- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
മനാമ: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ റോയൽ ഹൈനസ് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹം അനുശോചന കുറിപ്പ് അയച്ചു. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയും പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദിന് അനുശോചനം അറിയിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
എറണാകുളം: ഓണത്തിന് സ്വന്തം വീടിൻ്റെ മുറ്റത്ത് പൂക്കളം ഒരുക്കാനായതിൻ്റെ സന്തോഷത്തിലാണ് കോട്ടപ്പടിയിലെ വടക്കുംഭാഗം കുന്നപ്പിള്ളി വീട്ടിൽ ആശ വിജയൻ. ഒൻപതു വർഷം വാടക വീട്ടിലായിരുന്നു ഓണം. സ്വന്തം വീടില്ലെന്ന വേദന മനസിലൊതുക്കി കഴിഞ്ഞു പോയ അത്തവും തിരുവോണവും. ഒരു വീടിനായി പലരെയും സമീപിച്ചു. പലപ്പോഴും പഞ്ചായത്തിൽ അപേക്ഷ നൽകി. പക്ഷേ ഒന്നും നടപ്പായില്ല. ഒടുവിൽ ഇക്കുറിയാണ് സ്വന്തം പേരിൽ സ്ഥലവും വീടും ലഭിച്ചത്. പട്ടികജാതി വികസന ഫണ്ടിൽ നിന്നുമാണ് ആശക്ക് മൂന്ന് സെൻ്റ് ഭൂമി ലഭിച്ചത്. കോട്ടപ്പടി പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു. തുടർന്ന് വീട് പണി ആരംഭിച്ചു. രണ്ടു മുറിയും ഹാളും അടുക്കളയും ആയി അടച്ചുറപ്പുള്ള ടെറസ് വീടാണ് നിർമ്മിച്ചത്. 2020 ലാണ് ആശക്ക് സ്വന്തം വീടെന്ന സ്വപ്നവും യാഥാർത്ഥ്യമായത്. കൂലിപ്പണിക്കാരനായ ഭർത്താവ് വിജയനും വീട് യാഥാർത്ഥ്യമായത് വിശ്വസിക്കാനായിട്ടില്ല. ഏഴ് വയസുകാരനായ സ്വന്തം മകന് ഓടിക്കളിക്കാനും സൈക്കിൾ ചവിട്ടാനും വീട് ഉണ്ടായെന്ന സന്തോഷമാണ് കൂടുതലെന്ന് ആശ പറയുന്നു.…
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ദേശീയ ബഹുമതികളോടെ നടന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ലോധി റോഡിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ കൊറോണ മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങ് നടത്തിയത്. https://twitter.com/ANI/status/1300713804758568962?s=20 കൊവിഡ് ബാധിതനായിരുന്നതിനാൽ പ്രത്യേക പേടകത്തില്‍ അടക്കം ചെയ്താണ് പ്രണബ് മുഖര്‍ജിയുടെ മൃതദേഹം വിട്ടുനൽകിയത്. പ്രണബ് മുഖര്‍ജിയുടെ ഛായാ ചിത്രത്തിന് മുന്‍പിലാണ് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. ഡല്‍ഹിയിലെ പ്രണാബ് മുഖര്‍ജിയുടെ വസതിയിലാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ സൗകര്യമൊരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മുൻ രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജിയുടെ നിര്യാണത്തിൽ ജനതാ കൾച്ചറൽ സെൻ്റർ അനുശോചനം രേഖപ്പെടുത്തി
മനാമ: ഭരണചാതുര്യവും ,പ്രായോഗിക രാഷ്ട്രീയവും സമന്വയിക്കുന്ന പ്രതിഭാശാലിയായ നേതാവായിരുന്നു പ്രണാബ് കുമാർ മുഖർജിയെന്ന് ജനതാ കൾച്ചറൽ സെൻ്റർ അഭിപ്രായപ്പെട്ടു. ക്ഷമയോടെ രാഷ്ട്രീയ രംഗം കൈകാര്യം ചെയ്യുവാനും, ജനാധിപത്യ ബോധ്യത്തിൽ നട്ടെല്ലുവളക്കാത്ത, മതേതര മൂല്യങ്ങളിൽ അടിയുറച്ചു നിന്ന് പ്രവർത്തിച്ച ഒരു നേതാവു കൂടിയായിരുന്നു പ്രണാബ് കുമാർ മുഖർജിയെന്ന് ജെ.സി.സി അഭിപ്രായപ്പെട്ടു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മനാമ: ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രണവ് മുഖർജിയുടെ നിര്യാണത്തിൽ ബഹ്‌റൈൻ പീപ്പിൾസ് ഫോറം അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ച സമർത്ഥനായ രാഷ്ട്രതന്ത്രജ്ഞനായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിര്യാണം ഇന്ത്യൻ രാഷ്ട്രീയത്തിൽ നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അനുശോചനകുറിപ്പിൽ അറിയിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും സ്വർണക്കടത്ത്, 47 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ മജീദിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്. 937 ഗ്രാം സ്വർണ്ണമാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്തെന്ന് പോസ്റ്റ്‌മോർട്ടം നിഗമനം
