Author: News Desk

എറണാകുളം: കോവിഡ്- 19 രോഗബാധിതർക്കുള്ള പ്ലാസ്മാ തെറാപ്പി ചികിത്സക്ക് ശക്തി പകരാൻ സർക്കാർ മെഡിക്കൽ കോളേജിൽ ഇനി മുതൽ അഫെർസിസ് യന്ത്രവും. ഇത് വാങ്ങുന്നതിനായി കെ.ജെ. മാക്സി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20,20000 രൂപ അനുവദിച്ചു. രോഗം ഭേദമായ വരിൽ നിന്നും രക്തം ശേഖരിച്ചതിനു ശേഷം പ്ലാസ്മ വേർതിരിച്ചെടുക്കുന്ന രീതിയാണ് ഇതുവരെ തുടർന്നിരുന്നത്. എന്നാൽ യന്ത്രമുപയോഗിച്ചാൽ നേരിട്ട് ശരീരത്തിൽ നിന്നും പ്ലാസ്മ വേർതിരിച്ചെടുക്കാൻ സാധിക്കും. ഇതു വഴി ദാതാവിന് രക്തം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ കഴിയും. 14 ദിവസം കഴിഞ്ഞാൽ വീണ്ടും പ്ലാസ്മ നൽകാനും ഇതുവഴി കഴിയും. രക്തം സ്വീകരിക്കുന്ന രീതിയിൽ ആണെങ്കിൽ മൂന്നു മാസം കഴിഞ്ഞാൽ മാത്രമേ പ്ലാസ്മ സ്വീകരിക്കാൻ കഴിയൂ.മെഡിക്കൽ കോളേജിലെ പ്ലാസ്മാ തെറാപ്പി വിഭാഗത്തിന് ഇത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ആർ.എം.ഒ. ഡോ. ഗണേഷ് മോഹൻ പറഞ്ഞു. പ്ലാസ്മ ചികിത്സയിലൂടെ നിരവധി കോവിഡ് രോഗബാധിതരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ കളമശ്ശേരി…

