Author: News Desk

മനാമ: ബഹ്‌റൈനിൽ വൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യ മന്ത്രാലയം സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി രാജ്യം 1000 ന് 707 പേർക്ക് എന്ന രീതിയിൽ കൊറോണ വൈറസ് പരിശോധന നടത്തിയതായി കോവിഡ് -19 നെ നേരിടാൻ നാഷണൽ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പത്രസമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.വലീദ് അൽ മാനിയ പറഞ്ഞു. രാജ്യത്ത് ദിവസേന നടത്തുന്ന കോവിഡ് -19 ടെസ്റ്റുകളുടെ ശതമാനം ജനസംഖ്യയുടെ കാര്യത്തിൽ ആഗോളതലത്തിൽ ഉയർന്ന നിരക്കിലാണ്. കോവിഡ് -19 നിർജ്ജീവമാക്കിയ വാക്‌സിനുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 6,000 സന്നദ്ധ പ്രവർത്തകർ പങ്കെടുക്കുമെന്ന് അൽ മാനിയ പറഞ്ഞു. ആവശ്യമായ മെഡിക്കൽ മാനദണ്ഡങ്ങൾ പാലിക്കുന്ന സന്നദ്ധപ്രവർത്തകരിൽ വാക്സിൻ പരീക്ഷിക്കും. ലോകത്തെ ആറാമത്തെ വലിയ വാക്സിനുകൾ ഉൽ‌പാദിപ്പിക്കുന്ന സിനോഫാ സിനോഫം സി‌എൻ‌ബി‌ജി വികസിപ്പിച്ച വാക്സിൻ ഉപയോഗിച്ച് അബുദാബി ആസ്ഥാനമായുള്ള ജി 42 ഹെൽത്ത് കെയർ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തും. സന്നദ്ധപ്രവർത്തകർക്ക് ദേശീയ സന്നദ്ധ പ്ലാറ്റ്ഫോം വഴി മൂന്നാം…

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണങ്ങൾ . കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി കെ.അനന്തൻ (64) ആണ് ഒടുവിലായി കൊവിഡ് ബാധിച്ച് മരിച്ചത്.   തിരുവനന്തപുരത്ത് ഒന്ന്, മലപ്പുറത്ത് രണ്ട്, കണ്ണൂർഒന്ന്,  കാസർഗോഡ് ഒന്ന് എന്നിങ്ങനെയാണ് ഇന്ന് റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ കണക്ക്. മലപ്പുറത്ത് കോട്ടക്കൽ സ്വദേശിനി ഇയ്യാത്തുട്ടിയും (65), തിരൂരങ്ങാടി സ്വദേശി അബൂബക്കർ ഹാജിയുമാണ് (80) മരിച്ചത്. കള്ളിക്കാട്, തുണ്ടുനട സ്വദേശിനി ഓമനയാണ് തിരുവനന്തപുരത്ത് മരിച്ചത്. 70 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഓമന. ഗുരുതര ശ്വാസകോശ സംബന്ധമായ രോഗവും ഓമനയ്ക്കുണ്ടായിരുന്നു. കാഞ്ഞങ്ങാട് മാട്ടുമ്മൽ സ്വദേശി അബ്ദുല്ലയാണ് കാസർഗോഡ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ അട്ടിമറി സ്വർണക്കള്ളക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ മാത്രമാണെന്നും ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു.”ചീഫ് സെക്രട്ടറിയുടെ പേര് വിശ്വാസ് മേത്തയെന്നാണ്. ഇദ്ദേഹം ഇപ്പോള്‍ അവിശ്വാസ് മേത്തയാണ്. ചീഫ് സെക്രട്ടറി എല്ലാ ഉദ്യോഗസ്ഥരുടെയും നിയന്ത്രണമുള്ള ബ്യൂറോക്രസിയുടെ ഏറ്റവും മേല്‍ത്തട്ടിലുള്ളയാളാണ്. അദ്ദേഹമാണ് മാധ്യമപ്രവര്‍ത്തകരെ ഉന്തുകയും തള്ളുകയും ചെയ്തത്. സെക്രട്ടേറിയറ്റ് ഇരിക്കുന്ന സ്ഥലത്തെ എംഎല്‍എയാണ് ശിവകുമാര്‍. കയറ്റുന്നില്ലെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞപ്പോഴാണ് ഞങ്ങള്‍ വന്നത്. എംഎല്‍എമാര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശിക്കാന്‍ പോലീസിന്റെ അനുവാദം വേണോ. എംഎല്‍എക്ക് ചീഫ് സെക്രട്ടറിയുടെ റാങ്കാണ്. അവരോട് അപമര്യാദയായി പെരുമാറുക, പിടിച്ചു തള്ളുക എന്നത് ശരിയല്ല. അതിനാലാണ് വരേണ്ടി വന്നതും കുത്തിയിരിക്കേണ്ടി വന്നതും”, ചെന്നിത്തല പറഞ്ഞു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE ഫാന്‍ കാരണമാണ് തീപിടിത്തമുണ്ടായതെന്ന സര്‍ക്കാര്‍ വാദത്തെയും…

