- എസ്ഐആര്‍: രേഖകള്‍ കൃത്യമെങ്കില്‍ വിഐപി- പ്രവാസി വോട്ടര്‍മാര്‍ നേരിട്ട് ഹാജരാകേണ്ടതില്ല
- എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ജനങ്ങൾ; എകെ ബാലന് പങ്കുവച്ചത് കേരളത്തിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി
- മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ബഹ്‌റൈൻ കെഎംസിസി തിരൂർ മണ്ഡലം കമ്മിറ്റിയുടെ യുടെ സ്നേഹാദരം ..
- ഡിജിറ്റല്‍ ക്ലോക്ക് റൂം സംവിധാനവുമായി കെഎസ്ആര്‍ടിസി, രാജ്യത്ത് ആദ്യം
- ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന് പുറത്ത്, നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ്
- പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചം രാഷ്ട്ര ബജറ്റിലേക്ക് ചേര്‍ക്കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കി
- എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ബാഗേജ് ചാര്‍ജ് ഇളവ്
- പൊതുനിരത്തില്‍ കാറോട്ടമത്സരം: രണ്ടു പേര്‍ക്ക് തടയും പിഴയും
Author: News Desk
ചെന്നൈ: തമിഴ്നാട്ടിലെ കൂടല്ലൂരിൽ പടക്കനിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ജില്ലയിലെ കാട്ടുമന്നാർകോവിലിലെ കുറുംകുടി ഗ്രാമത്തിലെ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ഫാക്ടറി ഉടമയും മകളും മരിച്ചവരിൽ ഉൾപ്പെടുന്നു.ഒൻപത് സ്ത്രീകളാണ് ഫാക്ടറിക്കുള്ളിലുണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്ഫോടനത്തിന്റെ കാരണം പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.വമ്പൻ സ്ഫോടനത്തിൽ ഫാക്ടറിയുടെ ഭാഗങ്ങൾ പൂർണമായി തകർന്നു. സമീപവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
മനാമ : കൊല്ലം പുത്തൂര് സ്വദേശി ബഹ്‌റൈനിൽ മരണപെട്ടു .പ്ലാന്തോട്ടത്തിൽ ശ്രീകുമാർ (54) ആണ് മരണപ്പെട്ടത്. സല്മാബാദ് അൽ തൗഫീഖ് മെയിന്റനൻസ് കമ്പനിയിൽ ഹെവി ഡ്രൈവർ ആയി വർക്ക് ചെയ്തു വരുകയായിരുന്നു. ഭാര്യ ശ്രീജ, 20 വയസ്സുള്ള മകൻ ശ്രീജിത്ത്, 14 വയസ്സുള്ള മകൾ ശ്രേയ എന്നിവരടങ്ങുന്നതാണ് കുടുംബം. മൃതദേഹം സല്മാനിയ മോർച്ചറിയിൽ.. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനാവശ്യമായ നടപടികൾ കമ്പനിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു
ബെംഗളൂരു: മയക്കുമരുന്ന് കേസിൽ അന്വേഷണം തുടരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകനും സിനിമ നടനുമായ ബിനീഷ് കോടിയേരിയുടെ പങ്കാളിത്തതിലുള്ള ഹയാത്ത് ഹോട്ടൽ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കച്ചവടം നടന്നതെന്നാണ് കേസിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പിടികൂടിയ കൂട്ടുപ്രതി റിജീഷ് രവീന്ദ്രൻ്റെ മൊഴി. ബെംഗളുരൂവിൽ ബിനീഷ് കൊടിയേരി നടത്തിയ പണമിടപാട് സ്ഥാപനത്തിന്റെ രേഖകളും പുറത്തു വന്നിട്ടുണ്ട്. ധർമ്മടം സ്വദേശിയായ അനസാണ് ഈ സ്ഥാപനത്തിൻ്റെ മറ്റൊരു പങ്കാളി എന്നാണ് വിവരം.അതേസമയം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇന്നലെ ചോദ്യം ചെയ്ത നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ബെംഗളൂരു മയക്കുമരുന്ന് കേസിൽ ഇന്ന് കൂടുതൽ പേർ അറസ്റ്റിലായേക്കും എന്നാണ് സൂചന. സിനിമാ രംഗത്തെ പ്രമുഖരിലേക്കാണ് അന്വേഷണം നീളുന്നത്.കഴിഞ്ഞ ദിവസം നടി രാഗിണി ദ്വിവേദിയുടെ സുഹൃത്തായ സർക്കാർ ഉദ്യോഗസ്ഥന്റെ അറസ്റ്റ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇയാളെ കൂടാതെ ചിലർ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ട്. രാജ്യത്തെ മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കച്ചവടത്തിലെ കണ്ണികളെ…
