Author: News Desk

ന്യൂഡൽഹി: ജിമ്മുകൾ തുറക്കണമെന്നാവശ്യപ്പെട്ട് ന്യൂഡൽഹിയിൽ പ്രതിഷേധം. സ്ത്രീകളും പുരുഷന്മാരുമടക്കമാണ് പ്രതിഷേധത്തിന് എത്തിയത്. ജിം ജീവനക്കാരും ജിമ്മിലെത്തുന്നവരും പ്രതിഷേധത്തിൽ പങ്കെടുത്തു.ഇന്ത്യൻ ജിംസ് വെൽഫെയർ ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് അടച്ച ജിമ്മുകൾ വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡൽഹിയിൽ ലോക്ക്ഡൗണിൽ മറ്റു പലതിനും ഇളവുകൾ നൽകിയിട്ടും ജിമ്മുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് ആം ആദ്മി സർക്കാരിനെതിരെ പ്രതിഷേധവുമായി ജിം പ്രവർത്തകർ എത്തിയത്.ജിമ്മുകൾ തുറക്കാതായതോടെ ഡൽഹിയിൽ നിരവധി പേർക്ക് തൊഴിൽ നഷ്ടമായെന്ന് ഇന്ത്യൻ ജിം ഫെൽഫെയർ ഫെഡറേഷൻ പ്രസിഡന്റ് സുനിൽ കുമാർ പറയുന്നു. നോയിഡ, ഗുർഗോൺ, ഫരീദാബാദ് എന്നിവിടങ്ങളിലെ ജിമ്മുകൾ തുറന്നിട്ടും ഡൽഹിയിൽ മാത്രം ജിമ്മുകൾ പുനരാരംഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.ആറ് മാസത്തിലേറെയായി ജിമ്മുകൾ അടഞ്ഞിരിക്കുകയാണെന്നും ഇതുവഴി നിരവധി യുവാക്കളുടെ ഉപജീവനമാർഗം നിലച്ചതായും പ്രതിഷേധക്കാർ പറയുന്നു. റസ്റ്റോറന്റുകളും സലൂണുകളും തുറക്കാമെങ്കിൽ എന്തുകൊണ്ട് ജിമ്മുകൾ തുറന്നുകൂടാ എന്നതാണ് ഇവരുടെ പ്രധാന ചോദ്യം.

Read More

ദുബായ്: ഐപിഎൽ മത്സരത്തിനായി ദുബായിലെത്തിയ ഒരു ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ അംഗമായ ഇന്ത്യൻ ദേശീയതാരത്തിനാണ് രോഗം കണ്ടെത്തിയത്. ഇതുകൂടാതെ ചെന്നൈ സൂപ്പർകിങ്സിന്‍റെ 12 സ്റ്റാഫിനും രോഗം കണ്ടെത്തിയിട്ടുണ്ട്. ചെന്നൈ ടീമിലുള്ള ഇന്ത്യൻ പേസർക്കാണ് രോഗമെന്നാണ് റിപ്പോർട്ട്. എന്നാൽ താരത്തിന്‍റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. എം‌എസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഓഗസ്റ്റ് 21 ന് ദുബായിൽ വന്നിരുന്നു. നിർബന്ധിത ആറ് ദിവസത്തെ ക്വറന്‍റീനുശേഷം പരിശീലനവും ആരംഭിച്ചു. അതേസമയം കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് സി‌എസ്‌കെയിൽ നിന്നോ ബിസിസിഐയിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ടീമിനെയെല്ലാം ക്വാറന്‍റീൻ ചെയ്തിട്ടുണ്ടെന്നും വെള്ളിയാഴ്ച ഒരുതവണകൂടി പരിശോധനയ്ക്ക് വിധേയമാകുമെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗം കണ്ടെത്തിയവരിൽ സോഷ്യൽ മീഡിയ ടീമിലെ ഒരു അംഗവും രണ്ട് നെറ്റ് ബൌളർമാരും ഉൾപ്പെടുന്നു. യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ടീം അംഗങ്ങൾക്ക് ചെന്നൈയിലെ പരിശീലന ക്യാമ്പിൽ വൈറസ് ബാധിച്ചിരിക്കാമെന്നാണ് അനുമാനം.

