Author: News Desk

മനാമ: ബഹ്‌റൈനിൽ പുതുതായി 468 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 123 പേർ പ്രവാസി തൊഴിലാളികളാണ്. 340 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 5 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 52,440 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 348 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 49,395 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 94.19 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 2,855 പേരാണ്. ഇവരിൽ 37 പേരുടെ നില ഗുരുതരമായും 2,818 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 5.44 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 190 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,749 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 11,18,837 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്. Please like and share Starvision News FB…

Read More

മനാമ : മുൻരാഷ്‌ട്രപതി പ്രണാബ് മുഖർജിയുടെ നിര്യാണത്തിൽ  ബഹ്‌റൈൻ ഇന്ത്യൻ  ഓവർസീസ് കോൺഗ്രസ്സ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കരുത്തനായ നേതാവായിരുന്നു.  ഇന്ത്യയുടെ വിദേശ കാര്യ,  പ്രതിരോധ, വാണിജ്യ – ധനകാര്യ മേഖലകളിൽ പ്രണാബ് മുഖർജിയുടെ  നൈപുണ്യവും  സംഭാവനയും ശ്ലാഖനീയമാണ് എന്ന് അനുശോചന സന്ദേശത്തിൽ ഐഒസി പ്രസിഡന്റ് മുഹമ്മദ്‌ മൻസൂർ പറഞ്ഞു. അദ്ദേഹത്തെ പോലുള്ള നേതാക്കളുടെ അഭാവം നികത്താനാവാത്തതാണ്. ഐഒസി ബഹ്‌റൈൻ കമ്മിറ്റി അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: എല്ലാ വർഷത്തെയും പോലെ ഈ പ്രാവശ്യവും ഐ വൈ സി ബഹ്റിന്റെ ഓണാഘോഷം സാധാരണ ജനങ്ങളൾക്കും,അശരണർക്കുമൊപ്പമായിരുന്നു. കോവിഡ് 19 ന്റെ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ഓണസാദ്യ എത്തിച്ച് നൽകി. നാട്ടിൽ തെരുവിൽ ജീവിക്കുന്ന സഹോദരന്മാർക്ക് ഓണക്കോടിയും ഐ വൈ സി സി നൽകി. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്വല ഫൗണ്ടേഷൻ ആണ് നാട്ടിൽ വിതരണം നടത്തിയത്. ഐ വൈസി സി ഭാരവാഹികളായ അനസ് റഹിം മണിക്കുട്ടൻ എന്നിവർ ഓണസദ്യ നൽകുന്നതിന് നേതൃത്വം നൽകി. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

കൊല്‍ക്കത്ത: കേന്ദ്രസർക്കാരിന്റെ അൺലോക്ക് മാർഗനിർദേശം അനുസരിച്ച്‌ പശ്ചിമബംഗാളിൽ ബാറുകൾ തുറക്കുന്നു. കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാകും ബാറുകളുടെ പ്രവ‍ർത്തനമെന്ന് സർക്കാ‍ർ വ്യക്തമാക്കി. ലൈസൻസുള്ള റസ്റ്റോറന്റുകളിലും മദ്യവിൽപ്പനയ്ക്ക് അനുമതി നൽകി. എന്നാൽ ഡാൻസ് ബാറുകൾക്ക് അനുമതിയില്ല. ക്ലബുകളിലും കാന്റീനുകളിലും മദ്യം നൽകുന്നതിന് മുന്‍പ് സ‍ർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്നും എക്സൈസ് വകുപ്പ് അറിയിച്ചു.

