- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
തിരുവനന്തപുരം :കേരള കോൺഗ്രസിലെ ചിഹ്ന തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിധി വന്നു. രണ്ടില ചിഹ്നത്തിൻ്റെ അവകാശം ജോസ് കെ മാണി വിഭാഗത്തിനാണെന്ന് കമ്മീഷൻ അറിയിച്ചു. കമ്മീഷനു മുന്നിലുള്ള രേഖകൾ, അതു വരെയുള്ള സ്ഥാനം സംബന്ധിച്ച ചെയർമാൻ്റെ വെളിപ്പെടുത്തൽ എന്നതൊക്കെ പരിഗണിച്ചാണ് കമ്മീഷൻ്റെ വിധി.
ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും മുൻ ധനകാര്യമന്ത്രിയും, ആധുനിക ഇൻഡ്യയുടെ പുരോഗതിയിൽ നിർണ്ണായക വ്യക്തിത്വവുമായിരുന്ന പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചിച്ചു. അധികാര രാഷ്ട്രീയത്തിലെ മാന്യതയും സൂക്ഷ്മതകയും പുലർത്തിയിരുന്ന വ്യക്തിയായിരുന്നു മുഖർജിയെന്നും അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഇൻഡ്യയുടെ ബൗദ്ധിക രാഷ്ട്രീയത്തിൽ നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കെ.പി.എ അനുശോചനകുറിപ്പിൽ അറിയിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ജിന്ന് എന്ന ചിത്രത്തിന് ശേഷം സ്ട്രെയിറ്റ് ലൈൻ സിനിമാസ് ധ്യാൻ ശ്രീനിവാസനൊപ്പം കൈ കോർക്കുന്നു
റിലീസിനൊരുങ്ങുന്ന സൗബിൻ ഷാഹിർ – സിദ്ധാർഥ് ഭരതൻ ചിത്രമായ ജിന്നിന് ശേഷം സ്ട്രെയിറ്റ് ലൈൻ സിനിമാസ് ധ്യാൻ ശ്രീനിവാസനൊപ്പം കൈ കോർക്കുന്നു . സുധിർ വി കെ മനു വലിയവീട്ടിൽ ചിത്രാംഗദ കുറുപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രo സംവിധാനം ചെയ്യുന്നത് ജോഫിൻ വർഗീസ് ആണ് . യാനൈ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രഘുനന്ദനാണ്. സ്ട്രെയിറ്റ് ലൈൻ സിനിമാസിന്റെ തുടർച്ചയായ രണ്ടാമത്തെ നിർമ്മാണ സംരംഭം ആണ് ധ്യാൻ ചിത്രം . ധ്യാൻ ശ്രീനിവാസന് പുറമേ നിരവധി മുൻനിര താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ഹ്യൂമർ പ്രാധാന്യത്തിലൊരുക്കുന്ന ചിത്രത്തിന്റെലൊക്കേഷൻ പത്തനംതിട്ടയാണ്. 96, കൈതി തുടങ്ങിയ വമ്പൻ ഹിറ്റുകൾ കേരളത്തിലെത്തിച്ച സ്ട്രയിറ്റ് ലൈൻ സിനിമാ സ് റിലീസ് ചെയ്യ്തിരുന്ന ഒരുപിടി മുൻനിര താര ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങളിൽ ആണ് ഇപ്പോൾ. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link…
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണം 2020 ന്റെ ഭാഗമായുള്ള ഓണക്കിറ്റും, ഓണസദ്യയും കൈമാറി. ഈ പ്രത്യേക സാഹചര്യത്തിൽ ഓണം ആഘോഷിക്കാൻ കഴിയാത്ത തികച്ചും അർഹരായ അമ്പതോളം പേർക്കാണ് കെ.പി.എ സെൻട്രൽ കമ്മിറ്റി, ഏരിയ കമ്മിറ്റി ഭാരവാഹികൾ വഴി ഇത് എത്തിച്ചത്. പൊന്നോണം 2020 ന്റെ ഭാഗമായി നടത്തുന്ന മത്സരങ്ങളും മറ്റു കലാപരിപാടികളും അടുത്ത ആഴ്ചയിൽ നടക്കുന്ന യൂട്യൂബ് പ്രോഗ്രാമിലൂടെ സംപ്രേക്ഷണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
പി.എസ്.സി റാങ്ക് ഹോൾഡർമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പിണറായി സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു
