Author: News Desk

മഞ്ചേരി:  കൊവിഡ് ബാധിച്ച നാല് ഗർഭിണികൾക്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ ലഭിച്ചില്ല. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും കൊവിഡ് ചികാത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് അവിടെ നിന്നും മടക്കി. നാളെ പ്രസവത്തിന് തീയതി നിശ്ചയിച്ചതടക്കം നാല് ഗർഭിണികൾക്കാണ് ചികിത്സ ലഭിക്കാതിരുന്നത്. അതേസമയം, അഡ്മിറ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇവരെ കാഷ്വാലിറ്റിയിലേക്ക് മാറ്റി. ഭക്ഷണവും കൊടുത്തു. ഇതിനെ തുടർന്ന് യുത്ത് കോൺഗ്രസ്‌ പ്രതിഷേധം നടത്തി പോലീസ് ഇടപെട്ട് പ്രശനം പരിഹരിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: കൊറോണ വൈറസിനെ നേരിടാൻ ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സ് നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണമെന്നു നോർത്തേൺ ഗവർണറേറ്റ്. ആഘോഷങ്ങളെ തുടർന്ന് രോഗവ്യാപനം തടയുന്നതിന് പ്രാർത്ഥനയിൽ പങ്കെടുക്കുന്നവർ കമ്മ്യൂണിറ്റി സെന്ററിനു പുറത്ത് സാമൂഹിക അകലം പാലിക്കണം. കുട്ടികളെയും, പ്രായമായവരെയും, ആരോഗ്യ പ്രശ്നങ്ങളുള്ളവരുടെയും അശ്ഹറേ ആഘോഷത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. കമ്മ്യൂണിറ്റി സെന്ററുകളിലെ പ്രവർത്തകർ പ്രഖ്യാപിച്ച മുൻകരുതൽ നടപടികൾ പാലിക്കുന്നതിലൂടെ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിൽ കാണിച്ച പ്രതിബന്ധതയ്ക്ക് നോർത്തേൺ ഗവർണർ അലി ബിൻ അൽ-ഷെയ്ഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ നന്ദി അറിയിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓണാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണമെന്നു മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഓണം ആഘോഷിക്കണമെന്നും പൊതുസദ്യകളും പരിപാടികളും ഒഴിവാക്കാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ ഓണത്തിന് ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദർശിക്കുന്ന പതിവ് വേണ്ടെന്ന് വയ്ക്കണം. റിവേഴ്സ് ക്വാറന്‍റീനില്‍ കഴിയുന്ന വൃദ്ധരെ സന്ദർശിക്കരുത്. കടകളിൽ പോകുമ്പോൾ കുട്ടികളേയും പ്രായമായവരേയും കൊണ്ടു പോകരുത്. ഒരു വീട്ടിൽ നിന്നും ഒന്നോ രണ്ടോ പേർ മാത്രം ഷോപ്പിംഗിനായി പോകുക. പോകുന്നവർ കൈകൾ സാനിറ്റൈസ് ചെയ്യാനും മാസ്ക് ധരിക്കാനും തയ്യാറാവണം. നിയന്ത്രണ വിധേയമായി മാത്രം ആളുകളെ കടകളിൽ കയറ്റാൻ പാടുള്ളൂ. തിരക്ക് കുറയ്ക്കാനായി കടകളുടെ പ്രവർത്തന സമയം കുറച്ചിട്ടുണ്ട്. വായുസഞ്ചാരം കുറയുകയും രോഗവ്യാപനം ഉണ്ടാവുകയും ചെയ്യുന്നതിനാൽ പഴയ പോലെ കടയുടെ ഷട്ടർ അടച്ചിടാനും പാടില്ല. ബില്ലുകൾ പണമായി നൽകുന്നതിന് പകരം കഴിയാവുന്നത്ര ഡിജിറ്റലാക്കാൻ ശ്രദ്ധിക്കണം. എല്ലാ കടകളിലും ബ്രേക്ക് ദ ചെയിൻ കൗണ്ടര്‍ വേണം. കൈകൾ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം കടയിൽ…

