Author: News Desk

എറണാകുളം ജില്ലയിൽ കൊവിഡ് ബാധ അതിരൂക്ഷമായി തുടരുന്നു. ക്ലസ്റ്ററുകൾക്ക് പുറമെ നഗര പ്രദേശങ്ങളിലും രോഗവ്യാപനമുണ്ട്. ജില്ലയിൽ 163 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 144 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധ. രോഗബാധയുണ്ടാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിലും വർധന ഉണ്ടാവുന്നത് ജില്ലയിൽ ആശങ്ക ഏറ്റുകയാണ്. പശ്ചിമകൊച്ചിയിലെ കൊവിഡ് വ്യാപനം കൂടാതെ കിഴക്കൻ പ്രദേശങ്ങളായ വെങ്ങോലയിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. പശ്ചിമകൊച്ചിയിലാണ് ഉയർന്ന രോഗവ്യാപനമുള്ളത്. നിയന്ത്രണങ്ങൾ നിലനിൽക്കെ പശ്ചിമ കൊച്ചിയിൽ മാത്രം 36 പേർക്കാണ് കൊവിഡ് ബാധിച്ചത്. 11 ആരോഗ്യ പ്രവർത്തകർക്കും 5 നാവിക ഉദ്യോഗസ്ഥർക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. കളമശ്ശേരി, വെങ്ങോല, തൃക്കാക്കര എന്നിവിടങ്ങളിലും അതിതീവ്ര രോഗബാധയുണ്ടായി. 83 പേരാണ് രോഗമുക്തി നേടിയത്. അതേസമയം 1969 പേർ ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നുണ്ട്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

സംവിധായകൻ ഷാഫിയും മോഹൻലാലും ഒന്നിക്കുന്ന ആദ്യ ചിത്രം ഒരുങ്ങുന്നു. ‘അമർ അക്ബർ അന്തോണി’, ‘കട്ടപ്പനയിലെ ഹൃതിക് റോഷൻ’ തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ ബിബിൻ ജോർജ് – വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടേതാണ് തിരക്കഥ. ‘കല്യാണരാമൻ’, ‘പുലിവാൽകല്യാണം’, ‘മായാവി’ തുടങ്ങി മലയാളത്തിന് ഹിറ്റ് കോമഡി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഷാഫി. ബിബിൻ – വിഷ്ണു കൂട്ടുകെട്ടിൽ പിറന്ന തിരക്കഥകളെല്ലാം തമാശയ്ക്ക് മുൻതൂക്കം നൽകുന്നവയായിരുന്നു. ഇവർ ഒരുമിക്കുമ്പോൾ മലയാളത്തിൽ പുതിയൊരു കോമഡി ഹിറ്റ് ഉണ്ടാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ‘വൺ മാൻ ഷോ’ എന്ന ജയറാം ചിത്രത്തിലൂടെയാണ് ഷാഫി സംവിധാന രം​ഗത്തേയ്ക്ക് എത്തുന്നത്. മലയാളത്തിൽ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും സിനിമ ചെയ്ത ഷാഫി ആദ്യമായാണ് മോഹൻലാലിനെ നായകനാക്കി സിനിമ ഒരുക്കുന്നത്. ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ ആണ് മോഹൻലാൽ അവസാനമായി അഭിനയിച്ച കോമഡി ചിത്രം. ജീത്തു ജോസഫിന്റെ ‘ദൃശ്യം 2’, ‘റാം’, പ്രിയദർശൻ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’,…

Read More

മനാമ: 2020 ഫോർമുല 1 സീസണിലെ നാല് റൗണ്ടുകളുടെ വിശദാംശങ്ങൾ കൂടി സ്‌ഥിരീകരിച്ചതോടെ ഈ വർഷം കുറഞ്ഞത് 17 റേസുകൾ നടക്കും. ഫോർമുല വണ്ണിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. കോവിഡ് വ്യാപനം മൂലം ഫോർമുല വണ്ണിന്റെ പത്ത് മത്സരങ്ങൾ റദ്ദാക്കുകയോ മാറ്റിവയ്ക്കപ്പെടുകയോ ചെയ്തിരുന്നു. യഥാർത്ഥത്തിൽ 22-റേസ് ഷെഡ്യൂലുകളായിരുന്നു ഉണ്ടായിരുന്നത്. തുർക്കിയിലെ ഇസ്താംബുൾ പാർക്കിലും യാസ് മറീനയിൽ നടക്കുന്ന ഫൈനലിന് മുന്നോടിയായി ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന രണ്ടു മത്സരങ്ങളുമാണ് ഷെഡ്യൂളിൽ പുതുതായി ഉൾപ്പെടുത്തിയത്. ഷെഡ്യൂളിലെ അവസാന മൂന്ന് മൽസരങ്ങൾ തുടർച്ചയായ വാരാന്ത്യങ്ങളിൽ ട്രിപ്പിൾ ഹെഡറായി നടക്കും. രണ്ടാമത്തെ ബഹ്‌റൈൻ മൽസരത്തെ ഔദ്യോഗികമായി സഖിർ ഗ്രാൻഡ് പ്രിക്സ് എന്ന് വിളിക്കും. ഒരു സീസണിൽ ആദ്യമായാണ് ബഹ്‌റൈൻ രാജ്യം രണ്ട് ഫോർമുല 1 മൽസരങ്ങൾ നടത്തുന്നത്. പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഏറ്റവും പ്രാധാന്യം നൽകുന്നതിനാൽ ഈ റേസിൽ കാണികളെ ഉൾപ്പെടുത്തണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. ബഹ്‌റൈൻ സർക്കാരിന്റെ നിർദ്ദേശങ്ങളും…

