Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കൊല്ലം കൈക്കുളങ്ങര സ്വദേശി ആന്റണി (70), തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിനി സുധ (58),…

Read More

മനാമ: ബഹ്‌റൈനിൽ പൊതുവിദ്യാലയങ്ങൾ തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് കൂടി വീണ്ടും നീട്ടി. പൊതുവിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവലോകനം ചെയ്യണമെന്ന് കിരീടാവകാശിയും, ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശത്തെ തുടർന്നാണ് നടപടി. രാജ്യത്ത് COVID-19 കേസുകളുടെ എണ്ണം വർദ്ധിച്ചതിനെത്തുടർന്ന് ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണിത്. ഇന്ന് (സെപ്റ്റംബർ 6) മുതലാണ് പൊതുവിദ്യാലയങ്ങൾ വീണ്ടും തുറക്കാൻ തീരുമാനിച്ചിരുന്നത്. പുതിയ തീരുമാനമനുസരിച്ച് സെപ്റ്റംബർ 20 ന് പുതിയ അധ്യയന വർഷം ആരംഭിക്കും. സ്വകാര്യ സ്കൂളുകൾ തുറക്കുന്നതിൽ മാറ്റങ്ങളൊന്നുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Read More

ന്യൂഡൽഹി: ലോക്ക്ഡോണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകൾക്കു മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ. ഈ ആവശ്യം ഉന്നയിച് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ടാണ് കേന്ദ്ര സര്ക്കാർ നയം വ്യക്തമാക്കിയത്. ലോക്ക്ഡോണിനെ തുടർന്നു ആഭ്യന്തര അന്താരാഷ്ട്ര വിമാനയാത്രകളെല്ലാം റദ്ദാക്കപ്പെട്ടതിനെത്തുടർന്നു എല്ലാ യാത്രക്കാർക്കും ഫുൾ റീഫണ്ട് നൽകാത്ത വിമാന കമ്പനികളുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ കേന്ദ്രസർക്കാരിനും വിമാനകമ്പനികൾക്കും നോട്ടീസയച്ച കോടതി വിമാന കമ്പനികളുമായി ചർച്ചയിലേർപ്പെടാനും പ്രശ്‌നം രമ്യമായി പരിഹരികുവാനും കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. വിമാന കമ്പനികളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കേന്ദ്ര സർക്കാർ ഈ തീരുമാനം എടുത്തിട്ടുള്ളത്‌. ഇതനുസരിച്ചു പതിനഞ്ചു ദിവസത്തിനകം റദ്ദുചെയ്യപ്പെട്ട വിമാനയാത്രയുടെ മുഴുവൻ തുകയും വിമാനക്കമ്പനികൾ യാത്രക്കാർക്ക് നൽകേണ്ടതാണ്. ഏതെങ്കിലും വിമാനക്കമ്പനിക് സാമ്പത്തീക ബുദ്ധിമുട്ട് ഉണ്ട് എങ്കിൽ ഈ തുക ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരുടെ പേരിൽ നൽകേണ്ടതും ക്രഡിറ് ഷെല്ലിലെ…

Read More

മനാമ: നാഷണൽ, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്സ് (എൻ‌പി‌ആർ‌എ) 68 രാജ്യങ്ങളിലെ പൗരന്മാർക്ക് ഓൺ-അറൈവൽ വിസ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഖത്തറിലെ പൗരന്മാരും താമസക്കാരും ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലെ താമസക്കാർക്ക് ഓൺ-അറൈവൽ വിസകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്, www.evisa.gov.bh- എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Read More

മലപ്പുറം: സ്വര്‍ണക്കടത്ത് സംഘം കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കുനേരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. വാഹനം തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചു. കരിപ്പൂരില്‍ നിന്ന് സ്വര്‍ണം കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞത്. മലപ്പുറം സ്വദേശി ഷീബയുടെ പേരിലുള്ള KL 16 R 5005 നമ്പറുള്ള ഇന്നോവ ക്രിസ്റ്റയിൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മിശ്രിത രൂപത്തിലുള്ള സ്വർണ്ണമാണ് വാഹനത്തില്‍ നിന്ന് പിടികൂടിയത്. സംഭവത്തില്‍ പിടിയിലായ ഒരാൾ ഊർങ്ങാട്ടിരി സ്വദേശി നിസാര്‍ ആണ്. വാഹനം നിര്‍ത്തിയ ശേഷം ഡിആര്‍ഐ ഉദ്യോഗസ്ഥരാണെന്നറിയിച്ചതോടെ ഇവരെ വാഹനം ഇടിച്ചിടുകയായിരുന്നു. അപകടത്തില്‍ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സ്വർണ്ണക്കടത്ത് സംഘത്തിലെ ഒരാൾക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Read More

മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്ക് നല്‍കി.കൂടാതെ ദേശീയ ചുമതലകള്‍ ഇ.ടി. മുഹമ്മദ് ബഷീറിന് നല്‍കാനും ലീഗ് ഉന്നതാധികാര സമിതി തീരുമാനിച്ചതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. യു.ഡി.എഫിന് പുറത്ത് മറ്റ് പാര്‍ട്ടികളുമായി രാഷ്ട്രീയ സഖ്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എന്നാല്‍ മറ്റ് നീക്കുപോക്കുകള്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അടുത്ത യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേരളത്തില്‍ ഇനി യു.ഡി.എഫിെന്റ സമയാമാണെന്നും ഏത് വെല്ലുവിളികളേയും നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read More

ന്യൂഡൽഹി: രാജ്യത്തെ ജി.ഡി.പിയുടെ വന്‍ തകര്‍ച്ചക്കു കാരണം മോദി സര്‍ക്കാര്‍ കൊണ്ടു വന്ന ജി.എസ്.ടിയാണെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ഗാന്ധി. ഗബ്ബാര്‍ സിംഗ് ടാക്‌സ് എന്നാണ് അദ്ദേഹം ജി.എസ്.ടിയെ വിശേഷിപ്പിച്ചത്.’ജി.ഡി.പിയുടെ ചരിത്രപരമായ തകര്‍ച്ചയുടെ മറ്റൊരു പ്രധാന കാരണം മോദി സര്‍ക്കാര്‍ കൊണ്ട് വന്ന ഗബ്ബാര്‍ സിംഗ് ടാക്‌സ് (ജി.എസ്.ടി) ആണ്. നിരവധി ചെറുകിട ബിസിനസുകാര്‍, ലക്ഷണക്കണക്കിനാളുകളുടെ ജോലി, യൗവനം, സംസ്ഥാനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങള്‍ തുടങ്ങി നിരവധിയാണ് ജി.എസ്.ടി കാരണം നശിച്ചത്. ജി.എസ്.ടി എന്ന് പറഞ്ഞാല്‍ സാമ്പത്തിക ദുരന്തമാണ്,’ ഒരു വീഡിയോക്കൊപ്പം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Read More

ആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ, ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം കേരളത്തിന് ആകെ നാണക്കേടാണ്. ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണ് കോവിഡ് രോഗി പീഡനത്തിനിരയാകാൻ കാരണം. ക്രിമിനലുകളെ തിരുകി കയറ്റാൻ ശ്രമം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കെ.കെ.ശൈലജ പ്രതികരിച്ചു. ഇന്നലെ രാത്രിയാണ് കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടു പോകുംവഴി ആംബുലൻസ് ഡ്രൈവർ നൗഫൽ പീഡിപ്പിച്ചത്. പ്രതിയെ അറസ്റ്റു ചെയ്യുകയും ജോലിയിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു. ഇയാൾ വധശ്രമക്കേസ് പ്രതിയാണെന്ന് എസ്പി കെ.ജി.സൈമൺ പറഞ്ഞു.

Read More

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് ജാ​ഗ്ര​താ​നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​റ​ബി​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ട​ലി​ല്‍ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പുറപ്പെടുവിച്ച സമയം: 1 PM 06.09.2020 അടുത്ത 3 മണിക്കൂറിനിടെ മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന്​ കഴിച്ചവരിൽ കോവിഡ്​ ബാധ കു​റവാണെന്ന്​ പഠനത്തിൽ വ്യക്തമായതായി ആരോഗ്യമന്ത്രി കെ.​കെ. ശൈലജ. ഇത്തരത്തിൽ രോഗം വന്നവരിൽതന്നെ വളരെ ​പെ​ട്ടെന്ന്​ രോഗമുക്തി ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ മരുന്ന്​ കഴിച്ച ആളുകളിൽ കുറച്ചു പേർക്ക്​ മാത്രമേ കോവിഡ്​ വന്നിട്ടുള്ളൂവെന്നും അഥവാ വന്നാൽ തന്നെ മൂന്നോ നാലോ ദിവസംകൊണ്ട്​ രോഗമുക്തി നേടിയതായും ചിലയിടങ്ങളിൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്​. ഡി.എം.ഒയും പ്രശസ്​ത സംവിധായകനും കൂടിയായ ഡോ. ബിജു ഇത്തരത്തിൽ നടത്തിയ പഠനത്തി​െൻറ ഫലം​ തന്നെ കാണിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. കോവിഡ്​ പ്രതിരോധ മരുന്ന്​ ഹോമിയോയിൽ ഉണ്ടെന്ന്​ പറയുകയും അത്​ നൽകാൻ തയാറാവുകയും ചെയ്​തിട്ടുണ്ട്​. കോവിഡ്​ ബാധിതർക്ക്​ ചികിത്സ നൽകുന്നത്​ ഐ.സി.എം.ആർ മാർഗനിർദേശമനുസരിച്ച്​ മാത്രമേ സാധിക്കുകയുള്ളൂ. അതിനാൽ ഹോമിയോ മരുന്നു നൽകി ചികിത്സിക്കാൻ സാധിക്കില്ല. പക്ഷേ രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന്​ കേരളത്തിലുടനീളം വിതരണം ചെയ്​തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More