Read More

കൊച്ചി: ബെംഗളൂരു മയക്ക് മരുന്ന് കേസില്‍ കഴിഞ്ഞയാഴ്ച നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത മലയാളികളുടെ വീട്ടില്‍ റെയ്ഡ്. മയക്ക് മരുന്ന് എത്തിച്ച് നല്‍കിയിരുന്ന കന്നട സീരിയല്‍ നടി അനിഘയ്‌ക്കൊപ്പം അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ എറണാകുളത്തെ വീട്ടിലും റിജേഷ് രവീന്ദ്രന്റെ പാലക്കാട്ടെ വീട്ടുലമാണ് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. മലയാള സിനിമാ മേഖലയിലടക്കം മയക്ക് മരുന്ന് എത്തിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ സുപ്രധാന രേഖകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ അനൂപ് നാട്ടിലേക്ക് വരുമ്പോള്‍ പലരും വീട്ടിലെത്തി കാണാറുണ്ടായിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തി. മൂന്ന് കൊല്ലത്തിലേറെയായി വീട്ടില്‍ നിന്ന് പോയിട്ട്, കഴിഞ്ഞ കുറെ കാലമായി വീട്ടിലേക്ക് വരാറില്ലെന്നും മകന്റെ മയക്ക് മരുന്ന് ബന്ധത്തെ കുറിച്ച് മാധ്യമങ്ങളിലൂടെയൊണ് അറിഞ്ഞതെന്നും പിതാവ് പറഞ്ഞു. തുണിക്കച്ചവടവും ഹോട്ടല്‍ ബിസിനസും പറഞ്ഞാണ് ബിരുദ പഠനത്തിന് ശേഷം ബെംഗളൂരുവിലേക്ക് പോയത്. പലരും പണം തന്നാണ് ബിസിനസ് തുടങ്ങുന്നതെന്നും വീട്ടില്‍ പറഞ്ഞിരുന്നു. പീന്നീട് എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞില്ലെന്നും ഒരു…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മയോക്ലിനിക്കില്‍ ചികിത്സയ്ക്കു പോയ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ട് ഫയല്‍ നീങ്ങിയെന്ന ഗുരുതര ആരോപണവുമായി ബിജെപി. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍ ആണ് തെളിവുകളുമായി രംഗത്തെത്തിയത്. 2018 സെപ്റ്റംബര്‍ 2നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്, ഇരുപതിനു ശേഷമാണ് തിരിച്ചെത്തുന്നത്. എന്നാല്‍, സെപ്റ്റംബര്‍ മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയ ഫയലില്‍ സെപ്റ്റംബര്‍ ഒമ്പതിന് മുഖ്യമന്ത്രി ഒപ്പിട്ടെന്നും പതിമൂന്നിന് ഒപ്പിട്ടു തിരികെ എത്തിച്ചെന്നും ഫയലില്‍ വ്യക്തമാണ്. മലയാള ഭാഷ വാരാചരണം സംബന്ധിച്ച ഒരു ഫയലില്‍ ആണ് വ്യാജ ഒപ്പിട്ടിരിക്കുന്നത്. പിണറായി വിജയന്‍ നേരിട്ട് ഒപ്പിടണമെങ്കില്‍ ചീഫ് സെക്രട്ടറി ഫയലുമായി അമേരിക്കയിലേക്ക് പോകണം. അത്തരത്തില്‍ ഒന്നും നടന്നിട്ടില്ല. ഡിജിറ്റര്‍ സിഗ്നേച്ചറല്ല അതെന്നും ഫയലില്‍ വ്യക്തമാണ്. ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ വ്യാജഒപ്പിടുന്ന ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉണ്ടായിരുന്നെന്ന് വ്യക്തമാണ്. അത് ശിവശങ്കറാണോ സ്വപ്‌ന സുരേഷ് ആണോ എന്ന് വ്യക്തമാക്കണം. ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയുടെ വ്യാജഒപ്പിട്ടു ഫയലുകള്‍ നീങ്ങുതെന്നും പാര്‍ട്ടി…

Read More

തിരുവനന്തപുരം : മൊബൈൽ ഫോൺ ഇല്ലാത്തതിനെ തുടർന്ന് ഓൺലൈൻ പഠനം വഴിമുട്ടിയിരുന്ന വിദ്യാർത്ഥിനിക്ക് കൈതാങ്ങായി കുമ്മനം. പഠനം വഴിമുട്ടിയിരുന്ന കുട്ടിക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ സമ്മാനമായി നൽകി ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ. തിരുവനന്തപുരം കാട്ടാക്കട അന്തിയൂർക്കോണം സ്വദേശി ജയന്റെ മകൾക്കാണ് കുമ്മനം രാജശേഖരൻ ഈ ഓണ സമ്മാനം നൽകിയത്. ആറാം ക്ലാസുകാരി അനഘ ജയനുവേണ്ടി അന്തിയൂർക്കോണത്തു തന്നെയുള്ള വിനോദ് എന്ന യുവാവാണ് ഇക്കാര്യം കുമ്മനം രാജശേഖരനെ അറിയിച്ചത്. ഫെയ്സ്ബുക്ക് വഴി കാര്യം അറിഞ്ഞ കുമ്മനം തുടർന്ന്, പെൺകുട്ടിയുടെ വിശദ വിവരങ്ങളും മറ്റും തനിക്ക് നൽകാൻ യുവാവിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് ഓണ സമ്മാനമായി അനഘയ്ക്കുവേണ്ടി കുമ്മനം രാജശേഖരൻ വിനോദിന് മൊബൈൽ ഫോൺ എത്തിച്ചുകൊടുക്കുകയും വിനോദ് വഴി മൊബൈൽ ഫോൺ അനഘയ്ക്ക് കൈമാറുകയും ചെയ്തത് . ഹിന്ദു ഐക്യവേദി കാട്ടാക്കട താലൂക്ക് ജനറൽ സെക്രട്ടറി ജഗദീഷ് കുമാറാണ് വിനോദിനൊപ്പം അനഘയുടെ വീട്ടിലെത്തി മൊബൈൽ…

