- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: News Desk
ഇന്ത്യന്‍ സ്കൂളിനെ അപകീർത്തിപ്പെടുത്തുവാൻ സ്ഥാപിത താല്‍പര്യക്കാര്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം: പി.പി.എ
കൊറോണയുടെ ഭീതിദമായ ഈ കാലത്തും മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന ഇന്ത്യന്‍ സ്കൂളിനെ അപകീർത്തിപ്പെടുത്തുവാൻ ചില സ്ഥാപിത താല്‍പര്യക്കാര്‍ നടത്തുന്ന ശ്രമങ്ങളെ രക്ഷാകര്‍ത്താക്കളും പൊതുസമൂഹവും തിരിച്ചറിയണമെന്നു ഇന്ത്യന്‍ സ്കൂള്‍ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആൻറണി, പി.പി.എ രക്ഷാധികാരി മുഹമ്മദ് ഹുസൈന്‍ മാലിം, കൺവീനർ വിപിൻ പി.എം എന്നിവർ അഭ്യർത്ഥിച്ചു. ഗള്‍ഫ് രാഷ്ട്രങ്ങളിലെ തന്നെ ഏറ്റവും വലിയ കമ്യൂണിറ്റി സ്കൂളായ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന രക്ഷിതാക്കളെ സഹായിക്കുകയെന്ന വലിയ ബാധ്യതയാണ് ഏറ്റെടുത്തിരിക്കുന്നത്. സ്‌കൂളിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിരത്തിനോടടുത്ത കുട്ടികള്‍ക്കാണ് കഴിഞ്ഞ അധ്യയന വർഷം ഫീസിളവു നൽകിയത്. കുട്ടികളുടെ പഠനസഹായം ആവശ്യപ്പെട്ടുള്ള 1500ലേറെ അപേക്ഷകളാണ് ഇപ്പോൾ സ്‌കൂളിൽ വന്നിട്ടുള്ളത്. ഇതോടപ്പം അര്‍ഹതപ്പെട്ട പല കുട്ടികൾക്കും ഓൺലൈൻ ക്ലാസില്‍ പങ്കെടുക്കുന്നതിനുള്ള കംപ്യൂട്ടർ, ടാബ് എന്നിവ നല്‍കുന്നതടക്കം ആവശ്യമായ സഹായം സ്‌കൂൾ ചെയ്തുവരുന്നു. നല്ലവരായ ഒരുവിഭാഗം അധ്യാപകരും രക്ഷാകർത്താക്കളും സന്നദ്ധ സേവന തൽപരരായ സംഘടനകളും, ഭരണസമിതിയുടെയും, അവരെ പിന്തുണക്കുന്നവരുടെയും…
ധാക്ക : ബംഗ്ലാദേശില്‍ മസ്ജിദിനകത്ത് എയര്‍ കണ്ടീഷണറുകള്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫത്തുള്ള ടൗണിലെ ബയ്ത്തസ് സലീം മസ്ജിദില്‍ രാത്രിയിലായിരുന്നു സംഭവം. എസിയില്‍ ഉണ്ടായ തകരാറാണ് പൊട്ടിത്തെറിയ്ക്ക് കാരണമായതെന്നാണ് വിവരം. ആകെ ആറ് എസികളാണ് മസ്ജിദിനകത്ത് സ്ഥാപിച്ചിരുന്നത്. തകരാറുള്ള എസിയാണ് ആദ്യം പൊട്ടിത്തെറിച്ചത്. ഇതില്‍ നിന്നുള്ള തീയേറ്റ് ബാക്കിയുള്ള എസികളും പൊട്ടിത്തെറിക്കുകയായിരുന്നു. മസ്ജിദിനകത്ത് വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരില്‍ മസ്ജിദ് ഇമാം ഉള്‍പ്പെടെ 27 പേരുടെ നില അതീവ ഗുരുതരമാണ്.
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസിആർഎഫ്”) നൂറ്റി അറുപതോളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും, ബിസ്കറ്റും വിതരണം ചെയ്തു. ഹമാലയിലുള്ള യു.എ.ഇ. അംബാസഡർ റെസിഡൻസ് പ്രൊജക്റ്റ് വർക്ക് സൈറ്റിൽ വെച്ചാണ് ഭക്ഷണ വിതരണം നടന്നത്. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തു. ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. https://youtu.be/Bk2PM5aK1iQ വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ സെപ്തംബര്‍ മാസം അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാൻ ഐസിആർഎഫ് ഉദ്ദേശിക്കുന്നുണ്ട്. ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, ഐ.സി.ആർ.എഫ്. വളന്റീർ മുരളീകൃഷ്ണൻ, കൂടാതെ ബഹ്‌റൈൻ ബയാൻ സ്കൂളിലെ കുറച്ചു വിദ്യാർത്ഥികളും പങ്കെടുത്തു.