Read More

കൊച്ചി: പമ്പാ മണൽക്കടത്ത് കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് വിജിലൻസിന് പ്രതിപക്ഷ നേതാവിന് കത്ത് നൽകിയിരുന്നു. പക്ഷെ സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. ഇതേതുടർന്നാണ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്. പ്രളയത്തെ തുടർന്ന് പമ്പാ ത്രിവേണിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ നൽകിയ അനുമതിക്കെതിരെയാണ് പ്രതിപക്ഷ നേതാവ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് പമ്പാ ത്രിവേണിയിലെ മണൽക്കടത്ത് നീക്കമെന്ന നിലപാടിലാണ് പ്രതിപക്ഷം. മണൽ നീക്കത്തെ വനംവകുപ്പ് മന്ത്രി എതിർത്തത് ഇതിന് തെളിവാണെന്നായിരുന്നു ആരോപണം.വിഷയം വിവാദമായതിന് പിന്നാലെയാണ് പ്രതിപക്ഷം വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് കത്തുനൽകിയത്. ഈ ആവശ്യം കഴിഞ്ഞദിവസം സർക്കാർ തളളിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം കോടതിയെ സമീപിക്കുന്നത്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News…

Read More

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച റാലിയ്ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു.

Read More

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ്പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. ഫൊറൻസിക് സംഘവും സെക്രട്ടേറിയറ്റിലെ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു. അന്വേഷണ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം സെക്രട്ടേറിയറ്റിൽ എത്തിയിട്ടുണ്ട്.ലോക്കൽ പൊലീസിൽ നിന്ന് രാത്രി തന്നെ അന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏൽപിച്ചു. ഒപ്പം ദുരന്ത നിവാരണവിഭാഗം കമ്മീഷണർ എ കൗശികന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട് Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

ജിദ്ദ: സൗദി അറേബ്യയിലെ തുറമുഖ നഗരമായ യാമ്പുവിൽ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ലുലു ഗ്രൂപ്പിൻ്റെ പുതിയ ഷോപ്പിംഗ് മാൾ വരുന്നു. യാമ്പു സൗദി റോയൽ കമ്മീഷൻ്റെ ടെണ്ടർ നടപടികളിൽ വിജയിയായതിനെ തുടർന്നാണ് പ്രസ്തുത പദ്ധതി ലുലു വിന് ലഭിച്ചത്. പദ്ധതി കരാർ യാമ്പു റോയൽ കമ്മീഷൻ ചീഫ് എക്സിക്യൂട്ടീ ഓഫീസർ എഞ്ചിനിയർ അദ് നാൻ ബിൻ ആയേഷ് അൽ വാനിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും തമ്മിൽ ഒപ്പ് വെച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ചടങ്ങ് നടന്നത്. യാമ്പു റോയൽ കമ്മീഷൻ ജനറൽ മാനേജർ എഞ്ചിനിയർ സെയ് ദൻ യൂസഫ്, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു ജിദ്ദ റീജണൽ ഡയറക്ടർ റഫീഖ് മുഹമ്മദ് എന്നിവരും സംബന്ധിച്ചു. https://m.youtube.com/watch?v=3-gvdp3Fqd8 സൗദിയിലെ തുറമുഖ നഗരമായ യാമ്പുവിൻ്റെ ഹൃദയഭാഗത്ത് അനുവദിച്ച 10 ഏക്കർ സ്ഥലത്താണ് ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടുന്ന വിശാലമായ ഷോപ്പിംഗ് സമുച്ചയം ഉയർന്നു വരുന്നത്. 300 മില്യൺ…

