- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്‌റൈന് വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
മനാമ: ബഹറിനിൽ പുതുതായി 292 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 118 പേർ പ്രവാസി തൊഴിലാളികളാണ്. 171 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 3 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 49,330 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 392 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 45,981 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 93.21 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,165 പേരാണ്. ഇവരിൽ 34 പേരുടെ നില ഗുരുതരമായും 3,131 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 6.42 ശതമാനം പേർ ഇപ്പോൾ ചികിത്സയിലാണ്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 184 ആയി ഉയർന്നു. മരണനിരക്ക് 0.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,602 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 10,39,571 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു പേരിൽ നിന്നായി 90 ലക്ഷം രൂപ വിലവവരുന്ന സ്വർണ്ണവും മുപ്പത്തി എണ്ണായിരം രൂപയുടെ വിദേശ നിർമിത സിഗരറ്റും പിടികൂടി. 81 ലക്ഷത്തിൻ്റെ സ്വർണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി ടി.പി ഷെരീഫ് ആണ് പിടിയിലായത്. ഒരു കിലോ 699 ഗ്രാം സ്വർണം ഇയാളിൽ നിന്ന് പിടികൂടി. റിയാദിൽ നിന്നുള്ള സ്പൈസ് ജറ്റ് വിമാനത്തിലെത്തിയതായിരുന്നു യാത്രക്കാരൻ. കരിപ്പൂർ എയർ ഇൻ്റലിജൻസ് യൂണിറ്റിൻ്റെ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. ചെക്കിൻ ഇൻ ബാഗിലെ എമർജൻസി ലാംപിലെ ബാറ്ററിയിൽ ഒളിപ്പിച്ചായിരുന്നു സ്വർണക്കട്ടികൾ കടത്താൻ ശ്രമം. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 7 ലക്ഷം വിലമതിക്കുന്ന 146 ഗ്രാം സ്വർണവും മുപ്പത്തെണ്ണായിരം രൂപയുടെ വിദേശ നിർമ്മിത സിഗരറ്റും പിടിച്ചെടുത്തു. കാസർകോട് സ്വദേശി ബണ്ടിച്ചാൽ ഇസ്മായിൽ ആണ് പിടിക്കപ്പെട്ടത്.
മനാമ: മനുഷ്യാവകാശങ്ങളെ മാനിക്കുന്നത് ബഹ്‌റൈൻ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (എൻഐഎച്ച്ആർ) ചെയർപേഴ്‌സൺ മരിയ ഖൗറി പറഞ്ഞു. ബഹ്‌റൈന്റെ പുതിയ ദേശീയ മനുഷ്യാവകാശ പ്രവർത്തന പദ്ധതിയെ അവർ പ്രശംസിച്ചു. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ ഭാവി കാഴ്ചപ്പാടിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് പുതിയ മനുഷ്യാവകാശ പ്രവർത്തന പദ്ധതി. എല്ലാ മനുഷ്യർക്കും നീതി, സമത്വം, അന്തസ്സ് എന്നിവ ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം അവർ വ്യക്തമാക്കി. അംഗവൈകല്യമുള്ളവരുടെ അവകാശങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നിവയുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിൽ ബഹ്‌റൈന് ഒരു വിശിഷ്ടമായ റെക്കോർഡുണ്ടെന്ന് ഖൗറി ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് രോഗികൾക്ക് അത് പൗരന്മാരോ താമസക്കാരോ ആയിരുന്നാലും തുല്യവും മാനുഷികവുമായ പരിഗണനയാണ് ബഹ്‌റൈൻ നൽകുന്നത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 5 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം ഗാന്ധിപുരം സ്വദേശി ശിശുപാലന്‍…
മനാമ: ബഹ്‌റൈനിൽ പുതുതായി 377 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 138 പേർ പ്രവാസികളാണ്. 231 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. യാത്രയുമായി ബന്ധപ്പെട്ടു 8 പേർക്ക് രോഗം ബാധിച്ചു. ബഹ്‌റൈനിലെ ആകെ രോഗബാധിതർ 49,038 ആണ്. രാജ്യത്ത് 423 പേർ പുതുതായി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവർ 45,589 പേരാണ്. 92.97 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,266 പേരാണ്. ഇവരിൽ 33 പേരുടെ നില ഗുരുതരമായി തുടരുന്നു. 3233 പേരുടെ നില തൃപ്തികരമാണ്. ഇതുവരെ ബഹറിനിൽ പരിശോധനയ്ക്ക് വിധേയരായവർ 10,29,969 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,166 പേരെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്.
