Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. 2067 പേർ ഇന്നു രോഗമുക്തി നേടി. സംസ്ഥാനത്തു ഇന്നു പത്തുപേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.നിർണായക ഘട്ടത്തിലാണ് നമ്മളെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ അവസ്ഥ അപ്രതീക്ഷിതമല്ല. രോഗത്തെ ഉച്ചസ്ഥായിയിൽ എത്താതെ കൂടുതൽ കാലം പിടിച്ചുനിർത്താനായി. ദക്ഷിണേന്ത്യയിൽ കേസുകൾ രൂക്ഷമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.ശുചീകരണം, മാസ്‌ക് ധരിക്കല്‍ എന്നിവയില്‍ വിട്ടുവീഴ്ച്ച പാടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോരുത്തരും അവരവരുടെ ചുറ്റും സുരക്ഷാ വലയം തീര്‍ക്കണം. കൊറോണ നിരുപദ്രവകാരിയല്ലെന്നും മരണ നിരക്ക് ഒരു ശതമാനമാണെന്നും രോഗം വന്നാല്‍ കുഴപ്പമില്ലെന്നുമൊക്കെയുള്ള പ്രചാരണം നടക്കുന്നുണ്ട്. ഈ ധാരണ പ്രബലമായാല്‍ വലിയ അപടമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.കൈകഴുകുമ്പോഴും മാസ്‌ക് ധരിക്കുമ്പോഴും ചുറ്റുമുള്ളവരെ കൂടി രക്ഷിക്കുകയാണ്. ആ പ്രതിബന്ധത കൈവിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും, കാസര്‍കോട്…

Read More

മനാമ: ലുലു ഹൈപ്പർമാർക്കറ്റിലെ ഷോപ്പർമാർക്ക് ഇപ്പോൾ ഒ‌എസ്‌എന്റെ ഗുണനിലവാരമുള്ള കുടുംബ വിനോദ പാക്കേജ് ആസ്വദിക്കാം. ലു​ലു റി​ഫ, ദാ​ന മാ​ൾ, ഹി​ദ്ദ്, ഗ​ലേ​റി​യ മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ത്യാ​ഫ്​ ഹോം ​എ​ൻ​റ​ർ​ടെ​യ്​​ൻ​റ്​​മെൻറി​ലു​ള്ള ഒ.​എ​സ്.​എ​ൻ എ​​സോൺ കി​യോ​സ്​​കു​ക​ളി​ൽ ലു​ലു ഷോ​പ്പി​ങ്​ ര​സീ​ത്​ സ​മ​ർ​പ്പി​ച്ചാ​ൽ ഒ.​എ​സ്.​എ​ൻ വ​രി​സം​ഖ്യ​യി​ൽ 25 ശ​ത​മാ​നം ഇ​ള​വ്​ ല​ഭി​ക്കും. ലുലുവിൽ നിന്ന് ടിവികൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അ​ത്യാ​ഫ്​ ഹോം ​എ​ൻ​റ​ർ​ടെ​യ്​​ൻ​റ്​​മെന്റ് ഒ‌എസ്‌എനിൽ നിന്ന് 3 മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ നൽകുന്നു.പ്രമുഖ പ്രീമിയം ടിവി ദാതാക്കളായ ആത്യാഫ് ഹോം എന്റർടൈൻമെന്റ് ബഹ്‌റൈനിലെ ഒ‌എസ്‌എന്റെ പ്രത്യേക പങ്കാളിയാണ്. ഡിസ്നി ചാനലുകൾ, എച്ച്ബിഒ തുടങ്ങിയ ചാനലുകളും കൂടാതെ നിരവധി തത്സമയ ചാനൽ ഓപ്ഷനുകളും ഉൾപ്പെടുന്നു. ലു​ലു​വു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തെ അ​ത്യാ​ഫ്​ ചെ​യ​ർ​മാ​ൻ ഉ​ബ​യ്​​ദ്​​​​ലി ഉ​ബ​യ്​​ദി​ലി സ്വാ​ഗ​തം ചെ​യ്​​തു. ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ അ​ത്യാ​ഫു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ മി​ക​ച്ച വി​നോ​ദ അ​വ​സ​രം ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​​ന്ന്​ ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്​​ട​ർ ജു​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു. Please like and share Starvision…