Read More

കോവിഡ് കാലത്ത് ആഘോഷിക്കുന്ന ഓണം മലയാള സിനിമാചരിത്രത്തിന് സമ്മാനിക്കുന്നത് കോടികളുടെ നഷ്ടം. കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് പുതിയ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ഇല്ലാതെ ഓണക്കാലം എത്തുന്നത്. മാര്‍ച്ച്‌ രണ്ടാം വാരം പൂട്ടിയ തിയേറ്ററുകള്‍ ഈ ഓണക്കാലത്തും പൂട്ടിക്കിടക്കുകയാണ്. ആറു മാസം കഴിഞ്ഞ് ലോക്ഡൗൺമാറിയെങ്കിലും തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ സിനിമാ പ്രദർശന ശാലകൾ തുറക്കാൻ പാടുള്ളു എന്ന സർക്കാരിന്റെ നിയന്ത്രണങ്ങൾ തിയേറ്റർ ഉടമകൾക്കും ചലച്ചിത്ര മേഖലക്കും കടുത്ത വെല്ലുവിളിയാണുയർത്തുന്നത്.ഭാഗികമായി മാത്രം സീറ്റുകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ കടുത്ത സാമ്പത്തിക വെല്ലുവിളിയാണ് തിയേറ്റർ ഉടമകൾക്ക് മുന്നിലുള്ളത് . Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മലയാള സിനിമയിൽ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ വിസ്മയങ്ങൾ സൃഷ്ട്ടിക്കുന്ന വ്യക്തിയാണ് ജയസൂര്യ. താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സൂഫിയും സുജാതയും ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലാണ് പ്രദർശനത്തിന് എത്തിയത്. തിരുവോണ ദിനത്തിലായിരുന്നു നടൻ ജയസൂര്യയുടെ പിറന്നാൾ. ഈ വിശേഷ ദിവസത്തിൽ ജയസൂര്യ പുത്തൻ കാറാണ് ഗാരാജിൽ എത്തിച്ചത്. ബിഎംഡബ്ള്യുവിന്‍റെ കീഴിലുള്ള ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ മിനിയുടെ ചെറുകാറാണ് ക്ലബ്ബ്മാന്‍. ഈ ക്ലബ്ബ്മാന്‍റെ ഇന്ത്യൻ സമ്മർ റെഡ് എഡിഷൻ അടുത്തിടെയാണ് കമ്പനി ഇന്ത്യയിൽ വിപണിയിൽ എത്തിച്ചത്. ഈ മോഡലിൽ 15 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ ഇതുവരെ എത്തിയിട്ടുള്ളത്. അതിൽ ഒരണം സ്വന്തമാക്കിയിരിക്കുന്നത് മലയാളികളുടെ പ്രിയ താരം ജയസൂര്യയാണ്. തിരുവോണ ദിനത്തിൽ കുടുംബസമേതം കാർ സ്വീകരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഏകദേശം 67 ലക്ഷം രൂപയോളം ഓൺറോഡ് വില വരുന്ന ഈ കാർ കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്നാണ് താരം സ്വന്തമാക്കിയത്. ഭാര്യയും മക്കളുമായിരുന്നു ചേർന്നായിരുന്നു താക്കോൽ ഏറ്റുവാങ്ങിയത്. കേരളത്തിൽ ഈ…

