Author: News Desk

മനാമ: കോവിഡിന്റെ വ്യാപനത്തെ തുടർന്ന് അടച്ചിട്ട പള്ളികൾ ഘട്ടം ഘട്ടമായി തുറക്കുമെന്നും കൂട്ടായ ആരാധനയും മത സമ്മേളനങ്ങളും ക്രമേണ പുനരാരംഭിക്കുമെന്നും സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് അറിയിച്ചു. കൊറോണ വൈറസിനെക്കുറിച്ചുള്ള പ്രാദേശികവും അന്തർ‌ദ്ദേശീയവുമായ സ്ഥിതിവിവരക്കണക്കുകൾ പരിഗണിച്ചാണ് തീരുമാനം. കൊറോണ വൈറസിനെ നേരിടുന്നതിനുള്ള ദേശീയ ടാസ്‌ക്ഫോഴ്‌സ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾക്കനുസൃതമായി നിയന്ത്രണങ്ങളും നടപടികളും നിശ്ചയിക്കുന്നതിനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതിനും നീതിന്യായ മന്ത്രാലയവും സുന്നിയും ജാഫാരി എൻ‌ഡോവ്‌മെൻറും തമ്മിൽ ഏകോപനം ഉണ്ടാകുമെന്ന് കൗൺസിൽ അറിയിച്ചു. ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കുക. ആദ്യ ഘട്ടത്തില്‍ പള്ളികള്‍ സുബ്ഹ് നമസ്​കാരത്തിന് മാത്രമാണ് തുറക്കുക. പുരുഷന്മാര്‍ക്ക് മാത്രമാണ് സുബ്ഹ് നമസ്​കാരത്തിന് അനുമതി നല്‍കുക. നമസ്​കരിക്കുന്നവര്‍ പരസ്പരം​ രണ്ട് മീറ്റര്‍ അകലം പാലിക്കണം. നമസ്​കാരത്തിന് 10 മിനിറ്റ് മുമ്പായിരിക്കും പള്ളികള്‍ തുറക്കുക. ബാങ്കിന് അഞ്ച് മിനിറ്റ് കഴിഞ്ഞ് നമസ്​കാരം ആരംഭിക്കും. നമസ്​കാര ശേഷം 10 മിനിട്ട് കഴിഞ്ഞ് പള്ളികള്‍ അടക്കും. അല്‍ ഫത്തേഹ് ഗ്രാൻറ്​ മോസ്​കിലൊഴികെ മറ്റു പള്ളികളില്‍…

Read More

മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ’പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ ഓൺലൈൻ ആയി ഒരുക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. രണ്ട് വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.12 മുതൽ 17 വയസ്സ് വരെ പ്രായമുള്ളവരുടെ ഒരു വിഭാഗവും, 18 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ മറ്റൊരു വിഭാഗവുമായാണ് മത്സരിക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട 5 മിനുട്ടിൽ കൂടുതൽ ഇല്ലാത്ത ഒരു ഗാനം ആലപിച്ചു റെക്കോർഡ് ചെയ്ത വീഡിയോ ആഗസ്റ്റ് 31 നുള്ളിൽ അയച്ചു തരേണ്ടതാണ്. വിധി കർത്താക്കൾ നിർണ്ണയിക്കുന്ന വിജയികൾക്ക് പുറമെ “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ഫേസ് ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോക്ക് ലഭിക്കുന്ന ലൈക്ക് അനുസരിച്ചു “പോപ്പുലർ സിംഗർ” അവാർഡും നൽകുന്നതാണ്. 39542099, 33610836, 33364417 എന്നീ നമ്പറുകളിൽ വാട്സ്ആപ്പ് വഴി വീഡിയോകൾ അയച്ചു തരണമെന്നും , കൂടുതൽ വിവരങ്ങൾക്ക്  “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ആർട്സ് വിങ് കൺവീനർ ശ്രീജിത്ത് ഫറോക്കുമായി 39542099 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. Please like…