Read More

മനാമ: കൊറോണ വൈറസിനെ തുടർന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ എയർ ഷോ റദ്ദാക്കി. എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി നവംബറിൽ നടക്കാനിരുന്ന ഈ വർഷത്തെ ഇവന്റ് റദ്ദാക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ഇന്റർനാഷണൽ എയർ ഷോ (ബിയാസ്) 2020 ന്റെ സംഘാടകർ അറിയിച്ചു. ബഹ്‌റൈന്റെ പ്രീമിയർ ഏവിയേഷൻ ഷോയുടെ ആറാം പതിപ്പാണ് റദ്ദാക്കിയത്. ഷോയുടെ വെബ്‌സൈറ്റിൽ അടുത്ത ഷോ 2022 ആയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവും റോയൽ ബഹ്‌റൈൻ വ്യോമസേനയും ഫാർൺബറോ ഇന്റർനാഷണലുമായി സഹകരിച്ചാണ് ദ്വിദിന ഷോ സംഘടിപ്പിക്കുന്നത്. നവംബർ 18 മുതൽ 20 വരെയായിരുന്നു എയർ ഷോ നടക്കേണ്ടിയിരുന്നത്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ സ്വകാര്യ പരിശീലന കേന്ദ്രങ്ങൾക്കായി സർക്കുലർ പുറത്തിറക്കി. പാൻഡെമിക് സമയത്ത് പരിശീലനം പുനരാരംഭിക്കുമ്പോൾ സ്വീകരിക്കേണ്ട അടിസ്ഥാന മുൻകരുതൽ നടപടികൾ ഉൾപ്പെടുന്നതാണ് സർക്കുലർ. കൊറോണ വൈറസ് പടരുന്നത് തടയാൻ പരിശീലന സ്ഥാപനങ്ങളുടെ ഉടമകൾ, അഡ്മിനിസ്ട്രേറ്റീവ്, ട്രെയിനിംഗ് സ്റ്റാഫ് അംഗങ്ങൾ, എല്ലാ ട്രെയിനികളും ആരോഗ്യ മന്ത്രാലയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സർക്കുലറിൽ പറയുന്നു. പരിശീലന കേന്ദ്രങ്ങൾ ഘട്ടംഘട്ടമായാണ് ആരംഭിക്കുന്നത്. എല്ലാ ജീവനക്കാരുടെയും പരിശീലന സ്റ്റാഫുകളുടെയും ട്രെയിനികളുടെയും താപനില ദിവസേന എടുക്കുക, ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും പങ്കിട്ട എല്ലാ ഉപകരണങ്ങളും സൗകര്യങ്ങളും അണുവിമുക്തമാക്കുക, സാമൂഹിക അകലം ഉറപ്പാക്കുക, ട്രെയിനികളുടെ എണ്ണം ഒരു ക്ലാസ്സിൽ 10 വ്യക്തികളായി പരിമിതപ്പെടുത്തുക, ഫെയ്‌സ് മാസ്കുകൾ നൽകുക, ലഘുഭക്ഷണങ്ങളും പാനീയങ്ങളും നിരോധിക്കുക എന്നിവ മുൻകരുതൽ നടപടികളിൽ ഉൾപ്പെടുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ വെർച്വൽ പരിശീലനം മികച്ച ഓപ്ഷനായി തുടരാം. Please like and share Starvision News FB page…

Read More

മനാമ: ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രണവ് മുഖർജിയുടെ നിര്യാണത്തിൽ ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. ഭാരതത്തിന്റെ സമകാലിക രാഷ്രീയത്തിൽ പകരം വെക്കാനാകാത്ത മികവുറ്റ വെക്‌തിത്വവും, ഭരണരംഗത്ത് കൈകാര്യം ചെയ്ത സർവ്വ മേഖലകളിലും ഉജ്വലപ്രകടനം കാഴ്ചവെച്ചിട്ടുള്ളതുമായ ഭരണതന്ത്രജ്ഞനായിരുന്നു മുൻ രാഷ്രപതി പ്രണബ് മുഖർജി എന്ന് സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ്‌ പ്രവീൺ നായർ അനുശോചനകുറിപ്പിൽ അറിയിച്ചു. രാജ്യ സുരക്ഷക്ക് എതിരെയുള്ള ഒരുപ്രവർത്തനത്തിനും ഒരു വിട്ടുവീഴ്ചകൾക്കും വഴങ്ങിയിട്ടില്ല. ഭരണരംഗത്ത് സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള അസാമാന്യ പാണ്ഡിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികകളേയും വളരെ സ്നേഹത്തോടെയും, ബഹുമാനത്തോടെയും മാത്രം കണ്ടിട്ടുള്ള അദ്ദേഹം ഏവരുടെയും ആദരവ് നേടിയെടുക്കുകയും അതേ രീതിതന്നെ അന്താരാഷ്ട്ര ബന്ധങ്ങളിലും വെച്ചുപുലർത്തി തന്റെ ഭരണ മികവ് തെളിയിച്ചു. പദ്മവിഭൂഷൻ, ഭാരതരത്നം എന്നീ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുള്ള പ്രണബ് മുഖർജി അറിവിന്റെയും, നയതന്ത്രത്തിന്റെയും രാഷ്ട്രീയ പ്രതീകമാണ്. ഓൺലൈൻ മീറ്റിങ്ങിലൂടെ കൂടിയ അനുശോചന യോഗത്തിൽ സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ്‌ പ്രവീൺ നായർ, ജനറൽ സെക്രട്ടറി…

