- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
ന്യൂഡൽഹി: 118 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി ഇന്ത്യ നിരോധിച്ചു. പബ്ജി ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റേതാണ് നടപടി. ഗെയിമിംഗ് ആപ്പുകള്‍, ക്യാമറ ആപ്ലിക്കേഷനുകള്‍, ലോഞ്ചറുകൾ എന്നിവ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. നേരത്തെ ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനഃരാരംഭിക്കാനൊരുങ്ങി സൗദി; യാത്രക്കാർക്കുള്ള നിബന്ധന പ്രസിദ്ധീകരിച്ചു
റിയാദ് : കോവിഡ് മൂലം നിർത്തിവച്ച അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനഃരാരംഭിക്കാനൊരുങ്ങി സൗദി. വിദേശ രാജ്യത്തുനിന്നും സൗദിയിലേക്കെത്തുന്നവർ സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ഏഴു നിബന്ധനകൾ പാലിക്കണമെന്ന് സൗദി എയർലൈൻസ്. ഇതുസംബന്ധിച്ച വിവരം കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ യാത്രക്കാരും ആരോഗ്യ മുൻകരുതലുകളും നിബന്ധനകളും പാലിക്കുമെന്ന ഫോം പൂരിപ്പിച്ച് ഒപ്പുവയ്ക്കുകയും അത് വിമാനത്താവളത്തിൽ ഹെൽത്ത് കണ്ട്രോൾ സെന്ററിൽ സമർപ്പിക്കുകയും വേണം. യാത്രക്കാർ നിർബന്ധമായും 7 ദിവസത്തെ ക്വാറന്റെനിൽ കഴിയണം. ആരോഗ്യപ്രവർത്തകരാണെങ്കിൽ അത് 3 ദിവസം ക്വാറന്റെനിൽ കഴിഞ്ഞാൽ മതിയാകും. ക്വാറന്റെനു ശേഷം പരിശോധനയ്ക്കു വിധേയമാവണം. എല്ലാ യാത്രക്കാരും തത്വമിൻ, തവക്കൽന എന്നീ രണ്ടു മൊബൈൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുകയും ആവശ്യമായ വിവരങ്ങൾ നൽകി ഇൻസ്റ്റാൾ ചെയ്യുകയും വേണം. സൗദിയിൽ എത്തി 8 മണിക്കൂറിനുള്ളിൽ യാത്രക്കാർ തത്വമിൻ ആപ്പ് വഴി താമസ സ്‌ഥലം രേഖപ്പെടുത്തണം. യാത്രക്കാർ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ മന്ത്രാലയത്തിന്റെ 937 എന്ന നമ്പറിൽ വിളിക്കുകയും അത്യാവശ്യമെങ്കിൽ ഹെൽത്ത് സെന്ററിലേക്കോ അത്യാഹിത…
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിൽ ചരിത്ര ജയവുമായി ഇന്ത്യൻ താരം സുമിത് നാഗൽ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. അമേരിക്കയുടെ ബ്രാഡ്ലി ക്ലാനിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോൽപ്പിച്ചാണ് മുന്നേറിയത്. ആദ്യ രണ്ടു സെറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത സുമിത്തിനെ മൂന്നാം സെറ്റില്‍ ക്ലാന് സമ്മര്‍ദത്തിലാക്കിയെങ്കിലും നാലാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച് അനായാസം സെറ്റ് സ്വന്തമാക്കി രണ്ടാം റൗണ്ടില്‍ പ്രവേശിക്കുകയായിരുന്നു. https://youtu.be/nsG1R0GxZ8o സ്കോര്‍: 61, 63, 36, 61. ഓസ്ട്രിയയുടെ ഡോമിനിക് തീമാണ് രണ്ടാം റൗണ്ടില്‍ സുമിത്തിന്റെ എതിരാളി.2013ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഗ്രാന്‍ഡ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ എത്തുന്നത്. 2013-ല് സോംദേവ് ദേവ് വര്മന് ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രെഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റുകളില്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. https://ml.starvisionnews.com/kerala-covid-update-2/തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 28ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബൂബേക്കര്‍ (60), തിരുവനന്തപുരം കലയ്‌ക്കോട് സ്വദേശി ഓമനക്കുട്ടന്‍ (63),…