Read More

എറണാകുളം: സംസ്ഥാന സർക്കാരിന്റെ ‘ലൈഫ് ‘ സമ്പൂർണ പാർപ്പിട പദ്ധതിയിലൂടെ സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ആമ്പല്ലൂർ പഞ്ചായത്തിലെ അരയൻകാവ് സ്വദേശിനി സരിതയും കുടുംബവും ഈ ഓണം ആഘോഷിക്കുന്നത്. സരിതയും മകളും മകനും ഭർത്താവുമടങ്ങുന്ന കുടുംബത്തിന്റെ ഏകവരുമാനം ഭർത്താവ് പഴനിയുടെ ഓട്ടോറിക്ഷയായിരുന്നു. കാഴ്ച്ചക്കുറവുള്ള മകനുമായി ആശുപത്രികളിലും വാടകവീടുകളിലുമായി കഴിഞ്ഞിരുന്ന ഇവർ മിച്ചസമ്പാദ്യവും സുമനസ്സുകളുടെ സഹായവും കൊണ്ട് ആമ്പല്ലൂർ ഗ്രാമപ്പഞ്ചായത്തിൽ മൂന്ന് സെന്റ് സ്ഥലം സ്വന്തമാക്കിയിരുന്നു. തൃപ്പൂണിത്തുറ നഗരസഭാ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്നകാലത്താണ് ഇവർ ‘ലൈഫ് ‘ പദ്ധതിയിൽ ഉൾപ്പെടുന്നത്. സ്വന്തം പേരിലുളള സ്ഥലം ആമ്പല്ലൂർ പഞ്ചായത്തിലായതിനാൽ ഇവിടേക്ക് ആനുകൂല്യം മാറ്റി നൽകുകയായിരുന്നു പദ്ധതിയിൽ നിന്നുള്ള ധനസഹായത്തോടെ ഭവനനിർമ്മാണം ആരംഭിക്കുകയും രണ്ട് മുറികളും ഹാളും അടുക്കളയുമടങ്ങുന്ന മനോഹരഭവനം പൂർത്തീകരിക്കുകയും ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ സ്വപ്നങ്ങൾ പൂവണിഞ്ഞത് വിശ്വസിക്കാനാവുന്നില്ലെന്ന് മകൾ ആതിര പറഞ്ഞപ്പോൾ ഇനി എല്ലാ ഓണവും പൊന്നോണമായിരിക്കുമെന്ന് സരിത പുഞ്ചിരിയോടെ കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം:  സംശയങ്ങൾ ദൂരീകരിക്കപ്പെടുന്നത് വരെ ജനം ടിവിയുടെ ചുമതലകളിൽ നിന്ന് മാറിനിൽക്കുകയാണെന്ന് ജനം ടിവി കോർഡിനേറ്റർ അനിൽ നമ്പ്യാർ. ഞാൻ വഴി ജനം ടിവിയിലൂടെ ബിജെപിയുടെ ഉന്നതരെ അടിക്കുകയാണ് ഉദ്ദേശ്യം എന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. സ്വപ്നയെ ഉപദേശിക്കുകയോ അവർക്ക് നിർദ്ദേശങ്ങൾ നൽകുകയോ തൻ്റെ ജോലിയല്ല എന്നും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ താൻ സ്വപ്നയെ വിളിച്ചത് ഒരു തവണ മാത്രമാണെന്നും അദ്ദേഹം പറയുന്നു. അനിൽ നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റ്: കഴിഞ്ഞ കുറെ മണിക്കൂറുകളായി വെറുമൊരു കാഴ്ചക്കാരനായിരിക്കുകയായിരുന്നു ഞാൻ. ഓണം ഷൂട്ടിംഗിൻ്റെ തിരക്കുമായി ബന്ധപ്പെട്ട് കൊച്ചിയിലായതിനാലാണ് ഈ കുറിപ്പ് വൈകിയത്. സഹപ്രവർത്തകരുടെ കൂരമ്പുകളേറ്റ് എൻ്റെ പ്രതികരണശേഷിക്കോ പ്രജ്ഞക്കോ എന്തെങ്കിലും ചെറിയൊരു പോറൽ പോലും ഏറ്റിട്ടില്ല. നിങ്ങൾ വർദ്ധിത വീര്യത്തോടെ വ്യാജ വാർത്തകളുമായി പൊതുബോധത്തിൽ പ്രഹരമേൽപ്പിക്കുന്നത് തുടരുക. ആത്യന്തിക സത്യം അധികകാലം ഒളിച്ചിരിക്കില്ല. കെട്ടുകഥകൾക്ക് അൽപ്പായുസ്സേയുള്ളൂ. എന്നെ മനസ്സിലാക്കിയവർക്ക്, എന്നെ അടുത്തറിയുന്നവർക്ക് ഒരു പഠനക്ലാസ് അനിവാര്യമാണെന്ന് ഞാൻ കരുതുന്നില്ല. പക്ഷെ പുകമറക്കുള്ളിൽ…