Read More

മനാമ: സംസ്കൃതി ബഹ്‌റൈൻ, കേരളഘടകത്തിന്റെ നേതൃത്വത്തിൽ അഞ്ഞൂറിൽപ്പരം ആൾക്കാർക്ക് തിരുവോണദിവസമായ ആഗസ്റ്റ് 31-ന് ഓണസദ്യ എത്തിച്ചു നൽകുന്നു. ഒരുപാട് വിഷമതകളിലൂടെ കടന്നുപോകുന്ന ഈ കോവിഡ് കാലത്ത് ഓണത്തിന് ആരും ഭക്ഷണത്തിന് ബുദ്ധിമുട്ടരുത് എന്ന ചിന്തയോടെയാണ് ഓണസദ്യ എത്തിച്ചു നൽകുന്നത്. സമൂഹത്തിൽ എന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള സംസ്കൃതി ബഹ്‌റൈൻ മാനവസേവയാണ് പ്രാധാന്യമുള്ള സേവ എന്ന് വിശ്വസിച്ചു പ്രവർത്തിക്കുന്നു. ഓണസദ്യ വിതരണം, സംസ്കൃതി കേരളഘടകം പ്രസിഡന്റ്‌  സിജുകുമാർ, സെക്രട്ടറി അനിൽ പിള്ള, എക്സിക്യൂട്ടീവ് അംഗങ്ങളായ  റിതിൻരാജ്,  അനിൽ മടപ്പള്ളി എന്നിവർ നേതൃത്വം നൽകും. കൂടാതെ ഓൺലൈൻ ഓണപ്പരിപാടികളും വരും ദിവസങ്ങളിൽ നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 33133922, 36441548, 39104176, 33064441. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: ബഹ്റൈനിൽ കോവിഡ് രോഗം ബാധിച്ചു മരണത്തിന് കീഴടങ്ങിയ ഹരിപ്പാട് കാരിച്ചാൽ സ്വദേശി അജിന്ദ്രന്റെ കുടുംബത്തിന് സഹായം എത്തിച്ചു നൽകി ഹരിപ്പാട്ടുകാരുടെ പ്രവാസി കൂട്ടാഴ്മ ആയ ഹരിഗീതപുരം ബഹ്‌റൈൻ. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പോലും ബാക്കിയാക്കി യാത്രയായ അജീന്ദ്രന്റെ കുടുബത്തിന്റെ സ്ഥിതി മനസ്സിലാക്കിയ ഹരിഗീതപുരം ബഹ്‌റൈൻ നിർദ്ദേശിച്ചത് അനുസരിച്ചു ഹരിപ്പാട് കാരായ അംഗങ്ങളും അവരുടെ സുഹൃത്തുക്കളും വാട്ട്സാപ് മെസ്സേജു വഴി രണ്ട് ആഴ്ച കൊണ്ട് സമാഹരിച്ച 2,40,383 രൂപ അജീന്ദ്രന്റെ ഭാര്യ ഗിരിജയുടെ പായിപ്പാട് എസ്.ബി.ഐ ബാങ്കിലുള്ള അക്കൗണ്ടിലേക്കു അയച്ചു നൽകി. ഈ വിഷമ ഘട്ടത്തിലും നാട്ടുകാരന് സഹായ ഹസ്തവുമായി എത്തിയ എല്ലാവർക്കും സംഘടനയുടെ പേരിൽ ഭാരവാഹികൾ നന്ദി അറിയിച്ചു. ഹരിഗീതപുരം ബഹ്‌റൈൻ അംഗങ്ങളും സുഹൃത്തുക്കളും ആയ 118 പേർ ഈ സത് കർമ്മത്തിൽ പങ്കാളികൾ ആയി. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link -…

Read More

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 2,397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 2,317 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. സമ്പർക്കവ്യാപനം വളരെ കൂടുതലാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധിതരായവർ 96.6 ശതമാനമാണ്. സംസ്‌ഥാനത്ത്‌ ഇന്ന് 2,225 പേർരോഗമുക്തരായി. കോവിഡിനെ തുടര്‍ന്ന് ആറ് മരണങ്ങളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 408 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 40 പേരുടെ ഉറവിടം വ്യക്തമല്ല. മലപ്പുറം, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളില്‍ ഇരുന്നൂറിലധികം പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 പരിശോധനകള്‍ നടത്തി. കഴിഞ്ഞ ദിവസം വരെ 8,69,655 പേര്‍ സംസ്ഥാനത്തെത്തി. ഇതില്‍ 3,32,582 പേര്‍ വിദേശത്തു നിന്നും, 5,37,000 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് എത്തിയത്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

ഫൈനൽസിന് ശേഷം വീണ്ടും സ്‌പോർട്‌സ് താരമായി രജിഷ വിജയൻ എത്തുന്നു. ഖൊ ഖൊ താരമായി രജിഷ എത്തുന്ന ചിത്രത്തിന് ഖൊ ഖൊ എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നതും. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവിട്ടു. 2017ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടിയ ഒറ്റമുറി വെളിച്ചത്തിലൂടെ സംവിധാന രംഗത്തെത്തിയ രാഹുൽ റിജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. . സംവിധായകൻ തന്നെ രചനയും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ്. ടോബിൻ തോമസാണ് ഛായാഗ്രഹണം. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

