- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
മനാമ: ബഹ്‌റൈനിൽ കാർ മോഷണത്തിന് മൂന്നുപേർ അറസ്റ്റിലായി. റിഫയിലെ ഒരു വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ചതിനാണ് അറസ്റ്റിലായത്. 25 നും 32 നും ഇടയിൽ പ്രായമുള്ള മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. മൂന്നുപേരിൽ ഒരാൾ കാർ മോഷ്ടിക്കുകയും മറ്റ് രണ്ട് പേർക്ക് അത് കൈമാറുകയും ചെയ്തു. ഇവർ വാഹനം സ്ക്രാപ്പിന് നൽകുകയായിരുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് സമർപ്പിക്കാൻ നിയമനടപടികൾ ആരംഭിച്ചു. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
ജിദ്ദ: ജിദ്ദ പെരിന്തല്‍മണ്ണ മണ്ഡലം കെഎംസി സെക്രട്ടറിയും ജിദ്ദയിലെ പെരിന്തല്‍മണ്ണ കൂട്ടായ്മകളില്‍ നേതൃത്വ പരമായ പങ്കുവഹിക്കുകയും ചെയ്യുന്ന നാലകത്ത് ഹാഷിം മാസ്റ്റര്‍ക്ക് മണ്ഡലം കെഎംസിസി യാത്രയയപ്പു നല്‍കി. കോവിഡ് വ്യാപന സമയത്ത് ജിദ്ദ ലോക് ഡൗണ്‍ ആയപ്പോള്‍ ജിദ്ദയിലെ മലയാളി സമൂഹത്തില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെട്ട് താമസസ്ഥലത്തേക്ക് ഭക്ഷണം എത്തിച്ചുനല്‍കി നിരവധി പേര്‍ക്ക് താങ്ങായി മാറിയ പെരിന്തല്‍മണ്ണ സ്വദേശി സ്‌നാക് ബാബുവിനെയും യോഗം ആദരിച്ചു. പ്രസിഡണ്ട് ടിഎന്‍പുരം മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉത്ഘാടനം ചെയ്തു. ബാബു മണ്ണാര്‍മല, അബു കട്ടുപ്പാറ, മുഹമ്മദാലി മുഞ്ഞ്യാര്‍, മുസ്ഥഫ കോഴിശ്ശീരി, ശംസു പാറല്‍, മുജീബ് പികെ, ബാബു എംടി, മുസ്ഥഫ കട്ടുപ്പാറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഹാഷിം മാസ്റ്റര്‍, ബാബു സ്‌നാക്ക് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. അഷ്‌റഫ് താഴേക്കോട് സ്വാഗതവും റഷീദ് കീഴിശ്ശീരി നന്ദിയും പറഞ്ഞു. Please like and share…
മനാമ: കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി, എല്ലാ പൗരന്മാർക്കും താമസക്കാർക്കും അന്താരാഷ്ട്ര അംഗീകാരമുള്ള മെഡിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി സജ്ജീകരിച്ചിരിക്കുന്ന മൊബൈൽ യൂണിറ്റുകൾ വഴി ആരോഗ്യ മന്ത്രാലയം റാൻഡം കോവിഡ് -19 പരിശോധന തുടരുന്നു. ഓരോ പ്രദേശത്തും 300-400 ടെസ്റ്റുകളാണ് നടത്തുന്നത്. ദിവസേന മൊത്തം 2,300 പരിശോധനകളാണ് നടത്തുന്നതെന്ന് മൊബൈൽ യൂണിറ്റുകളുടെ മേധാവി ഡോ. തഗ്‌രിദ് അജൂർ പറഞ്ഞു. രോഗമുക്തി വേഗത്തിലാക്കാനും രോഗ വ്യാപനം പരിമിതപ്പെടുത്താനും രോഗലക്ഷണങ്ങളില്ലാത്ത കേസുകൾ നിരീക്ഷിക്കുന്നതിനുമാണ് ഈ റാൻഡം പരിശോധന ലക്ഷ്യമിടുന്നത്. പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിലൂടെ അവബോധം വളർത്തുന്നതിനും സാമൂഹിക അകലം പാലിക്കൽ, നിരന്തരം കൈ കഴുകൽ തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കുന്നതിന്റെ പ്രാധാന്യം ഉറപ്പുവരുത്തുന്നതിനും ഈ കാമ്പെയ്‌നുകൾ സഹായിക്കുന്നു. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
