Author: News Desk

എറണാകുളം: ബിഎസ്‌സി ആര്‍ക്കിയോളജിക്ക് ഒന്നാം റാങ്ക് നേടിയ ബീഹാര്‍ സ്വദേശിനി പായല്‍ കുമാരിക്ക് അനുമോദനവുമായി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി ആനന്ദും. കങ്ങരപ്പടിയില്‍ താമസിക്കുന്ന പ്രമോദ് കുമാര്‍ എന്ന അതിഥി തൊഴിലാളിയുടെ കുടുംബത്തിലേക്കാണ് റാങ്കിന്റെ തിളക്കമെത്തിയത്. പെരുമ്പാവൂര്‍ മാര്‍ത്തോമ കോളേജ് ഫോര്‍ വിമനിലെ വിദ്യാര്‍ഥിയാണ് പായല്‍. ഇന്ത്യന്‍ ഭരണഘടന, നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ എന്നീ പുസ്തകങ്ങള്‍ സബ് കളക്ടര്‍ പായലിനു നല്‍കി. സിവില്‍ സര്‍വ്വീസാണ് തന്റെ ലക്ഷ്യമെന്നു പായല്‍. പിജിക്കു ശേഷം സിവില്‍ സര്‍വ്വീസ് പരിശീലനത്തിനു പോകാനാണ് താല്‍പര്യം. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് കേരളത്തിലെന്ന് പായല്‍ പറയുന്നു. തന്റെ പ്രയത്‌നത്തോടൊപ്പം ഇവിടുത്തെ മികച്ച പഠന സാഹചര്യവുമാണ് തന്നെ റാങ്കിലേക്ക് നയിച്ചത്. തുടര്‍ പഠനത്തിനും സിവില്‍ സര്‍വ്വീസ് പരിശീലനത്തിനുമുള്ള എല്ലാ സഹായവും പിന്തുണയും നല്‍കാമെന്ന് സബ് കളക്ടര്‍ ഉറപ്പുനല്‍കി. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp…

Read More

മനാമ: മനുഷ്യ ജീവിതങ്ങൾക്ക് ജീവൻ നിലനിർത്താൻ ഒരു തുള്ളി രക്തം നല്കി സഹായിക്കുക എന്ന ജീവിതത്തിലെ മഹത്തരമായതും, സ്നേഹം നിറഞ്ഞതുമായ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ തണൽ ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 4 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 1 മണി വരെ സൽമാനിയ ഹോസ്പിറ്റലിൽ വെച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത് . ഇതിനോടകം തന്നെ നിരവധി തണൽ ഭാരവാഹികളും പ്രവർത്തകരും രക്തം നല്കുവാനായി രജിസ്റ്റർ ചെയ്തതായും ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അന്നേ ദിവസം രക്തം നല്കുവാനായി ഉണ്ടാവും എന്നും ഭാരവാഹികൾ പറഞ്ഞു. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X നാട്ടിലായാലും വിദേശനാടുകളിലായാലും എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് തണൽ നടത്തിവരുന്നത്. പതിനായിരത്തിൽ അധികം ആളുകൾക്ക് ഉപകാരപ്രദമായ കിഡ്നി കെയർ എക്സിബിഷനും അനുബന്ധ…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 11 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 16ന് മരണമടഞ്ഞ കാസര്‍ഗോഡ് കൊറക്കല്‍ സ്വദേശി മോഹനന്‍ (71), എറണാകുളം പള്ളുരുത്തി സ്വദേശി എ.എം. മുകുന്ദന്‍ (81),…

Read More

മനാമ: രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻ്റ് എം.വി.ശ്രേയാംസ് കുമാറിന് ജനതാ കൾച്ചറൽ സെൻ്റർ ബഹ്റൈൻ ആശംസകൾ അറിയിച്ചു. സോഷ്യലിസ്റ്റ് ഐക്യം സാദ്ധ്യമാക്കുന്നതിന് ശ്രയാംസ് കുമാർ നടത്തുന്ന എല്ലാ വിധ പ്രവർത്തനങ്ങൾക്കും പരിപൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ഭാരവാഹികളായ സിയാദ് ഏഴംകുളം, നജീബ് കടലായി, മനോജ് വടകര എന്നിവർ അറിയിച്ചു. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

