Author: News Desk

മനാമ: കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെ മൂന്നാം ഘട്ടത്തിൽ പങ്കെടുക്കാൻ സന്നദ്ധരായ സന്നദ്ധപ്രവർത്തകർക്ക് ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ രാവിലെ 08:00 മുതൽ രാത്രി 08:00 വരെ വാക്സിൻ എടുക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6000 ത്തോളം സന്നദ്ധപ്രവർത്തകരാണ് മൂന്നാം ഘട്ട ട്രയലിന് സന്നദ്ധരായിരിക്കുന്നത്. 18 വയസ്സിന് മുകളിലുള്ളവരെയാണ് ക്ലിനിക്കൽ ട്രയലിന് ഉൾപ്പെടുത്തിയിട്ടുള്ളത്. കൊറോണ വൈറസ് പാൻഡെമിക് വ്യാപിക്കുന്ന സാഹചര്യത്തിൽ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള എല്ലാ മുൻകരുതലും പ്രതിരോധ നടപടികളും ത്വരിതപ്പെടുത്തുന്നതിലൂടെ രോഗ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള തുടർനടപടികളുടെ ഭാഗമായാണ് ഈ നീക്കം. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

ജിദ്ദ: സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ കഴിഞ്ഞ നാളുകളെക്കാള്‍ കുറവാണ്. ഇന്ന് 1,184 പേരിലാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മൊത്തം കൊറോണ ബാധിച്ച് മരിച്ചവര്‍ 3,619 പേരായി. രോഗമുക്തി നേടിയവര്‍ 1374 പേരുമാണ്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗബാധിതര്‍ 3,06,370 പേരാണ്. ഇതില്‍ 2,78,441 പേരാണ് മൊത്തം രോഗമുക്തരായിട്ടുള്ളത്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 24,310 പേരാണ്. ഇവരില്‍ 1652 പേര്‍ ഗുരുതരാവസ്ഥയിലാണ്. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

മലയാളത്തിൽ ഇരുപത്തഞ്ചോളം ചിത്രങ്ങൾ സംവിധാനം ചെയ്ത നിസാറാണ് കളേഴ്സ് സംവിധാനം ചെയ്യുന്നത്. മെഗാ മീഡിയ പ്രൊഡക്ഷൻ ഹൗസ് ദുബൈയുടെ സഹകരണത്തോടെ, ലൈംലൈറ്റ്സ് പിക്ച്ചേഴ്സിനു വേണ്ടി അജി ഇടിക്കുള, ജിയ ഉമ്മൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ശരത് കുമാറിൻ്റെ മകൾ വരലക്ഷ്മി ശരത് കുമാർ, ഇനിയ, ദിവ്യ പിള്ള, രാംകുമാർ, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. ചടുലമായ മാർഷൽ ആർട്സും, എയ്റോബിക് ഡാൻസിൻ്റെ വശ്യതയും, കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മനോഹരമായ തീം മ്യൂസിക്കും, ഇമ്പമാർന്ന ഗാനങ്ങളും, കളേഴ്സിൻ്റെ എടുത്തു പറയേണ്ട സവിശേഷതകൾ ആണ്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിൻ്റെ സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്നു. കുടുംബ ബന്ധങ്ങളുടെ കഥയാണ് കളേഴ്സ് പറയുന്നത്. ചിത്രത്തിലെ നായികയായ വരലക്ഷ്മി ശരത് കുമാറിൻ്റെ കസിൻ ആയ രാംകുമാറാണ് നായകനായി എത്തുന്നത്.തമിഴിൽ ഇതൊരു വലിയ വാർത്തയായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ പ്രമേയവും, അവതരണവും ,കളേഴ്സ് എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നു.എസ്.പി.വെങ്കിടേഷിൻ്റെ ഇമ്പമാർന്ന ഗാനങ്ങളും, മനോഹരമായ ലൊക്കേഷനുകളും ചിത്രത്തിൻ്റെ ഹൈലൈറ്റ് തന്നെയാണ്.…