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്ന് പോസ്റ്റ്‌മോർട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്.അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി റൂറൽ എസ്പി വ്യക്തമാക്കി. ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ.സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അതോടൊപ്പം വിവിധ ഷാഡോ യൂണിറ്റുകളെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. വെമ്പായം സ്വദേശിയായ മിഥിലാജും, കലിങ്കുംമുഖം സ്വദേശിയായ ഹഖ് മുഹമ്മദുമാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്പ്രവര്‍ത്തകരായ ആറ് പേർ ഇതിൽ കോൺഗ്രസ് പ്രവർത്തകരായ ഷജിത്ത്, നജീബ് അജിത്ത്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നാല് പേർക്കും ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതികളായ സജീവ്, സനൽ എന്നിവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
അഞ്ചാംപാതിര ബോളിവുഡിലേക്ക്. മലയാളത്തിൽ മികച്ച വിജയമായി മാറിയ അഞ്ചാംപാതിര ഹിന്ദി റീമേക്കിനൊരുങ്ങുന്നു. കുഞ്ചാക്കോ ബോബൻ നായകനായ സൈക്കോ ത്രില്ലർ സിനിമയായിരുന്നു അഞ്ചാംപാതിര. മലയാളത്തിൽ സിനിമയൊരുക്കിയ മിഥുൻ മാനുവൽ തോമസ് തന്നെയാണ് സിനിമ ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. റിലയൻസ് എന്റർടെയ്ൻമെന്റ്, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്നീ നിർമാണ കമ്പനികൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്. 2020 ജനുവരി 10ാം തിയതിയാണ് അഞ്ചാം പാതിര റിലീസ് ചെയ്തത്. 60 കോടിക്ക് മുകളിൽ തിയറ്റർ കളക്ഷൻ നേടി മലയാളത്തിലെ ഏറ്റവും പണം വാരിയ പടങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രം. ക്രിമിനോളജിസ്റ്റായ ഡോ. അൻവർ ഹുസൈൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്. കൂടാതെ ഷറഫുദ്ദീൻ, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മനാമ: ബഹ്റൈനിൽ തുറസായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള വേനൽക്കാല തൊഴിൽ നിരോധനം അവസാനിച്ചു. 99.7 ശതമാനം സ്‌ഥാപനങ്ങളും ഉച്ച വിശ്രമ നിയമം പാലിച്ചതായി തൊഴിൽ സാമൂഹിക സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് രാജ്യത്ത് ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ 4 മണിവരെയാണ് ജോലിചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ തൊഴിൽ മന്ത്രാലയത്തിന്റെ പ്രത്യേക ടീമുകൾ നിരോധന സമയത്ത് വർക്ക് സൈറ്റുകളിൽ 13,658 പരിശോധനകൾ നടത്തിയിട്ടുണ്ട്. 30 സ്‌ഥാപനങ്ങളും 42 തൊഴിലാളികളും നിയമ ലംഘനം നടത്തിയാതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. നിയമ ലംഘകർക്ക് 500 ബഹ്‌റൈൻ മുതൽ 1000 ബഹ്‌റൈൻ ദിനാർ വരെ പിഴയോ മൂന്ന് മാസത്തിൽ കൂടാത്ത ജയിൽ ശിക്ഷയോ അനുഭവയ്‌ക്കേണ്ടി വരും. ഭൂരിഭാഗം സ്ഥാപനങ്ങളും കമ്പനികളും നിരോധനവുമായി പൊരുത്തപ്പെട്ടതായി മന്ത്രി അറിയിച്ചു. വേനൽ കഠിനമാകുമ്പോൾ തൊഴിലാളികൾക്ക്…
ന്യൂഡൽഹി: ലഡാക്കിൽ വീണ്ടും അതിക്രമിച്ചു കയറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം പരാജയപ്പെടുത്തിയെന്ന് ഇന്ത്യൻ സൈന്യം. ശനി, ഞായർ ദിവസങ്ങളിലാണ് ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായതെന്നും ഇന്ത്യൻ ആർമി വാർത്താക്കുറിപ്പിൽ അറിയിച്ചു. കിഴക്കാൻ ലഡാക്കിലാണ് ചൈന നിയന്ത്രണ രേഖ ലംഘിച്ച് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. ഇന്ത്യൻ സൈന്യം ഈ നീക്കം പ്രതിരോധിച്ചതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ പരിഹരിക്കാൻ നയതന്ത്രതലത്തിലുള്ള ചർച്ച നടന്നുവരികയാണെന്നും സൈന്യം വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.സംഘർഷാവസ്ഥ പരിഹരിക്കാൻ ബ്രിഗേഡ്, കമാൻഡർ തലത്തിലുള്ള യോഗം പുരോഗമിക്കുകയാണെന്ന് കരസേന വക്താവ് കേണൽ അമാൻ ആനന്ദ് പറഞ്ഞു.