തിരുവനന്തപുരം: കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത റാങ്ക് ഹോൾഡർ അനുവിന്റെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലിയും, ധനസഹായവും ലഭ്യമാക്കണമെന്ന്, നിലവിലുള്ള എല്ലാ റാങ്ക് ലിസ്റ്റുകളുടെ കാലാവധി യും ആറ് മാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി തിരുവോണനാളിൽ ഓണം ഉണ്ണാതെ ഉപവാസം നടക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സംസ്ഥാന ജില്ലാ ഭാരവാഹികൾ നടത്തിയ ഉപവാസം ബി.ജെ.പി ജില്ല പ്രസിഡൻ്റ് അഡ്വ: വി.വി.രാജോഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡൻറ് ആർ.സജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി.എൽ. അജേഷ്, ജെ.ആർ.അനുരാജ്, ബി.ജി.വിഷ്ണു, ചന്ദ്രകിരൺ, പാപ്പനംകോട് നന്ദു, അഭിജിത്ത്, ആനന്ദ്, ഉണ്ണിക്കണ്ണൻ, രാമേശ്വരം ഹരി , കരമന പ്രവീൺ, വിപിൻ തുടങ്ങിയവർ ഉപവാസ സമരത്തിന് നേതൃത്വം നൽകി. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
കെജിഎഫ് 2 ഷൂട്ടിംഗ് പുനരാരംഭിച്ചു; ഹോട്ടലില്‍ താമസം.. ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാതെ ആര്‍ക്കും പുറത്ത് പോകാന്‍ ആകില്ല;
നാളേറെയായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് കന്നഡ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തിനായി. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബെംഗലൂരുവിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്. നിലവില്‍ നടന്‍ പ്രകാശ് രാജ്, നടി മാളവിക അവിനാശ് എന്നിവരുടെ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. ലോകമൊട്ടാകെയുള്ള കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ച ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ ആറ് മാസങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചിരിക്കുന്നത്. ഫാന്റം എന്ന കന്നഡ ചിത്രത്തിന് ശേഷം കോവിഡ് 19 സാഹചര്യത്തില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രീകരണം പുനരാരംഭിക്കുന്ന രണ്ടാമത്തെ കന്നഡ ചിത്രമാണ് കെജിഎഫ് 2. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണമെന്ന് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ പറയുന്നു. ലൊക്കേഷന് സമീപത്തുള്ള ഒരു ഹോട്ടലിലാണ് മുഴുവന്‍ സിനിമാപ്രവര്‍ത്തകര്‍ക്കുമുള്ള താമസം സജ്ജമാക്കിയിരിക്കുന്നത്. ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുംവരെ ഇവര്‍ക്ക് പുറത്തേയ്ക്ക് പോകാന്‍ അനുവാദമില്ല. 90 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് ഇനി ബാക്കിയുള്ളത് പ്രധാന സംഘട്ടന രംഗങ്ങളാണ്. മിനര്‍വ മില്‍സില്‍ തയ്യാറാക്കിയിരിക്കുന്ന കൂറ്റന്‍…
മനാമ: ജാതി മത ഭേദമന്യേ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹിമ വിളിച്ചോതികൊണ്ടുള്ള മലയാളികളുടെ ഓണാഘോഷത്തിൽ പങ്കെടുത്ത ബഹ്‌റൈൻ രാജകുമാരനും ഹ്യൂമാനിറ്റേറിയൻ വർക്ക് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ മാതൃകയായി. https://youtu.be/ImDzmk5wJs0 തന്റെ സ്റ്റാഫുകൾ ഒരുക്കിയ ഓണാഘോഷത്തിൽ പങ്കെടുത്ത ഷെയ്ഖ് നാസറും 2 മക്കളും വിളക്ക് കൊളുത്തിയാണ് ഓണാഘോഷത്തിന്റെ ഉത്‌ഘാടനം നിർവഹിച്ചത്. തുടർന്ന് തന്റെ സ്റ്റാഫുകൾക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ഫോട്ടോ സെഷൻ നടത്തുകയും ചെയ്തു. വിവിധ രാജ്യങ്ങളുടെയും മതങ്ങളുടെയും ആചാരങ്ങൾ അനുഷ്‌ടിക്കാനും ബഹുമാനിക്കാനും ബഹ്‌റൈൻ ഭരണാധികാരികൾ നൽകുന്ന സ്വാതന്ത്യം മഹത്തരമാണ്.
