. ഹ്‌സ് നമ്പര്‍ 37, സ്ട്രീറ്റ് നമ്പര്‍ 30, ഹൗസിംഗ് അതോറിറ്റി, കറാച്ചി എന്നിങ്ങനെയാണ് ദാവൂദിന്റെ മേല്‍വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം അന്താരാഷ്ട്ര തലത്തില്‍ ഉണ്ടായ സമ്മര്‍ദ്ദമാണ് ദാവൂവ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ പാകിസ്താനെ നയിച്ചത് എന്നാണ് വിവരം.

Read More

മനാമ: വിദ്യാഭ്യാസ മന്ത്രാലയം ഇൻഫർമേഷൻ & ഇ-ഗവൺമെന്റ് അതോറിറ്റിയുടെ (ഐ‌ജി‌എ) സഹകരണത്തോടെ നാഷണൽ പോർട്ടലായ Bahrain.bh വഴി സ്റ്റുഡന്റ് ട്രാൻസ്ഫർ ഇ-സേവനം ആരംഭിച്ചു. മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ പൊതു, സ്വകാര്യ സ്കൂളുകളിലേക്കു മാറുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനും അവരുടെ അപ്ലിക്കേഷനുകളുടെ നില പരിശോധിക്കുന്നതിനും ഇതുവഴി സാധിക്കും. വിദ്യാർത്ഥികളെ സ്വകാര്യ സ്കൂളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്കും തിരിച്ചും മാറ്റുന്നതിന് 2020 ഓഗസ്റ്റ് 23 ഞായറാഴ്ച മുതൽ സെപ്റ്റംബർ 10 വ്യാഴം വരെ കാലാവധി അനുവദിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മുകളിലുള്ള തീയതികൾ നീട്ടാനും സാധ്യതയുണ്ട്. ഈ പുതിയ ഇ-സേവനം രക്ഷകർത്താക്കൾക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കുകയും മന്ത്രാലയത്തിന്റെ ഓഫീസുകളിൽ നേരിട്ട് ഹാജരാകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യും. ഇത് സർക്കാർ ചെലവുകൾ കുറയ്ക്കുകയും പൊതു, സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്ക് കൈമാറ്റം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും സമയവും പരിശ്രമവും ലാഭിക്കുകയും ചെയ്യും. കൊറോണ വൈറസ് പാൻഡെമിക്കിനെ ചെറുക്കാൻ രാജ്യം സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പുതിയ സേവനം ആരംഭിക്കുന്നത്. സാമൂഹിക അകലം പാലിക്കുകയും വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ആരോഗ്യവും സുരക്ഷയും…

Read More

തൃശൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തീരദേശ മേഖലകളിലെ ഓട്ടോ തൊഴിലാളികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ കോവിഡ് ബാരിയര്‍ വിതരണം ചെയ്തു. ഓട്ടോറിക്ഷകളില്‍ ഡ്രൈവറുടേയും യാത്രക്കാരുടേയും ഇടയില്‍ സ്ഥാപിക്കാവുന്ന സുരക്ഷിത മറയാണ് കോവിഡ് ബാരിയര്‍. ഇത് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഒരേസമയം സുരക്ഷ ഉറപ്പാക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കുരിശുപള്ളി മുതല്‍ കൊതക്കുളം വരെയുള്ള മേഖലയിലെ 50ഓളം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കോവിഡ് ബാരിയര്‍ വിതരണം ചെയ്തു. മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വിപി നന്ദകുമാര്‍ പദ്ധതി ഉല്‍ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളികള്‍ക്ക് തുടര്‍ന്നും പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്ജ് ഡി ദാസ്, ജസ്റ്റിന്‍ ജോസഫ്, സുഭാഷ് രവി, ശില്പ സെബാസ്റ്റ്യന്‍, ശ്രുതി ബിബിന്‍ എന്നിവര്‍ പങ്കെടുത്തു.

Read More

പാലക്കാട്: ഇരുപത്തിയഞ്ചുകാരിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുതലമട ഗോവിന്ദാപുരം അംബേദ്കര്‍കോളനിയിലെ എസ്. ശിവരാജനെതിരെയാണ് പോലീസ്  കൊല്ലങ്കോട് കേസെടുത്തു. ശിവരാജനെതിരെയുള്ള പരാതിയും കേസും സി.പി.എമ്മിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. അംബേദ്കര്‍ കോളനിയില്‍ ജാതിവിവേചനവുമായി ബന്ധപ്പെട്ട് ശിവരാജന്‍ എടുത്ത നിലപാടാണ് ഇപ്പോഴത്തെ പരാതിയുടെ പിന്നിലെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ശിവരാജന്റെ പ്രതികരണം. വെള്ളിയാഴ്ച പോലീസ് പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ശിവരാജന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇരുപത്തഞ്ചുകാരിയുടെ ഭര്‍ത്താവിനെതിരേ മറ്റൊരുകേസും പോലീസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

