- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
പുലിക്കളി പ്രേമികള്‍ക്ക് ആശ്വാസ വാര്‍ത്ത; രണ്ടു വരയൻ പുലികളും ഒരു പുള്ളിപ്പുലിയും ഇന്നിറങ്ങും,നഗരത്തിലല്ല, ഓൺലൈനിൽ
പുലിക്കളി നടത്താനാവാത്തതിൽ ദുഃഖിതരായവർക്ക് ഇതാ സന്തോഷവാർത്ത. നാലാം ഓണ നാൾ ആയില്ലെങ്കിലും ഇന്നു പുലിയിറങ്ങും. കളിയും കാണാം, കൊട്ടും കേൾക്കാം. നഗരത്തിലല്ല, ഓൺലൈനിൽ ആണെന്നു മാത്രം. ടൂറിസം വകുപ്പിന്റെ ഫെയ്സ് ബുക് പേജിൽ ഇന്ന് 7ന് ആണ് പുലിക്കളി സംപ്രേക്ഷണം ചെയ്യുന്നത്. ‘ഓണാഘോഷം 2020’ ഓൺലൈൻ ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് കളി.രണ്ടു വരയൻ പുലികളും ഒരു പുള്ളിപ്പുലിയുമാണ് ചുവടുവയ്ക്കുന്നത്. 2 പേർ ചെണ്ടമേളം ഒരുക്കും. തൃശൂരിൽനിന്നുള്ള അഞ്ചംഗ സംഘത്തിന്റെ ചുവടും താളവും കഴിഞ്ഞദിവസം ബോൾഗാട്ടി പാലസിൽ ചിത്രീകരിച്ചിരുന്നു. പുത്തൂർ സ്വദേശി സുബ്രൻ, കോലഴി സ്വദേശി ജെയ്സൺ, കുട്ടെല്ലൂർ സ്വദേശി സതീഷ് എന്നിവരാണ് പുലിവേഷത്തിൽ. വർഷങ്ങളായി വിവിധ സംഘങ്ങൾക്കു വേണ്ടി ചുവടുവയ്ക്കുന്നവരാണ് ഇവർ. പൂങ്കുന്നം സ്വദേശികളായ പ്രസാദ് തോട്ടപ്പാത്തും ജെയിംസും ആണ് മേളമൊരുക്കിയത്. ചിത്രകലാ അധ്യാപകൻ കൂടിയായ പ്രസാദ് ആണ് മെയ്യെഴുത്തും നിർവഹിച്ചത്. കഴിഞ്ഞ വർഷം ആഫ്രിക്കയിലും എത്യോപ്യയിലുമായി നടന്ന വേൾഡ് ഫോക് ഫെസ്റ്റിവലിൽ ഇവർ പുലിക്കളി അവതരിപ്പിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഇതേസമയം…
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ അടിയന്തര സ്റ്റേ ഇല്ല; കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി
കൊച്ചി : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ അടിയന്തര സ്റ്റേ ഇല്ല. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വാദം കേള്‍ക്കുന്നതിനായി സെപ്റ്റംബര്‍ 15 ലേക്ക് മാറ്റി. വിമാനത്താവളം അദാനിക്ക് പാട്ടത്തിന് നല്‍കിയ നടപടി അടിയന്തരമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. വിമാനത്താവള വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടി അനുവദനീയമല്ലെന്നും, അപ്പീലില്‍ തീരുമാനം ഉണ്ടാകുന്നതുവരെ കേന്ദ്രനടപടി പാടില്ലെന്നുമാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജി പരിഗണിച്ച കോടതി അടിയന്തര സ്‌റ്റേ ആവശ്യം പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കി. വിമാനത്താവള വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് എന്തെങ്കിലും രേഖകളോ റിപ്പോര്‍ട്ടുകളോ ഹാജരാക്കാനുണ്ടെങ്കില്‍ അടുത്തമാസം ഒമ്പതിനകം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. അതിന് ശേഷം 15 ന് വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. Please like and share Starvision News FB page…
മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. 18 പേര്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് റായ്ഗഡ് ജില്ലാ കളക്ടര്‍ പ്രതികരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6.30ഓടെയാണ് റായ്ഗഡ് കാജല്‍പുരയിലെ അഞ്ചുനില കെട്ടിടത്തിന്റെ മൂന്ന് നിലകള്‍ തകര്‍ന്നുവീണത്. 47 ഫ്‌ളാറ്റുകളാണ് ഇതില്‍ ഉണ്ടായിരുന്നത്. 60 പേരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. പരിക്കേറ്റവരെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവാരണസേനയുടെ മൂന്ന് ടീമുകള്‍ അപകടസ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ തുടങ്ങിയവര്‍ നടുക്കം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
തിരുവനന്തപുരം: സെപ്തംബർ ഒന്ന് മുതൽ അൺലോക്ക് നാല് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്.പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകുന്ന മുറയ്ക്ക് ഇത് പ്രസിദ്ധീകരിക്കും. മെട്രോ ട്രെയിൻ സർവീസുകളുൾപ്പെടെ അൺലോക്ക് നാലാം ഘട്ടത്തിൽ പുനഃരാരംഭിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുമെന്നാണ് സൂചന. നിരവധി സംസ്ഥാനങ്ങൾ മെട്രോ സർവീസുകൾ പുനഃരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാകും മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കുക. കൂടുതൽ ട്രെയിൻ സർവീസുകൾ ഈ ഘട്ടത്തിൽ പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എയർകണ്ടീഷൻ ചെയ്ത ബസുകളുൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബസ് സർവീസുകളും ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും തുറക്കുന്നത് ഈ ഘട്ടത്തിലും ഉണ്ടകില്ല എന്നാണ് വിവരം. കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചാലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടായിരിക്കും. മാർച്ച് 24നാണ് രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
മനാമ: രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻ്റ് എം.വി.ശ്രേയാംസ് കുമാറിന് ജനതാ കൾച്ചറൽ സെൻ്റർ മിഡിൽ ഈസ്റ്റ് കമ്മിറ്റി ആശംസകൾ അറിയിച്ചു. പൊതു ജന നന്മയ്ക്കും, സോഷ്യലിസ്റ്റ് ഐക്യത്തിനും വേണ്ടി അദ്ദേഹം നടത്തുന്ന എല്ലാ ജനാധിപത്യ പ്രവർത്ത നങ്ങൾക്കും പൂർണ്ണ പിന്തുണ ആദരപൂർവം അറിയിക്കുന്നുവെന്ന് ജനത കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് യു. കെ. ബാലൻ അറിയിച്ചു. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
മനാമ: ബഹ്‌റൈൻ സർവകലാശാല ആറ് പുതിയ ബിരുദാനന്തര കോഴ്‌സുകൾ കൂടി ആരംഭിച്ചു. ബഹ്‌റൈൻ സർവകലാശാലയുടെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് 4 പുതിയ കോഴ്‌സുകളും കോളേജ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ 2 പുതിയ കോഴ്‌സുകളും ആരംഭിച്ചു. മാസ്റ്റർ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആപ്ലിക്കേഷനുകൾ, മാസ്റ്റർ ഇൻ കമ്മ്യൂണിക്കേഷൻ ആൻഡ് നെറ്റ്‌വർക്ക് എഞ്ചിനീയറിംഗ്, മാസ്റ്റർ ഇൻ റിന്യൂവബിൾ എനർജി എഞ്ചിനീയറിംഗ്, മാസ്റ്റർ ഓഫ് ആർക്കിടെക്ചർ എന്നീ കോഴ്‌സുകളാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആരംഭിച്ചത്. മാസ്റ്റർ ഇൻ റിയൽ എസ്റ്റേറ്റ് ഡവലപ്മെന്റ് ആൻഡ് പ്രോപ്പർട്ടി മാനേജ്മെന്റ്, മാസ്റ്റർ ഇൻ ഫിനാൻഷ്യൽ ടെക്നോളജി (ഫിൻടെക്) എന്നീ കോഴ്‌സുകൾ കോളേജ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനും ആരംഭിച്ചു. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X ബിരുദാനന്തര ബിരുദ പഠനങ്ങളിൽ നിലവിൽ വിവിധ വിഭാഗങ്ങളിലായി 47 കോഴ്‌സുകളാണുള്ളത്. 36 മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ, ഒമ്പത് പിഎച്ച്ഡി പ്രോഗ്രാമുകൾ,…
ബാംഗ്ലൂർ: ലോക്ക്ഡൗണിൻറെ പൂട്ടഴിക്കൽ പ്രക്രീയയുടെ ഭാഗമായാണ് കർണാടക നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഏത് സംസ്ഥാനങ്ങളിൽ നിന്നും കർണാടകത്തിലേക്ക് എത്തുന്നവർക്ക് 14 ദിവസത്തെ ക്വറന്‍റീൻ ആവശ്യമില്ല. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവരുടെ കൈയ്യിൽ ക്വറന്‍റീൻ ചാപ്പ കുത്തുകയുമില്ല. ഇവർക്ക് മെഡിക്കൽ പരിശോധനയും ഉണ്ടാകില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ സേവാ സിന്ധു ആപ്പിൽ രജിസ്റ്റർ ചെയ്യുകയും വേണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ആഗസ്റ്റ് 24 മുതലാണ് ഇളവ് പ്രാബല്യത്തിൽ വരുക. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കർണാടകയിൽ എത്തിയാൽ ഉടൻ ജോലിക്ക് പോകുകയോ അവരുടെ പ്രവർത്തിയിൽ ഏർപ്പെടുകയോ ചെയ്യാം. രോഗലക്ഷണങ്ങൾ ഉള്ളവർ 14 ദിവസം ക്വറന്‍റീനിൽ കഴിയണം. കർണാടകയിലേക്ക് വരുന്ന വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ, മറ്റ് യാത്രക്കാർ തുടങ്ങി എല്ലാവരും ഇളവുകൾക്ക് അർഹരാണ്. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
മനാമ: സൽമാനിയ മെഡിക്കൽ കോളേജിന് സമീപം ഇന്ത്യക്കാരൻ കുത്തേറ്റ് മരിച്ചു. കുത്തേറ്റയാൾ റോഡിൽ രക്തം വാർന്ന് കിടന്നാണ് മരണപ്പെട്ടത്. പഞ്ചാബ് സ്വദേശിയെന്നും വഴക്കിനെ തുടർന്നാണ് കത്തിക്കുത്ത് നടന്നതെന്നും ഒരാൾ ആശുപത്രിയിലാണെന്നും സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
ലൈഫില്‍ ഒന്നും പറഞ്ഞില്ല; സ്വര്‍ണക്കടത്ത് വിവാദത്തില്‍ പുകമറ സൃഷ്ടിച്ച് മുഖ്യമന്ത്രിയുടെ മറുപടി; അവിശ്വാസത്തിന് ശേഷവും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ബാക്കിയാവുന്നു
തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തില്‍ മാരത്തണ്‍ മറുപടിയാണ് മുഖ്യമന്ത്രി പറഞ്ഞത്. മൂന്നേമുക്കാല്‍ മണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ കാതലായ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമായില്ല. നിലവില്‍ ഏറെ വിവാദമുയര്‍ത്തിയ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയെപ്പറ്റി പ്രസംഗത്തിലുടനീളം മുഖ്യമന്ത്രി മൗനം പാലിച്ചു. ലൈഫ് പദ്ധതി രൂപീകരിച്ച