വെഞ്ഞാറന്മൂട് കൊലപാതകങ്ങളുടെ മറവിൽ സി.പി.എം കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നു-രമേശ് ചെന്നിത്തല
തിരുവനന്തപുരം: വെഞ്ഞാറന്മൂട് കൊലപാതകങ്ങളുടെ മറവിൽ കോൺഗ്രസ് പ്രവർത്തകരെ സി.പി.എമ്മുകാർ ആക്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മുകാർ ആക്രമിച്ച കെ.പി.സി.സി അംഗം ലീനയുടെ വീട് സന്ദർശിച്ചു. പുലർച്ചെ രണ്ട് മണിക്ക് ബൈക്കിൽ വന്ന അക്രമികൾ വാതിലുകളും ജനലുകളും അടിച്ചുതകർക്കുകയായിരുന്നു. ലീനയ്ക്കും മകനും സാരമായ പരിക്കുകളുണ്ട്. https://youtu.be/H4HKN7GughE പട്ടിക വിഭാഗത്തിൽപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയായ ലീനയുടെ വീട് ആദ്യമായിട്ടല്ല സി.പി.എം ആക്രമിക്കുന്നത്. 15 വർഷമായി സ്ഥിരമായി സി.പി.എം വേട്ടയാടുകയാണെന്ന് ലീന പറഞ്ഞു. ലീനയടക്കമുള്ളവരെ ആക്രമിക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. കോൺഗ്രസിന് ബന്ധമില്ലാത്ത വെഞ്ഞാറമൂട് കൊലപാതകത്തിന്റെ പേരും പറഞ്ഞു കേരളവ്യാപകമായി കോൺഗ്രസ് പ്രവർത്തകരെയും ഓഫീസുകളും സ്ഥാപനങ്ങളും തകർക്കുന്നത് അത്യന്തം നീചമായ പ്രവർത്തിയാണ്. ഇതിന് പോലീസ് കൂട്ട് നിൽക്കുന്നത് അപലപനീയമാണ്. വെഞ്ഞാറമൂട് കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ പോലീസ് കണ്ടുപിടിക്കണം. സത്യം പുറത്തുവരാൻ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണം. അതോടൊപ്പം ലീനയുടെ വീടും കോൺഗ്രസ് ഓഫീസുകളും ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മനാമ: ഓണാഘോഷത്തോടനുബന്ധിച്ചു ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം എന്ന ബി കെ എസ് എഫ് തിരുവോണദിനത്തിൽ വീടുകളിലൊരുക്കിയ പൂക്കളമത്സരത്തിൽ സിന്ധു ഷാജിക്കുട്ടൻ (മനാമ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശ്രീഭവാനി വിവേക് (മുഹറഖ്) രാണ്ടാം സ്ഥാനവും സാനിയ സറീൻ നജുമ (സൽമാനിയ), ധനലക്ഷ്‌മി അരുൺ (റിഫ) മൂന്നാം സ്ഥാനം പങ്കിട്ടു. 25 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. ഏല്ലാവർക്കും പ്രോത്സാഹന സമ്മാനം ലഭിക്കും. മത്സരങ്ങൾക്ക് മണിക്കുട്ടൻ, നജീബ് കടലായി, ഹാരിസ് പഴയങ്ങാടി, കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, അൻവർ ശൂരനാട്, സുഭാഷ് അങ്ങാടിക്കൽ എന്നിവർ നേതൃത്വം നൽകി. സെപ്തംബർ 4 നു വെള്ളിയാഴ്ച വൈകീട്ട് 4 മുതൽ 7 വരെ ഓൺ ലൈൻ പാട്ടുമത്സരവും ബി കെ എസ് എഫ് സംഘടിപ്പിക്കുന്നുണ്ട്.രെജിസ്ട്രേഷന് 33610836, 33403533, 38899576 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 2) രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം റാൻഡം പരിശോധന നടത്തുന്നു. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ബുഡൈലി ഹെൽത്ത് സെന്റർ, ഹിദ്ദ് ഹെൽത്ത് സെന്റർ, ഈസ ടൗൺ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഡ്രാഗൺ മാൾ, കൺട്രി മാൾ, സാർ ക്ലബ്, ബാനി ജമ്ര ക്ലബ് എന്നിവിടങ്ങളിൽ പരിശോധന നടത്തും. ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ദിവസേന റാൻഡം ടെസ്റ്റുകൾ ആരോഗ്യ മന്ത്രാലയം സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300-നും 400-നും ഇടയിലാണ്. രാജ്യത്ത് മൊത്തത്തിൽ 2000 – 2300 വരെ ദിവസേനയുള്ള റാൻഡം ടെസ്റ്റുകൾ നടത്തുന്നുണ്ട്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നതായി ആരോഗ്യ വകുപ്പ്. ഇന്നലെ മാത്രം 78,357 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ രോഗം ബാധിച്ചവരുടെ ആകെയെണ്ണം 37,69,523 ആയി. നിലവില്‍ ആശുപത്രികളില്‍ ചികിത്സിലുള്ളവര്‍ 8,01,282 പേരാണ്. 