Read More

മനാമ: കോവിഡ് എന്ന മഹാമാരി പിടിപെട്ടു ബഹറിനിൽ നിര്യാതനായ അജീന്ദ്രൻറെ കുടുംബത്തിന് ഗുരുകൃപ കൂട്ടായ്മ മൂന്നു ലക്ഷം രൂപ കൈമാറി. അജീന്ദ്രൻറെ നിർദ്ദന കുടുംബത്തിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സഹായ സംരംഭത്തിൽ പ്രവാസികളും സ്വദേശികളും പങ്കാളികളായി. ഈ കൂട്ടായ്മ കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട മറ്റൊരു പ്രവാസിയായ മോഹൻദാസിന് ഓട്ടോറിക്ഷ വാങ്ങാൻ ഈ ആഴ്ച ഒരു ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. വരും കാലത്തും സേവനപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുവാൻ ഗുരുകൃപ എപ്പോഴും മുമ്പിൽ തന്നെ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ ധനസമാഹരണത്തിനു നേതൃത്വം നൽകിയവർ സതീഷ് കുമാർ, അജികുമാർ , ജയൻദേവരാജ്, ഭദ്രൻ, സനീഷ് ,സുജു, റെജി, മധു, അജിത്പ്രസാദ്‌ എന്നിവർ ആണ്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ : മനാമ സെൻട്രൽ മാർക്കറ്റിലെ പച്ചക്കറി കടയിൽ ജീവനക്കാരൻ ആയിരുന്ന റസൽ പാലത്ത്‌ മീത്തൽ (37 വയസ്സ് ) താമസസ്ഥലത്തു വെച്ചു ഹൃദയഘാതതേത്തുടർന്നു മരിച്ചു. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. കോഴിക്കോട് ജില്ലയിലെ അരിക്കുളം സ്വദേശിയാണ്.

Read More

മനാമ: ട്രാവൽ രംഗത്തെ ബഹ്‌റൈനിലെ പ്രമുഖ സ്‌ഥാപനമായ ഫരീദ ട്രാവൽസ് ബഹ്‌റൈനിൽ നിന്നും ഡൽഹിയിലേക്ക് ചാർട്ടേർഡ് വിമാനം ഒരുക്കുന്നു. സെപ്റ്റംബർ രണ്ടാം വാരം പുറപ്പെടുന്ന ഗൾഫ് എയർ വിമാനത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 52 കിലോ ബാഗേജ് ആണ് അനുവദിക്കുന്നത്. 23 കിലോ വീതമുള്ള രണ്ടു ബാഗേജും 6 കിലോ കൈയ്യിലും കരുതാം. കൂടുതൽ വിവരങ്ങൾക്ക് 66737916, 66709916, 66747916 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: കൊറോണ തീര്‍ത്ത പുതിയ സാമൂഹിക പശ്ചാത്തലത്തില്‍ വീട്ടില്‍ മാത്രം ഒതുങ്ങിക്കൂടി വീര്‍പ്പ് മുട്ടുന്ന കുട്ടികളുടെ അഭികാമ്യമല്ലാത്ത വ്യവഹാരങ്ങള്‍ കുടുംബാന്തരീക്ഷത്തില്‍ തീര്‍ക്കുന്ന പ്രശ്നങ്ങളെ വളരെ പക്വവും ക്രിയാത്മകമായും നേരിടേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളെ സജ്ജരാക്കാന്‍ ഇസ്‌ലാഹീ സെന്‍റര്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ജിദ്ദയിലെ കിംഗ്‌ അബ്ദുല്‍ അസീസ് സർവ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറും പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറുമായ ഡോക്ടര്‍ ഇസ്മായില്‍ മരിതേരി മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ആരംഭിക്കുന്ന വെബിനാറില്‍ ബഹറിനിലെ സാമൂഹ്യരംഗത്തെ പ്രമുഖര്‍ സംബധിക്കും. മുഴുവന്‍ രക്ഷിതാക്കളുടെയും സാന്നിദ്ധ്യം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 39974567, 32231141 നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്ന സാം അടൂരിൻറെ മരണം ബഹ്‌റൈനിലെ മലയാളികൾക്ക് ഏറെ വേദന നൽകിയ ഒന്നായിരുന്നു. കഴിഞ്ഞ ദിവസം (24/08/2020) അദ്ദേഹത്തിന്റെ 41 -ാം ദിവസ ചടങ്ങുകൾ സൽമബാദിലുള്ള സെമിത്തേരിയിൽ വെച്ച് നടന്നു. സെൻമേരീസ് പള്ളി വൈദികരായ ഫാദർ ഷാജി ചാക്കോ , ഫാദർ ബിജുമോൻ ഫിലിപ്പോസിൻറെയും കാർമികത്വത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് അദ്ദേഹത്തിൻറെ ആത്മാവിൻറെ നിത്യശാന്തിക്കായി പ്രാർത്ഥന ചടങ്ങുകൾ നടത്തി. https://youtu.be/qoSpbl0aEIE ചടങ്ങിൽ ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി ജോബ് ജോസഫ്,ഫ്രാൻസിസ് കൈതാരത്ത്, അനീഷ് വർഗീസ്,  സാനി പോൾ, അജി പി ജോയ് , സാംജി , അജിത്ത് ,അനു, അനൂപ്, സണ്ണി , സജി , സാബു സക്കറിയ , സുനീഷ്, സജി ഫിലിപ്പ് , ബിനു കുന്നന്താനം തുടങ്ങിയ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