Read More

മനാമ: അഷൂറ അവധി ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയം രാജ്യത്തിന്റെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. മുഹർറാക്ക് നോർത്തേൺ ഹെൽത്ത് സെന്റർ, റിഫയിലെ ഹമദ് കനൂ ഹെൽത്ത് സെന്റർ, ഈസ ടൗണിലെ യൂസഫ് എഞ്ചിനീയർ ഹെൽത്ത് സെന്റർ എന്നിവ 24 മണിക്കൂറും സേവനങ്ങൾ നൽകും. ഹമദ് ടൗണിലെ മുഹമ്മദ് ജാസിം കനൂ ഹെൽത്ത് സെന്റർ(റൗണ്ട് എബൗട്ട് 17) ആഴ്ച മുഴുവൻ രാവിലെ 07:00 മുതൽ രാത്രി 11:00 വരെ തുറന്നിരിക്കും. സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിന്റെ (എസ്എംസി) ആക്‌സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്ട്‌മെന്റും അതിന്റെ ഫാർമസിയും അവരുടെ സേവനങ്ങൾ മുഴുവൻ സമയവും പൊതുജനങ്ങൾക്ക് നൽകും (24/7). അഷൂറ അവധി ദിവസങ്ങളിൽ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ അടയ്ക്കും. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സന്ദർശനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയതനുസരിച്ചു ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ മാത്രമേ രോഗികൾക്കുള്ള സന്ദർശനം അനുവദിക്കൂ. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 13 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പന്‍ ചെട്ടിയാര്‍ (80), കണ്ണൂര്‍ സ്വദേശി പി.പി. ഇബ്രാഹീം (63), ആഗസ്റ്റ് 24ന് മരണമടഞ്ഞ…

Read More

മനാമ: ബഹ്‌റൈനിലെ പ്രശസ്ത സംഗീതാദ്ധ്യാപകനായ പ്രജോദ് കൃഷ്ണയുടെ സംഗീത സംവിധാനത്തിൽ ഒരുക്കിയ കൃഷ്ണ ഭക്തി ഗാന ആൽബം ‘കൃഷ്ണ’ത്തിന്റെ റിലീസ് സത്യം ഓഡിയോസ് നിർവഹിച്ചു. ഏഴ് ഗാനങ്ങൾ ഉൾപ്പെടുന്നതാണ് ‘കൃഷ്ണം’ എന്ന ഭക്തിഗാന ആൽബം. ഗജാനനം, പുണ്യം ദർശനം, രാധാ വിരഹം, ഭക്ത മാനസം, ഗുരുവായു പുരം, ബാല ഗോപാലം, ഹൃദയ ഗീതം എന്നിങ്ങനെ 7 ഗാനങ്ങളാണ് ഈ ആൽബത്തിൽ ഉള്ളത്. ഗണപതി സ്തുതിയിൽ തുടങ്ങി കൃഷ്ണഭക്തിയുടെ രസവൈവിധ്യങ്ങളെല്ലാം മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു ഈ ഗാനങ്ങളിൽ. ഇക്കഴിഞ്ഞ ഗണേശചതുർഥി ദിനത്തിൽ സത്യം ഓഡിയോസ് അവരുടെ ഔദ്യോഗിക യൂടൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയത്. ഈ ഗാനങ്ങളുടെ രചന നിർവ്വഹിച്ചിരിക്കുന്നത് കെ ജി ബാബു നെടുമ്പാൾ, രജനി മേനോൻ, ഷൈല സോമകുമാർ, സുധി പുത്തൻവേലിക്കര, പ്രജോദ് കൃഷ്ണ എന്നിവരാണ്. പവിത്ര മേനോൻ, രോഷ്നി രജി, നവനീത് കൃഷ്ണ, കാർത്തിക് സായ് കൃഷ്ണൻ, പ്രജോദ് കൃഷ്ണ എന്നിവർ ഗാനങ്ങൾ ആ‍ലപിച്ചിരിക്കുന്നു. ഓർക്കസ്‌ട്രേഷൻ: ശ്രീകുമാർ ചന്ദ്രൻ, ബിജു രാജൻ, മനോജ്‌…