ന്യൂഡൽഹി:ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി കേന്ദ്രം നടപടികൾ തുടങ്ങി. പ്രധാന മന്ത്രിയുടെ ഓഫീസാണ് നടപടികള്‍ ആരംഭിച്ചത്. ഇതോടെ രാജ്യത്ത് പൊതു വോട്ടർ പട്ടിക ആദ്യം യാഥാർത്ഥ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ പ്രത്യേകം വോട്ടർ പട്ടിക തയാറാക്കുന്ന രീതി ആണ് ഇല്ലാതാകുക.ചില സംസ്ഥാനങ്ങൾക്ക് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് പ്രത്യേക വോട്ടർ പട്ടികയുണ്ട്. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയുമായി ലയിപ്പിച്ച് ഒറ്റ വോട്ടർ പട്ടികയാണ് തയാറാക്കുവാനാണ് ആലോചന. ഇതിനായി സംസ്ഥാനങ്ങളുമായി ചർച്ച നടത്തും. കേന്ദ്രം കുറേ കാലമായി മുന്നോട്ട് വയ്ക്കുന്ന ആശയമാണിത്. ഇതിനായി ഭരണഘടനയുടെ 243കെ 243 സെഡ്എ അനുഛേദങ്ങൾ ഭേഭഗതി ചെയ്യും. പൊതു വോട്ടർ പട്ടികയ്ക്ക് തടസമായുള്ള സംസ്ഥാന നിയമങ്ങളും റദ്ദാക്കും. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് മുതൽ നിയമസഭാ- തദ്ദേശ തെരഞ്ഞെടുപ്പുകളും നടത്താനാണ് നീക്കം. നടപടികൾ എകോപിപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി.

Read More

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാല് കോ​വി​ഡ് മ​ര​ണം കൂ​ടി റിപ്പോര്‍ട്ട് ചെയ്തു. ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി ജ​യ്മോ​ന്‍ (64).ജ​യ്‌​മോ​ന്‍ ഒ​രാ​ഴ്ച​യാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ജ​യ്മോ​ന് രോ​ഗം ബാ​ധി​ച്ച​ത്. നേ​ര​ത്തെ ഇ​ദ്ദേ​ഹ​ത്തി​ന് ശ്വാ​സ ത​ട​സ​മ​ട​ക്ക​മു​ള്ള അ​സു​ഖ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.പ​ത്ത​നം​തി​ട്ട വാ​ഴ​മു​ട്ടം സ്വ​ദേ​ശി ക​രു​ണാ​ക​ര​ന്‍ (67).ക​രു​ണാ​ക​ര​ന്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹം ക​ര​ള്‍ രോ​ഗ ബാ​ധി​ത​നാ​യി​രു​ന്നു. ഇ​ടു​ക്കി കാ​മാ​ക്ഷി സ്വ​ദേ​ശി ദാ​മോ​ദ​ര​ന്‍ (80) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.കണ്ണൂരില്‍ കൊവിഡ് ചികിത്സയിലിരുന്ന 84 കാരി മരിച്ചു. തളിപ്പറമ്പ് സ്വദേശിനി യശോദ ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read More

പത്തനംതിട്ട : വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ ദില്ലിയിൽ പിടിയിലായ പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്‍റെ മക്കളെ കൊച്ചിയിൽ എത്തിച്ചു. റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവര്‍ ഇന്നലെയാണ് ദില്ലി എയർപോര്‍ട്ടിൽ പിടിയിലായത്. ഇവർക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും പിടിയിലായത്.പോപ്പുലർ ഫിനാൻസിനെതിരെയുള്ള പരാതികൾ പത്തനംതിട്ടയും കടന്ന് സംസ്ഥാനത്താനമൊട്ടാകെ വ്യാപിക്കുകയാണ്. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് പരാതികളുടെ പ്രവാഹമാണ്. നിലവിൽ കേസന്വേഷിക്കുന്ന അടുർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം കോന്നി, പത്തനംതിട്ട സ്റ്റേഷനുകളിൽ കിട്ടിയ പരാതികൾ കേന്ദ്രീകരിച്ചാണ്. അതിനിടെ തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്. പരാതികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ലോക്കൽ പൊലീസിൽ നിന്ന് അന്വേഷണം മാറ്റാൻ ആലോചന നടക്കുന്നത്. സംസ്ഥാന വ്യാപകമായി അന്വേഷണം വ്യാപിപ്പിക്കേണ്ടി വന്നാൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഇതുവരെയുള്ള കണക്കുകളെല്ലാം പ്രാഥമിക…

Read More