Read More

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 127 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാര്‍…

Read More

പാലക്കാട്: വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘം മൂന്നരക്കിലോ സ്വർണവും ആറുലക്ഷം രൂപയും പിടികൂടി. മീനാക്ഷിപുരം ചെക്ക് പോസ്റ്റിലാണ് പൊളളാച്ചിയിൽ നിന്നും കടത്തി കൊണ്ട് വന്ന സ്വർണവും പണവും പിടികൂടിയത്. ആലത്തൂർ അഞ്ചു മൂർത്തി മംഗലം സ്വദേശികളായ സതീഷ്, ക്രിജേഷ് എന്നിവരെ സംഘം അറസ്റ്റുചെയ്തു. നടപടികൾ പൂർത്തിയാക്കി സ്വർണവും പണവും കസ്റ്റംസിന് കൈമാറി. ബിസ്കറ്റുകളുടെയും ആഭരണങ്ങളുടെയും രൂപത്തിലായിരുന്നു സ്വർണം.എക്സൈസ് ഇൻസ്‌പെക്ടർ സി പി.മധു, പ്രിവന്റീവ് ഓഫീസർ ജെ. ആർ.അജിത്‌, സിവിൽ എക്സൈസ് ഓഫീസർ സുരേഷ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.ആർക്കുവേണ്ടിയാണ് സ്വർണവും പണവും കടത്തിയെന്ന് വ്യക്തമല്ല. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൂടുതൽ ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Read More

ഹൈദരാബാദ്: സ്മാര്‍ട്ട് ഫോണുകളുമായി വന്ന ലോറി കൊള്ളയടിച്ചു. രണ്ട് കോടിയോളം വിലവരുന്ന സ്മാര്‍ട്ട് ഫോണുകളാണ് കൊള്ളയടിച്ചത്. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ബുധനാഴ്ചയാണ് സംഭവം.ഷവോമി മെബൈല്‍ നിര്‍മ്മാതാക്കളുടെ ഉല്‍പ്പന്നയൂണിറ്റില്‍ നിന്നു പോയ ലോറിയാണ് കൊളളയടിക്കപ്പെട്ടത്. ഡ്രൈവറെ കെട്ടിയിട്ടാണ് കൊള്ളയടിച്ചത്. രാത്രി തമിഴ്‌നാട് ആന്ധ്ര അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മറ്റൊരു ലോറി വഴിയില്‍ ഇവരെ തടഞ്ഞു. തുടര്‍ന്നാണ് ലോറിയുടെ ഡ്രൈവറെ കെട്ടിയിട്ട് മര്‍ദ്ദിച്ച് അവശനാക്കി പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെ ഡ്രൈവർ പോലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലോറി കണ്ടെത്തി. നിലവില്‍ ഡ്രൈവർ പോലീസ് കസ്റ്റഡിയില്‍ ആണ്.