Read More

മനാമ: ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകനും മൈത്രി സോഷ്യൽ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവുമായ നൗഷാദ് മഞ്ഞപ്പാറയുടെ വന്ദ്യ പിതാവ് ജനാ.ഷാഹുൽ ഹമീദ് ഹാജി (80) ഇന്ന് മരണപെട്ടു. ഖബറടക്കം നാളെ സുബ്ഹിക്ക് മഞ്ഞപ്പാറ ജുമാമസ്ജിദ് ൽ നടക്കും.

Read More

മനാമ: കോവിഡിനെ തുടർന്നുള്ള പ്രശ്നങ്ങൾ മൂലം ജോലി നഷ്ട്ടമായി നാട്ടിലേക്ക് മടങ്ങാൻ നിര്ബന്ധിതനായ മോഹൻദാസിന് ഗുരുകൃപ എന്ന വാട്‍സ് ആപ് കൂട്ടായ്മ ഒരു ഉപജീവന മാർഗം എന്ന നിലക്ക് ഒരു പുതിയ ഓട്ടോറിക്ഷ എടുക്കുന്നതിലേക്കു ഒരു ലക്ഷം രൂപ സമാഹരിച്ചു നൽകി. അത് ഡൗൺ പേയ്‌മെന്റ് ആയി നൽകി കൊണ്ട് മോഹൻദാസ് 24 -08-2020 നു പുതിയ ഓട്ടോ വാങ്ങുകയും ചെയ്തു. ഏകദേശം 8 മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ കൂട്ടായ്മയിലെ ഒരു അംഗം കൂടിയാണ് മോഹൻദാസ്. ബഹറിനിൽ കോവിഡ് മൂലം മരണപ്പെട്ട അജീന്ദ്രൻ്റെ കുടുംബത്തിന് ഒരു ചെറിയ കൈത്താങ്ങു നൽകുക എന്നുള്ളതാണ് കൂട്ടായ്മയുടെ അടുത്ത ലക്‌ഷ്യം. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

റണാകുളം : മത്സ്യ ബന്ധനത്തിനിടെ ഉണ്ടാവുന്ന അപകടങ്ങളിൽ അതിവേഗത്തിൽ അടിയന്തര രക്ഷ പ്രവർത്തനം നടത്താൻ സഹായകമാവുന്ന ആദ്യ അത്യാധുനിക മറൈൻ ആംബുലൻസ് ‘പ്രതീക്ഷ’യുടെ പ്രവർത്തന ഉത്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെറെൻസിലൂടെ നിർവഹിക്കും. ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. രണ്ടാമത്തെ ആംബുലൻസ് ബോട്ടായ ‘പ്രത്യാശ’യുടെ നീരണിയിക്കൽ ജെ. മേഴ്സിക്കുട്ടിയമ്മയും മൂന്നാമത്തെ ആംബുലൻസ് ബോട്ടിന്റെ നീരണിയിക്കൽ ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാളും നിർവഹിക്കും. കൊച്ചിൻ ഷിപ്യാർഡിൽ രാവിലെ 9.30 ന് ആയിരിക്കുംചടങ്ങുകൾ നടക്കുന്നത്. കേരള തീരത്തെ മൂന്ന് മേഖലകൾ ആയ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നി സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും മറൈൻ ആംബുലൻസിന്റെ പ്രവർത്തനം. അപകടത്തിൽ പെടുന്നവർക്ക് ദുരന്ത മുഖത്ത് വെച്ചു തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം അതിവേഗം കരയിലെത്തിക്കാൻ ഈ ആംബുലൻസുകൾ സഹായിക്കും. 23 മി. നീളവും 5.5 മി. വീതിയും 3 മി ആഴവുമുള്ള ഈ ആംബുലൻസുകളിൽ 10…