Read More

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണ കള്ളക്കടത്തിൽ പുതിയ വിവരങ്ങൾ. 21 തവണയായി ആകെ 166 കിലോ സ്വർണ്ണമാണ് ദുബൈയിൽ നിന്ന് കേരളത്തിലേക്ക് കടത്തിയത്. ആദ്യനാല് തവണ അയച്ചത് പശ്ചിമബംഗാൾ സ്വദേശി മുഹമ്മദിന്റെ പേരിലാണ്. 5 മുതൽ 18 വരെയുള്ള കൺസൈൻമെന്‍റുകൾ വന്നിരിക്കുന്നത് യുഎഇ പൗരനായ ദാവൂദിന്‍റെ പേരിലാണ്. 19 മത് തവണ യുഎഇ സ്വദേശി ഹാഷിമിന്‍റെ പേരിലും 20 ഉം 21 ഉം ഫൈസൽ ഫരീദിന്‍റെ പേരിലുമാണ് വന്നത്. 21 മത്തെ തവണ എത്തിച്ച സ്വർണമാണ് കസ്റ്റംസ് പിടിച്ചത്. ദേശീയ അന്വേഷണ ഏജൻസി ദുബൈയിൽ എത്തി നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഈ വിവരങ്ങൾ അറിയാൻ സാധിച്ചത്. ഇപ്പോൾ അറസ്റ്റിലായിട്ടുള്ള കെ ടി റമീസിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും എൻഐഎയ്ക്ക് ഈ വിവരങ്ങളെല്ലാം കിട്ടിയിട്ടുണ്ട്. ഫൈസൽ ഫരീദ്, റബിൻസ്, കുഞ്ഞാലി എന്നിവരാണ് സ്വർണക്കടത്തിന് പിന്നിൽ സജീവമായി ആസൂത്രണം നടത്തിയത് എന്നാണ് എൻഐഎ കണ്ടെത്തിയത്. കള്ളക്കടത്ത് സംഘം വിലയ്ക്ക് എടുത്ത ആളുകളാണ്…

Read More

കൊച്ചി: കൊവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കി സർവീസുകൾ പുനഃരാരംഭിക്കാനാണ് കൊച്ചി മെട്രോ തയ്യാറെടുക്കുന്നത്. നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി മെട്രോ സർവീസ് പുനഃരാരംഭിക്കാൻ സാധിക്കുമെന്ന കേന്ദ്ര സർക്കാർ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയായത്. സർവീസുകളുടെ എണ്ണത്തിലും സമയ ക്രമത്തിലും മാറ്റമുണ്ടാകും. ആദ്യഘട്ടത്തിൽ രാവിലെ 7 മുതൽ രാത്രി 8 മണി വരെ മാത്രമായിരിക്കും സർവീസുകൾ. തിരക്കുകൾ കൂടിയാൽ ഉപയോഗിക്കുന്നതിന് മാത്രമായി രണ്ട് ട്രെയിനുകൾ ആലുവയിലും മുട്ടത്തും സജ്ജമാക്കും. ശീതീകരണ സംവിധാനം ഒഴിവാക്കി ആയിരിക്കും മെട്രോ സർവീസ് പുനഃരാരംഭിക്കുക. എല്ലാ സ്റ്റേഷനുകളിലും ട്രെയിൻ 20 സെക്കൻഡ് തുറന്നിടുകയും തെർമൽ സ്‌കാനറുകൾ വഴി പരിശോധന ശക്തമാക്കുകയും ചെയ്യും. എല്ലാ ടിക്കറ്റ് കൗണ്ടറുകളിലും ക്യാഷ് ബോക്‌സ് സ്ഥാപിച്ചും ക്യു ആർ കോഡ് സംവിധാനം വഴിയുമാകും ടിക്കറ്റ് ചാർജുകൾ വാങ്ങുക. കഴിഞ്ഞ മാർച്ച് 23 നാണ് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മെട്രോ സർവീസ് നിർത്തിയത്. Please like and share Starvision News FB page…

Read More

മനാമ: ബഹ്‌റൈനിലെ സാമൂഹ്യപ്രവർത്തന മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്ന സാം സാമുവലിന്റെ കുടുംബത്തിന് പീപ്പിൾസ് ഫോറം ബഹ്‌റൈൻ കുടുംബധന സഹായം നൽകി. മഹാമാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക്‌ സഹായമെത്തിച്ചു നൽകുന്നതിനിടയിലേറ്റ കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞ സാം സാമുവലിന്റെ വിയോഗം ബഹ്‌റൈനിലെ മലയാളികളെ ഏറെ ദുഃഖത്തിലാക്കി. പീപ്പിൾസ് ഫോറം അംഗങ്ങളിൽ നിന്നും സമാഹരിച്ച നാല്പതിനായിരം രൂപയുടെ ധനസഹായം പീപ്പിൾസ് ഫോറം വൈസ് പ്രസിഡന്റ് ആർ.കെ ശ്രീജൻ, എക്സിക്യൂട്ടീവ് അംഗം പി.മാത്യു എന്നിവരുടെ സന്നിദ്ധ്യത്തിൽ ജനറൽ സെക്രട്ടറി വി.വി ബിജുകുമാർ,ട്രെഷറർ മനീഷ് മുരളീധരനു കൈമാറി. ആകസ്മികമായ വേർപാടിൽ മനംനൊന്തു കഴിയുന്ന കുടുംബം എത്രയും വേഗം കരുത്താർജ്ജിയ്ക്കട്ടെയെന്നും, സാമിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും പ്രതിനിധികൾ അറിയിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More