Read More

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ്വീണ്ടും ചോദ്യം ചെയ്‌തേക്കും. കസ്റ്റംസിന് മുന്നില്‍ ഹാജരായ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ അനില്‍ നമ്പ്യാര്‍ നല്‍കിയ മൊഴിയും പ്രതികളുടെ മൊഴികളും തമ്മില് പൊരുത്തക്കേടുണ്ടോയെന്ന് പരിശോധിച്ച ശേഷം അനിലിനെ വീണ്ടും വിളിപ്പിക്കും.  സ്വര്‍ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരെ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഇന്ന് ചോദ്യം ചെയ്തത്. രാവിലെ 10.30 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വെകുന്നേരം 3.30 ഓടെ അവസാനിച്ചു. അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍  വിശദമായ മൊഴി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും, പ്രതികളുടെയും അനില്‍ നമ്പ്യാരുടെയും മൊഴി പരിശോധിച്ച ശേഷം വീണ്ടും ചെയ്യലിന് വിളിപ്പിക്കും.

Read More

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേലിനും ഭാര്യയ്ക്കുമെതിരെ ലുക്ക്ഓട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. പ്രതികള്‍ക്കെതിരെ തെളിവ് ലഭിച്ചെന്ന് പത്തനംതിട്ട എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു.കേരളത്തിലാകെ 274 ശാഖകളുമായി പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫിനാന്‍സിനെതിരെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് എത്തിയത്. ഫിനാന്‍സ് ഉടമകളെ ടന്‍ തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. കോന്നി ആസ്ഥാനമായാണ് പോപ്പുലര്‍ ഫിനാന്‍സ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി സ്ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു. ഇതോടെയാണ് തങ്ങള്‍ പറ്റിക്കപ്പെട്ടതായി നിക്ഷേപിച്ചവര്‍ അറിഞ്ഞത്. ഇതോടെയാണ് കോന്നി പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയത്. നിരവധിപേര്‍ ഇതിനോടകം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ റോയി ഡാനിയേല്‍ ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ റോയി ഡാനിയല്‍ തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് അപേക്ഷയുമായി കോടതിയെ സമിപിച്ചിട്ടുണ്ടെന്നും വിവരമുണ്ട്

Read More

ഇടുക്കി: ജില്ലയുടെ ആരോഗ്യമേഖലയെ പുതിയ ഉയരങ്ങളിലേയ്ക്ക് കൈപിടിച്ചുയർത്തിക്കൊണ്ട് ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിലെ പുതിയ ആശുപത്രി സമുച്ചയം പ്രവർത്തനമാരംഭിച്ചു. ഒപി വിഭാഗത്തിൻ്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. 85 കോടി രൂപ നിർമ്മാണാനുമതി ലഭിച്ച ആശുപത്രി സമുച്ചയത്തിൻ്റെ ഒന്നാം ബ്ളോക്കിലാണ് ഒപി വിഭാഗം പ്രവർത്തിക്കുന്നത്. 300-ൽ അധികം ബെഡുകളുള്ള ആശുപത്രി സമുച്ചയത്തിൻ്റെ ഒന്നാം ബ്ലോക്കിൽ 80-ൽ അധികം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ഈ സമുച്ചയത്തിൽ ഒപി വിഭാഗത്തിനു പുറമേ മൂന്നാം നിലയിൽ സെൻട്രൽ ലബോറട്ടറി സോൺ സ്ഥാപിച്ചിട്ടുണ്ട്. ട്രൂനാറ്റ് പരിശോധന കേന്ദ്രം, ആധുനിക സംവിധാനങ്ങളോടുകൂടിയ മോളിക്യുലാര്‍ ലാബ് (ആര്‍ടിപിസിആര്‍ലാബ്) എന്നിവ അവിടെ സജ്ജമാവുകയും ഐസിഎംആര്‍ ന്റെ അംഗീകാരത്തോടുകൂടി വൈറോളജി ടെസ്റ്റിംഗ് സെൻ്ററായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 82 ലക്ഷം രൂപയാണ് ആർടിപിസിആർ ലാബ് സ്ഥാപിക്കുന്നതിനായി ചിലവഴിച്ചത്. കെഎസ്ഇബിയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നുള്ള 10 കോടി രൂപ റേഡിയോളജി ഉപകരണങ്ങൾ, ഐസിയു നവീകരണത്തിനുള്ള ഉപകരണങ്ങൾ, പീഡിയാട്രിക് ഐസിയു, ഡയാലിസിസ് യൂനിറ്റ്…

Read More