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽസുരക്ഷ വർധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം . ദേശീയ അന്വേഷണ ഏജൻസിയ്‌ക്ക് വധ ഭീഷണി സന്ദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി വധിക്കപ്പെടുമെന്ന സന്ദേശം ഇമെയിലിൽ എൻ ഐ എയ്ക്ക് ലഭിക്കുന്നത് . തുടർന്ന് ഇതിനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി വിശദാംശങ്ങൾ കാട്ടി എൻ ഐ എ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി . തുടർന്ന് വിശദമായ അന്വേഷണം റോയും , മിലിട്ടറി ഇന്റലിജൻസും ഏറ്റെടുത്തു . ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ വർദ്ധിപ്പിച്ചത്. സിഎഎയും എൻആർസിയും നടപ്പാക്കുന്നതിനെതിരെ കലാപങ്ങൾക്ക് ആഹ്വാനം ചെയ്യുകയും , പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയ്ക്കും എതിരെ വധഭീഷണി മുഴക്കുകയും ചെയ്ത അൻവർ, നിയാസ് എന്നീ രണ്ടുപേരെ കർണാടകയിൽ നിന്നും ഈ വർഷം ആദ്യം അറസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാതന്ത്ര്യദിനത്തിന് മുൻപായി വധിക്കുമെന്ന് ഭീഷണി മുഴക്കിയ…
വെഞ്ഞാറമൂട്: സി.പി.എം ആക്രമണങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്‍റെ ഉപവാസ സമരം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ആക്രമണങ്ങള്‍ക്കെതിരെ രമേഷ് ചെന്നിത്തല രൂക്ഷ വിമര്ശനം ഉന്നയിച്ചു. https://youtu.be/Xd6prI7Ig7k
കുവൈറ്റ്: അറുപത് വയസ്സ് പൂര്‍ത്തിയായതും ഹൈസ്‌കൂള്‍ ഡിപ്ലോമയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ 68,000 വിദേശികളെ പിരിച്ചുവിടാന്‍ നടപടികളുമായി കുവൈറ്റ്. 59 വയസ്സ് പൂര്‍ത്തിയായവരും 60ല്‍ കൂടുതല്‍ പ്രായമുള്ളവരുമായ ഹൈസ്‌കൂള്‍ ഡിപ്ലോമയും അതില്‍ താഴെയും വിദ്യാഭ്യാസ യോഗ്യതയുള്ള 68,318 വിദേശ തൊഴിലാളികള്‍ രാജ്യത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡാറ്റാ ബേസ് തയ്യാറാക്കുന്ന നടപടിക്രമങ്ങള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 59 വയസ്സും 60 വയസ്സും പൂര്‍ത്തിയായവര്‍ക്ക് ഒരു വര്‍ഷത്തേക്ക് മാത്രം വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുകയും മാറ്റി നല്‍കുകയും ചെയ്യും.
മനാമ: മനുഷ്യ ജീവിതങ്ങൾക്ക് ജീവൻ നിലനിർത്താൻ ഒരു തുള്ളി രക്തം നല്കി സഹായിക്കുക എന്ന ജീവിതത്തിലെ മഹത്തരമായതും, സ്നേഹം നിറഞ്ഞതുമായ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ തണല് ബഹ്റൈന് ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര് 4 വെള്ളിയാഴ്ച രാവിലെ 7 മണി മുതല് ഉച്ചക്ക് 1 മണി വരെ സൽമാനിയ ഹോസ്പിറ്റലിൽ വെച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത് . ഇതിനോടകം തന്നെ നിരവധി തണല് ഭാരവാഹികളും പ്രവര്ത്തകരും രക്തം നല്കുവാനായി രജിസ്റ്റർ ചെയ്തതായും ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അന്നേ ദിവസം രക്തം നല്കുവാനായി ഉണ്ടാവും എന്നും ഭാരവാഹികള് പറഞ്ഞു. നാട്ടിലായാലും വിദേശനാടുകളിലായാലും എണ്ണമറ്റ ജീവകാരുണ്യ പ്രവര്ത്തനങ്ങളാണ് തണല് നടത്തിവരുന്നത്. പതിനായിരത്തിൽ അധികം ആളുകൾക്ക് ഉപകാരപ്രദമായ കിഡ്‌നി കെയർ എക്സിബിഷനും അനുബന്ധ ആരോഗ്യബോധവൽക്കരണം മുതൽ ജനജീവിതവുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ ആശ്വാസമായി നിലകൊള്ളുന്ന തണൽ ബഹ്‌റൈൻ ചാപ്റ്റർ ആദ്യമായാണ് രക്തദാന ക്യാമ്പ് ബഹ്റൈനില് സംഘടിപ്പിക്കുന്നത്. കൂടുതല്…
മനാമ : ബഹ്റൈനിൽ കോവിഡ് രോഗം ബാധിച്ചു മരണത്തിന് കീഴടങ്ങിയ ഹരിപ്പാട് കാരിച്ചാൽ സ്വദേശി അജിന്ദ്രന്റെ കുടുംബത്തിന് സഹായം എത്തിച്ചു നൽകി ഹരിപ്പാട്ടുകാരുടെ പ്രവാസി കൂട്ടാഴ്മ ആയ ഹരിഗീതപുരം ബഹ്‌റൈൻ.സ്വന്തം ആയി ഒരു വീട് എന്ന സ്വപ്നം പോലും ബാക്കി ആക്കി യാത്രയായ അജീന്ദ്രന്റെ കുടുബത്തിന്റെ സ്ഥിതി മനസ്സിലാക്കിയ ഹരിഗീതപുരം ബഹ്‌റൈൻ നിർദ്ദേശിച്ചത് അനുസരിച്ചു ഹരിപ്പാട് കാരായ അംഗങ്ങളും അവരുടെ സുഹൃത്തുക്കളും വാട്ട്സാപ് മെസ്സേജു വഴി രണ്ട് ആഴ്ച കൊണ്ട് സമാഹരിച്ച 240383 രൂപ അജീന്ദ്രന്റെ ഭാര്യ ഗിരിജയുടെ പായിപ്പാട് എസ്.ബി.ഐ ബാങ്കിലുള്ള അക്കൗണ്ടിലേക്കു അയച്ചു നൽകി.ഈ വിഷമ ഘട്ടത്തിലും നാട്ടുകാരന് സഹായ ഹസ്തവുമായി എത്തിയ എല്ലാവർക്കും സംഘടനയുടെ പേരിൽ ഭാരവാഹികൾ നന്ദി അറിയിച്ചു. ഹരിഗീതപുരം ബഹ്‌റൈൻ അംഗങ്ങളും സുഹൃത്തുക്കളും ആയ 118പേർ ഈ സത്കർമ്മത്തിൽ പങ്കാളികൾ ആയി.
അബുദാബി: ഇന്ന് നടന്ന ബിഗ് ടിക്കറ്റ് അബുദാബി റാഫിള്‍ നറുക്കെടുപ്പില്‍ വിജയി ആയത് ഷാര്‍ജ ആസ്ഥാനമായുള്ള ഒരു ഇന്ത്യന്‍ പ്രവാസി. 10 മില്യണ്‍ ദിര്‍ഹമാണ് പ്രവാസിക്ക് നേടിയിരിക്കുന്നത്. ഓഗസ്റ്റ് 12 നാണ് ഗുര്‍പ്രീത് സിംഗ് 067757 എന്ന ലക്കി ടിക്കറ്റ് നമ്പര്‍ വാങ്ങിയത്. സമ്മാനവിവരം അറിയിക്കാനായി നറുക്കെടുപ്പ് വേദിയില്‍ വെച്ച് തന്നെ അധികൃതര്‍ ഗുര്‍പ്രീത് സിങിനെ ഫോണില്‍ ബന്ധപ്പെട്ടു. നറുക്കെടുപ്പ് കണ്ടില്ലായിരുന്നെന്ന് പറഞ്ഞ ഗുര്‍പ്രീത് താനാണ് ഗ്രാന്‍റ് പ്രൈസ് വിജയി എന്നറിഞ്ഞപ്പോള്‍ അത്ഭുതം കൊണ്ട് സ്തംബ്ധനായി. ഈ വിജയം വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ബിഗ് ടിക്കറ്റിന് നന്ദി അറിയിച്ചു. സ്വന്തമായി ഒരു വീട് എന്ന ലക്ഷ്യത്തിനായി രണ്ട് വര്‍ഷമായി ബിഗ് ടിക്കറ്റ് അബുദാബി റാഫിള്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു തുടങ്ങിയത്. തനിക്ക് മൂന്ന് വയസ്സുള്ളപ്പോളാണ് മാതാപിതാക്കളോടൊപ്പം യുഎഇയില്‍ വന്നിറങ്ങിയതെന്നും അച്ഛന്‍ ഇവിടെ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം ഇപ്പോള്‍ വിരമിക്കുകയും പഞ്ചാബിലേക്ക് മടങ്ങുകയും ചെയ്തതായും താന്‍ ദുബായില്‍ ജോലിചെയ്യുന്നതായും ഗുര്‍പ്രീത് സിംഗ് പറഞ്ഞു. ഭാര്യയ്ക്കും…
ന്യൂയോർക്: മുൻ റെസ്‌ലറും ഹോളിവുഡ് താരവുമായ ഡ്വെയ്ൻ ജോൺസനും (ദി റോക്ക്) കുടുംബത്തിനും കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 48 കാരനായ ജോൺസണും ഭാര്യ ലോറൻ (35), മക്കളായ ജാസ്മിൻ, ടിയാന എന്നിവർക്ക് രണ്ടര ആഴ്ച മുമ്പാണ് വൈറസ് ബാധിച്ചത്. നിലവിൽ ഭാര്യയുടെയും കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