29,01,908 പേരാണ് രോഗമുക്തിനേടിയത്. 76.98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,045 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇത് വരെ 66,333 പേർ കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.1.76 ശതമാനമാണ് രാജ്യത്ത് മരണനിരക്ക്. രാജ്യത്താകെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 4.3 കോടി കടന്നു. കഴിഞ്ഞ രണ്ടാഴ്ച മാത്രം നടത്തിയത് 1,22,66,514 പരിശോധനകളാണ്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
സ്വർണ്ണക്കടത്ത് – മയക്കുമരുന്ന് റാക്കറ്റുമായി ബിനീഷ് കോടിയേരിക്ക് ബന്ധമെന്ന് പി.കെ ഫിറോസ്
കൊച്ചി: സ്വര്‍ണ്ണക്കടത്തിനൊപ്പമുള്ള മയക്കുമരുന്നു റാക്കറ്റുമായി ബിനീഷ് കൊടിയേരിക്കുള്ള ബന്ധം ഉറപ്പാക്കുന്ന മൊഴി പുറത്ത്. മയക്കുമരുന്നു മാഫിയക്കൊപ്പം ഹോട്ടല്‍ വ്യവസായത്തിന് ബിനീഷ് പണം നല്‍കിയെന്ന അനൂബ് മുഹമ്മദിന്റെ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. ആന്റി നാര്‍കോട്ടിക്ക് വിഭാഗത്തിന് നല്‍കിയ മൊഴിയിലാണ് ബിനീഷിനെക്കുറിച്ച് പരാമര്‍ശം. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസാണ് മാധ്യമങ്ങളോട് ബിനീഷ് കോടിയേരിയും അനൂബ് മുഹമ്മദും തമ്മിലുള്ള ഇടപാടുകളുടെ വിവരങ്ങളെക്കുറിച്ച് വിശദീകരിച്ചത്. മയക്കുമരുന്നു കേസ്സുമായി ബന്ധപ്പെട്ടവര്‍ സ്വപ്‌നയുമായി ഇടപാടുകള്‍ നടത്തുന്നവരാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ബിനീഷിന്റെ പേരും പുറത്തുവന്നത്. ബംഗളൂരുവില്‍ സ്വപ്ന പോയതും അവിടെ സഹായിക്കാന്‍ തയ്യാറായവരും തമ്മിലുള്ള ബന്ധമാണ് അന്വേഷണ സംഘം വിശകലനം ചെയ്തത്. സ്വപ്ന ബംഗളൂരിൽ പിടിയിലായത് ജൂലൈ പത്തിനായിരുന്നു. അന്നു തന്നെ അനൂബിന്റ ഫോണിലേക്ക് ബിനീഷ് വിളിച്ചുവെന്നാണ് മൊഴിയില്‍ പറയുന്നത്. കേരളത്തിലെ ചില സിനിമാ താരങ്ങള്‍ക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ബിനീഷ് കോടിയേരിക്ക് ബന്ധമെന്ന വാർത്ത കഴിഞ്ഞ ദിവസം മറുനാടൻ മലയാളിയും പുറത്തുവിട്ടിരുന്നു. Please like and…
മനാമ: കോവിഡ് പശ്ചാത്തലത്തിൽ ദുരിതത്തിലായ, തുച്ച വേതനക്കാരായ നൂറ്റി അൻപത് ക്‌ളീനിംഗ് തൊഴിലാളികൾക്കാണ് ഹോപ്പ് തിരുവോണ ദിവസം ഉച്ചയ്ക്ക് സദ്യ നൽകിയത്. സൽമാനിയ, അദിലിയ, മനാമ എന്നിവിടങ്ങളിലായുള്ള തൊഴിലിടങ്ങളിലാണ് മലയാളികൾക്ക് സദ്യയും, മറ്റുള്ള സഹോദരങ്ങൾക്ക് അവർക്കനുയോജ്യമായ ഭക്ഷണവും എത്തിച്ചത്. ഇതിലെ ഒരു ക്യാമ്പിലെ സഹോദരങ്ങൾക്ക് കഴിഞ്ഞ മാസങ്ങളിലായി രണ്ട് തവണ, ഓരോ മാസത്തേയ്ക്ക് ആവശ്യമായ ഡ്രൈ റേഷനും എത്തിച്ചു നൽകിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ബിസിനസ് കുറഞ്ഞതിനാൽ കമ്പനിയിൽ നിന്നും കൃത്യമായി ശമ്പളം ലഭിക്കാത്ത അവസ്ഥയാണുള്ളത്. ജയേഷ് കുറുപ്പ്, അശോകൻ താമരക്കുളം, സിബിൻ സലിം, ഗിരീഷ് ജി. പിള്ളൈ, റിഷിൻ വി.എം, ഷാജി ഇളമ്പിലായി തുടങ്ങിയവർ നേതൃത്വം കൊടുത്തു. കൂടാതെ ‘ഓണത്തുമ്പികൾ 2020’ എന്ന പേരിൽ ഓണപ്പുടവയണിഞ്ഞ കുട്ടികളുടെ ഫോട്ടോ കോണ്ടെസ്റ്റും നടന്നു വരുന്നു. ജോഷി നെടുവേലിൽ, ഗിരീഷ് ജി.പിള്ളൈ, ജാക്‌സ് മാത്യു തുടങ്ങിയവരുടെ നേതൃത്തിലുള്ള ടീം ഇതിനായി പ്രവർത്തിക്കുന്നു. ആറ് മാസമായി ജോലിയില്ലാതെ വെറും കൈയോടെ നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന കൊല്ലം സ്വദേശികളായ…