ഡൽഹി: സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത പ്രവര്‍ത്തക സമിതിയോഗത്തെ അറിയിച്ചു. പുതിയ നേതാവിനെ നിശ്ചയിക്കണമെന്നും അതിനുള്ള നടപടികൾ തുടങ്ങണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. സോണിയ ഗാന്ധി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ വെർച്വൽ മീറ്റിംഗിൽ നടത്തിയ പ്രസംഗത്തിലാണ് ഇടക്കാല പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ സ്‌ഥാനം ഒഴിവാക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടത്. സ്ഥിരം അധ്യക്ഷ പദവി ആവശ്യപ്പെട്ട് 23 നേതാക്കൾ ഹൈക്കമാന്‍റിന് എഴുതിയ കത്തിനെ ചൊല്ലി വാദ പ്രതിവാദങ്ങളും പ്രവര്‍ത്തക സമിയിൽ നടക്കുന്നുണ്ട്. കോൺഗ്രസിന് മുഴുവൻ സമയ നേതൃസ്ഥാനം വേണമെന്ന് മുതിര്‍ന്ന നേതാക്കളെഴുതിയ കത്ത് മാധ്യമങ്ങൾക്ക് ചോര്‍ന്നതും പ്രവര്‍ത്തക സമിതിയോഗത്തിൽ ചര്‍ച്ചയായി. എന്നാൽ സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് മൻമോഹൻ സിങും എകെ ആന്‍റണിയും ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെ നിരവധി പ്രധാന വ്യക്തികൾ തുടരാൻ ഗാന്ധിയെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp…
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പിപിപി വഴി വികസിപ്പിക്കുന്നതിനെ എതിർത്തുകൊണ്ട് പ്രമേയം പാസാക്കുന്നത് കേരള മുഖ്യമന്ത്രിയും കോൺഗ്രസും ജനങ്ങളിൽ നിന്ന് വളരെ അകലെയാണെന്ന് തെളിയിക്കുന്നതായും, ജനങ്ങളുടെ മാനസികാവസ്ഥ വികസനത്തിനും വളർച്ചയ്ക്കും വേണ്ടിയാണ് എന്നും കേന്ദ്രമന്ത്രി വി മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധമുള്ള മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ പ്രമേയ ചർച്ചയിൽ ഒ.രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം : സ്വർണക്കടത്ത് കേസ്, ലൈഫ് മിഷൻ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ അവിശ്വാസപ്രമേയം പ്രതിപക്ഷ എംഎൽഎ വി.ഡി സതീശൻ സഭയിൽകൊണ്ടുവന്നു.സ്വർണക്കടത്തിന് ആസ്ഥാനമായത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി കപ്പിത്താനായുള്ള കേരലത്തിലെ ഭരണമെന്ന കപ്പൽ ആടി ഉലയുകയാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. സെക്രട്ടേറിയെറ്റില്‍ അന്വേഷണ ഏജന്‍സികള്‍ കയറി ഇറങ്ങുകയാണ്. എന്ത് അറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചതെന്നും വി ഡി സതീശന്‍ ചോദിച്ചു. കള്ളക്കടത്തുകാര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മറയാക്കി. പിന്‍വാതിലിലൂടെ സെപ്യ്സ് പാര്‍ക്കില്‍ ജോലിക്ക് കയറി. ഐടി വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ നിയമനം അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കണോ എന്നും വി ഡി സതീശന്‍ ചോദിച്ചു. ലൈഫ് മിഷൻ വിവാദവും വി.ഡി സതീശൻ സഭയിൽ ഉന്നയിച്ചു. നല്ല ഉദ്ദേശ്യത്തോടെയാകാം വിദേശ സഹായം തേടിയത്. എന്നാൽ 4.25 കോടി കമ്മീഷൻ കൂടിപ്പോയി. ഗൗരവകരമായി ഇക്കാര്യം അന്വേഷിക്കാൻ തയ്യാറുണ്ടോ. പാവങ്ങളുടെ ലൈഫ് മിഷൻ…
