Author: News Desk

സിയോള്‍: കൊറിയയിലെ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം ഉണ്ടായ പ്രദേശങ്ങളിൽ നേരിട്ടെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന വടക്കന്‍ കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ദൃശ്യങ്ങൾ പുറത്തുവന്നു. ആരോഗ്യപരമായി അത്യന്തം അവശനിലയിലാണ് കിം ജോംഗ് ഉന്‍ എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതി നിടെയാണ് പുതിയ ചിത്രം വടക്കന്‍ കൊറിയയുടെ ഔദ്യോഗിക ടെലിവിഷനായ കെ.ആര്‍.ടി സംപ്രേക്ഷണം ചെയ്തത്. കിഴക്കന്‍ ചൈന കടലില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വടക്കന്‍ കൊറിയയുടെ പല പ്രദേശങ്ങളിലും വ്യാപകമായ നാശനഷ്ടമാണുണ്ടായത്. തീരപ്രദേശത്ത് 1000 വീടുകള്‍ തകര്‍ന്നുവെന്നാണ് കണക്ക്. ഭരണരംഗത്ത് പ്രമുഖരടങ്ങുന്ന സംഘത്തോടൊപ്പമാണ് ദുരിതാശ്വാസ പ്രവര്‍ത്തനം വിലയിരുത്താന്‍ കിം നേരിട്ടിറങ്ങിയത്.

Read More

പത്തനാപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തിൽ കുന്നിക്കോട് മൂന്ന് പേര്‍ പിടിയിൽ. ചക്കുവരയ്ക്കല്‍ ചാരുംകുഴി വിഷ്ണുഭവനില്‍ രതീഷ് മോന്‍(30) ചാരുംകുഴി സുജിത് ഭവനില്‍ സജി കുമാരന്‍(42) ചാരുംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന മൈലം പള്ളിക്കല്‍ മാങ്കുന്നം വീട്ടില്‍ രതീഷ്(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്ക് മുൻപ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും തുടർന്ന് ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയും ചെയ്തു. താലൂക്കാശുപത്രി അധികൃതര്‍ പൊലീസിന് വിവരം കൈമാറുകയും തുടർന്ന് മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ യുവാക്കള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തുടര്‍ച്ചയായി പീഡിപ്പിച്ച്‌ വരികയായിരുന്നെന്നാണ് പോലീസ് പറഞ്ഞു.

Read More

മനാമ: ഇന്തൃന്‍ സ്കൂളിന്‍റെ ഇപ്പോഴത്തെ ചെയര്‍മാന്‍റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനെ മോഷണകുറ്റത്തിന് പിടിക്കപ്പെട്ടത് ചില കമ്മറ്റിയംഗങ്ങള്‍ പറഞ്ഞുതന്നെ ബഹ്റൈന്‍ സമൂഹത്തിന് മുഴുവന്‍ അറിയാവുന്ന കാരൃമാണ് എന്ന് മുൻ ചെയർമാൻ എബ്രഹാം ജോണ്‍ ആരോപിച്ചു. ചെയര്‍മാനും സെക്രട്ടറിയും അന്ന് ഈ വൃക്തിയുടെ പേര് പറഞ്ഞത് ഇന്നും ചില രകഷിതാക്കളുടെ കയ്യില്‍ തെളിവായുള്ള കാരൃവുമാണ്. ചെയര്‍മാന്‍ പത്ര കുറിപ്പിറക്കി ഇന്തൃന്‍ സ്കൂളിലെ ഒരു മോഷണ കുറ്റത്തിന് പിടിച്ചു എന്ന് പറഞ്ഞപ്പോള്‍ തൊട്ട് മോഷ്ടാക്കളുടെപേര് വിവരം വെളിപ്പെടുത്തണമെന്നും ഇല്ലെങ്കിൽ അദ്ധൃാപകരും അനദ്ധൃാപകരുമടക്കം അറുന്നൂറോളം വരുന്ന ജീവനക്കൊര്‍ മുഴുവന്‍ പൊതു സമൂഹത്തിന് മുന്നില്‍ സംശയത്തിന്‍റെ നിഴലിലാകുമെന്ന് പല തവണ യു.പി.പി ഭാരവാഹികളും പല തവണ പത്രകുറിപ്പിലൂടെ ആവശൃപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഈ കാരൃത്തില്‍ മുഖം രക്ഷിക്കാന്‍ ഭരണ സമിതി തികഞ്ഞരാഷ്ട്രീയ നാടകവും നടത്തിയപ്പോള്‍ ഈ കഴിഞ്ഞ ജനറല്‍ ബോഡിയില്‍ തുടക്കത്തില്‍ തന്നെ ഈ കാരൃം മുഴുവന്‍ രക്ഷിതാക്കളും അറിയണം എന്ന ഉദ്ദേശത്തോടെ രക്ഷിതാക്കള്‍ ഇതിനെ കുറിച്ച് ചോദൃം ചെയ്തപ്പോള്‍ പോലീസിനേയും സെകൃൂരിറ്റി സ്റ്റാഫുകളേയും…