Read More

പാലക്കാട്: കാട്ടുപന്നിയെ കുടുക്കാന്‍വച്ച കെണിയില്‍ അകപ്പെട്ട് പുള്ളിപ്പുലി മരണത്തിനു കീഴടങ്ങി. പാലക്കാട് മുണ്ടൂരിലാണ് സംഭവമുണ്ടായത്. സ്വകാര്യ റബര്‍ തോട്ടത്തിലെ കമ്ബിവേലിയില്‍ കുരുങ്ങിയ നിലയില്‍ ഇന്നലെ രാവിലെയാണു പുള്ളിപ്പുലിയുടെ ജഡം കണ്ടത്. രണ്ടു വയസ്സു തോന്നുന്ന ആണ്‍പുലിയാണ് ചത്തത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. രാവിലെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നു വനപാലകര്‍‌ സ്ഥലത്തെത്തി. പുലിയുടെ കഴുത്തില്‍ കുരുങ്ങിയ കേബിള്‍ വയര്‍ കസ്റ്റഡിയിലെടുത്തു. കുരുക്കില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നു പുലിയുടെ ദേഹത്തു കമ്ബിവേലി ചുറ്റിമുറുകിയിട്ടുണ്ട്.ജഡം ധോണിയില്‍ എത്തിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തി കേസ് അന്യഷണം ആരംഭിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 367 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 87 പേർ പ്രവാസി തൊഴിലാളികളാണ്. 277 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 3 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 52,807 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 250 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 49,645 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 94.01 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 2,972 പേരാണ്. ഇവരിൽ 34 പേരുടെ നില ഗുരുതരമായും 2,938 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 5.63 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 190 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,992 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 11,28,829 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.

Read More

കൊച്ചി : ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയത്തിൽ കാരണവരെപോലെ മോഹൻലാലിൻറെ നിറസാന്നിദ്യം ശ്രെദ്ധേയമായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും ആന്റണിയുടെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ: അനിഷയും പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിൻസന്റിന്റെയും സിന്ധുവിന്റെയും മകൻ ഡോ.എമിൽ വിൻസന്റും തമ്മിലുള്ള വിവാഹം ഡിസംബറിൽ നടക്കും.

Read More

മനാമ: ബഹ്‌റൈനിലെ മുതിർന്ന മുതിർന്ന മാധ്യമ പ്രവർത്തകനായ സോമൻ ബേബി ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ എഗ്രിമെന്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുമെന്ന് അംബാസിഡർ പീയൂഷ് ശ്രീവാസ്തവ കൂടിക്കാഴ്ചയിൽ പറഞ്ഞു. ഇത് നടപ്പിലായാൽ യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് എടുത്ത് യാത്രചെയ്യാൻ സാധിക്കും. എംബസ്സിയിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യം വരില്ല. നിലവിൽ ബഹ്‌റൈൻ ഗവണ്മെന്റിന്റെ അനുമതി ലഭിച്ചിട്ടുള്ള സീറ്റുകളിൽ മാത്രമേ നാട്ടിൽ നിന്നും പ്രവാസികൾക്ക് യാത്രചെയ്യാൻ സാധിക്കൂ. കണ്ണൂരിൽ നിന്നും മറ്റുസ്‌ഥലങ്ങളിൽ നിന്നുമെല്ലാം യാത്രക്കാരുടെ കുറവ് ഇതുമൂലമുണ്ടായതാണ്. ഇതിനെല്ലാം എയർ ബബിൾ എഗ്രിമെന്റ് വരുന്നതോടുകൂടി പരിഹാരമാകുമെന്ന് അംബാസിഡർ വ്യക്തമാക്കി. ബഹ്‌റൈന്റെ മുൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫയുമായുള്ള കൂടിക്കാഴ്ചയും മുൻ ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായുള്ള ബന്ധവുമെല്ലാം അദ്ദേഹം കൂടിക്കാഴ്ചയിൽ ഓർത്തെടുത്തു. വർഷങ്ങൾക്ക് മുൻപ് സോമൻ ബേബി രചിച്ച ‘ശുഖ്റൻ ബഹ്‌റൈൻ ‘ എന്ന പുസ്തകം അംബാസിഡർക്ക് സമ്മാനിക്കുകയും ചെയ്തു. Please…

Read More