Read More

തിരുവനതപുരം: യു.എ.ഇ. കോൺസുലേറ്റ് വിതരണം ചെയ്ത റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണം നടത്താൻ തീരുമാനിച്ചതായി ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കാണാനിടയായി എന്നും, ഏതന്വേഷണവും നേരിടാൻ ആയിരംവട്ടം തയ്യാരണ്ടു എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ് എന്നും ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷിക്കാമെന്നും മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാൻ എന്നും അദ്ദേഹം ചോദിച്ചു. കെ.ടി.ജലീൻറെ ഗൺമാനും ഡ്രൈവറും പതിനാല് ദിവസത്തെ ക്വോറണ്ടൈന് ശേഷം ഇന്ന്‌ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. കെ.ടി.ജലീലിനും ഡ്രൈവർക്കും നെഗറ്റീവാണ്. ഗൺമാൻ്റെ ഫലം പോസിറ്റീവാണ്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. കെ.ടി.ജലീൽ അടക്കമുള്ളവരോട് കോറണ്ടൈനിൽ പോവാൻ തിരുവനന്തപുരം ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. എങ്കിലും ആർക്ക് എപ്പോൾ വേണമെങ്കിലും എന്നെ ഫോണിൽ ബന്ധപ്പെടാവുന്നതാണ് എന്നും കെ.ടി.ജലീൽ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Read More

വടക്കാഞ്ചേരി :ലൈഫ് പദ്ധതിക്ക് റെഡ് ക്രെസന്‍റിന്‍റെ സഹായം വാങ്ങിയതില്‍ സംസ്ഥാനം ദുരന്ത നിവാരണ നിയമം പാലിച്ചില്ലെന്ന് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. വിദേശ സഹായത്തിന് കേന്ദ്രാനുമതി വേണമെന്ന വ്യവസ്ഥയും മറികടന്നു. സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചോയെന്ന് വിദേശകാര്യ മന്ത്രാലയം പരിശോധിക്കുകയാണ്. സമൂഹത്തിൽ വിവിധ തരത്തിൽ ദുരിതത്തിലായവരാണ് ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നത്. ഈ പദ്ധതിക്കായി വിദേശ സഹായം സ്വീകരിക്കുകയാണെങ്കിൽ ദുരന്ത നിവാരണ അതോറിറ്റി നിയമ പ്രകാരം സംസ്ഥാന സർക്കാറുകൾ കേന്ദ്രത്തിൽ നിന്ന് അനുമതി വാങ്ങണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് വീഴ്ച പറ്റിയെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻറ വിലയിരുത്തൽ. ഇന്നലെ വൈകീട്ട് ചേർന്ന യോഗത്തിലാണ് മന്ത്രാലയം ഇക്കാര്യം വിലയിരുത്തിയത്. ഇതിന് പുറമെ വിദേശ സഹായത്തിന് കേന്ദ്രാനുമതി വേണമെന്ന വ്യവസ്ഥയും കേരളം പാലിച്ചില്ലെന്നും മന്ത്രാലയം വിലയിരുത്തി. ഈ സാഹചര്യത്തിൽ കേന്ദ്രം നടപടിക്കൊരുങ്ങുന്നതായാണ് സൂചന. ഇക്കാര്യങ്ങളിൽ വിശദമായ പരിശോധനയും വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച തുടർ നടപടികളും ഉണ്ടായേക്കും.

Read More

തിരുവനന്തപുരം: ഗണ്‍മാന് കോറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ജലീലിന്റെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദേശ നാണ്യ വിനിമയ ചട്ടലംഘനം നടത്തിയതിന് ജലീലിനെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന്‍…

Read More

കോഴിക്കോട്: വടകരയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. തര്‍ക്കത്തില്‍ ആറ് പേര്‍ക്ക് കുത്തേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. താഴെയങ്ങാടി സ്വദേശി സലാഹുദ്ദീന്‍, വല്യാപ്പള്ളി സ്വദേശി സവാദ് എന്നിവരുടെ നിലയാണ് ഗുരുതരം. പരിക്കേറ്റ മറ്റ് നാല് പേര്‍ ഒളിവിലാണ്. അതീവ ഗുരുതരവാസ്ഥയിലായ സലാഹുദ്ദീനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സവാദ് വടകര ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. വടകര മുനിസിപ്പല്‍ പാര്‍ക്കിന് സമീപത്ത് വച്ചാണ് മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വടകര സിഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.

Read More

തിരുവനന്തപുരം: ജില്ലയില്‍ ആശങ്കയേറ്റി ജനറലാശുപത്രിയിലെ ഒമ്പതാം വാര്‍ഡില്‍ 25 രോഗികള്‍ക്ക് കോവിഡ് സ്ഥീരികരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 22 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ജില്ലയില്‍ ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 429 ആണ്. വൃദ്ധരും അഗതികളുമായ രോഗികളെ ചികിത്സിക്കുന്ന വാര്‍ഡാണ് ജനറല്‍ ആശുപത്രിയിലെ 9ാം വാര്‍ഡ്. ഇവിടെ രണ്ടു ദിവസമായി നടത്തിയ പരിശോധനയിലാണ് 25 പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഇവരെ കോവിഡ് വാര്‍ഡിലേക്ക് മാറ്റി. വാര്‍ഡിലുണ്ടായിരുന്നു ജീവനക്കാരെ ഉള്‍പ്പെടെ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്ലസ്റ്ററായ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 22 പേര്‍ക്ക് കൂടി രോഗി സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 498 ആയി. ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 429 പേരില്‍ 411 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 14 ആരോഗ്യപ്രവര്‍ത്തകരും ഇതില്‍പ്പെടും. രോഗം ബാധിച്ച് ചികിത്സയിലായിരുന്നു 258 പേര്‍ ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. മടവൂരില്‍ 15 പേര്‍ക്കും പൊഴിയൂരിലും ചെമ്പകശേരിയും…

Read More