ചരിത്രവും പശ്ചാത്തലവുമൊക്കെ മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോഴും വിവാദത്തപ്പറ്റി ഒന്നും പറയാന്‍ മുഖ്യമന്ത്രി പറഞ്ഞതില്ല. സ്വര്‍ണക്കടത്ത് വിവാദത്തിലും ശിവശങ്കരനെതിരെ എടുത്ത നടപടിയില്‍ മാത്രമൊതുങ്ങി പ്രതികരണം. ബാക്കിയൊക്കെ പ്രതിപക്ഷത്തിന്റെ ഭാവനയാണെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു. കണ്‍സള്‍ട്ടന്‍സി കരാര്‍ സംബന്ധിച്ച് എഴുതിത്തയ്യാറാക്കിയ ചോദ്യത്തിന് അപ്പുറം പ്രതിപക്ഷ നേതാവ് ചോദ്യമുയര്‍ത്തിയെങ്കിലും മറുപടി നല്‍കാതെ തപ്പിത്തടഞ്ഞു. കെടി ജലീല്‍ വിവാദത്തിലും മുഖ്യമന്ത്രിക്ക് യാതൊരു ചട്ടലംഘനവും കണ്ടെത്താനായില്ല. വിഷയത്തെപ്പറ്റി കൃത്യമായ മറുപടി നല്‍കാതെയുള്ള ഒളിച്ചോട്ടമാണ് മുഖ്യമന്ത്രി നടത്തിയതെന്ന വിവാദം വരും ദിവസങ്ങളില്‍ ഉയരുമെന്ന് ഉറപ്പാണ്. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ പുനരധിവാസ നടപടികൾ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു
ന്യൂഡൽഹി: മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ പുനരധിവാസ നടപടികൾ ആവശ്യപെട്ട് കേന്ദ്രസർക്കാരിന് പ്രാവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു. കോവിഡിനെ തുടർന്നു നിരവധി പ്രവസികളാണ് ദിനംപ്രതി രാജ്യത്തേക്കു മടങ്ങി വരുന്നത് എന്നും ഇതിൽ നല്ലശതമാനം ആളുകളും ജോലി നഷ്ടപ്പെട്ടു വരുന്നവരാണ് എന്നും ആയതിനാൽ സ്വന്തം നാട്ടിൽ ജീവിതം കരുപിടിപ്പിക്കാൻ ആവശ്യമായ പുനരധിവാസനടപടികൾ കേന്ദ്രസർക്കാർ നടപ്പിലാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. ഇതുവരെ പത്ത് ലക്ഷത്തിലധികം ആളുകൾ രാജ്യത്തേക്ക് മടങ്ങി എത്തി എന്നാണ് കണക്ക്. വന്ദേഭാരത് മിഷൻറെ അഞ്ചാം ഘട്ടം പൂർത്തിയാകുമ്പോഴേക്കും എണ്ണം വളരെയധികം വർധിക്കും എന്നാണ് കരുതപ്പെടുന്നത്. പല സംസ്ഥാനങ്ങളും പ്രവാസികൾക്കായി ചില ആശ്വാസ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും കേന്ദ്ര സർക്കാരിന്റെ കീഴിൽ വ്യപസ്ഥാപിതമായ പുനരധിവാസ പാക്കേജാണ് ഏറ്റവും ഉത്തമമായ നടപടി എന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. നാട്ടിലേക്കു മടങ്ങി വരുന്നവർക്ക് സാമ്പത്തീക സഹായമുൾപ്പെടെ ആവശ്യപ്പെടുന്ന നിവേദനത്തിൽ സംരംഭങ്ങൾ തുടങ്ങുവാനാഗ്രഹിക്കുന്നവർക്കു സിംഗിൾ വിൻഡോ ക്ലീയറൻസ് ഉൾപ്പെടെയുള്ള സമഗ്രമായ ആവശ്യങ്ങൾ ഉൾപ്പെടുന്നതാണ് നിവേദനം. നാൽപതോളം M.P. മാരുടെ ശുപാർശ കത്തുമായി കേന്ദ്രസർക്കാരിനെ സമീപിക്കുവാനാണ് പ്രവാസി ലീഗൽ സെൽ തീരുമാനമെന്ന് പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് അറിയിച്ചു. ലോക്ക് ഡൗണിനെ തുടർന്നു പ്രവാസികൾക്ക് നാട്ടിലേക്കു വരാൻ സാധിക്കാതെ വന്നപ്പോൾ ഈ ആവശ്യം ഉന്നയിച്ചു സുപ്രീംകോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയതുൾപ്പെടെ എട്ടു പൊതുതാൽപര്യ ഹർജികളാണ് പ്രവാസി ലീഗൽ സെൽ കോവിഡ് കാലത്തു സുപ്രീം കോടതിയിൽ സമർപ്പിച്ചത്.…