Read More

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാഗത്തിലെ തീപ്പിടുത്തതിന്‍റെ പശ്ചാത്തലതില്‍ യു.ഡിഎഫ് നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു. സംസ്ഥാനത്തെ അഴിമതിയെ പറ്റി ഗവർണറുമായി ദീർഘമായി സംസാരിച്ചു. മാത്രമല്ല സംഭവത്തിൽ ഗവർണർ അടിയന്തരമായി ഇടപെടണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിശദമായ പരാതി നാളെ സമർപ്പിക്കും. ഭരണത്തലവനായ ഗവർണർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചെന്നിത്തല പറഞ്ഞു. സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തെളിവുകൾ നശിപ്പിച്ച് കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല അരോപിച്ചു. അതുകൊണ്ട് തീപ്പിടുത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മൂന്ന് സെക്ഷനിലെ പ്രധാന ഫയലുകള്‍ നശിച്ചു, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp…

Read More

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടായ സംഭവത്തില്‍ തെളിവെടുപ്പ് തുടങ്ങി. ഫൊറന്‍സിക് സംഘമാണ് സെക്രട്ടേറിയറ്റില്‍ എത്തി തെളിവെടുപ്പ് തുടങ്ങിയത്. അതേസമയം തീപിടുത്തം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുക. എഡിജിപി ഹെഡ് ക്വാര്‍ട്ടേഴ്‌സിനാണ് മേല്‍നോട്ടം. മനോജ് ഏബ്രഹാം നേതൃത്വം നല്‍കും. ഐജി പി. വിജയനും പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. സ്‌പെഷ്യല്‍ സെല്‍ എപിപി വി. അജിത്തിനാണ് അന്വേഷണ ചുമതല. ഫൊറന്‍സിക് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അറിയിച്ചു. വിഷയത്തില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് നിഷ്പക്ഷ അന്വേഷണം നടത്തും. ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. തീപിടുത്തത്തില്‍ സുപ്രധാന ഫയലുകള്‍ നശിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രോട്ടോക്കോള്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നും പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നും ഗസ്റ്റ്ഹൗസുകളിലെ…

Read More

മോഹന്‍ലാലിനും ദുല്‍ഖര്‍ സല്‍മാനുമൊപ്പം നില്‍ക്കുന്ന ചിത്രം പൃഥ്വിരാജ് ഷെയര്‍ ചെയ്തിടത്താണ് അഭ്യൂഹങ്ങളുടെ തുടക്കം. സ്‌ക്രീനില്‍ ഒരുമിച്ചെത്തണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നവരില്‍ മോഹന്‍ലാല്‍-മമ്മൂട്ടി കോമ്പോ കഴിഞ്ഞാല്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ട് ആയിരുന്നു. ലൂസിഫറില്‍ ഖുറേഷി അബ്രാമിന് വലംകയ്യായി പൃഥ്വിരാജ് സുകുമാരന്‍ സയീദ് മസൂദ് എന്ന കഥാപാത്രമായി എത്തിയിരുന്നു. ലൂസിഫര്‍ രണ്ടാംഭാഗത്തില്‍ മോഹന്‍ലാലിനൊപ്പം മുഴുനീള റോളിലുമാണ് പൃഥ്വിരാജ്. ഓണ്‍ സ്‌ക്രീനില്‍ മമ്മൂട്ടി-ദുല്‍ഖര്‍ സല്‍മാന്‍ കോമ്പോ, മോഹന്‍ലാല്‍-ദുല്‍ഖര്‍ കോമ്പോ, ഇതു പോലെ ആരാധകരുടെ ആഗ്രഹമാണ്. പൃഥ്വിരാജ് സുകുമാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് പുതിയൊരു താരസംഗമം സ്‌ക്രീനിലുണ്ടാകുമോ എന്ന ചര്‍ച്ചയ്ക്ക് മരുന്നിട്ടത്. കൊച്ചിയില്‍ പൃഥ്വിരാജിന്റെ ഫ്‌ളാറ്റില്‍ മൂവരും നടത്തിയ കൂടിക്കാഴ്ച പുതിയ സിനിമയുടെ മുന്നൊരുക്കമാണോ എന്നാണ് കമന്റുകളില്‍ പലര്‍ക്കും സംശയം. പതിവ് പോലെ ഇവര് മൂന്നും വന്നാല്‍ ‘പൊളിക്കും’ എന്ന പ്രതീക്ഷയും കമന്റുകളില്‍ പെരുകുന്നുണ്ട്. മോഹന്‍ലാലും പൃഥ്വിയും ദുല്‍ഖറും തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നും ഈ ഫോട്ടോയ്ക്ക് പിന്നില്‍ പുതിയൊരു സിനിമയുടെ ആലോചന ഇല്ലെന്നും ഇവരുമായി അടുപ്പമുള്ള…

Read More