Read More

മനാമ: കഴിഞ്ഞ ജൂലൈ-16-ന് (മലയാളമാസം, കർക്കിടകം-1) തുടങ്ങിയ രാമായണ പാരായണയജഞം മുപ്പത്തിരണ്ടാം ദിനമായ ആഗസ്ത്-16-ന് മംഗളകരമായി പര്യവസാനിച്ചു. കൊറോണവൈറസിന്റെ പ്രതിരോധാർദ്ധം ഓൺലൈനിൻലൂടെ നടത്തപ്പെട്ട രാമായണമാസാചരണം എല്ലാവരും വീടുകളിൽ ഇരുന്നുതന്നെയാണ് പൂർത്തീകരിച്ചത്. നൂറ്റിയമ്പതോളം കുടുംബങ്ങൾ പങ്കെടുത്ത രാമായണ പാരായണയജഞത്തിൻ്റെ സമാപന ചടങ്ങിൽ ശബരിമല അയ്യപ്പസേവാസംഘം ദേശീയ അധ്യക്ഷൻ, സ്വാമി അയ്യപ്പദാസ് മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിച്ചു. പുണ്യ കർമ്മങ്ങളുടെ മഹത്വത്തെപ്പറ്റിയും ലോകം മുഴുവൻ ഒരുപാട് കഷ്ടനഷ്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ ഇത്തരം പ്രവർത്തങ്ങളിലൂടെയുള്ള പ്രാർഥനകൾ ലോകനൻമ്മക്ക് കാരണമാകും എന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ് പ്രവീൺ നായർ, സഹ സമ്പർക്ക് സുരേഷ് ബാബു, സംസ്കൃതി ബഹ്‌റൈൻ കേരളഘടകം പ്രസിഡന്റ്, സിജു കുമാർ ഉൾപ്പടെ മറ്റ് അംഗങ്ങളുടേയും സഹകരണത്തോടെ നടത്തപ്പെട്ട ഈ വർഷത്തെ രാമായണ മാസാചരണം സംസ്കൃതി ബഹ്‌റൈൻ-കേരളംഘടകം സെക്രട്ടറിയും പ്രോഗ്രാം…

Read More

തിരുവനന്തപുരം: നെയ്യാറ്റിൻകര പുളിങ്കുടിയിലെ എആർ ക്യാംപിലേക്ക് പിടിച്ചെടുത്ത കായൽ മീൻ രഹസ്യമായി വിൽപ്പന നടത്തിയ പോലീസുകാർക്കെതിരെ നടപടി. മംഗലപുരം സ്റ്റേഷനിലെ മൂന്ന് എഎസ്ഐമാർക്കെതിരെയാണ് ക്യാംപിലേക്ക് മീൻ വിൽപ്പന നടത്തിയതിന് നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം തീരപ്രദേശവാസികൾ കായലിൽ നിന്നും വലവീശി പിടിച്ച കരിമീൻ , തിലോപ്പിയ , വരാൽ തുടങ്ങിയ മീനുകൾ മരുക്കുംപുഴ കടവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് എത്തി മീൻ പിടിച്ചെടുക്കുകയായിരുന്നു. തുടർന്നാണ് പിടിച്ചെടുത്ത മീൻ എ ആർ ക്യാപിലേക്ക് വിൽപ്പന നടത്തുകയും ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. സംഭവം വാർത്തയായതിന് തുടർന്നാണ് റൂറൽ എസ്പി നടപടിയെടുത്തു. കൂടാതെ സ്റ്റേഷനുള്ളിലും മീൻ പാചകം ഉണ്ടായിരന്നുമെന്നും സംഭവം വിവാദമായതോടെ ആറ്റിങ്ങൽ ഡിവൈഎസ്പി വി.എസ് ദിനരാജിന് അന്വേഷണ ചുമതല നൽകിയിരുന്നു ഡിവൈഎസ്പിയുടെ റിപ്പോർട്ടിലാണ് നടപടി. സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡിജിപി ഉൾപ്പെടെ വിശദീകരണം തേടിയിരിക്കുന്നു.