Read More

ന്യൂഡല്‍ഹി : ഇറാന്‍ പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അമിര്‍ ഹതാമിയുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അമിര്‍ ഹതാമിയുമായി ഉഭയക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെ അറിയിച്ചു. പ്രതിരോധമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കഴിഞ്ഞ ദിവസമാണ് രാജ്‌നാഥ് സിംഗ് ഇറാനില്‍ എത്തിയത്. റഷ്യയിലെ ഷാംഗ്ഹായി ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇറാനിലേക്ക് തിരിച്ചത്. ഇറാന്‍ പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അമിര്‍ ഹതാമിയുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്താനും, പരസ്പര ഉഭയകക്ഷി സഹകരണവും ഉള്‍പ്പെടെയുള്ള പ്രാദേശിക സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഉച്ചകോടിയില്‍ കഴിഞ്ഞ ദിവസം ഇറാന്‍ ഉള്‍പ്പെടുന്ന പേര്‍ഷ്യന്‍ ഗള്‍ഫിലെ നിലവിലെ സാഹചര്യങ്ങളില്‍ രാജ്നാഥ് സിംഗ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. രാജ്യങ്ങള്‍ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

Read More

പത്തനംതിട്ട: ആറന്മുളയില്‍ കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ആസൂത്രിതമെന്ന സൂചന നല്‍കി പൊലീസ്.അടൂരില്‍ നിന്നും ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് പെണ്‍കുട്ടിയെ പ്രതിയായ നൗഫല്‍ ആംബുലന്‍സില്‍ കേറ്റിയത്. കൊവിഡ് പൊസിറ്റീവായ നാല്‍പ്പത് വയസുള്ള മറ്റൊരു സ്ത്രീയേയും നൗഫല്‍ ആംബുലന്‍സില്‍ കേറ്റിയിരുന്നു. ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച് നിര്‍ദേശം അുസരിച്ച് പെണ്‍കുട്ടിയെ പന്തളത്തെ കൊവിഡ് കെയര്‍ സെന്ററിലും സ്ത്രീയെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലുമായിരുന്നു ഇറക്കേണ്ടത്. പന്തളത്തേക്ക് പോകേണ്ടതിന് പകരം രണ്ട് സ്ത്രീകളുമായി പ്രതിപോയത് കോഴഞ്ചേരിയിലേക്കാണ്. നാല്‍പ്പതുകാരിയെ കോഴഞ്ചേരിയില്‍ ഇറക്കിയ ശേഷമുള്ള മടക്കയാത്രയിലാണ് ആറന്മുളയ്ക്ക് സമീപം വിജനമായ സ്ഥലത്ത് വച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന് ഇന്നലെ നടന്ന പരിശോധനയില്‍ പെണ്‍കുട്ടിക്കും കൊവിഡ് പൊസിറ്റീവാകുകയായിരുന്നു.ഈ വിവരം വൈകിട്ടോടെയാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററിലേക്ക് പെണ്‍കുട്ടിയെ മാറ്റുകയാണെന്നും ഇതിനായി തയ്യാറായി നില്‍ക്കാനുമുള്ള നിര്‍ദേശം വന്നു. കായംകുളം സ്വദേശി നൗഫല്‍ രാത്രി പതിനൊന്നരയോടെയാണ് അടൂര്‍ ജനറല്‍ ആശുപത്രിയിലെ 108…

Read More

കോട്ടയം: കൊക്കയാർ പഞ്ചായത്തിലെ മുക്കുളം വെമ്പാലയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും. പീരുമേട് താലൂക്കിലാണ് മലയിടിഞ്ഞത്. വെള്ളം ഇളംകാട്, ഏന്തയാർ കൂട്ടിക്കൽ വഴി മുണ്ടക്കയത്ത് മണിമലയാറിൽ എത്തി. ഇന്ന് രാവിലെ മുതൽ ആരംഭിച്ച മഴയാണ് പ്രദേശത്ത് മണ്ണിടിച്ചിലിന് ഇടയാക്കിയത്. ഇന്ന് ഉച്ചയോടെയാണ് മുക്കുളം വെമ്പാല ടോപ്പിൽ മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ മഴയിൽ നേരത്തെ ഇടിഞ്ഞിരുന്ന ഭാഗം വീണ്ടും ഇടിയുകയായിരുന്നു. ഇതോടെ മണ്ണും തടിയും കല്ലും നിറഞ്ഞ് ഒഴുകുകയായിരുന്നു. ഉരുൾപ്പൊട്ടിയതാണെന്ന സംശയം ഉയർന്നതോടെ ആറിൻ്റെ തീരത്ത് താമസിക്കുന്നവർ ആശങ്കയിലായി. പിന്നീട് മണ്ണിടിച്ചിലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മണ്ണിടിഞ്ഞ സ്ഥലത്ത് ആൾതാമസമില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. ഏക്കറുകണക്കിന് കൃഷി സ്ഥലം ഒലിച്ചുപോയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് സമീപവാസികളിൽ ആശങ്കയുയർത്തിയിട്ടുണ്ട്.