Read More

ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ ഭാര്യയ്ക്ക് റെഡ് കോർണർ നോട്ടിസ്. ആമി മോദിക്കെതിരായാണ് ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്.കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രത്തിൽ ആമിയുടെ പേര് ചേർത്തിരുന്നു. ന്യൂയോർക്ക് സിറ്റിയിൽ 30 മില്യൺ ഡോളർ വിലവരുന്ന രണ്ടു അപ്പാർട്ട്‌മെന്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ഈ നടപടി. ഒക്ടോബറിൽ പിടിച്ചെടുത്ത 637 കോടി രൂപ വില വരുന്ന വിദേശ സ്വത്തുക്കളിൽ ഉൾപ്പെട്ടതാണ് ഈ അപ്പാർട്ട്‌മെന്റുകൾ. 56.97 കോടി രൂപ വില വരുന്ന ലണ്ടനിലെ  അതിൽ ഉൾപ്പെടുന്നു. Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More

കൊറോണയുടെ വ്യാപനം വിവിധ രാജ്യങ്ങളെയും അവിടത്തെ മലയാളികളെയും എത്രത്തോളം ബാധിച്ചുവെന്ന സ്റ്റാർവിഷൻ പരമ്പരയിൽ അമേരിക്കയിലെ അർക്കൻഡാസിൽ നിന്നും അങ്കമാലി സ്വദേശി തോമസ് ചിറമ്മൽ. https://youtu.be/KbCTatL5N74

Read More

മനാമ: ബഹ്‌റൈനിൽ അഷൂറ അവധി ദിനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കുലർ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പുറത്തിറക്കി. സർക്കുലർ അനുസരിച്ച്, രാജ്യത്തെ മന്ത്രാലയങ്ങളും ഏജൻസികളും ഔദ്യോഗിക സ്ഥാപനങ്ങളും ഓഗസ്റ്റ് 29 ശനിയാഴ്ചയും, 30 ഞായറാഴ്ചയും അവധിയായിരിക്കും. ഓഗസ്റ്റ് 29 ശനിയാഴ്ച ഔദ്യോഗിക അവധിദിനമായതിനാൽ ഓഗസ്റ്റ് 31 തിങ്കളാഴ്ച കൂടി അവധിയായിരിക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. വിമാനത്താവളത്തില്‍ നിന്നും 83.5 ലക്ഷം രൂപയുടെ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. മലപ്പുറം സ്വദേശി കെ സജീവാണ് പിടിയിലായത്.നിക്യാപില്‍ ഒളിപ്പിച്ച് എയര്‍ അറേബ്യ വിമാനത്തിലാണ് ഒന്നരക്കിലോ സ്വര്‍ണ്ണം കടത്താന്‍ ഇയാള്‍ ശ്രമിച്ചത്.നേരത്തെ കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു പേരിൽ നിന്നായി 90 ലക്ഷം രൂപ വിലവവരുന്ന സ്വർണ്ണവും മുപ്പത്തി എണ്ണായിരം രൂപയുടെ വിദേശ നിർമിത സിഗരറ്റും പിടികൂടിയിരുന്നു.81 ലക്ഷത്തിൻ്റെ സ്വർണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി ടി.പി ഷെരീഫ് ആണ് പിടിയിലായത്. ഒരു കിലോ 699 ഗ്രാം സ്വർണം ഇയാളിൽ നിന്ന് പിടികൂടിയിരുന്നു. റിയാദിൽ നിന്നുള്ള സ്പൈസ് ജറ്റ് വിമാനത്തിലായിരുന്നു ഇയാൾ എത്തിയത്. എയർ ഇൻ്റലിജൻസ് യൂണിറ്റിൻ്റെ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. ചെക്കിൻ ഇൻ ബാഗിലെ എമർജൻസി ലാംപിലെ ബാറ്ററിയിൽ ഒളിപ്പിച്ചായിരുന്നു സ്വർണക്കട്ടികൾ കടത്താൻ ശ്രമം നടത്തിയത്.ഇതിന് പുറമെ ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി ബണ്ടിച്ചാൽ ഇസ്മായിൽ നിന്ന് 7 ലക്ഷം വിലമതിക്കുന്ന 146 ഗ്രാം സ്വർണവും മുപ്പത്തെണ്ണായിരം…