Read More

മനാമ: കഴിഞ്ഞ ഏഴു വർഷങ്ങളായി ബഹ്‌റൈനിലെ കലാ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ നിറഞ്ഞ  പ്രവർത്തനം കാഴ്ച വെക്കുന്ന ബഹ്‌റൈൻ ലാൽ കെയേഴ്‌സിന് അടുത്ത രണ്ട് വർഷത്തേക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു .  പത്മഭൂഷൺ മോഹൻലാലിൻറെ ആരാധകരുടെ സംഘടനയായ  ബഹ്‌റൈൻ ലാൽ കെയേഴ്സ് അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളെ സൂം മീറ്റിങ്ങിലൂടെ നടന്ന വാർഷിക യോഗത്തിലൂടെ  തിരഞ്ഞെടുത്തു. ജഗത് കൃഷ്ണകുമാർ കോ-ഓർഡിനേറ്റർ ആയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ എഫ്. എം ഫൈസൽ (പ്രസിഡണ്ട് ) , ഷൈജു കമ്പത്ത് (സെക്രട്ടറി),  ജസ്റ്റിൻ ഡേവിസ് (ട്രഷറർ) എന്നിവർ നയിക്കും. ടിറ്റോ ഡേവിസ്, അരുൺ. ജി. നെയ്യാർ  ( വൈസ് പ്രസിഡണ്ട്മാർ   ) മണിക്കുട്ടൻ,  അരുൺ തൈക്കാട്ടിൽ (ജോയിന്റ് സെക്രട്ടറിമാർ  )  എന്നിവരെയും തിരഞ്ഞെടുത്തു. തോമസ് ഫിലിപ്പ് (ചാരിറ്റി വിങ്ങ് സെക്രട്ടറി ), ദീപക് തണൽ(എന്റർടൈൻമെന്റ്സെക്രട്ടറി ) , സുബിൻ സുരേന്ദ്രൻ (മെമ്പർഷിപ് സെക്രട്ടറി ), ഷാൻ, വിഷ്ണു വിജയൻ , വിഷ്ണു വാമദേവൻ, പ്രജിൽ പ്രസന്നൻ , അനു കമൽ, പ്രശാന്ത്, രതിൻ,…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വം സെക്രട്ടറിയേറ്റിലേക്ക് മാർച്ച്‌ നടത്തി. മാർച്ചിന് നേരെ ഗ്രനേഡും, പല തവണ ജലപീരങ്കിയും പ്രയോഗിച്ചു. കേരളത്തിലെ മന്ത്രിസഭയിലെ ഒരു അംഗത്തെ പോലും തെരുവിലിറങ്ങി സഞ്ചരിക്കാൻ യുവമോർച്ച അനുവദിക്കില്ല എന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. പിണറായി വിജയൻ രാജിവയ്യ്ക്കും വരെ ശക്തമായ സമരങ്ങൾക്ക് യുവമോർച്ച നേതൃത്വം നൽക്കുമെന്നും പറഞ്ഞു. യുവമോർച്ച ജില്ല പ്രസിഡൻ്റ് ആർ.സജിത്തിന് മാർച്ചിൽ പരിക്ക് പറ്റി. യുവമോർച്ച സംസ്ഥാന – ജില്ല നേതാക്കളായ ജെ.ആർ. അനുരാജ്, ബി.ജി വിഷ്ണു , അഭിലാഷ് അയോധ്യ, സി.എസ്.ചന്ദ്രകിരൺ, പാപ്പനംകോട് നന്ദു, എസ്.എം.ആനന്ദ് ,അഭിജിത്ത്, രാമേശ്വരം ഹരി , ഉണ്ണിക്കണ്ണൻ, ആശാനാഥ്, കവിത, അനൂപ്, അനന്ദു തുടങ്ങിയവർ മാർച്ചിന് നേതൃത്ത്വം നൽകി. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link…

Read More