മനാമ: ബഹ്‌റൈനിൽ പൊതുസ്‌ഥലങ്ങളിൽ ഫേസ് മാസ്‌ക് ധരിക്കണമെന്ന തീരുമാനം നടപ്പാക്കിയതിനുശേഷം പൊതു സ്ഥലങ്ങളിൽ 22,462 ഫെയ്സ് മാസ്ക് ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് ചീഫ് ഓഫ് ഓപ്പറേഷൻസ് ആന്റ് ട്രെയിനിംഗ് അഫയേഴ്സ് ബ്രിഗേഡിയർ ജനറൽ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 5214 ലംഘനങ്ങളും ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 4571 ലംഘനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മുഹർറക് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 6547 ലംഘനങ്ങളും സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 3215 നിയമലംഘനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനറൽ സെക്യൂരിറ്റിയിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെൻറ് 6541 ലംഘനങ്ങളും പോർട്ട്സ് സെക്യൂരിറ്റി ജനറൽ അഡ്മിനിസ്ട്രേഷൻ 202 ലംഘനങ്ങളും രേഖപ്പെടുത്തി. മുൻകരുതൽ നടപടികൾ ലംഘിക്കുന്നവർക്ക് നിയമം ബാധകമാക്കുന്നതിനൊപ്പം, ബോധവൽക്കരണ കാമ്പെയ്‌നുകൾ തുടരുകയാണെന്നും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിടുന്നുണ്ടെന്നും പൗരന്മാർക്കും താമസക്കാർക്കും അവബോധം വർദ്ധിപ്പിക്കാനും വൈറസ് ഇല്ലാതാക്കുന്നതിനുള്ള രാജ്യത്തിന്റെ…
അമേരിക്കൻ സംഘടനാ ചരിത്രത്തിൽ പുതിയ ഒരധ്യായത്തിനു തുടക്കം കുറിച്ച് കൊണ്ട് അമേരിക്കൻ റീജിയനിൽ വേൾഡ് മലയാളി കൗണ്സിലിന്റെ ഇരുവിഭാഗങ്ങളും യോജിച്ചു പ്രവർത്തിക്കുവാൻ സംയുക്തമായി കൂടിയ യോഗത്തിൽ തീരുമാനിച്ചു. വിഭാഗീയതക്കതീതമായി മലയാള ഭാഷയുടെ സംരക്ഷണത്തിനും മലയാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി ഒരു പുതിയ പ്രവർത്തന ശൈലിയുമായി മുൻപോട്ടു പോകാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ളയും റീജിയണൽ ചെയര്‍മാന്‍ പി സി മാത്യുവും യോഗത്തിൽ ഐക്യകണ്ഠേന പ്രഖ്യാപിച്ചു . വേൾഡ് മലയാളി കൗൺസിലിന് പുതിയ ദിശാബോധം നൽകികൊണ്ട് 2020 ഓഗസ്റ്റ് പതിനെട്ടിന് നടന്ന സംയുക്ത സമ്മേളനത്തിൽ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റു. ഡാളസ് പ്രൊവിൻസിൽ നിന്നും ഫിലിപ്പ് തോമസ് ചെയർമാനായുള്ള റീജിയണൽ എക്സിക്യൂട്ടീവിൽ ന്യൂ ജേഴ്‌സിയിൽ നിന്നും സുധീർ നമ്പ്യാർ പ്രസിഡന്റും, പിൻറ്റോ കണ്ണമ്പള്ളി സെക്രട്ടറിയും നോർത്ത് ടെക്സാസ് പ്രൊവിൻസിൽ നിന്നും സെസിൽ ചെറിയാൻ സി.പി.എ ട്രഷററുമായിരിക്കും. എൽദോ പീറ്റർ (അഡ്മിൻ വി.പി…
കൊല്ലം: കൊട്ടാരക്കര വാളകം സ്വദേശി ബിനോയി ബാലകൃഷ്ണൻ (43) ഇന്ന് രാവിലെബഹ്‌റൈനിലെ സൽമാനിയ ആശുപത്രിയിൽ വെച്ചു മരണപ്പെട്ടു. ഭാര്യയും രണ്ടു കുട്ടികളും അമ്മയും അടങ്ങുന്ന കുടുംബം ബഹ്‌റൈനിൽ ഉണ്ട്. അൽ മൻസൂരി കാറ്ററിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
