- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 163 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X 10 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന്…
മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു മരണപ്പെട്ട സാമൂഹിക പ്രവർത്തകൻ സാം സാമുവേൽ അടൂരിന്റെ ഓർമദിനം ആചരിച്ചു. സൽമാബാദ് ഉള്ള സെമിത്തേരിയിൽ വെച്ച് സെൻമേരീസ് പള്ളി വൈദികരായ ഫാദർ ഷാജി ചാക്കോ , ഫാദർ ബിജുമോൻ ഫിലിപ്പോസ് എന്നിവരുടെ കാർമികത്വത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് അദ്ദേഹത്തിൻറെ ആത്മാവിൻറെ നിത്യശാന്തിക്കായി പ്രാർത്ഥന ചടങ്ങുകൾ നടത്തി. ചടങ്ങിൽ ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി ജോബ് ജോസഫ്, അനീഷ് വർഗീസ് ,ഫ്രാൻസിസ് കൈതാരം , സാനി പോൾ, അജി പി ജോയ് , സാംജി , അജിത്ത് ,അനു, അനൂപ്, സണ്ണി , സജി , സാബു സക്കറിയ , സുനീഷ്, സജി ഫിലിപ്പ് , ബിനു കുന്നന്താനം , അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. സാമിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ പലരും , ചെറുതും വലുതുമായ സാമ്പത്തിക സഹായങ്ങൾ ഇതിനകം നേരിട്ട് അയയ്ക്കുവാൻ മുന്നോട്ടു വരികയുണ്ടായി. വർഗീസ് കുര്യൻ, പമ്പവാസൻ നായർ, സീറോമലബാർ സൊസൈറ്റി,…
മനാമ: കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ (NSS)ലേഡീസ് വിങിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് “ഓൺലൈൻ ഓണപ്പാട്ട് മത്സരം” സംഘടിപ്പിക്കുന്നു. കേരള തനിമയാർന്ന വേഷമണിഞ്ഞ് മത്സരാർത്ഥിയുടെ വ്യക്തമായ വീഡിയോ ഞങ്ങൾക്ക് അയച്ചുതരിക. ആകർഷകമായ നിരവധി സമ്മാനങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ഈ മത്സരത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി ആഗസ്റ്റ് 30 ആണ്. രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വാട്സ് ആപ്പ് നമ്പറുകൾ താഴെ കൊടുക്കുന്നു. 39628609,34120386. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
കുവൈറ്റ് സിറ്റി : കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനുള്ള രാജ്യത്തിന്റെ ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) യാത്രക്കാരല്ലാത്തവരെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കി. ആരോഗ്യ അധികൃതരുടെ നിർദേശപ്രകാരം, യാത്രക്കാരെ സ്വീകരിക്കാനോ യാത്രയാക്കാനോ വേണ്ടി ആർക്കും വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ശാരീരിക അകലം പാലിക്കുകയും എയർപോർട്ട് കെട്ടിടങ്ങൾക്കുള്ളിൽ തിരക്ക് തടയുകയും ചെയ്യുന്നതിനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. കുവൈത്തിനകത്തും പുറത്തും വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള മൂന്ന് ഘട്ട പദ്ധതിക്ക് ജൂണിൽ കുവൈറ്റ് സർക്കാർ അംഗീകാരം നൽകിയിരുന്നു. ആദ്യഘട്ടം ഓഗസ്റ്റ് 1 മുതൽ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ എയർപോർട്ടിന്റെ സാധാരണ ശേഷിയുടെ 30 ശതമാനം വരെയാണ് പ്രവർത്തിപ്പിക്കുന്നത്. ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ ആറ് മാസം കൂടി കുവൈറ്റ് വിമാനത്താവളം സാധാരണ ശേഷിയുടെ 60 ശതമാനം വരെ പ്രവർത്തിക്കും. ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം പരമാവധി 200 വിമാനങ്ങളിൽ നിന്ന് പ്രതിദിനം 20,000…
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,975 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്ബാധിതരുടെ എണ്ണം 31,67,324 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 848 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 58,390 ആയി. ആരോഗ്യമന്ത്രാലയത്തിെൻറ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മരണനിരക്ക് 1.84 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 24,04,585 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 57,469 പേർ ആശുപത്രിവിട്ടു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 75.92ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിലുള്ള കോവിഡ് രോഗികളുടെ നിരക്ക് 22.24 ശതമാനമായി. 7,04,348 പേരാണ് ചികിത്സയില്‍ കഴിയുന്നത്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE പ്രതിദിന കോവിഡ് രോഗികളുടെ കണക്കിൽ ഇന്ത്യയാണ് ഒന്നാംസ്ഥാനത്തുള്ളത്. കോവിഡ് രോഗികളുെട എണ്ണത്തിൽ യു.എസിനും ബ്രസീലിനും തൊട്ടുപിറകെയാണ് ഇന്ത്യയുള്ളത്. കോവിഡ് വ്യാപനത്തിെൻറ…