മനാമ:ദേശീയ അധ്യാപക ദിനത്തിൽ പ്രവാസിയും റിട്ടയേർഡ് അധ്യാപികയുമായ ഫാസില ടീച്ചറെ ആദരിച്ച് ഐ വൈ സി സി ദേശീയ കമ്മറ്റി.തിരുവനന്തപുരം ജില്ലയിലെ അരുവിപ്പുറം സർക്കാർ വിദ്യാലയത്തിലെ റിട്ടയേർഡ് അധ്യാപിക ആയിരുന്ന ഫാസില ടീച്ചർ കഴിഞ്ഞ ഒന്നര വർഷമായി ബഹ്‌റൈൻ പ്രവാസിയാണ്.എഴുത്ത് കാരിയും കൗമുദി ചാനലിലെ സീരിയൽ അടക്കം നിരവധി തിരക്കഥ രചനയും നടത്തി വരുന്നയാൾ കൂടിയാണ് ടീച്ചർ, ഐ വൈ സി സി ദേശീയ ട്രഷർ നിതീഷ് ചന്ദ്രൻ,ദേശീയ ഭാരവാഹി ലൈജു തോമസ്,മുൻ പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റം എന്നിവർ ചേർന്നാണ് ടീച്ചറിനെ ആദരിച്ചത്
വെഞ്ഞാറമൂട്: ആലത്തൂർ എം.പിയും മഹിള കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് നേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ വധഭീഷണി. തിരുവനന്തപുരത്ത് നിന്ന് കോട്ടയം ചങ്ങനാശേരിയിലേക്ക് പോകും വഴി വെഞ്ഞാറമൂടിൽവെച്ചാണ് സംഭവം. വെഞ്ഞാറമൂട് ടൗണിൽ ധർണ നടത്തുകയായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ എം.പിയുടെ വാഹനത്തിന് നേരെ ആക്രമിക്കുകയും കരിങ്കൊടി കാട്ടുകയുമായിരുന്നു. വാഹനത്തിന്‍റെ ബോണറ്റിൽ അടിച്ച എസ്.എഫ്.ഐ പ്രവർത്തർ ഒരു കോൺഗ്രസുകാരും ഇതുവഴി പോകേണ്ടെന്ന് ഭീഷണിപ്പെടുത്തി. https://youtu.be/eJiHsOP7exE വാഹനത്തിന്‍റെ വൈപ്പറിൽ കരിങ്കൊടി കെട്ടുകയും രമ്യയെ അസഭ്യം പറയുകയും ചെയ്തു. തന്നെ കൊല്ലുമെന്ന് ആക്രമിച്ചവർ ഭീഷണിപ്പെടുത്തിയതായി രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.ഇരട്ടക്കൊലപാതകം നടന്ന വെഞ്ഞാറമൂടിൽ ‘കണ്ണടക്കുന്ന മാധ്യമങ്ങൾ’ എന്ന വിഷയത്തിൽ എസ്.എഫ്.ഐയുടെ പരിപാടി നടന്നുകൊണ്ടിരിക്കെയാണ് എം.പിയുടെ വാഹനം കടന്നു പോയത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘമെത്തിയാണ് ആക്രമിച്ചവരെ തടഞ്ഞത്. പൊലീസ് സ്റ്റേഷനിലെത്തി രമ്യ നൽകി പരാതിയിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാട്ടിക ഗവ. ഫിഷറീസ് സ്കൂളിൽ തന്നെ പഠിപ്പിച്ച അധ്യാപിക പത്മാവതി ടീച്ചറെ സ്കൂളിലെ ഒരു ചടങ്ങിനിടയിൽ പത്മശ്രീ എം.എ.യൂസഫലി പൊന്നാട ചാർത്തിയ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് അധ്യാപകദിനത്തിൽ പത്മശ്രീ എം.എ.യൂസഫലി ആദരം പ്രകടിപ്പിച്ചത്.