Read More

ചെന്നൈ: പ്രായപൂർത്തിയാകാത്ത മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ രണ്ടു മലയാളി യുവാക്കൾ അറസ്റ്റിൽ. ചെന്നൈ താംബരം എരുക്കഞ്ചേരി എസ്എം നഗർ ഒഎസ്‌സി കോളനി നിവാസിയും ചെങ്ങന്നൂർ സ്വദേശിയുമായ സുബിൻ ബാബു (24), സുഹൃത്ത് സജിൻ വർഗീസ് (27) എന്നിവരാണു പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ അറസ്റ്റിലായത്. മുഖ്യപ്രതി സുബിൻ സ്വകാര്യ കമ്പനിയിൽ മാനേജരാണ്. മൂന്നു വർഷം മുൻപാണു സെംപാക്കം സ്വദേശിനിയായ 19കാരിയെ സുബിൻ പരിചയപ്പെട്ടത്. അന്നു 16 വയസുണ്ടായിരുന്ന പെൺകുട്ടിയെ പ്രണയം നടിച്ചു വിവാഹവാദ്ഗാനം നൽകിയാണു പ്രതി പീഡിപ്പിച്ചതെന്നു താംബരം ഓൾ വിമൻ പൊലീസ് പറഞ്ഞു. പിന്നീട് ഫോണിൽ പകർത്തിയ പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും അടക്കം മൂന്നു ലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്തു. പ്രായപൂർത്തിയായതിനാൽവിവാഹംകഴിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെ സുഹൃത്ത് സജിന്റെ സഹായത്തോടെ വീണ്ടും ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾസമൂഹമാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലും പ്രചരിപ്പിക്കുമെന്നും പറഞ്ഞു. തുടർന്നും പണം ആവശ്യപ്പെട്ടു ഭീഷണി തുടർന്നതോടെപെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു.…

Read More

തിരുവനന്തപുരം ആറ്റിങ്ങളില്‍ 500 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ അന്വേഷണം ബാംഗ്ലൂരുവിലേക്ക്. കര്‍ണാടകയില്‍നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയതെന്ന വിവരം ലഭിച്ചതോടെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കേസിന്റെ അന്വേഷണത്തില്‍ എക്‌സൈസ് കര്‍ണാടക പോലീസിന്റെ സഹായവും തേടും. ബെംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്നതെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ആന്ധ്രപ്രദേശില്‍നിന്നാണ് കര്‍ണാടക വഴി കഞ്ചാവ് കേരളത്തിലെത്തുന്നത്. ലോറിയിലെ ജീവനക്കാരായ പഞ്ചാബ്, ജാര്‍ഖണ്ഡ് സ്വദേശികള്‍ വെറും കാരിയര്‍മാര്‍ മാത്രമാണെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം. എന്നാല്‍ ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. പിടിച്ചെടുത്ത കഞ്ചാവിന്റെ ഉറവിടം കണ്ടെത്തണമെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും പിടികൂടണമെന്ന് എക്‌സൈസ് കമ്മീഷണറും മന്ത്രിയും നിര്‍ദേശം നല്‍കിയിരുന്നു. ബെംഗളൂരുവിലെ ലഹരിമരുന്ന് കേസില്‍ പിടിയിലായ സംഘത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്നതും പരിശോധിക്കും. റിപ്പോർട്ടർ: കൃഷ്ണ പ്രസാദ്

Read More

തിരുവനന്തപുരം: സംസ്ഥാന ധനവകുപ്പ് മന്ത്രി ടിഎം തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവിഐപികൾക്ക് വേണ്ടി തയ്യാറാക്കിയ മുറിയിൽ ഇദ്ദേഹത്തെ താമസിപ്പിക്കും. മന്ത്രിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല, ഇത് പരിശോധിക്കും. നിലവിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല. പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടും. മന്ത്രിയെ പരിശോധിക്കാൻ വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു.

Read More

ദുബായ്:ഐപിഎൽ മത്സരക്രമം പുറത്തിറക്കി ബിസിസിഐ. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബർ 19ന് അബുദാബിയിലാണ് മത്സരം. രണ്ടാമത്തെ മത്സരം ഡെൽഹി ക്യാപിറ്റൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ്-റോയൽ ചലഞ്ചേഴ്സ് ആണ് മൂന്നാം മത്സരം. ഈ രണ്ട് മത്സരങ്ങളും ദുബായിലാണ്. അടുത്ത രണ്ട് മത്സരങ്ങൾ യഥാക്രമം ഷാർജ, അബുദാബി എന്നീ വേദികളിൽ നടക്കും. പിന്നീട് വീണ്ടും രണ്ട് മത്സരങ്ങൾ ദുബായിലാണ്.

Read More