മനാമ: ഐ വൈ സി സി റിഫാ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ പ്രവാസികളായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിനോട് അനുബന്ധിച്ച് “ഓൺലൈൻ ഓണപ്പാട്ട് മത്സരം” സംഘടിപ്പിക്കുന്നു.ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ ക്യാഷ് പ്രൈസ് നൽകുന്നു.കൂടാതെ ഏറ്റവും കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്ന വീഡിയോക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടാകും. ഓൺലൈൻ ഓണപ്പാട്ട് മത്സരത്തിൽ പങ്കെടുക്കുവാൻ രെജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ആഗസ്റ്റ് 27 ആണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടേണ്ട വാട്സ്ആപ്പ് നമ്പറുകൾ താഴെ കൊടുക്കുന്നു. 39501656,33059692,39799847,38975945,66988833 ഈ മത്സരത്തിന്റെ വിജയത്തിന് ബഹ്‌റൈനിലെ എല്ലാ പ്രവാസികളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഐ വൈ സി സി ഭാരവാഹികളായ ബെന്നി മാത്യു,ഷമീർ അലി.രാജേഷ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ജനസാന്ദ്രതയുള്ള മേഖലയില്‍ സ്‌ഫോടനം നടത്താന്‍ ഐഎസ് നിര്‍ദേശിച്ചിരുന്നെന്ന് കഴിഞ്ഞ ദിവസം പിടിയിലായ ഭീകരന്‍ അബാദുള്‍ യൂസഫ്. ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബവുമായി രാജ്യം വിടാന്‍ പദ്ധിതിയിട്ടിരുന്നതായും ഇയാള്‍ വെളിപ്പെടുത്തി. അഫ്ഗാനിസ്താനിലോ, സിറിയയിലോ കുടുംബവുമായെത്തി ഐഎസില്‍ ചേരാണ് ഉദ്ദേശിച്ചിരുന്നതെന്നും അബ്ദുള്‍ യൂസഫ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മകന്‍ ചെയ്തത് തെറ്റാണെന്നും ഇത്തരം പ്രവര്‍ത്തികളില്‍ സങ്കടമുണ്ടെന്നും, ഐഎസ് ബന്ധം അറിഞ്ഞപ്പോള്‍ മകനോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടിരുന്നതായും അറസ്റ്റിലായ യൂസഫിന്റെ അച്ഛന്‍ കഫീല്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയിലെ ഏതെങ്കിലും നഗരത്തില്‍ ആക്രമണം നടത്താന്‍ ഐഎസില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നു. അതേസമയം ആക്രണം നടത്താന്‍ ഇയാള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ച മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മനാമ: ബാങ്ക് നറുക്കെടുപ്പിലൂടെ ലഭിച്ച 20 ലക്ഷത്തോളം വരുന്ന തുക സ്വന്തം സ്റ്റാഫുകൾക്ക് വീതിച്ചു നൽകിയ മുജീബ് പ്രവാസി മലയാളികൾക്ക് അഭിമാനം ആയി. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ പ്രാധാന്യമായിരുന്നു ഈ മലയാളിയുടെ മനസിന്. https://youtu.be/TWhYI8HvNGg
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ മയിലുകള്‍ക്ക് തീറ്റ കൊടുക്കുന്ന ദൃശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹമാധ്യമത്തില്‍ പങ്കുവച്ചു. അദ്ദേഹത്തിന്റെ പ്രഭാത വ്യായാമ വേളയിൽ ചിത്രീകരിച്ച കുറെ ദൃശ്യങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത വീഡിയോയാണ് പോസ്റ്റ് ചെയ്തത്. https://www.facebook.com/StarvisionMal/videos/1451702068352378/ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ‘വിലയേറിയ നിമിഷങ്ങൾ’ എന്ന് അടിക്കുറിപ്പും നൽകി.വീഡിയോ പങ്കുവച്ച് ഒരു മണിക്കൂറിനകം ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന യാത്രയുടെ നടത്തിപ്പു ചട്ടങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളാണ് തീരുമാനിച്ചിരിക്കുന്നത്. 13 രാജ്യങ്ങളുമായി എയര്‍ബബിള്‍ സുരക്ഷാ ക്രമീകരണത്തോടെ നടത്താനുദ്ദേശിക്കുന്ന യാത്രയോടനുബന്ധിച്ചാണ് തീരുമാനം. ഇതോടൊപ്പം വന്ദേഭാരത് മിഷനും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ വന്ദേഭാരത് മിഷന്റെ ഭാഗമാണെങ്കില്‍ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതി. എയര്‍ബബിള്‍ സംവിധാനം വഴി വിവിധ രാജ്യങ്ങളുടെ വിമാനങ്ങളില്‍ വരുന്നവര്‍ രജിസറ്റര്‍ ചെയ്യേണ്ടതില്ലെന്നുമാണ് പുതിയ തീരുമാനം. അവര്‍ യാത്രചെയ്യുന്ന വിമാനക്കമ്പനികള്‍ യാത്രക്കാരുടെ വിവരങ്ങള്‍ അതാത് എംബസിയില്‍ ഏല്‍പ്പിക്കാറുള്ളത് തുടരുമെന്നും ആഭ്യന്തരവകുപ്പറിയിച്ചു.