മനാമ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി 18 ലാപ്ടോപ്പുകൾ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ കൈമാറി. ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സ്കൂൾ പ്രിൻസിപ്പൽ വി. ആർ. പളനി സാമി, ജനറൽ സെക്രട്ടറി സജി ആൻ്റണി, എക്സിക്യൂട്ടീവ് അംഗം ബിനു മണ്ണിൽ വർഗീസ് എന്നിവരും ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് റീന ശ്രീധർ,വൈസ് പ്രസിഡന്റ് ശാരദ അജിത് തുടങ്ങിയവരും പങ്കെടുത്തു.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയുമധികം പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നത്. 2111 പേര്‍ രോഗമുക്തി നേടി. നിലവില്‍ 21800 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ 2433 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗബാധിതരില്‍ 61 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. കൊറോണയെ തുടര്‍ന്ന് 11 പേര്‍ക്കാണ് ഇന്ന് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. പുതുതായി ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്.
മനാമ : നമ്മൾ ചാവക്കാട്ടുകാർ ആഗോളസൗഹൃദ കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് മെമ്പറും, മെമ്പർഷിപ് സെക്രെട്ടറിയുമായ ബാലു മറക്കാത്തു, അദ്ദേഹത്തിന്റെ 17 വര്ഷം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന് കൂട്ടായ്മ യാത്രയയപ്പ് നൽകി. അതേ വേദിയിൽ വെച്ചു തന്നെ കൂട്ടായ്മയിലെ സജീവാംഗവും, ബഹ്റൈൻ കേരള സമാജം സംഘടിപ്പിച്ച നാടക രചന മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഫിറോസ് തിരുവത്രയെ ആദരിക്കുകയും ചെയ്തു.കോവിഡ് പ്രതികൂലമായ പശ്ചാത്തലത്തിൽ വളരെ കുറച്ചു അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചു, സാമൂഹിക അകലം പാലിച്ചു കൊണ്ട് സംഘടിപ്പിച്ച ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് യുസുഫ് അലി അധ്യക്ഷത വഹിച്ചു, ഫിറോസ് തിരുവത്രയെ പൊന്നാടയണിയിച്ചു ആദരിച്ചു,കൂട്ടായ്മ രക്ഷാധികാരി മനോഹരൻ പാവറട്ടിബാലു മറക്കത്തിന്ന് മൊമെന്റോ നൽകി.ആദരത്തിന്നു നന്ദി പറഞ്ഞു കൊണ്ട് ഇരുവരും സംസാരിച്ചു.ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സുഹൈൽ,എക്സിക്യൂട്ടീവ് അംഗങ്ങൾ അഭിലാഷ്, വൈശാഖ്, ഫഹദ് എന്നിവർ പങ്കെടുത്തു
മനാമ: അഭയം പാലിയേറ്റീവ് വളന്റിയേഴ്‌സ് ബഹ്‌റൈൻ ചാപ്റ്റർ ബഹ്‌റൈനിലെയും ഗ്ലോബൽ യൂണിറ്റുകളിലെയും പാലിയേറ്റീവ് വല്ന്റെയേഴ്സിനെ പങ്കെടുപ്പിച്ചുകൊണ്ട് “ലിവിങ് വിൽ” അഥവാ ‘അന്തസ്സോടെ മരിക്കാനുള്ള അവകാശം’ ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു . സുപ്രീം കോടതി വിധി പ്രകാരം നിലവിൽ വന്ന “ലിവിങ് വിൽ” ഇഷ്ടമുള്ള രോഗികൾക്കു അവർ താല്പര്യപെടുന്ന പ്രകാരം സ്വസ്ഥ മായി അന്ത്യ നിമിഷങ്ങൾ ചിലവിടുവാനും മരിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. നടൻ ഡോ. ഭരത് മമ്മൂട്ടി , ഡോ . രാജ ഗോപാൽ , ഡോ. സുരേഷ് കുമാർ എന്നിവർ ഉപദേശകരായ “ലിവിങ് വിൽ” അഭയം പാലിയേറ്റീവ് ആണ് രാജ്യത്തു ആദ്യമായി നടപ്പിൽ വരുത്തുന്നത് . ആശുപത്രികളുടെ ചൂഷണങ്ങൾക്ക് വിധേയമായി അവർ നിർദേശിക്കുന്ന തരത്തിൽ ഉപകരണങ്ങൾക്കും ടെസ്റ്റുകൾക്കും അടിമപ്പെട്ടു അവിടെ വെച്ച് തന്നെ മരിക്കാൻ താല്പര്യമില്ലാത്തവർക് അവർ നിർദേശിക്കുന്ന തരത്തിൽ ഇഷ്ടപ്പെടുന്ന ആളുകളുടെ കൂടെ ചിലവിട്ടു മരിക്കുവാനുമുള്ള അവകാശം നൽകുന്നതാണ് ‘അന്തസ്സോടെ മരിക്കാനുള്ള അവകാശം’. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന…