അബുദാബി: അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71,282 കോവിഡ് -19 പരിശോധനകൾ നടത്തിയതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിച്ചിരിക്കുന്നത്. 275 പുതിയ കൊറോണ വൈറസ് കേസുകൾ സ്‌ഥിരീകരിച്ചതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 67,282 ആയി. രാജ്യത്ത് ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം 376 ആയി. കോവിഡ് -19 ൽ നിന്ന് 94 പേർ കൂടി പൂർണ്ണമായി സുഖം പ്രാപിച്ചതായും മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 58,582 ആയി. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

ആശ്രമത്തിലെ പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച സംഭവത്തില്‍ കേസില്‍ ഉള്‍പ്പെട്ടതോടെ ഇന്ത്യ വിട്ട വിവാദ ആള്‍ദൈവം നിത്യാനന്ദ തന്റെ സ്വയം പ്രഖ്യാപിത രാജ്യത്തെ നാണയങ്ങള്‍ പുറത്തിറക്കി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കൈലാസമെന്ന് പേര് നല്‍കി വിശേഷിപ്പിച്ചിരിക്കുന്ന രാജ്യത്തെ കറന്‍സി രൂപം വെളിപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണ്ണത്തില്‍ പണിത നാണയങ്ങള്‍ ‘കൈലാസിയന്‍ ഡോളര്‍’ എന്നാണ് അറിയപ്പെടുക എന്നും ഇയാൾ  പറയുന്നു. ഭാരതീയ സംസ്‌കൃതത്തില്‍ സ്വര്‍ണമുദ്ര/സ്വര്‍ണ പുഷ്പം എന്നും, തമിഴില്‍ പൊര്‍കാസ് എന്നും ഇത് അറിയപ്പെടും. ഏകദേശം 11.66 ഗ്രാമോളം സ്വര്‍ണമാണ് ഒരു സ്വര്‍ണമുദ്രയില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ നാണ്യ ശ്രേണിയില്‍ കാല്‍കാസ്, അരക്കാസ്, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, പത്ത് എന്നിങ്ങിനെയുള്ള നാണയങ്ങളുടെ അച്ചടി ഉള്‍പ്പെടെ എല്ലാം പൂര്‍ത്തിയായതായി നിത്യാനന്ദ പോസ്റ്റില്‍ പറയുന്നു.

Read More

തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌ കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ ശ്രേയാംസ് കുമാര്‍ 41-ന് എതിരെ 88 വോട്ടുകള്‍ക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ ശ്രേയാംസ് കുമാര്‍ 41-ന് എതിരെ 88 വോട്ടുകള്‍ക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിയമസഭാ മന്ദിരത്തിൽ നടന്ന വോട്ടെടുപ്പിൽ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ലാല്‍വര്‍ഗീസ് കല്‍പ്പകവാടിയായിരുന്നു യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി.

Read More

തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രി കെ.ടി ജലീലിനെ വിമര്‍ശിച്ച് പി.സി ജോര്‍ജ്ജ് എംഎല്‍എ. ഖുര്‍ ആന്‍ എന്ന പേരില്‍ വിദേശത്തു നിന്നെത്തിയത് സ്വര്‍ണമായിരുന്നെന്ന് പി.സി ജോര്‍ജ്ജ് ആരോപിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ഖുര്‍ ആനെ പിടിച്ച്, അള്ളാഹുവിനെ ഓര്‍ത്ത്, എന്റെ ജലീല്‍ സാഹിബേ…നിങ്ങള്‍ മണ്ടത്തരം പറഞ്ഞ് നടക്കരുത്’. പി.സി ജോര്‍ജ്ജ് പറഞ്ഞു. ഖുര്‍ ആന്‍ എന്ന പേരില്‍ വിദേശത്തു നിന്ന് വന്നത് സ്വര്‍ണമായിരുന്നു എന്നും എന്തിനാണ് ഇക്കാര്യത്തില്‍ ജലീല്‍ നുണ പറയുന്നതെന്നും ചോദിച്ച പി.സി ജോര്‍ജ്ജ് ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു.സംസ്ഥാന സര്‍ക്കാരിനെതിരെയും പി.സി ജോര്‍ജ്ജ് വിമര്‍ശനമുന്നയിച്ചു. ഏറ്റവും കൂടുതല്‍ ഉപദേശകരെ വെച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അവിടെ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ കഷ്ടകാലമെന്നും പി.സി പറഞ്ഞു.