Read More

മനാമ : ബഹ്‌റൈൻ സെന്റ്. പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ കുർബാനയോടെ എട്ടുനോമ്പ് പെരുന്നാളിന് തുടക്കം കുറിച്ചു. കുർബാനാനന്തരം ഇടവക വികാരി ഫാ.റോജൻ രാജൻ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടി ഉയർത്തി. കാര്യപരിപാടികൾ സെപ്റ്റംബർ 1 (ചൊവ്വ) വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന. 8 മണിക്ക് വചന പ്രഘോഷണം – ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ. ഡോ. ഗീവർഗീസ് മോർ കൂറിലോസ്. സെപ്റ്റംബർ 2 (ബുധൻ) വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന. 8 മണിക്ക് വചന പ്രഘോഷണം – റവ. ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, മണർകാട്, കോട്ടയം. സെപ്റ്റംബർ 3 (വ്യാഴം) വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന. 8 മണിക്ക് വചന പ്രഘോഷണം – ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മോർ പീലക്സീനോസ് (തൂത്തൂട്ടി ധ്യാനകേന്ദ്രം ) സെപ്റ്റംബർ 4 (വെള്ളി ) വൈകുന്നേരം 6:30…

Read More

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, വയനാട് ജില്ലയില്‍ 8 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 4 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം രാജഗിരി സ്വദേശി എന്‍.വി. ഫ്രാന്‍സിസ് (76), ആഗസ്റ്റ് 23ന് മരണമടഞ്ഞ കാസര്‍ഗോഡ് അരായി സ്വദേശി ജീവക്യന്‍ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ…

Read More

ചെന്നൈ: എഐഡിഎംകെ നേതാവ് വി കെ ശശികലയുടെ 300 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആദായ നികുതി വകുപ്പ്ആരംഭിച്ചു . അലന്ദൂര്‍, താംബരം ഗുഡുഞ്ചേരി, ശ്രീപെരുമ്പുത്തൂര്‍ എന്നീ സ്ഥലങ്ങളിലെ സ്വത്തുവകകളും, ചെന്നൈയിലുള്ള മാളും പോണ്ടിച്ചേരിയിലുള്ള റിസോര്‍ട്ടും ഉൾപ്പടെ ഉള്ളവയാണ് കണ്ടുകെട്ടുക. ശശികലയുടെ നിയന്ത്രണത്തിലുള്ള ബിനാമി കമ്പനികള്‍ക്കും വിവിധ സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍ക്കും ആദായ നികുതി അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചത്. ചെന്നൈയിലെ പേയസ് ഗാര്‍ഡനിലുള്ള ജയലളിതയുടെ വീടായ വേദനിലയത്തിന്റെ എതിര്‍ഭാഗത്തായി ശശികല പണികഴിപ്പിച്ച ബംഗ്ലാവ് ഉള്‍പ്പെടെ ശശികലയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍, ബിനാമി കമ്പനി ഇടപാടുകള്‍ എന്നിവയെല്ലാം കണ്ടു കെട്ടുമെന്ന് ആദായ നികുതി അധികൃതര്‍ അറിയിച്ചു.

Read More