മനാമ: ബഹറിനിൽ പുതുതായി 389 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 142 പേർ പ്രവാസി തൊഴിലാളികളാണ്. 242 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 5 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 49,719 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 330 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 46311 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 93.15 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,223 പേരാണ്. ഇവരിൽ 33 പേരുടെ നില ഗുരുതരമായും 3,190 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 6.48 ശതമാനം പേർ ഇപ്പോൾ ചികിത്സയിലാണ്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 185 ആയി ഉയർന്നു. മരണനിരക്ക് 0.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,365 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 10,48,935 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്. Please like and share Starvision News FB…
കൊച്ചി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കോതമംഗലം സ്വദേശി മരിച്ചു. കോതമംഗലം രാമല്ലൂര്‍ ചക്രവേലില്‍ ബേബി (60) ആണ് മരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. പനിബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ 17-നാണ് ബേബിക്ക് കോവിഡ് സ്ഥിരികരിച്ചത്. 18ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിമോണിയ പിടിപെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ച രാത്രി 11.30 ഓടെ മരണം സംഭവിച്ചു.ഭാര്യ മോളിയും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയാണ്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓൺലൈൻ ടാക്‌സി രംഗത്തേക്കും. ‘സവാരി’ എന്ന പേരിലാണ് സർക്കാരിന് പങ്കാളിത്തമുള്ള ഓൺലൈൻ ടാക്‌സി സർവീസ് ആരംഭിക്കുന്നത്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, പാലക്കാട് കഞ്ചിക്കോടുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) എന്നിവരുടെ സംയുക്ത സംരംഭമാണ് സവാരി.ഇതിനായി സോഫ്റ്റ്‌വെയർ തയാറാക്കുന്നത് കളമശേരിയിലെ വിഎസ്ടി എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ്. ആദ്യഘട്ടത്തിൽ പത്ത് കോടി ചെലവാക്കുന്നത് ഐടിഐ ആണ്. ക്ഷേമനിധി ബോർഡ് അംഗങ്ങളായ പത്ത് ലക്ഷത്തോളം ടാക്‌സി കാർ, ഓട്ടോ ഉടമകളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പദ്ധതി. തിരുവനന്തപുരം ജില്ലയിലായിരിക്കും ആദ്യം പദ്ധതി നടപ്പിലാക്കുക. ആദ്യമായാണ് സർക്കാർ ഓൺലൈൻ ടാക്‌സി സേവനത്തിൽ പങ്കാളിത്തം നൽകുന്നത്. കൊവിഡ് കാരണം നീണ്ടുപോയ പദ്ധതിയാണ് ഓണത്തിന് ശേഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ശേഷം മറ്റ് ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് ബോർഡ് ചെയർമാൻ എം എസ് സ്‌കറിയ വ്യക്തമാക്കി. സ്വകാര്യ ഓൺലൈൻ ടാക്‌സികൾ രംഗത്തെത്തിയതോട് കൂടിയുള്ള വരുമാന നഷ്ടം നികത്താനാണ് തീരുമാനം. Please like…
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗികളുടെ പ്രതിഷേധം; മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മരിച്ച രോഗിയുടെ മൃതദേഹം മാറ്റിയില്ല
തിരുവനന്തപുരം: മരിച്ച രോഗിയുടെ മൃതദേഹം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാറ്റത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിഷേധം. വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ഭക്ഷണം വിളമ്പിയത് മൃതദേഹത്തിന് സമീപമാണ്. മൃതദേഹം മാറ്റാതെ ഭക്ഷണം വിളമ്പിയതില്‍ മറ്റ് രോഗികള്‍ പ്രതിഷേധിച്ചു.ഭക്ഷണം കഴിക്കാതെയാണ് രോഗികള്‍ പ്രതിഷേധം അറിയിച്ചത്. സംഭവം പരിശോധിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. അതേസമയം രോഗികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൃതദേഹം പിന്നീട് മാറ്റി. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി രൂപീകരണ ഉത്തരവില്‍ സുപ്രീംകോടതി ഭേദഗതി വരുത്തി. ക്ഷേത്രം ഭരണസമിതി അധ്യക്ഷ പദം കൈകാര്യം ചെയ്യേണ്ടത് തിരുവനന്തപുരം ജില്ലാ ജഡ്ജിയാണ്. ജഡ്ജി ഹിന്ദു അല്ലെങ്കില്‍ ഹിന്ദു ആയ അഡീഷണല്‍ ജഡ്ജിയെ സമിതി മേധാവിയാക്കാം.ക്ഷേത്ര ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്തേക്ക് മലയാളിയായ റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയെ നിയമിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. രാജകുടുംബാംഗം നല്‍കിയ അപേക്ഷ അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ക്ഷേത്ര ഭരണസമിതി, ഉപദേശക സമിതി രൂപീകരണത്തിന് നാലാഴ്ചത്തെ സാവകാശം കൂടി സുപ്രിംകോടതി അനുവദിച്ചിട്ടുണ്ട്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