Read More

ലോസ് ഒലീവിയോസ്: പെറുവിലെ നിശാക്ലബ്ബില്‍ പോലീസ് റെയ്ഡിനിടെ തിക്കിലും തിരക്കിലും പെട്ട് 13മരണം. പെറുവിലെ ലോസ് ഒലിവിയോസിലെ ലിമാസ് ക്ലബ്ബിലാണ് അപകടം നടന്നത്.ക്ലബ്ബിലെ ആറ് ജീവനക്കാര്‍ക്കും മൂന്നു പോലീസുകാര്‍ക്കും പരിക്കേറ്റു. ഒറ്റ പ്രവേശന കവാടം മാത്രം തുറന്നു വച്ചിരുന്നത് അപകടം കൂട്ടിയെന്നും പോലീസ് പറഞ്ഞു. കൊറോണ മാനദണ്ഡം പാലിക്കാതെ പാര്‍ട്ടി നടത്തിയ സ്ഥലത്തേയ്ക്കാണ് പോലീസ് എത്തിയത്. രാത്രി വിരുന്നിനിടയിലേയ്ക്ക് പോലീസ് എത്തിയതറിഞ്ഞ് വിരുന്നിനെത്തിയവര്‍ ഇറങ്ങി ഓടി. ഇരുട്ടില്‍ വീണ നിരവധി പേര്‍ക്ക് മുകളിലൂടെ ആളുകള്‍ ചവിട്ടിക്കൊണ്ട് ഓടിയതാണ് മരണം കൂടാന്‍ കാരണം. സംഭവവുമായി ബന്ധപ്പെട്ട് ക്ലബ്ബിലെ ജീവനക്കാരടക്കം 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Read More

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയോട് മാപ്പ് പറയാന്‍ വിസമ്മതിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. മുന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരായ ട്വീറ്റുകള്‍ക്ക് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തിങ്കളാഴ്ച (ഓഗസ്റ്റ് 24) സുപ്രീംകോടതിയില്‍ സ്വമേധയാ കോടതിയലക്ഷ്യ കേസില്‍ അനുബന്ധ മറുപടി നല്‍കി. 63 കാരനായ ഭൂഷണില്‍ നിന്ന് നിരുപാധികമായ ക്ഷമാപണം കോടതി ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ പ്രസ്താവന പുനഃപരിശോധിക്കാന്‍ കുറച്ച് ദിവസങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. മൗലികാവകാശ സംരക്ഷണത്തിനുള്ള പ്രത്യാശയുടെ അവസാന കോട്ടയാണ് സുപ്രീം കോടതിയെന്ന് താന്‍ വിശ്വസിക്കുന്നു. താന്‍ ശരിയാണെന്ന് വിശ്വസിക്കുന്ന ഒരു പ്രസ്താവന പിന്‍വലിക്കുകയോ ആത്മാര്‍ത്ഥമായി മാപ്പ് പറയുകയോ ചെയ്യുകയാണെന്ന് അത് തന്റെ മനഃസാക്ഷിയെയും താന്‍ എല്ലായ്‌പ്പോഴും ബഹുമാനിച്ചിരുന്ന ഒരു സ്ഥാപനത്തെയും അവഹേളിക്കുന്നതിനു തുല്യമാണെന്നും ഭൂഷണ്‍ തന്റെ അനുബന്ധ മറുപടിയില്‍ പറഞ്ഞു.

Read More