Read More

തിരുവനന്തപുരം : അമരവിള എക്സൈസ് ചെക്‌പോസ്റ്റില്‍ പണവും മത്സ്യവും പാരിതോഷികങ്ങളും കൈപ്പറ്റുന്നതായി ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. രണ്ട് പ്രിവന്റീവ് ഓഫീസര്‍, രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍, സംഭവസമയം ചെക്ക് പോസ്റ്റ് ചുമതല ഉണ്ടായിരുന്ന എക്സൈസ് ഇന്‍സ്‌പെക്ടര്‍ എന്നിവരെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. അമരവിള ചെക്ക്പോസ്റ്റിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ഉത്തരവാദിത്ത്വം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സ്ഥലം മാറ്റി. എക്സൈസ് വകുപ്പിന് അവമതിപ്പ് ഉളവാക്കുന്ന വിധമുള്ള പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് കമ്മിഷണര്‍ എസ് ആനന്ദകൃഷ്ണന്‍ അറിയിച്ചു.

Read More

എറണാകുളം: ഓണക്കാലത്ത് മലയാളികൾക്ക് ഒഴിവാക്കാനാകാത്ത കാര്യങ്ങളിൽ ഒന്നാണ് കൈത്തറിയുടെ ഓണപ്പുടവകൾ. കോവിഡിൻ്റെ പശ്ചാത്തലത്തിൽ വിപണന മേളകൾ കാര്യമായി നടക്കാത്തതും ഷോപ്പിംഗുകൾ കുറഞ്ഞതും ഓണപ്പുടവകൾ വാങ്ങുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിച്ചിട്ടുണ്ട്. കൈത്തറിയുടെ യഥാർത്ഥ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഈ സാഹചര്യത്തിൽ ഓൺലൈൻ വിപണനം സാധ്യമാക്കുകയാണ് ചേന്ദമംഗലം കൈത്തറി. ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്ത്ത് സഹകരണ സംഘം എച്ച് 191 ആണ് ഓൺലൈൻ വിപണനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സംഘത്തിൻ്റെ ഫേസ്ബുക്ക് പേജിൽ ഉത്പന്നങ്ങളുടെ ചിത്രങ്ങളും വീഡിയോകളും നൽകിയിട്ടുണ്ട്. 9446927345 എന്ന വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ ആവശ്യമുള്ള ഉത്പന്നങ്ങളുടെ ചിത്രങ്ങൾ നൽകും. ഇത് നോക്കി വാങ്ങുന്നവർക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. വിലയും മറ്റ് വിവരങ്ങളും ഇതോടൊപ്പം നൽകും. കൈത്തറി സാരികൾ 1150 മുതൽ 4100 രൂപ വരെയും സെറ്റ് മുണ്ടുകൾ 1400 മുതൽ 2300 രൂപ വരെയും വിലകളിൽ ലഭിക്കും. മുണ്ടുകൾ 975 മുതൽ 1800 രൂപ വിലയിൽ ലഭിക്കും. റെഡിമെയ്ഡ് ഷർട്ടുകളും ഷർട്ട് മെറ്റീരിയലുകളും…

Read More

കൊച്ചി: സപ്ലൈകോ ഓണക്കിറ്റിനായി ഇ-ടെണ്ടറിലൂടെ ല ഭ്യമാക്കിയ ശർക്കരയിൽ ഗുണ നിലവാരമില്ലാത്ത ശർക്കര തിരിച്ചയക്കാൻ ഡിപ്പോ മാനേജർമാർക്ക് സിഎംഡി (ഇൻ-ചാർജ് ) അലി അസ്ഗർ പാഷ നിർദ്ദേശം നൽകി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് സപ്ലൈകോ ഗുണനിലവാര പരിശോധനയ്ക്ക് എൻഎബി എൽ അംഗീകാരമുള്ള ലാബുകളിൽ 36 സാമ്പിളുകൾ അയച്ചു. ഇതിൽ അഞ്ചു സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചതിൽ രണ്ടെണ്ണത്തിന് നിർദ്ദിഷ്ട നിലവാരമുള്ളതായി ലാബ് കണ്ടെത്തി.മൂന്നെണ്ണത്തിന് ഗുണനിലവാരം കുറവായിട്ടാണ് കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു. സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ നിറം ചേർത്തതായും ഒന്നിൽ സുക്രോസിൻ്റെ അളവ് കുറഞ്ഞിരിക്കുന്നതായാണ് പരിശോധനാ ഫലം. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തൊടുപുഴ, നെടുങ്കണ്ടം, വൈക്കം ,റാന്നി, പാറക്കോട്, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലെ ഡിപ്പോകളിൽ വിതരണക്കാർ നൽകിയ 3620 ക്വിന്റൽ ശർക്കര തിരിച്ചയക്കാനാണ് സിഎംഡി നിർദ്ദേശം നൽകിയത്. തിരിച്ചയക്കുന്നതിൻ്റെ ഫലമായി ശർക്കരയുടെ ലഭ്യതക്കുറവുള്ള സ്ഥലങ്ങളിൽ നൽകുന്ന ഓണക്കിറ്റിൽ നിലവിലുള്ള പഞ്ചസാരയ്ക്കു പുറമെ ശർക്കരക്കു പകരമായി ഒന്നര കിലോ പഞ്ചസാര അധികമായി നൽകാനും തീരുമാനിച്ചതായി സിഎംഡി…