Read More

തിരുവനന്തപുരം: പൊതുഭരണ വകുപ്പില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ നിരവധി ഫയലുകള്‍ പ്രോട്ടോകോള്‍ വിഭാഗത്തിലാണുള്ളത്. തീപിടിത്തം അട്ടിമറിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.സ്ഥലം സന്ദര്‍ശിക്കാനെത്തിയ സുരേന്ദ്രനെയും ബിജെപി നേതാക്കളെയും ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി പൊതു പ്രവര്‍ത്തകരും മാധ്യമങ്ങളും സെക്രട്ടേറിയറ്റു പരിസരത്തു നിന്ന് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് നടപടിയാരംഭിച്ചത്. തീപിടിത്തമുണ്ടായ സ്ഥലം ആരും കാണാന്‍ പാടില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിലപാടിലും ദുരൂഹതയുണ്ട്. തീപിടിത്തത്തിന്റെ മറവില്‍ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെടാനും സാധ്യതയേറെയാണ്.സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും മന്ത്രി കെ.ടി ജലീലേക്കും വരുമെന്നായപ്പോള്‍ സര്‍ക്കാര്‍ തന്നെ ഫയലുകള്‍ക്ക് തീയിടുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ തെളിവുകളും നശിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പലതും ചെയ്തുകൊണ്ടിരിക്കുന്നത്.പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ ഹഖിനെ രക്ഷിക്കാനുള്ള ശ്രമമാണിത്. ഫോറന്‍സിക് വിദഗ്ധര്‍ എത്തി…

Read More

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ് പ്രോട്ടോകോൾ ഓഫീസിലാണ് കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ ഉണ്ടാവുക. അവിടെ തീപിടുത്തം ഉണ്ടായാൽ അത് തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢലോചനയാണ്. തെളിവുകൾ നശിപ്പിച്ച് കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. [youtube_embed]https://youtu.be/Ryu_IeBy55c[/youtube_embed] “എൻഐഎ സിസിടിവി ദൃശ്യങ്ങൾ ചോദിച്ചിട്ട് കൊടുക്കുന്നില്ല. സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. പൊതുഭരണ വകുപ്പിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. അവിടെയാണല്ലോ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. അതുകൊണ്ട് ഇതേപ്പറ്റി സമഗ്രമായി അന്വേഷിക്കണം. നിക്ഷ്പക്ഷമായ അന്വേഷണം ഉണ്ടാവണം. തെളിവുകൾ നശിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ല. അതിനെതിരെ പ്രതിപക്ഷം പോരാടുമെന്ന് സർക്കാരിനു മുന്നറിയിപ്പ് നൽകാൻ ഈ അവസരം വിനിയോഗിക്കുകയാണ്.”- ചെന്നിത്തല പറഞ്ഞു.“എല്ലാ വിവരങ്ങളും പൊതുഭരണ വകുപ്പിലാണ്. വിദേശയാത്രയുമായി ബന്ധപ്പെട്ട ഫയലുകൾ, പൊളിറ്റിക്കൽ ക്ലിയറൻസുകൾ ഉൾപ്പെടെയുള്ള രേഖകൾ ഇവിടെയാണ്. അവിടെയാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ഇത് പ്രതികളെ രക്ഷിക്കാനുള്ള ബോധപൂർവമായ നീക്കമാണ്.”- അദ്ദേഹം…

Read More

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ പ്രതിഷേധം തുടരുന്നു. സെക്രട്ടറിയേറ്റിലെ നാല് കവാടങ്ങളിലും ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിഷേധം തുടരുകയാണ്. ഇതിനിടെ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നേരിട്ടെത്തി പുറത്താക്കി.സെക്രട്ടറിയേറ്റില്‍ ഇപ്പോഴും ഉന്തും തള്ളും നടക്കുകയാണ്. പോലീസിനെ ഉപയോഗിച്ച് നേതാക്കന്‍മാരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. . തീപിടുത്തത്തിന്റെ പേരും പറഞ്ഞ് നിര്‍ണായകമായ പല രേഖകളും നശിപ്പിക്കുകയാണെന്ന ആരോപണം ശക്തമായിരിക്കുകയാണ് Please like and share Starvision News FB page – www.facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X

Read More