മനാമ: ദാനാമാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉപഭോക്താക്കൾക്കായി തുറന്നു നൽകി. രണ്ടാംഘട്ട വിപുലീകരണത്തിൽ മുഖ്യ ആകർഷണം പഴങ്ങളും പച്ചക്കറികളും മത്സ്യങ്ങളും സമുദ്രവിഭവങ്ങളുമാണ്. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മത്സ്യം തെരഞ്ഞെടുത്ത് നൽകിയാൽ ഉടൻതന്നെ ലുലുവിന്റെ വിദഗ്ദ്ധ പാചകക്കാർ പാചകം ചെയ്ത് നൽകും. 1,456 ചതുരശ്ര മീറ്ററിന്റെ വിപുലീകരണമാണ് നടന്നത്. സ്റ്റോറിന്റെ 40% ശതമാനമാണ് വിപുലീകരിച്ചത്. മുൻനിര സ്റ്റോറിന്റെ വിപുലീകരണത്തിന്റെ രണ്ടാം ഘട്ടമാണിത്. നേരത്തെ ജൂലൈയിൽ, ആദ്യ ഘട്ടത്തിൽ ഒരു ബെസ്‌പോക്ക് ഗ്രെയിൻസ് ആന്റ് ഫ്ലവർ മിൽ സെക്ഷൻ ഉദ്ഘാടനം ചെയ്തിരുന്നു. വിപുലീകരിച്ച വിഭാഗത്തിൽ ഒരു വലിയ ബേക്കറി, തത്സമയ പാചക സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടുന്നു. വിപുലീകരണത്തിന്റെ അടുത്ത ഘട്ടം ഹൈപ്പർമാർക്കറ്റിന്റെ ഇലക്ട്രോണിക്സ്, ഫാഷൻ സെഗ്‌മെന്റുകളുടെ നവീകരണമാണ്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മനാമ: കഴിഞ്ഞ രണ്ട് മാസത്തിനിടെ 9,000 ത്തിലധികം തൊഴിലാളികളെ മനാമയിലെ തിരക്കേറിയ ഫ്ലാറ്റുകളിൽ നിന്ന് മാറ്റി പാർപ്പിച്ചു. കോവിഡ് -19 ന്റെ വ്യാപനത്തെ പ്രതിരോധിക്കാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായിയാണ് തൊഴിലാളികളെ സർക്കാർ ഷെൽട്ടറുകളിലേക്കോ ബദൽ സ്ഥലങ്ങളിലേക്കോ മാറ്റിയത്. ആയിരക്കണക്കിന് താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ താമസിക്കുന്ന മനാമയിലെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി മനാമയിൽ 1,050 താമസ സൗകര്യങ്ങൾ ഒരുക്കുമെന്ന് ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫ പറഞ്ഞു. 301-305 മനാമയിലെ അഞ്ച് പ്രധാന ബ്ലോക്കുകളിലായി 69,000 പ്രവാസികൾ താമസിക്കുന്നു. ഇത് 30 ശതമാനമായി കുറച്ച് ഏകദേശം 21,000 പേരാക്കാനാണ് ശ്രമിക്കുന്നത്. 61 ദിവസത്തിനുള്ളിൽ 582 ഇടങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്. 532 കെട്ടിടങ്ങളിലേക്ക് വൈദ്യുതി വിതരണം വിച്ഛേദിക്കുകയും 499 കേസുകളിൽ പുനഃസ്‌ഥാപിക്കുകയും ചെയ്തു. ഈ കെട്ടിടങ്ങളിലെ ആകെ താമസക്കാരുടെ എണ്ണം 26,536 -ൽ നിന്ന് 17,329 ആയി കുറയ്‌ക്കാൻ കഴിഞ്ഞതായും അദ്ദേഹം…
ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (85) അന്തരിച്ചു. കോവിഡ് ബാധിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മകൻ അഭിജിത് മുഖർജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തറിയിച്ചത്. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജി 2012 മുതല്‍ ’17 വരെയാണ് പദവി വഹിച്ചത്. വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു. 2019-ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി പ്രണബ് മുഖര്‍ജിയെ രാജ്യം ആദരിച്ചിരുന്നു.