Read More

റിയാദ്: ഹിജ്‌റ വര്‍ഷാരംഭമായ ആഗസ്ത് 20 വ്യാഴാഴ്ച മുതല്‍ സൗദിയിലെ മൊത്ത ചില്ലറ മേഖലയിലെ ഒമ്പത് വ്യാപാര മേഖലകളില്‍ 70 ശതമാനം വരെ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നു. ഇതിനെ തുടർന്ന് റിയാദ് സിറ്റിയിലെ വ്യാപാര സ്ഥാപനങ്ങളിലും ഷോപ്പുകളിലും മാര്‍ക്കറ്റുകളിലും മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ ആരംഭിച്ചു. റിയാദ് പൊലീസിന്റെ സഹായത്തോടെ 168 ഷോപ്പുകളില്‍ പരിശോധനകള്‍ നടത്തിയതായും ഏഴ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും 111 മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതായും മാനവ വിഭവ മന്ത്രാലയം റിയാദ് ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് ഹര്‍ബി വ്യക്തമാക്കി. തൊഴില്‍ മാര്‍ക്കറ്റില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തിക്കൊണ്ടുവരികയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്വദേശികള്‍ക്ക് തൊഴില്‍ മേഖലയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുകയും ചെയ്യണമെന്നത് മന്ത്രാലയത്തിന്റെ നയമാണ്. ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവില്‍ നവീകരണത്തിന് സംഭാവനയായി ലഭിച്ചത് 7 കിലോ സ്വര്‍ണം. നിര്‍മാണം ഉടന്‍ പുനരാരംഭിക്കും. സ്വര്‍ണ വില റെക്കോര്‍ഡിൽ നിൽക്കുമ്പോഴും ഭക്തര്‍ സംഭാവനയായി നല്‍കിയതാണ് ഇത്. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ക്ഷേത്ര നവീകരണം ആരംഭിച്ചത് . ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ശ്രീകോവില്‍ സ്വര്‍ണം പൂശുന്നത്. ഏഴ് അടുക്കുകളായി സ്വര്‍ണം പൂശാന്‍ 18 കിലോ സ്വര്‍ണം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. തഞ്ചാവൂരില്‍ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് പണി നടത്തുന്നത്. നവീകരണത്തിന് ആവശ്യമുള്ള സ്വര്‍ണം മുഴുവന്‍ സംഭാവനയായി സ്വീകരിക്കാനാണ് തീരുമാനം. ഇതില്‍ കുറവു വന്നാല്‍ അടുക്കുകളുടെ എണ്ണം കുറയ്ക്കും. ഇതിനകം തന്നെ രണ്ട് താഴികക്കുടങ്ങള്‍ പൂര്‍ണമായി സ്വര്‍ണം പൂശി കഴിഞ്ഞു. 410 ഗ്രാം (51.25 പവന്‍) വീതം സ്വര്‍ണമാണ് ഓരോ താഴികക്കുടങ്ങളിലും ഉപയോഗിച്ചത്. ഇനി ഒരു താഴികക്കുടം സ്വര്‍ണം പൂശാനായി അവശേഷിക്കുന്നുണ്ട്.

Read More